ലോസ് ഏഞ്ചല്‍സ്: വിവാദനായികയും പോപ്പ് ഐക്കണുമായ ബ്രിട്‌നി സ്പിയേഴ്സ് എപ്പോഴും ഗോസിപ്പ് മാധ്യമങ്ങളുടെ പ്രിയപ്പെട്ടവളാണ്. ബ്രിട്ട്‌നിയുടെ പ്രണയവും വിവാഹവും നഗ്നതയും ലൈംഗികതയുമെല്ലാം മാധ്യമങ്ങളുടെ ഇഷ്ടവിഷയമാണ്. എന്നാല്‍ പൊന്നുകൊണ്ട് കൊട്ടാരം പണിതു നല്‍കാമെന്ന് പറഞ്ഞാലും താരം തന്റെ വിചിത്രവും അമ്പരപ്പിക്കുന്നതുമായ ജീവിതത്തെക്കുറിച്ച് സ്വന്തം വാ തുറക്കുകയില്ല. ബ്രിട്ട്‌നിയുടെ ജീവിതത്തെക്കുറിച്ച് തുറന്നുപറയാന്‍ താരത്തിന് ഇതിനകം പല വമ്പന്‍ ഓഫറുകള്‍ വന്നിട്ടുണ്ട്. ആരും കൊതിക്കുന്ന ഓപ്ര വിന്‍ഫ്രിയുടെ ഷോ വരെ ഇതിലുണ്ട്. ഇതിന് പുറമേ യുഎസ് ടിവി നെറ്റ്വര്‍ക്കുകളും സ്ട്രീമറുകളും പോപ്പ് സൂപ്പര്‍സ്റ്റാറിനൊപ്പം ഒരു സ്‌പെഷ്യലിനോ അല്ലെങ്കില്‍ അവളുടെ വരാനിരിക്കുന്ന ഓര്‍മ്മക്കുറിപ്പുകളെ ചുറ്റിപ്പറ്റിയുള്ള ആഴത്തിലുള്ള പ്രൊഫൈല്‍ ഷോയോ ഒക്കെ ആസൂത്രണം ചെയ്ത് കരാര്‍ പേപ്പറുകള്‍ മേശപ്പുറത്ത് വച്ചതാണെന്ന് മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.എന്നാല്‍ ഒരു പ്രൊഫഷണല്‍ ഇന്റര്‍വ്യൂവറുമായോ ജേണലിസ്റ്റുമായോ അത്തരത്തിലുള്ള ഇടപെടല്‍ നടത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് ലോസ് ഏഞ്ചല്‍സിലെ സ്പിയേഴ്സിന്റെ ഒരു ബിസിനസ് അസോസിയേറ്റ് മിററിനോട് പറഞ്ഞു. ”ബ്രിട്നി തന്റെ ഓര്‍മ്മക്കുറിപ്പിന്റെ പല മേഖലകളെയും അഭിസംബോധന ചെയ്യുന്നതിനായി ഒരു മുഴുവന്‍ തലത്തിലുള്ള അഭിമുഖത്തിന് ഇരിക്കാന്‍ പറ്റിയ സാഹചര്യത്തിലല്ല. ഒന്നാമതായി, ടിവി ക്യാമറയുമായി മുഖാമുഖം ഇരിക്കാന്‍ അവര്‍ ഇഷ്ടപ്പെടുന്നില്ല. കൂടുതല്‍ ചോദ്യങ്ങള്‍ അവളുടെ പുസ്തകത്തിലെ വെളിപ്പെടുത്തലുകളെ കുറിച്ചായിരിക്കും.” അസോസിയേറ്റ് പറഞ്ഞു. ജീവിതത്തിലെ ഇരുണ്ട വശങ്ങളിലേക്ക് പോകേണ്ടിവരുന്നത് അവരെ സംബന്ധിച്ച് പ്രശ്‌നകരമാണ്. ക്യാമറയ്ക്ക് മുന്നില്‍ ഒരു അപരിചിതനില്‍ നിന്നും ആഘാതം നേരിടാനാകുമോ എന്നത് യഥാര്‍ത്ഥ ആശങ്കയാണ്. ബ്രിട്‌നിയുമായുള്ള അഭിമുഖത്തില്‍ ഏതൊരാള്‍ക്കും അവസാനമായി വേണ്ടത് അവര്‍ വിഷമിക്കുകയും കഷ്ടപ്പെടുകയും ചെയ്യുക എന്നതാണ്. അതേസമയം സ്പിയേഴ്‌സിന്റെ അഭിപ്രായങ്ങളും കഥകളും അവളുടെ റോളര്‍കോസ്റ്റര്‍ ജീവിതവും കരിയറും കണക്കിലെടുക്കുമ്പോള്‍ നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ സ്‌കൂപ്പുകളില്‍ ഒന്നായിരിക്കുമെന്നാണ് മാധ്യമങ്ങള്‍ കരുതുന്നത്.
