ഹോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളാണ് ആഞ്ജലീന ജോളി. പതിറ്റാണ്ടുകളായി ലൈംഗികബിംബമായി ചലച്ചിത്ര പ്രവര്‍ത്തകരുടെ നമ്പര്‍ വണ്‍ ചോയ്സും നടി തന്നെയാണ്. ആന്‍ജിയുടെ മിസ്റ്റര്‍ & മിസിസ് സ്മിത്ത്, ഗേള്‍, ഇന്ററപ്റ്റഡ്, ലാറ ക്രോഫ്റ്റ്: ടോംബ് റൈഡര്‍ തുടങ്ങിയ പ്രശസ്ത വേഷങ്ങളെക്കുറിച്ച് നമുക്കെല്ലാം അറിയാം.
എന്നാല്‍ കരിയറിന്റെ ആദ്യകാലങ്ങളില്‍ 100 ലധികം ഓഡീഷനുകളിലാണ് താരം തിരസ്‌ക്കരിക്കപ്പെട്ടിട്ടുള്ളതെന്ന് എത്രപേര്‍ക്കറിയാം. ഇതിന് കാരണം തന്റെ ഇരുണ്ട നിറമായിരുന്നെന്ന് താരം പറയുന്നു. പതിനാറാം വയസ്സില്‍ ഒന്നിലധികം തിരസ്‌കരണങ്ങള്‍ നേരിട്ടതിന് ശേഷം, ഹോളിവുഡില്‍ ഒരു ക്രാങ്ക് അഡിക്റ്റായി നടി തന്റെ ആദ്യ വേഷം ചെയ്തു. 2019 ല്‍ ബാക്ക്സ്റ്റേജിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. ഏകദേശം പതിനാറാം വയസ്സുമുതല്‍ ഓഡീഷന് പോയിത്തുടങ്ങിയെന്ന് നടി അനുസ്മരിക്കുന്നു.
‘അമ്മയുമായി നൂറു ഓഡിഷനു പോയി. സിനിമയിലെ ആദ്യവേഷം ക്രാങ്ക് അഡിക്റ്റായിട്ടായിരുന്നു. ഒരു സൈബോര്‍ഗ് പോലൊരു വേഷമായിരുന്നു രണ്ടാമത്തേത്. അതുകൊണ്ടു തന്നെ എന്റെ കരിയര്‍ വളരെ വിചിത്രവും അത്തരം സ്ത്രീകളാല്‍ നിറഞ്ഞതായിരിക്കുമെന്ന് പറയേണ്ടി വരും. എന്നാല്‍ എല്ലാം ഞാന്‍ ഇഷ്ടപ്പെടുന്നത് പോലെ തന്നെ അവസാനിച്ചെന്നും താരം പറയുന്നു.
പ്രൊഫഷണല്‍ രംഗത്ത്, ആഞ്ജലീന അവസാനമായി കണ്ടത് എറ്റേണല്‍സിലാണ്. കുങ് ഫു പാണ്ട 4 (2024) ലെ മാസ്റ്റര്‍ ടൈഗ്രസ് എന്ന കഥാപാത്രത്തിന് വേണ്ടിയാണ് അവള്‍ ശബ്ദം നല്‍കുന്നത്.