ലോകപ്രശസ്ത ഗായിക ബ്രിട്‌നി സ്പിയേഴ്‌സിന് വീണ്ടും കിളി പോയിരിക്കുകയാണെന്നും അവര്‍ക്ക് വീണ്ടും കണ്‍സര്‍വേറ്റര്‍ ഷിപ്പ് നല്‍കണമെന്നും പ്രശസ്ത ഹോളിവുഡ് സൈക്യാട്രിസ്റ്റ്. 42 കാരി ഗായിക പൂര്‍ണ്ണമായി അപകടാവസ്ഥയിലാണെന്നും റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ ഡോ. ചാള്‍സ് സോഫി തിങ്കളാഴ്ച ടിഎംഇസഡിന്റെ ലൈവില്‍ പ്രത്യക്ഷപ്പെട്ടു പറഞ്ഞു.
2008 ഫെബ്രുവരി 1-ന് സ്പിയേഴ്‌സ് കണ്‍സര്‍വേറ്റര്‍ഷിപ്പില്‍ പ്രവേശിച്ചു രണ്ടര വര്‍ഷത്തോളം തുടര്‍ന്ന ബ്രിട്‌നിക്ക് വീണ്ടും കണ്‍വേറ്റര്‍ഷിപ്പ് നല്‍കണമെന്ന് ഡോക്ടര്‍ പറയുന്നു. നേരത്തേ ജഡ്ജി റീവ ഗോയ്റ്റ്‌സ് അവളുടെ പിതാവ് ജെയിംസ് ‘ജാമി’ സ്പിയേഴ്സിനെയും അഭിഭാഷകന്‍ ആന്‍ഡ്രൂ എം. വാലറ്റിനെയും ആയിരുന്നു കണ്‍സര്‍വേറ്റര്‍മാരായി നിയമിച്ചിരുന്നത്.. മുന്‍ ഭര്‍ത്താവ് കെവിന്‍ ഫെഡര്‍ലൈനിന് തന്റെ മക്കളെ കസ്റ്റഡി വിട്ടുകൊടുക്കാന്‍ അവള്‍ വിസമ്മതിച്ചപ്പോഴായിരുന്നു ഇങ്ങിനെ ചെയ്തത്. റൊണാള്‍ഡ് റീഗന്‍ യുസിഎല്‍എ മെഡിക്കല്‍ സെന്ററിലെ മാനസിക വാര്‍ഡില്‍ ബ്രിട്‌നിയെ മാനസീകാരോഗ്യത്തിന് 5150 സൈക്യാട്രിക് ഹോള്‍ഡില്‍ ഇടുകയും ചെയ്തു.
കണ്‍സര്‍വേറ്റര്‍ഷിപ്പിലെ സമയത്തിലുടനീളം അവള്‍ ജോലി ചെയ്യുകയും ആല്‍ബങ്ങള്‍ പുറത്തിറക്കുകയും ചെയ്തിരുന്നു. കണ്‍സര്‍വേറ്റര്‍ഷിപ്പില്‍ സ്പിയേഴ്സിനെ അവളുടെ ഇഷ്ടത്തിന് വിരുദ്ധമായി തടഞ്ഞുവെച്ചതായി 2019 ല്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 2019 ലെ ആ റിപ്പോര്‍ട്ടുകള്‍ ബ്രിട്‌നി തന്റെ മരുന്ന് കഴിച്ചിട്ടില്ലെന്ന് അവകാശപ്പെട്ടിരുന്നു. സ്പിയേഴ്സിന്റെ ഇപ്പോഴത്തെ സാഹചര്യം അവള്‍ മരുന്ന് കഴിക്കാത്തതാണെന്ന് പലരും വിശ്വസിക്കുന്നു.
നടിയുടെ ക്രമരഹിതമായ പെരുമാറ്റം, പണത്തോടുള്ള ഭ്രാന്തമായ ആവേശം, അശ്രദ്ധ, അവളുടെ ചുറ്റുമുള്ള ആളുകളെ നശിപ്പിക്കാനുള്ള പ്രവണത, ആര്‍ക്കും അവളുടെ ചുറ്റും സുരക്ഷിതത്വം തോന്നാന്‍ കഴിയില്ല, ആര്‍ക്കും അവളെ നിയന്ത്രിക്കാന്‍ കഴിയില്ല, പല തലങ്ങളിലും അവള്‍ക്ക് സ്വയം നിയന്ത്രണമില്ലാത്ത അവസ്ഥ എല്ലാം കാണിക്കുന്നത് ബ്രിട്‌നി മാനസികമായും സാമ്പത്തികമായും ‘ഗുരുതരമായ അപകടത്തിലാണെന്നാണ്. അവള്‍ക്ക് മേല്‍നോട്ടം ഇല്ലെന്നും ‘ഞെട്ടിപ്പിക്കുന്ന’ മാനസികാവസ്ഥയുണ്ടെന്നും അവകാശപ്പെടുന്നു.
നേരത്തേ ഫ്രഞ്ച് പോളിനേഷ്യയിലേക്കുള്ള അവളുടെ ആഡംബര യാത്രകളില്‍ ഓരോന്നിനും അവള്‍ 1 മില്യണ്‍ ഡോളറിലധികം ചെലവഴിച്ചതായി റിപ്പോര്‍ട്ടുണ്ട്, ഒരു ഉറവിടം പറയുന്നത് ബ്രിട്‌നി തകരാന്‍ പോകുകയാണെന്നാണ്. ആദ്യത്തെ കണ്‍സര്‍വേറ്റര്‍ഷിപ്പ് അവസാനിച്ചപ്പോള്‍ അവള്‍ക്ക് 60 മില്യണ്‍ ഡോളര്‍ സമ്പാദ്യം ഉണ്ടായിരുന്നു. ഇപ്പോള്‍ കണ്‍സര്‍വേറ്റര്‍ഷിപ്പ് ആരംഭിച്ചിടത്താണ് അവളെന്ന് ഒരു ഉറവിടം പറയുന്നു. അതിനൊപ്പം താരത്തിന്റെ നഗ്നതാപ്രദര്‍ശനവും ഇതിനെ ശരി വെയ്ക്കുകയാണ്.