Hollywood

മകളുടെ നൃത്തവൈഭവത്തില്‍ അഭിമാനംകൊണ്ട് ബ്രാഡ്പിറ്റ്; ഷിലോയുടെ ഹോളിവുഡ് പ്രവേശനം എന്നാണെന്നാണ് ആരാധകര്‍

ഹോളിവുഡ് സ്റ്റാര്‍ കിഡ്ഡുകളില്‍ ഇപ്പോള്‍ ഏറ്റവും ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്ന മുഖങ്ങളില്‍ ഒന്നായ ഷിലോ പിറ്റ്-ജോളി മാതാപിതാക്കളുടെ മകള്‍ തന്നെയാണെന്ന് തെളിയിക്കുകയാണ്. ഹോളിവുഡിലെ സൂപ്പര്‍താരങ്ങളായ ആഞ്ജലീന ജോളിയുടെയും ബ്രാഡ്പിറ്റിന്റെയും കൗമാരക്കാരിയായ മകളാണ് ഷിലോ. മാതാപിതാക്കളുടെ സൗന്ദര്യവും കഴിവും ഒരുപോലെ കിട്ടിയിട്ടുള്ള ഷിലോ പിറ്റ് നൃത്ത വൈദഗ്ദ്ധ്യം കൊണ്ടും ആളുകളുടെ മനസ്സ്് കീഴടക്കുകയാണ്. ഷിലോയുടെ ഹോളിവുഡ് പ്രവേശനം എന്നാണെന്നാണ് നാട്ടുകാര്‍ നോക്കിക്കൊണ്ടിരിക്കുന്നത്.

ഷിലോ ജോളി-പിറ്റ് വളര്‍ന്നുവരുന്ന ഒരു നൃത്തപ്രതിഭയാണ്. ഇവരുടെ ചുവടുവെയ്പ്പുകള്‍ ഇന്റര്‍നെറ്റില്‍ വലിയ പ്രേക്ഷക പിന്തുണയും നേടുന്നുണ്ട്. ആഞ്ജലീന ജോളിയുടെ പാത പിന്തുടരുന്ന ചാരിറ്റി ഇവന്റുകളിലും ഷിലോ ശ്രദ്ധിക്കപ്പെടുന്നുണ്ട്. മകള്‍ ഷിലോ ഒരു കുട്ടിയില്‍ നിന്ന് ഒരു കൗമാര താരത്തിലേക്കുള്ള അതിശയകരമായ പരിവര്‍ത്തനത്തെക്കുറിച്ച് പറഞ്ഞ് ഒരിക്കല്‍ ബ്രാഡ്പിറ്റ് വികാരാധീനനായിരുന്നു.

മകളുടെ വൈറല്‍ നൃത്തത്തില്‍ അമ്പരപ്പ് പ്രകടിപ്പിച്ച താരം മകളുടെ വൈറലായ ടിക് ടോക്ക് ഡാന്‍സ് വീഡിയോയെ കുറിച്ച് സംസാരിക്കവെ, തന്നില്‍ നിന്ന് മകള്‍ക്ക് മികച്ച കഴിവുകള്‍ ലഭിച്ചിട്ടില്ലെന്ന് പറഞ്ഞിരുന്നു. ഒരു നര്‍ത്തകിയെന്ന നിലയിലും ഒരു വ്യക്തിയെന്ന നിലയിലും അവളുടെ വളര്‍ച്ച ‘കണ്ണുനീര്‍’ വരുത്തിയെന്ന് അഭിമാനിയായ പിതാവ് കൂട്ടിച്ചേര്‍ത്തു. ”കുട്ടികള്‍ അവരുടെ വഴി കണ്ടെത്തുന്നതും അവര്‍ക്ക് താല്‍പ്പര്യമുള്ള കാര്യങ്ങള്‍ കണ്ടെത്തുന്നതും അഭിവൃദ്ധിപ്പെടുന്നതും ഞാന്‍ ഇഷ്ടപ്പെടുന്നു,” എന്നായിരുന്നു താരം പറഞ്ഞത്.

ഒരിക്കല്‍ ബ്രാഞ്ജലീന എന്നറിയപ്പെട്ടിരുന്ന ബ്രാഡ് പിറ്റും ആഞ്ജലീന ജോളിയും 11 വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതത്തിനും രണ്ട് വര്‍ഷത്തെ ദാമ്പത്യത്തിനും ശേഷം 2016 ലാണ് വേര്‍പിരിഞ്ഞത്. ദമ്പതികള്‍ ആറ് കുട്ടികളുടെ മാതാപിതാക്കളാണ്: മാഡോക്‌സ്, പാക്‌സ്, സഹാറ, ഷിലോ, വിവിയെന്‍, നോക്‌സ്. ബ്രാഡുമായുള്ള ബന്ധത്തിന് മുമ്പ് ആഞ്ജലീന രണ്ട് കുട്ടികളെ ദത്തെടുത്തിരുന്നു.