സ്പാനിഷ് വമ്പന്മാരായ ബാഴ്‌സിലോണയുടെ വനിതാടീമിലെ മാപി ലിയോണിനെതിരേ പെരുമാറ്റദൂഷ്യം ആരോപിച്ച് എസ്പാനിയോളിന്റെ വനിതാടീം. ഞായറാഴ്ച ഇരു ടീമുക ളും മുഖാമുഖം നടന്ന മത്സരത്തില്‍ എസ്പാനിയോള്‍ കളിക്കാരിക്കെതിരേ കളിക്കിടയില്‍ ലൈംഗിക സ്പര്‍ശം നടത്തിയെന്നാണ് മാപിക്കെതിരേ ആക്ഷേപം. മാപി ലിയോണിന്റെ പെരുമാറ്റത്തില്‍ എസ്പാനിയോള്‍ പൂര്‍ണ്ണ അതൃപ്തി പ്രകടിപ്പിച്ചു.
ബാഴ്സലോണ ഡെര്‍ബിയുടെ 15-ാം മിനിറ്റില്‍, ലിയോണ്‍ എസ്പാന്‍യോളിന്റെ ഡാനിയേല കാരക്കാസിന്റെ സ്വകാര്യഭാഗത്ത് ആദ്യം പിടിച്ച മാപി പിന്നാലെ മാറിടത്തില്‍ ഇരു കൈകള്‍ കൊണ്ടും സ്പര്‍ശിച്ചു. രണ്ട് കളിക്കാരും പന്തിന് ശ്രമിക്കുമ്പോള്‍ മാപി എന്തോ പറഞ്ഞുകൊണ്ടായിരുന്നു ഡാനിയേലയുടെ സ്വകാര്യഭാഗത്ത് തൊട്ടത്. പിന്നാലെ രണ്ടു പേരും പരസ്പരം പിടിക്കുമ്പോള്‍ ഇരു കൈകളും കൊണ്ട് ഡാനിയേലയുടെ മാറിടത്ത് പിടിക്കുകയും ചെയ്തു. അതേസമയം ആരോപണം മാപി നിഷേധിച്ചിട്ടുണ്ട്. മറ്റൊരു ഉദ്ദേശത്തിലല്ല തൊട്ടതെന്ന് ഇവര്‍ പറഞ്ഞു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പങ്കിട്ടു, തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍, ഡിഫന്‍ഡര്‍ ലിയോണിന്റെ പെരുമാറ്റം ”അവഗണി ക്കരുത്” എന്നും എസ്പാന്‍ യോള്‍ പറഞ്ഞു. ”സാഹചര്യത്തിന്റെ ആഘാതം കാരണം ആ സമയത്ത് പ്രതികരി ക്കാന്‍ കാരക്കാസിന് കഴിഞ്ഞില്ല; പിന്നീട്, എന്താണ് സംഭവിച്ചതെന്ന് മനസിലാക്കിയ ശേഷം, ആംഗ്യത്തിന്റെ ഗൗരവത്തെക്കുറിച്ച് അവള്‍ക്ക് ബോധമുണ്ടായത്.
മത്സരം 2-0 ന് വിജയിച്ച ബാഴ്സ ഇപ്പോള്‍ അഞ്ച് പോയിന്റുമായി സ്പെയിനിന്റെ ലിഗ എഫില്‍ ഒന്നാം സ്ഥാനത്താണ്. സ്പാനിഷ് ദേശീയ ടീമിനായി 50-ലധികം തവണ കളിച്ചി ട്ടുള്ള ലിയോണ്‍, അഞ്ച് ലീഗ് കിരീടങ്ങളും മൂന്ന് വനിതാ ചാമ്പ്യന്‍സ് ലീഗുകളും നേടി യ ബാഴ്സലോണയുടെ പ്രധാന കളിക്കാരനാണ്. ക്ലബ് പങ്കിട്ട ഒരു പ്രസ്താവനയില്‍ അവള്‍ പറഞ്ഞു, ”ഒരു സമയത്തും ഞാനോ എന്റെ ഉദ്ദേശ്യമോ മോശമായ രീതിയില്‍ ആയിരു ന്നില്ല, എന്റെ സഹ പ്രൊഫഷണല്‍ ഡാനിയേല കാരക്കാസിന്റെ അടുപ്പം ലംഘിച്ചിട്ടി ല്ലെന്നും പറഞ്ഞു.