Sports

ബ്രൂണോ ഫെര്‍ണാണ്ടസ് പുതിയ തട്ടകം തേടുന്നു ; ബയേണോ, ബാഴ്‌സിലോണയോ?

ഇംഗ്‌ളീഷ് സൂപ്പര്‍ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സൂപ്പര്‍താരം പോര്‍ച്ചുഗീസുകാരന്‍ ബ്രൂണോ ഫെര്‍ണാണ്ടസ് പുതിയ തട്ടകം തേടുന്നു. മാഞ്ചസ്റ്ററില്‍ നാലര വര്‍ഷം പൂര്‍ത്തിയാക്കിയ ബ്രൂണോയ്ക്ക് വേണ്ടി ബയേണ്‍ മ്യൂണിക് നീക്കം നടത്തുന്നതായിട്ടാണ് സൂചനകള്‍. ബയേണ്‍ തന്റെ ഏജന്റായ മിഗ്വല്‍ പിന്‍ഹോയുമായി ഒരു സമ്മര്‍ ട്രാന്‍സ്ഫറിനെക്കുറിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചതായിട്ടാണ് സൂചനകള്‍.

29 കാരനായ ഫെര്‍ണാണ്ടസിനെ കഴിഞ്ഞ വര്‍ഷം മാഞ്ചസ്റ്റര്‍ പരിശീലകന്‍ എറിക് ടെന്‍ ഹാഗ് യുണൈറ്റഡ് ക്യാപ്റ്റനാക്കിയെങ്കിലും ജര്‍മ്മന്‍ ക്ലബ്ബിന്റെ ഓഫര്‍ താരത്തെ ചിന്തിപ്പിച്ചിരിക്കുകയാണെന്നാണ് വിവരം. ഫെര്‍ണാണ്ടസിനെ സൈന്‍ ചെയ്യാന്‍ സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയ്ക്കും താല്‍പ്പര്യമുണ്ടെന്നും ഉടന്‍ തന്നെ ചര്‍ച്ചകള്‍ ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്

യൂറോയ്ക്ക് ശേഷം താന്‍ പുറത്തുപോകുമെന്ന് സൂചന ഫെര്‍ണാണ്ടസ് കഴിഞ്ഞ മാസം തന്നെ നല്‍കി ക്ലബ്ബിനെ അമ്പരപ്പിച്ചിരുന്നു. തന്റെ ഭാവിയെക്കുറിച്ച് അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് ടൂര്‍ണമെന്റ് അവസാനിക്കുന്നതുവരെ കാത്തിരിക്കുമെന്ന് എഫ്എ കപ്പ് ജേതാവ് പറഞ്ഞു. മാഞ്ചസ്റ്റര്‍ യൂണൈറ്റഡിന്‍െ ചാംപ്യന്‍സ് ലീഗ് മോഹം അവസാനിച്ചതാണ് ബ്രൂണോയെ ക്ലബ്ബ് വിടാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് സൂചന.

തന്റെ അഭിലാഷവുമായി പൊരുത്തപ്പെടാന്‍ ക്ലബ്ബിന് മുന്നറിയിപ്പ് നല്‍കിയതിനാല്‍ തന്റെ ഓള്‍ഡ് ട്രാഫോര്‍ഡ് വാസം അവസാനിക്കാന്‍ പോകുമെന്ന ആശങ്കാജനകമായ ഒരു സൂചന അദ്ദേഹം നല്‍കിയിട്ടുണ്ട്. ദി പ്ലെയേഴ്സ് ട്രിബ്യൂണിന്റെ ഒരു ഭാഗത്തില്‍ അദ്ദേഹം എഴുതി: ‘എന്റെ പ്രതീക്ഷകള്‍ ക്ലബ്ബിന്റെ പ്രതീക്ഷകളുമായി പൊരുത്തപ്പെടണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ‘ഞങ്ങള്‍ക്ക് ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ കളിക്കണം. കപ്പ് ഫൈനലില്‍ എത്തണം. അതാണ് എനിക്ക് വേണ്ടത്. അതാണ് നിങ്ങള്‍ എല്ലാവരും അര്‍ഹിക്കുന്നതെന്നും പറഞ്ഞു.

ഇതിന് പുറമേ ഈ സീസണില്‍ വിന്‍സെന്റ് കൊമ്പാനിയൊയാണ് ബയേണ്‍ മാനേജരാക്കിയിരിക്കുന്നത്. ബേണ്‍ലിയില്‍ നിന്ന് വന്നതോടെ സമീപ വര്‍ഷങ്ങളില്‍ പ്രതിഭകള്‍ക്കായി പ്രീമിയര്‍ ലീഗ് റെയ്ഡ് ചെയ്യാന്‍ ബയേണ്‍ ശ്രമിച്ചു.