Oddly News

കൊടുങ്കാറ്റില്‍ തിരക്കേറിയ പാലം തകര്‍ന്നു ; ട്രക്ക് പുഴയിലേക്ക് വീഴുന്ന ഞെട്ടിക്കുന്ന ദൃശ്യം

വിയറ്റ്നാമില്‍ വീശിയടിച്ച കൊടുങ്കാറ്റില്‍ തിരക്കേറിയ പാലം തകര്‍ന്ന് ട്രക്ക് പുഴയിലേക്ക് വീഴുന്ന ഞെട്ടിക്കുന്ന ദൃശ്യം സാമൂഹ്യമാധ്യമങ്ങളില്‍. വടക്കന്‍ വിയറ്റ്നാമിലെ തിരക്കേറിയ പാലം തകര്‍ന്ന് ലോറി അതിലേക്ക് പതിക്കുന്ന ദൃശ്യം പിന്നാലെ വന്ന ഒരു കാറിന്റെ ഡാഷ്‌ക്യാം പകര്‍ത്തിയതായിരുന്നു. പാലം തകരുന്നതും ലോറി ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ പുഴയിലേക്ക വീഴുന്നതും ദൃശ്യങ്ങളില്‍ കാണാനാകും.

ശനിയാഴ്ച ‘സൂപ്പര്‍ ടൈഫൂണ്‍ യാഗി’ അടിച്ചതിനെത്തുടര്‍ന്ന് വടക്കന്‍ വിയറ്റ്നാമിലെ ഫോങ് ചൗ പാലമാണ് തകര്‍ന്നത്. സംഭവത്തില്‍ നിരവധി വാഹനങ്ങള്‍ പുഴയില്‍ വീഴുകയും 60 ലധികം പേര്‍ മരണപ്പെടുകയും ചെയ്തു. 375 മീറ്റര്‍ പാലത്തിന്റെ ഒരു ഭാഗമാണ് തകര്‍ന്നത്. മറ്റേ ഭാഗം കേടുകൂടാതെ നില്‍ക്കുന്നുണ്ട്. പാലം വഴിമാറിയപ്പോള്‍ താഴെയുള്ള ചുവന്ന നദിയിലേക്ക് വാഹനങ്ങള്‍ വീഴുന്നത് ഡാഷ്‌ക്യാം ദൃശ്യങ്ങള്‍ പകര്‍ത്തി. പത്ത് കാറുകളും രണ്ട് സ്‌കൂട്ടറുകളും നദിയിലേക്ക് പോയതായി ഉപപ്രധാനമന്ത്രി ഹോഡക് ഫോക് റിപ്പോര്‍ട്ട് ചെയ്തു.


13 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. സൈന്യം ഇപ്പോള്‍ ഈ സ്ഥലത്ത് ഒരു താല്‍ക്കാലിക പോണ്ടൂണ്‍ പാലം നിര്‍മ്മിക്കുകയാണ്. ഇതുവരെ, നദിയില്‍ നിന്ന് കുറഞ്ഞത് മൂന്ന് പേരെയെങ്കിലും അവര്‍ രക്ഷപ്പെടുത്തി. വിയറ്റ്നാമിലെ 30 വര്‍ഷത്തിനിടയില്‍ ഉണ്ടായ ഏറ്റവും ശക്തമായ കൊടുങ്കാറ്റായിരുന്നു ഇത്. 1.5 ദശലക്ഷം ആളുകള്‍ക്ക് വൈദ്യുതി നഷ്ടമായി.
പാലം തകര്‍ന്ന് വാഹനം വെള്ളത്തില്‍ വീണ സംഭവത്തെ അതിജീവിച്ച എന്‍ഗുയെന്‍ മിന്‍ ഹായ്, ആശുപത്രി കിടക്കയില്‍ നിന്ന് തന്റെ അനുഭവം വിവരിച്ചു, ”ഞാന്‍ താഴെ വീണപ്പോള്‍ ഞാന്‍ ഭയപ്പെട്ടു, മരണത്തില്‍ നിന്ന് രക്ഷപ്പെടുമെന്ന് എനിക്ക് തോന്നി, എനിക്ക് നീന്താന്‍ കഴിയില്ല, ഞാന്‍ മരിക്കുമെന്ന് കരുതി.” മിന്‍ഹായ് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *