Good News

ഫ്ലാറ്റിന് തീപിടിച്ചു: കുഞ്ഞുങ്ങളെ വിദഗ്ധമായി രക്ഷിച്ച് അമ്മ, ഹൃദയം നിലയ്ക്കുന്ന വീഡിയോ

ഗുജറാത്തിലെ അഹമ്മദാബാദിലെ ഖോഖ്‌റ ഏരിയയിലെ പരിഷ്‌കർ 1 അപ്പാർട്ട്‌മെൻ്റിലുണ്ടായ തീപിടുത്തത്തിനിടയിൽ തന്റെ കുഞ്ഞുങ്ങളെ അതിവിദഗ്ധമായി രക്ഷപ്പെടുത്തുന്ന ഒരു അമ്മയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ഭയത്തിനും പരിഭ്രാന്തിക്കും ഇടയിൽ, പുക നിറഞ്ഞ അപ്പാർട്ട്‌മെന്റിൽ കുടുങ്ങിയ മക്കളെ രക്ഷിക്കാൻ ധൈര്യശാലിയായ അമ്മ തീവ്രമായി ശ്രമിക്കുന്ന വീഡിയോ പലരുടെയും ഹൃദയം കീഴടക്കി കളഞ്ഞു.

നാടകീയമായ വീഡിയോയിൽ, പരിഷ്‌കർ 1 അപ്പാർട്ട്‌മെന്റിന്റെ മൂന്നാം നിലയിൽ നിന്ന് ശക്തമായി പുക ഉയരുന്നതാണ് കാണുന്നത്. ഈ സമയം ഒരു അമ്മ തന്റെ കുഞ്ഞുങ്ങളുമായി മൂന്നാം നിലയുടെ ബാൽക്കണിയിൽ നിൽക്കുന്നത് കാണാം. തുടർന്ന് ആ അമ്മ വളരെ ശ്രദ്ധാപൂർവ്വം ബാൽക്കണിയിലൂടെ കുട്ടികളെ താഴെയിറക്കുകയും താഴെയുള്ള നിലയിലെ താമസക്കാരുടെ സഹായത്തോടെ കുഞ്ഞുങ്ങളെ കൈമാറുന്നതുമാണ് കാണുന്നത്.



https://twitter.com/sanskar_sojitra/status/1910665375009611979?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1910665375009611979%7Ctwgr%5E1a0ab6ea47678e95057d96095239f67d9c64db01%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.freepressjournal.in%2Findia%2Fahmedabad-building-fire-mother-bravely-climbs-down-to-save-her-two-children-from-blaze-watch-video

ഒടുവിൽ അസാമാന്യമായ ധീരതയോടും മനസാന്നിധ്യത്തോടും കൂടി അമ്മയും അയൽവാസികളും ചേർന്ന് കുട്ടികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിന്റെ നിമിഷങ്ങള്‍.

അഹമ്മദാബാദിലെ ഖോഖ്‌റ ഏരിയയിലെ പരിഷ്‌കർ 1 അപ്പാർട്ട്‌മെന്റിൽ വെള്ളിയാഴ്ച്ച വൈകുന്നേരം 4 മണിയോടെയാണ് തീപിടുത്തമുണ്ടായത്.
ഉദ്യോഗസ്ഥർ അറിയിച്ചതനുസരിച്ച് അഞ്ച് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

Leave a Reply

Your email address will not be published. Required fields are marked *