Featured Hollywood

എന്റെ മാനേജര്‍മാര്‍ എന്നെ നിത്യകന്യകയായി അവതരിപ്പിച്ചു, എന്നാല്‍… ബ്രിട്‌നി സ്പീയേഴ്‌സിന്റെ തുറന്നുപറച്ചില്‍

കരിയറിന്റെ തുടക്കകാലത്ത് തന്റെ കന്യകാത്വം അമേരിക്കയില്‍ വന്‍ ചര്‍ച്ചയായിരുന്നെന്ന് അനുസ്മരിച്ച് പാട്ടുകാരി ബ്രിട്‌നി സ്പീയേഴ്‌സ്. അടുത്തിടെ പുറത്തിറങ്ങിയ ദി വുമണ്‍ ഇന്‍ മീ എന്ന ഓര്‍മ്മക്കുറിപ്പില്‍ ബ്രിട്‌നി സ്പിയേഴ്‌സ് തന്റെ ജീവിതത്തെക്കുറിച്ച് വമ്പന്‍ തുറന്നുപറച്ചിലാണ് നടത്തിയിരിക്കുന്നത്.

അമേരിക്ക തന്റെ കന്യകാത്വത്തോട് ഭ്രമിച്ചിരുന്നതിനാല്‍ കൗമാരത്തില്‍ തന്നെ കന്യകാത്വം നഷ്ടമായ തന്നെ ‘നിത്യ കന്യകയായി’ അവതരിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു തന്റെ ടീമെന്നും പറഞ്ഞു. ”എനിക്ക് വളരെയധികം കൗമാരക്കാരായ ആരാധകരുള്ളതിനാല്‍, എന്റെ മാനേജര്‍മാരും മാധ്യമപ്രവര്‍ത്തകരും എന്നെ ഒരു നിത്യ കന്യകയായി ചിത്രീകരിക്കാന്‍ വളരെക്കാലമായി ശ്രമിച്ചിരുന്നു. എന്നാല്‍ ജസ്റ്റിനും താനും അന്നേ ഒരുമിച്ചാണ് ജീവിച്ചിരുന്നതെന്നും നടി പുസ്തകത്തില്‍ എഴുതി.

ഇരുപതുകളില്‍ പോലും ഞാന്‍ ഒരുതരം യുവകന്യകയാണെന്ന് അവകാശപ്പെടാന്‍ എന്റെ മാനേജര്‍മാര്‍ കഠിനാധ്വാനം ചെയ്തുകൊണ്ടിരുന്നു. അവര്‍ പറയുന്നു. അതേസമയം ബ്രിട്‌നിയുടെ മാതാവ് ലിന്‍ സ്പിയേഴ്‌സിന്റെ 2008 ലെ ഓര്‍മ്മക്കുറിപ്പ് ത്രൂ ദ സ്റ്റോം: എ റിയല്‍ സ്റ്റോറി ഓഫ് ഫെയിം ആന്‍ഡ് ഫാമിലി ഇന്‍ എ ടാബ്ലോയിഡ് വേള്‍ഡില്‍ തന്റെ മകള്‍ക്ക് 14 വയസ്സില്‍ കന്യകാത്വം നഷ്ടപ്പെട്ടതായി പറയുന്നുണ്ട്.

താനും ടിംബര്‍ലെക്കും ഡേറ്റിംഗിലായിരിക്കുമ്പോള്‍, ടിംബര്‍ലെക്ക് പിതാവാകാന്‍ തയ്യാറല്ലാത്തതിനാല്‍ താന്‍ ഗര്‍ഭച്ഛിദ്രം നടത്തിയിരുന്നുവെന്നും ബ്രിട്‌നി തന്റെ ഓര്‍മ്മക്കുറിപ്പില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.