കാലാവസ്ഥാ പ്രതിസന്ധികള്‍, ആണവ ബഹിര്‍ഗമനം, അല്ലെങ്കില്‍ പെട്ടെന്നുള്ള ഒരു ഉല്‍ക്കാ പതനം. മനുഷ്യരാശിക്ക് ഭാവിയില്‍ നേരിട്ടേക്കാവുന്ന ആപത്തിന്റെ പശ്ചാത്തലം മുന്‍ നിര്‍ത്തി ബഹിരാകാശം എന്ന ‘പ്ലാനറ്റ് ബി’ യെക്കുറിച്ചുള്ള ആശയം പുതിയ പഠനമായി മാറുകയാണ്. മറ്റൊരു ഗ്രഹത്തില്‍ മനുഷ്യജീവിതത്തിന്റെ നിലനില്‍പ്പ് സംബന്ധിച്ച പഠനം നടത്തുകയാണ് നെതര്‍ലന്റ്‌സിലെ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍.
ചൊവ്വയില്‍ കണ്ടെത്തിയ ഭാഗിക ഗുരുത്വാകര്‍ഷണ പരിതസ്ഥിതിയില്‍ മനുഷ്യ വംശത്തിന്റെ സ്വാഭാവിക പ്രജനനം, ഗര്‍ഭധാരണവും എന്ന ലക്ഷ്യത്തോടെ ബഹിരാകാശ ലൈംഗിക ഗവേഷണത്തിന് തുടക്കമിട്ടിരിക്കുകയാണ് ഡച്ച് സംരംഭകന്‍ എഗ്‌ബെര്‍ട്ട് എഡല്‍ബ്രോക്കിന്റെ സ്ഥാപനമായ സ്‌പേസ്‌ബോണ്‍ യുണൈറ്റഡ്. എലികളില്‍ നിന്ന് ആരംഭിച്ച്, ഒടുവില്‍ മനുഷ്യന്റെ ബീജങ്ങളിലേക്കും അണ്ഡകോശങ്ങളിലേക്കും നീങ്ങുന്നതിന് മുമ്പ്, ഒരു ഭ്രൂണം ഉല്‍പ്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, കോശങ്ങളെ ഒരുമിച്ച് ചേര്‍ക്കുന്ന ഒരു ഡിസ്‌ക് സ്ഥാപനം സൃഷ്ടിച്ചിരിക്കുകയാണ്.
ഭൂമിക്കപ്പുറത്ത് സ്വതന്ത്രമായ മനുഷ്യവാസ കേന്ദ്രങ്ങള്‍ വേണമെങ്കില്‍ പ്രത്യുല്‍പാദന വെല്ലുവിളിയും നിങ്ങള്‍ അഭിമുഖീകരിക്കേണ്ടതുണ്ടെന്ന് സംരംഭകന്‍ പറയുന്നു.ബഹിരാകാശത്ത് മനുഷ്യ ഭ്രൂണം വികസിപ്പിക്കാന്‍ ശ്രമിക്കുന്നത് തന്റെ സ്ഥാപനം മാത്രമാണെന്ന് എഡല്‍ബ്രോക്ക് പറഞ്ഞു. ബഹിരാകാശ പുനരുല്‍പാദനത്തിലെ ഒരു പുതിയ ഘടകം സ്പേസ് എക്സ്, വിര്‍ജിന്‍ ഗാലക്റ്റിക് തുടങ്ങിയ കമ്പനികള്‍ ഊര്‍ജം പകരുന്ന ബഹിരാകാശ ടൂറിസത്തിന്റെ വളര്‍ച്ചയാണ്.