ഭക്ഷണവുമായി ബന്ധപ്പെട്ട വീഡിയോകൾക്ക് സോഷ്യൽ മീഡിയയിൽ കാഴ്ചക്കാർ ഏറെയാണ്. ഇവയിൽ ചിലതൊക്കെ സ്വീകാര്യമാകുമെങ്കിലും മറ്റു ചില വീഡിയോകൾ കടുത്ത വിമർശനങ്ങൾക്ക് വിധേയമാകാറുണ്ട്. ഇപ്പോഴിതാ ഒരു സിംഗപ്പൂരുകാരന്റെ അസാധാരണമായ ഭക്ഷണ കോമ്പിനേഷൻ വീഡിയോയാണ് ഇന്റർനെറ്റിൽ കൊടുങ്കാറ്റായിമാറിരിക്കുന്നത്.
സിങ്കപ്പൂരിൽ ഏറെ സ്വാധീനം ചെലുത്തുന്ന കാൽവിൻ ലീ മുളക് യുവാവ് ന്യൂട്ടെല്ലയിൽ മുക്കി കഴിക്കുന്നതിന്റെ ദൃശ്യങ്ങളാണിത്. വീഡിയോയിൽ യുവാവ് തന്റെ കൈയ്യിലുള്ള മുളക് എടുത്ത് ചോക്ലേറ്റ് പാത്രത്തിൽ മുക്കി ഒരു കടി കടിക്കുന്നത് കാണാം.
ഇതോടെ അദ്ദേഹത്തിന്റെ ഭാവം ജിജ്ഞാസയിൽ നിന്ന് ധ്യാനത്തിലേക്ക് മാറി, ഇത് കാണുമ്പോൾ ഈ കോമ്പിനേഷൻ വിജയിച്ചോ അതോ പരാജയപ്പെട്ടോ എന്ന ചോദ്യമാണ് കാഴ്ചക്കാരിൽ നിന്ന് ഉയരുന്നത്.
ഏതായാലും “പ്രതീക്ഷിച്ചതുപോലെ ചോക്കും മുളകും നന്നായി പ്രവർത്തിക്കുന്നു “, എന്നാണ് തന്റെ വിചിത്രമായ പാചകക്കുറിപ്പ് അവലോകനം ചെയ്യുമ്പോൾ അദ്ദേഹം എഴുതിയത്. മുളക് മുഴുവനും നൂട്ടെല്ലയിൽ മുക്കി കഴിച്ചശേഷം ഈ വിഭവം “നല്ല ടീടൈം സ്നാക്ക് ആണെന്നും അദ്ദേഹം പറയുന്നു.
മാർച്ച് 29-ന് അപ്‌ലോഡ് ചെയ്‌ത, വീഡിയോ ഇതിനകം 20,000-ത്തിലധികം കാഴ്‌ചകളുമായി വൈറലായിക്കഴിഞ്ഞു. നിരവധി പേരാണ് ലീയുടെ ന്യൂട്ടെല്ല-ചില്ലി ഫ്യൂഷനോട് പ്രതികരിച്ച് രംഗത്തെത്തിയത്.
ഇതാദ്യമായല്ല ലീ വിചിത്രമായ ഭക്ഷണ പരീക്ഷണത്തിൽ ഏർപ്പെടുന്നത്. ഇത്തരത്തിൽ വിചിത്രമായ ലഘുഭക്ഷണങ്ങൾ തയ്യാറാക്കുന്നതിൽ അദ്ദേഹം പ്രശസ്തനാണ്. നേരത്തെ ഈ സിംഗപ്പൂർക്കാരൻ ബിയറിനൊപ്പം കെച്ചപ്പ് പരീക്ഷിച്ചും കാപ്പിയിൽ ചീസ് ചേർത്തും ഓറിയോയ്‌ക്കൊപ്പം വൈൻ ആസ്വദിച്ചും നെറ്റിസൺമാരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.