ആഴമുള്ള പുഴയില്‍ മുങ്ങിപ്പോകുമായിരുന്ന മാന്‍കുട്ടിയെ വേട്ടനായ പുഴയില്‍ ചാടി അവനെയും കൊണ്ടു ഇക്കരയ്ക്ക് നീന്തി രക്ഷപ്പെടുത്തുന്ന വീഡിയോ സാമൂഹ്യമാധ്യമത്തില്‍ വൈറലാകുന്നു. ജനുവരി അവസാനം എക്‌സില്‍ എത്തിയ വീഡിയോ നെറ്റിസണ്‍മാരുടെ ഹൃദയം നിറയ്ക്കുകയാണ്.
‘അനിമല്‍സ് ഡൈയിംഗ്’ എന്ന എക്‌സ് (ട്വിറ്റര്‍) അക്കൗണ്ടിന്റെ ഫോളോവര്‍മാര്‍ക്കാണ് നന്മ നിറഞ്ഞ ഈ വീഡിയോ കാണാന്‍ കിട്ടിയത്. ചെളിവെള്ളത്തിലൂടെ താടിയെല്ലുകളില്‍ മാന്‍കുട്ടിയെയും കടിച്ചെടുത്ത് പുഴയുടെ മറുകരയ്ക്ക് നീന്തുന്ന വീഡിയോ കണ്ടപ്പോള്‍, മിക്കവാറും സന്തോഷകരമായ അവസാനം ഉണ്ടാകുമെന്ന് ആരും വിചാരിച്ചിരുന്നില്ല.
എന്നാല്‍ ഒടുവില്‍ അവര്‍ക്ക് ഹൃദയസ്പര്‍ശിയായ ഒരു ആശ്ചര്യം വീഡിയോ നല്‍കുന്നു. വീഡിയോയിലെ മൃഗം ലാബ്രഡോര്‍ റിട്രീവര്‍ ആണ്. വെള്ളത്തില്‍ കിടക്കുന്ന മാന്‍കുട്ടി മുങ്ങിത്താഴുകയായിരുന്നു. ഉടന്‍ നായ അതിലേക്ക് ചാടി മാന്‍കുട്ടിയെയും വീണ്ടെടുത്തുകൊണ്ട് മറുകരയിലേക്ക് നീന്തിക്കയറി അതിന്റെ ജീവന്‍ രക്ഷിച്ചു.
നായയുടെ ഉടമസ്ഥന്‍ ധീരമായ രക്ഷയ്ക്ക് അതിനെ പ്രശംസിക്കുന്നത് ക്യാമറയ്ക്ക് പിന്നില്‍ കേള്‍ക്കാം. ‘മെയ്ഡ് മൈ ഡേ’ എന്ന അടിക്കുറിപ്പുള്ള അക്കൗണ്ടിന്റെ ഉടമയാണ് വീഡിയോ പങ്കിട്ടത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് ശേഷം ‘ഇത് മുതലയാണെന്ന് ആണ് ആദ്യം കരുതിയത്?’ എന്നായിരുന്നു ഒരാളുടെ കമന്റ്.