Hollywood

പിങ്ക് ബിക്കിനിയില്‍ കത്തി നൃത്തവുമായി കാത്തി ഗ്രിഫിന്‍ ; ബ്രിട്‌നിയുടെ നൈഫ് ഡാന്‍സിനെ കളിയാക്കി വീഡിയോ

സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായ ബ്രിട്‌നി സ്പീയേഴ്‌സിന്റെ നൈഫ് ഡാന്‍സിനെ കളിയാക്കി കോമഡി താരമായ കാത്തി ഗ്രിഫിന്‍. സ്വന്തം ബിക്കിനി ക്ലിപ്പ് ഉപയോഗിച്ച് ബ്രിട്‌നി സ്പിയേഴ്‌സിന്റെ നൈഫ് ഡാന്‍സ് ഗ്രിഫിന്‍ വീണ്ടും അവതരിപ്പിച്ചു. 62 കാരിയായ കോമഡിതാരം ഒരു വലിയ കിച്ചണ്‍ ബ്ലേഡും സ്പാറ്റുലയും പിടിച്ച് ടു പീസ് ധരിച്ചാണ് ബ്രിട്‌നിയുടെ നൃത്തം അനുകരിച്ചു കാട്ടിയത്.

പിങ്ക് ബിക്കിനിയും കറുത്ത ഹണ്ടര്‍ റെയിന്‍ ബൂട്ടും ധരിച്ചാണ് നടിയുടെ പ്രകടനം. നേരത്തേ 41 കാരിയായ ബ്രിട്നി രണ്ട് കത്തികള്‍ ഉപയോഗിച്ച് ബിക്കിനിവേഷത്തില്‍ നടത്തിയ നൃത്തം സാമൂഹ്യമാധ്യമത്തില്‍ വന്‍ പ്രേക്ഷകരെ നേടിയിരുന്നു. ഭര്‍ത്താവ് സാം അസ്ഗരി (29) യുമായി വിവാഹമോചനത്തിന് അപേക്ഷ നല്‍കി നില്‍ക്കുന്ന സാഹചര്യത്തിലാണ് ബ്രിട്‌നി കത്തി നൃത്തവുമായി വന്നത്. സെപ്റ്റംബര്‍ 26 നാണ് തന്റെ ആദ്യത്തെ കത്തി നൃത്ത വീഡിയോ ബ്രിട്‌നി പോസ്റ്റ് ചെയ്തത്.

‘ഞാന്‍ ഇന്ന് കത്തികളുമായി അടുക്കളയില്‍ കളിക്കാന്‍ തുടങ്ങി!’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ വന്നത്. അതേസമയം പിന്നാലെ തന്റെ കയ്യിലുണ്ടായിരുന്ന കത്തികള്‍ വ്യാജമാണെന്ന് അവള്‍ തന്റെ 42.1 ദശലക്ഷം ഫോളോവേഴ്സിനോട് അവകാശപ്പെടുകയും അവ തന്റെ ഹാലോവീന്‍ തയ്യാറെടുപ്പുകളുടെ ഭാഗമാണെന്ന് സൂചന നല്‍കുകയും ചെയ്തു. കത്തിയുമായി നൃത്തം ചെയ്യുന്നതായി കാണിച്ച ബ്രിട്നിയുടെ പോസ്റ്റുകള്‍ ശരിക്കും ആശങ്കാകുലരാക്കിയിരുന്നു. തുടര്‍ന്ന് പോലീസ് ബ്രിട്നിയുടെ ആരോഗ്യ പരിശോധന നടത്തുകയും ചെയ്ത ശേഷമാണ് ഗ്രിഫിന്റെ പ്രകടനം വന്നത്.

അതേസമയം വരാനിരിക്കുന്ന പരിപാടിയുടെ പ്രമോഷനായിട്ടാണ് ഗ്രിഫിന്‍ ബ്രിട്‌നിയുടെ കത്തി നൃത്തത്തെ പരിഹസിച്ചത്. ” ഒക്ടോബര്‍ 6 ന് ലാസ് വെഗാസിലെ മിറേജില്‍ എന്നെ കാണാന്‍ വരൂ. ഞാനുള്‍പ്പെടെ എല്ലാവരെയും എല്ലാറ്റിനെയും ഞാന്‍ കളിയാക്കും.” താരം തന്റെ പേജില്‍കുറിച്ചു. അതേസമയം ഒരു ജോഡി കൂറ്റന്‍ കത്തികളുമായി നൃത്തം ചെയ്ത ശേഷം കൈയില്‍ ബാന്‍ഡേജ് ധരിച്ചും കൈയില്‍ വ്യക്തമായ മുറിവുകളുമായി ബ്രിട്‌നി പ്രത്യക്ഷപ്പെടുന്നത് ആരാധകരില്‍ ആശങ്ക സൃഷ്ടിച്ചിരുന്നു.

https://www.instagram.com/reel/Cx8pMWwvqEg/?utm_source=ig_web_copy_link