നവജാത ശിശുവിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമായ പോഷകങ്ങളുള്ള ഒന്നാണ് അമ്മയുടെ മുലപ്പാല്‍. ആവശ്യമായ മുലപ്പാല്‍ ഇല്ലായ്മ പോലുള്ള കാരണങ്ങള്‍ കൊണ്ട് കുട്ടിക്ക് ഫോർമുല ഫീഡുകള്‍ നല്‍കാന്‍ നിര്‍ബന്ധിതരാകുന്ന മാതാപിതാക്കള്‍ ഉണ്ട്. മുലപ്പാലിനും ഫോര്‍മുല ഫീഡിനും അതിന്റേതായ പ്രത്യേകതകളുണ്ട്. എച്ച്ടി ലൈഫ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ ഹുര്‍ഗാവ് സികെ ബിര്‍ല ആശുപത്രിയിലെ ഒബ്‌സ്‌ടെട്രിക്‌സ് ആൻഡ് ഗൈനകോളജി ഡയറക്ടര്‍ ഡോ ആസ്ത ദയാല്‍ പറയുന്നു.
കുഞ്ഞിന്റെ പോഷകമായ പല ആവശ്യങ്ങളും നിറവേറുന്നതിനായി പ്രകൃതിദത്തമായി അമ്മയ്ക്ക് നല്‍കപ്പെടുന്നതാണ് മുലപ്പാല്‍. പ്രോട്ടീനുകള്‍ കൊഴുപ്പ് വൈറ്റമിനുകള്‍ ആന്റിബോഡികള്‍ എന്നിവയെല്ലാം ഇതിലുണ്ട്. കുഞ്ഞ് ജനിച്ച് ആദ്യ നാളുകളിലുണ്ടാകുന്ന മുലപ്പാല്‍ കൊളോസ്‌ട്രോം പ്രോട്ടീനുകളും ഇമ്മ്യൂണോഗ്ലോബുലിനുകളും നിറഞ്ഞതാണ്. കുഞ്ഞിന്റെ പ്രതിരോധ ശേഷി വളര്‍ത്തുന്നതിന് സഹായിക്കും. കുഞ്ഞിന്റെ ആറ് മാസത്തെ പോഷകങ്ങള്‍ നിറവേറ്റാനായി മുലപ്പാല്‍ മതി. കുഞ്ഞിന് സുരക്ഷിതത്വം നല്‍കാനും മുലയൂട്ടല്‍ സഹായിക്കും.
മുലകണ്ണുകള്‍ക്ക് വേദന, കുഞ്ഞ് മുലഞെട്ടുകള്‍ കൃത്യമായി വായില്‍ എത്താത്തത് മൂലമുള്ള പ്രശ്‌നങ്ങള്‍ എന്നിവ ചില അമ്മമാര്‍ നേരിടും. ചിലര്‍ക്ക് പാലില്ലാത്തതും സമ്മര്‍ദമുണ്ടാകും. ജോലിക്കായി പോകുന്ന അമ്മമാര്‍ക്കും മുലയൂട്ടാനായി ബുദ്ധിമുട്ടുള്ളര്‍ക്കും ഫോര്‍മുല ഫീഡിനെ ആശ്രയിക്കാവുന്നതാണ്. കുഞ്ഞിന് ആവശ്യ വൈറ്റമിനുകളും ധാതുകളുമെല്ലാം ഇതിലുണ്ട്. മറ്റുള്ളവര്‍ക്കും ഫോര്‍മുല ഫീഡ് നല്‍കാനായി സാധിക്കുമെന്നത് കുഞ്ഞുമായി അടുപ്പമുണ്ടാകാനായി ഇവരെ സഹായിക്കും.
മുലപാലിലുള്ള പ്രകൃതിദത്ത ആന്റിബയോട്ടിക്കുകള്‍ ഫോര്‍മുല ഫീഡിലുണ്ടാകില്ല. കുഞ്ഞിന്റെ പ്രതിരോധ ശേഷിയെ ബാധിക്കാം. ഇതിന്റെ വിലയും അധികമാണ്.ശ്രദ്ധയോടെ വേണം ഇത് തയ്യാറാക്കാന്‍. അമ്മമാരുടെ സാഹചര്യമനുസരിച്ച് ആവശ്യമെങ്കില്‍ ഇടക്ക് ഫോര്‍മുല ഫീഡിനെ ആശ്രയിക്കാമെന്ന് ഡോക്ടര്‍ പറയുന്നു.