Celebrity

116 നായകള്‍ക്കായി ഒന്നും രണ്ടുമല്ല 45 കോടി രൂപയുടെ സ്ഥലം; ബോളിവുഡ് സെലിബ്രിറ്റിയുടെ വെറിട്ടൊരു മൃഗസ്‌നേഹം

ചലച്ചിത്രലോകത്തെ സെലിബ്രിറ്റികളുടെ മൃഗസ്‌നേഹത്തിനെ സംബന്ധിക്കുന്ന വാര്‍ത്തകള്‍ പലതും നമ്മള്‍ കേള്‍ക്കാറുണ്ട്. പല ബോളിവുഡ് താരങ്ങളും നായ്ക്കളെ കുടുംബത്തിലെ അംഗങ്ങളെ പോലെ പരിപാലിക്കുന്ന വാര്‍ത്തകളും വരുന്നുണ്ട്. ഇപ്പോളിതാ നടനും രാഷ്ട്രീയ നേതാവുമായ മിഥുന്‍ ചക്രവര്‍ത്തി 116 നായ്ക്കളെയാണ് ഓമനിച്ച് വളര്‍ത്തുന്നത്. നായ്ക്കള്‍ക്കുവേണ്ടി ഇന്ത്യയുടെ പല ഭാഗത്തായി താരം വസ്തുക്കള്‍ സ്വന്തമാക്കിയിട്ടുണ്ട്. അവിടെ പലയിടത്തും നായ്ക്കളെ വളര്‍ത്തുന്നു. ഒന്നര ഏക്കര്‍ സ്ഥലത്ത് 76 നായകളെയാണ് മിഥുന്‍ പാര്‍പ്പിച്ചിരിക്കുന്നത്.

ഒരു ശരാശരി മനുഷ്യന് വേണ്ടതിലധികം സൗകര്യങ്ങളാണ് ഇവിടെ നായക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 45 കോടിയുടെ സ്ഥലമാണ് നായകള്‍ക്ക് രാജകീയ സൗകര്യം ഒരുക്കാനായി അദ്ദേഹം നീക്കിവെച്ചത്. മിഥുന്റെ വസതിയും അവിടെ തന്നെയാണ് സ്ഥിതിചെയ്യുന്നത്.

നായകള്‍ക്കായി എയര്‍കണ്ടീഷനിങ് അടക്കം പല സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വിശാലമായ കൂടുകളും , നായകള്‍ക്ക്‌ ഓടിക്കളിക്കാനായി വലിയ പ്ലേഗ്രൗണ്ടും ഇവിടെയുണ്ട്. ഇവയ്ക്ക് പ്രത്യേകം ശ്രദ്ധയും നല്‍കുന്നുണ്ട്. നായകളെ പരിപാലിക്കാനായി പ്രത്യേകം ജോലിക്കാരെയും നിയമിച്ചിട്ടുണ്ട്. കൃത്യ സമയത്ത് നായ്ക്കളെ ഗ്രൂം ചെയ്യുകയും കുളിപ്പിക്കുകയും നടക്കാന്‍ കൊണ്ടുപോകുകയും ചെയ്യും. ഊട്ടിയില്‍ 38 നായകളെയാണ് ഇദ്ദേഹം ഇത്തരത്തില്‍ പാര്‍പ്പിച്ചിരിക്കുന്നത്.