Good News

പണത്തിനപ്പുറം… ഒരു കോടി രൂപ ശമ്പളം വാങ്ങിയിരുന്ന ജോലി ഉപേക്ഷിച്ചു, മറ്റൊരു ഓഫറുമില്ല

മറ്റൊരു ജോലി ഓഫറുമില്ലാതെ വന്‍ തുക ശമ്പളം കിട്ടിയിരുന്ന ജോലി ഉപേക്ഷിച്ച ബംഗലുരു ടെക്കിയുടെ പോസ്റ്റ് വൈറലാകുന്നു. ഉയര്‍ന്ന ശമ്പളമുള്ള ജോലി ഉപേക്ഷിക്കുന്നതിലെ വെല്ലുവിളികളെ കുറിച്ച് ഓണ്‍ലൈനില്‍ ഇത് വ്യാപകമായ ചര്‍ച്ചയ്ക്ക് കാരണമായി. ബംഗളൂരു ടെക്കി വരുണ്‍ ഹസിജയാണ് അടുത്തിടെ എക്സില്‍ സാധാരണക്കാരെ ഞെട്ടിക്കുന്ന പോസ്റ്റ് ഇട്ടത്.

ബെംഗളൂരുവിലെ പ്രൊഡക്ട് മാനേജ്മെന്റ് റോളില്‍ നിന്ന് രാജിവച്ചുകൊണ്ട് താന്‍ ഒരു സുപ്രധാന തീരുമാനമെടുത്തതായി ഹസിജ വെളിപ്പെടുത്തി. പ്രതിവര്‍ഷം ഒരു കോടിയിലധികം രൂപ സമ്പാദിച്ച ഒരു പതിറ്റാണ്ടായി ചെയ്തുവന്ന തന്റെ കരിയറില്‍ ഒരു ഇടവേളയുടെ എടുക്കുന്നതായിട്ടാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. അതേസമയം മറ്റൊരു ജോബ് ഓഫര്‍ ഇല്ലാതെ തൊഴില്‍ വിടാനുള്ള തീരുമാനം തൊഴില്‍ അവസരങ്ങള്‍ വിലയിരുത്തുമ്പോള്‍ ഒട്ടും ആവേശഭരിതമല്ലെന്നും അദ്ദേഹം പറയുന്നു.

താന്‍ ജോലി ചെയ്തിരുന്നത് മൂന്ന് പ്രധാന ഘടകങ്ങളെ ചുറ്റിപ്പറ്റിയാണെന്ന് അദ്ദേഹം വിശദീകരിച്ചു. സന്തോഷം, സ്വാധീനം, സമ്പത്ത് സൃഷ്ടിക്കല്‍. ജോലിയിലെ സന്തോഷം നോക്കുമ്പോള്‍ വിലപേശാന്‍ പറ്റാത്തതാണ്. കാരണം അത് ജീവിതത്തിന്റെ മറ്റെല്ലാ വശങ്ങളുടെയും അടിത്തറയാണത്. സമ്പത്ത് സൃഷ്ടിക്കുന്നത് വ്യക്തിഗത സാമ്പത്തിക വളര്‍ച്ചയ്ക്ക് ന്യായമായ അവസരങ്ങള്‍ ഉറപ്പാക്കുന്നു.

എന്നാല്‍ തന്റെ മുന്‍ ജോലിയില്‍ ജീവിതത്തിന്റെ സന്തോഷവും സ്വാധീനവും കൂടുതലായി നഷ്ടമായതായി ഹസിജ കണ്ടെത്തി. എഡ്ടെക് മേഖല, ഇതിനകം തന്നെ കടുത്ത മത്സരത്തെ അഭിമുഖീകരിക്കുമ്പോള്‍ അത് ജോലിക്കപ്പുറത്ത് അതിജീവനത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങിരിക്കുകയാണ്. അതുകൊണ്ടു തന്നെ ജോലി ഒട്ടും സന്തോഷം തരുന്നില്ല. ഈ സാഹചര്യം സമ്മര്‍ദ്ദം കൂട്ടുന്നതിനൊപ്പം തന്റെ മുന്‍ഗണനകളോട് യോജിക്കാത്ത ഒരു ജോലിയില്‍ തുടരുന്നത് മൂല്യവത്താണോ എന്ന് ചോദ്യവും ഉയര്‍ത്തുകയാണ്.

പക്ഷേ സാമ്പത്തിക സുസ്ഥിരത നഷ്ടപ്പെടുന്നത് വെല്ലുവിളി തന്നെയാണ്. അത് അംഗീകരിച്ചുകൊണ്ടു തന്നെ ഒരാളുടെ വ്യക്തിപരമായ അഭിലാഷങ്ങള്‍ക്കൊപ്പം ജീവിതത്തെ പുനഃക്രമീകരിക്കാന്‍ ഒരു ഇടവേള എടുക്കേണ്ടതിന്റെ പ്രാധാന്യമാണ് പോസ്റ്റില്‍ ഹസിജ ഊന്നിപ്പറയുന്നത്. പോസ്റ്റ് ഓണ്‍ലൈനില്‍ വലിയ പ്രതികരണം ഉണ്ടാക്കി. പോസ്റ്റ് ഇതിനകം 2.2 ലക്ഷത്തിലധികം കാഴ്ചകള്‍ ശേഖരിക്കുകയും ധീരമായ തീരുമാനത്തിന് പ്രശംസ നേടുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *