കോതമംഗലം: ഭാഗ്യതാര ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചയാളിനെ തിരിച്ചറിഞ്ഞു. നെല്ലിക്കുഴിയിലെ പപ്പട നിര്‍മാണത്തൊഴിലാളി തൃശൂര്‍ പുന്നയൂര്‍ക്കുളം പ്രാരത്ത് ബിബുരാജിനാ(52)ണ് ഒന്നാം സമ്മാനം ലഭിച്ചത്. 40 വര്‍ഷമായി പപ്പടനിര്‍മാണത്തൊഴിലാളിയായ ബിബുരാജ് 13 വര്‍ഷമായി നെല്ലിക്കുഴിയില്‍ വാടക മുറിയില്‍ പപ്പടം നിര്‍മിച്ചുവിറ്റുവരികയാണ്.
സ്‌ഥിരമായി ലോട്ടറിയെടുക്കാറുണ്ട്. നെല്ലിക്കുഴി പിള്ളേച്ചന്‍സ് ലക്കി സെന്ററില്‍നിന്നെടുത്ത ബി.ബി. 736437 നമ്പര്‍ ടിക്കറ്റിനാണു സമ്മാനം.
ഫലം ഉറപ്പിച്ച ഉടന്‍ നാട്ടിലെത്തി ലോട്ടറി ടിക്കറ്റ് ബാങ്കില്‍ നല്‍കി. വീടു നിര്‍മിക്കണമെന്നാണ് ആഗ്രഹം.
സ്വകാര്യ സ്‌ഥാപനത്തില്‍ ജോലിക്കാരിയായ സിമിയാണു ഭാര്യ. വിദ്യാര്‍ഥികളായ ആവണിയും അതുല്‍കൃഷ്‌ണയും മക്കളാണ്. ബിബു രാജിന്റെ ഭാര്യാപിതാവിനു രണ്ടു വര്‍ഷം മുമ്പ് 60 ലക്ഷം രൂപയുടെ ലോട്ടറി അടിച്ചിട്ടുണ്ട്.




