പ്രത്യുല്‍പാദന ആരോഗ്യം കുറയുന്നത് വൈകാരികമായ പ്രയാസങ്ങള്‍ക്കും ബന്ധങ്ങളിലെ അസ്വാരസ്യങ്ങള്‍ക്കും മെറ്റബോളിക് ഡിസോഡര്‍ പോലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകും. ഒരു കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് നിങ്ങളെങ്കില്‍, സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും തന്റെ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ കൊടുക്കണം. പുരുഷന്മാരുടെ പ്രത്യുല്‍പാദനക്ഷമത ഭക്ഷണവുമായി ബന്ധപ്പെട്ടിരിക്കുന്നു. ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതോടൊപ്പം ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതും പുരുഷന്മാരിലെ പ്രത്യുല്‍പാദനക്ഷമത മെച്ചപ്പെടുത്തും. പ്രത്യുല്‍പാദന ആരോഗ്യം മെച്ചപ്പെടുത്തുന്ന ചില ഭക്ഷണങ്ങളെ അറിയാം……
പയര്‍വര്‍ഗങ്ങള്‍ – ബീന്‍സിലും പയര്‍വര്‍ഗങ്ങളിലും അയണ്‍, പ്രോട്ടീന്‍, ഫൈബര്‍ ഇവ ധാരാളമുണ്ട്. ആരോഗ്യകരമായ അണ്ഡവിസര്‍ജനത്തിന് അയണ്‍ സഹായിക്കുന്നു. പ്രോട്ടീനും ഫൈബറും ഹോര്‍മോണ്‍ സന്തുലനം നിലനിര്‍ത്തുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
ഇലക്കറികള്‍ – ചീര, കേല്‍ തുടങ്ങിയ ഇലക്കറികളില്‍ ഫോളേറ്റ് ധാരാളമുണ്ട്. ഇത് ന്യൂറല്‍ ട്യൂബ് വൈകല്യങ്ങളെ തടയുകയും ആരോഗ്യകരമായ അണ്ഡവിസര്‍ജനത്തിനു സഹായിക്കുകയും ചെയ്യും. അണ്ഡത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ആര്‍ത്തവം ക്രമമാക്കുകയും ചെയ്യാനും ഫോളേറ്റ് സഹായിക്കും.
ഗ്രീക്ക് യോഗര്‍ട്ട് – ഗ്രീക്ക് യോഗര്‍ട്ടില്‍ പ്രോട്ടീനും കാല്‍സ്യവും ധാരാളമുണ്ട്. ഇത് ഹോര്‍മോണ്‍ സന്തുലനത്തിനും പ്രത്യുല്‍പാദന ആരോഗ്യത്തിനും സഹായിക്കുന്നു. ഇതിലെ പ്രോബയോട്ടിക്കുകള്‍ ഉദരാരോഗ്യം മെച്ചപ്പെടുത്തുന്നു.
ബെറിപ്പഴങ്ങള്‍ – സ്‌ട്രോബെറി, ബ്ലൂബെറി, റാസ്‌ബെറി തുടങ്ങിയ ബെറിപ്പഴങ്ങളില്‍ ആന്റിഓക്‌സിഡന്റുകള്‍ ധാരാളമുണ്ട്. ഇത് ഓക്‌സീകരണ സമ്മര്‍ദത്തില്‍ നിന്ന് കോശങ്ങളെ സംരക്ഷിക്കുന്നു. ഇത് പ്രത്യുല്‍പാദന ആരോഗ്യം മെച്ചപ്പെടുത്തുകയും ഹോര്‍മോണ്‍ നില മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
മുട്ട – പ്രോട്ടീന്‍, വൈറ്റമിന്‍ ഡി, കോളിന്‍ എന്നിവ മുട്ടയില്‍ ധാരാളമുണ്ട്. എഗ്ഗ് ക്വാളിറ്റി മെച്ചപ്പെടുത്താനും ഹോര്‍മോണ്‍ സന്തുലനത്തിനും ഇത് സഹായിക്കുന്നു. ആരോഗ്യകരമായ പ്രത്യുല്‍പാദനത്തിനും മുട്ട സഹായിക്കും.
നാരകഫലങ്ങള്‍ – ഓറഞ്ച്, നാരങ്ങ തുടങ്ങിയ നാരകഫലങ്ങളില്‍ വൈറ്റമിന്‍ സി ധാരാളമുണ്ട്. ഇത് ഹോര്‍മോണ്‍ ഉല്‍പാദനത്തിനും രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമാണ്. വൈറ്റമിന്‍ സി, എഗ്ഗ് ക്വാളിറ്റി മെച്ചപ്പെടുത്തുകയും പ്രത്യുല്‍പാദന ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
മധുരക്കിഴങ്ങ് – മധുരക്കിഴങ്ങളില്‍ ബീറ്റാകരോട്ടിനും വൈറ്റമിന്‍ എയും ധാരാളമുണ്ട്. ഇത് ആര്‍ത്തവചക്രം ക്രമപ്പെടുത്തുകയും അണ്ഡവിസര്‍ജനത്തിനും സഹായിക്കുകയും ചെയ്യും. പ്രത്യുല്‍പാദന ആരോഗ്യം മെച്ചപ്പെടുത്താനും ഹോര്‍മോണ്‍ സന്തുലനത്തിനും മധുരക്കിഴങ്ങളിലെ പോഷകങ്ങള്‍ സഹായിക്കുന്നു.
നട്‌സ്, സീഡ്‌സ് – ബദാം, വാള്‍നട്ട്, ചിയ സീഡ് ഇവയില്‍ എല്ലാം എസ്സന്‍ഷ്യല്‍ ഫാറ്റി ആസിഡ്, വൈറ്റമിന്‍ ഇ, ഒമേഗഫാറ്റി ആസിഡ് ഇവയുണ്ടാകും. ഈ പോഷകങ്ങള്‍, ഹോര്‍മോണ്‍ മെച്ചപ്പെടുത്തുകയും പ്രത്യുല്‍പാദന അവയവങ്ങളിലേക്കുള്ള രക്തപ്രവാഹം മെച്ചപ്പെടുത്തുകയും ചെയ്യും. അണ്ഡത്തിന്റെയും ബീജത്തിന്റെയും ആരോഗ്യവും മെച്ചപ്പെടും.