കറുത്തവര്‍ഗ്ഗക്കാരെ വംശീയമായി ചിത്രീകരിച്ചതും സ്ത്രീകളുടെ ‘അമിത ലൈംഗികാസക്തി’ ഉള്‍പ്പെട്ട ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചതു കാരണം വന്‍വിവാദം . തുടര്‍ന്ന് ഇത് പ്രസിദ്ധീകരിച്ച ബെല്‍ജിയന്‍ പ്രസാധകന്‍ കോമിക് പുസ്തകത്തിന്റെ വില്‍പ്പന പിന്‍വലിച്ചു. ഗ്രാഫിക് നോവല്‍, ‘സ്പിറോ’ ‘ബ്ലൂ ഗോര്‍ഗോണ്‍’ എന്നീ കോമിക്ക് പുസ്തകങ്ങള്‍ കടകളില്‍ നിന്ന് നീക്കം ചെയ്യുമെന്ന് പ്രസാധകനായ ഡ്യൂപൈസ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
മറ്റൊരു കാലഘട്ടത്തില്‍ നിന്നുള്ള കാരിക്കേച്ചര്‍ ശൈലിയിലാണ് ഇത് ചെയ്തിരിക്കുന്നതെന്നും ഈ ആല്‍ബം ഞെട്ടിപ്പിക്കുന്നതും വേദനിപ്പിക്കുന്നതുമാണെങ്കില്‍ അഗാധമായി ഖേദിക്കുന്നതായും ഡ്യൂപ്പൈസ് പറഞ്ഞു. ‘ഇക്കോ ടെററിസ്റ്റുകള്‍’, ജങ്ക് ഫുഡ്, പ്ലാസ്റ്റിക് ചവറുകള്‍ എന്നിവയെക്കുറിച്ചുള്ള ആക്ഷേപഹാസ്യ കഥയായ സ്പിറോയും ബ്ലൂ ഗോര്‍ഗോണും ആദ്യമായി പ്രസിദ്ധീകരിച്ചത് 2023 സെപ്റ്റംബറിലാണ്. കോമിക് പുസ്തകം പുറത്തിറങ്ങിയ സമയത്ത് ഫ്രാങ്കോഫോണ്‍ പത്രങ്ങളില്‍ വ്യാപകമായി അവലോകനം ചെയ്യപ്പെട്ടിരുന്നു.
എന്നാല്‍ 2024 ഒക്ടോബറില്‍ കറുത്തവര്‍ഗ്ഗക്കാരെയും സ്ത്രീകളെയും ചിത്രീകരിക്കുന്നതിനെ അപലപിച്ചു ഒരു ടിക്ടോക് വീഡിയോ വൈറലായതോടെയാണ് വിവാദവും കത്തിപ്പടരാന്‍ തുടങ്ങിയത്. പുസ്തകത്തില്‍ കറുത്തവര്‍ഗ്ഗക്കാരുടെ കഥാപാത്രങ്ങളെ കുരങ്ങുകളായി ചിത്രീകരിച്ചപ്പോള്‍ വെളുത്ത കഥാപാത്രങ്ങളെല്ലാം മനുഷ്യരാണെന്ന് ഒരു ഇന്റര്‍നെറ്റ് ഉപയോക്താവ് കുറിച്ചു. സ്ത്രീ കഥാപാത്രങ്ങള്‍ ‘അതി ലൈംഗികത’ ഉള്ളവരാണെന്നും ഉപയോക്താവ് ചൂണ്ടിക്കാട്ടി.
പുതിയ തീരുമാനം വന്നതോടെ വിപണിയില്‍ നിന്നും ഏകദേശം 30,000 കോപ്പികളാണ് വില്‍പ്പനയില്‍ നിന്ന് നീക്കം ചെയ്യേണ്ടി വന്നിരിക്കുന്നത്. ബെല്‍ജിയത്തിലും ഫ്രാന്‍സിലും കോമിക് സ്ട്രിപ്പുകള്‍ ഒരു കലാരൂപമായി കണക്കാക്കപ്പെടുന്നു, എന്നാല്‍ ചില സൃഷ്ടികള്‍ സ്ത്രീകളുടെയും നിറമുള്ളവരുടെയും സ്റ്റീരിയോടൈപ്പിക് ചിത്രീകരണത്തിന് ശക്തമായി വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്.
2011-ല്‍ സമാനമായ ഒരു കോലാഹലം ഉണ്ടായി, 1930-ലെ കോമിക് പുസ്തകമായ ടിന്റിന്‍ ആന്‍ഡ് കോംഗോ ആഫ്രിക്കക്കാരെ ചിത്രീകരിച്ചതിന്റെ പേരില്‍ നിരോധിക്കണമെന്ന് പലരും ആവശ്യപ്പെട്ടു. ഈ ആവശ്യം ബെല്‍ജിയന്‍ കോടതി നിരസിച്ചു. ഡാനി എന്ന തൂലികാനാമം ഉപയോഗിക്കുന്ന ബ്ലൂ ഗോര്‍ഗോണിന് പിന്നിലെ കാര്‍ട്ടൂണിസ്റ്റ് ഡാനിയേല്‍ ഹെന്റോട്ടിന്‍, 1950-കളില്‍ ആഘോഷിക്കപ്പെട്ട അന്തരിച്ച ബെല്‍ജിയന്‍ കോമിക് സ്ട്രിപ്പ് ആര്‍ട്ടിസ്റ്റായ ആന്ദ്രേ ഫ്രാങ്കിന്റെ ശൈലിയാണ് താന്‍ അനുകരിക്കുന്നതെന്ന് പറഞ്ഞു. താന്‍ ‘ തെറ്റ് ചെയ്തു’ എന്ന് തിരിച്ചറിഞ്ഞതായും ‘ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ഖേദിക്കുന്നു’ എന്നും ഡാനി പറഞ്ഞു.
പ്രസാധകന്റെ തീരുമാനത്തിന് ശേഷം, ഏകദേശം 30,000 കോപ്പികള്‍ വില്‍പ്പനയില്‍ നിന്ന് നീക്കം ചെയ്യുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു, ബെല്‍ജിയത്തിലെ ഇത്തരത്തിലുള്ള ആദ്യ തീരുമാനമാണിത്. 81-കാരനായ കലാകാരന്‍ വംശീയമോ സ്ത്രീവിരുദ്ധമോ ആയ ഉദ്ദേശ്യങ്ങള്‍ ഇല്ലെന്നും നിറമുള്ള ആളുകളെയും സ്ത്രീകളെയും പരിഹസിക്കുകയോ അപകീര്‍ത്തിപ്പെടുത്തല്‍ തന്റെ ലക്ഷ്യമല്ലെന്നും കൂട്ടിച്ചേര്‍ത്തു.