Oddly News

വിശന്നപ്പോള്‍ കരടി ബാര്‍ബിക്യൂ പാര്‍ട്ടിയില്‍ കയറി ബര്‍ഗറും കോക്കും കഴിച്ചു തീര്‍ത്തു…!!

ടെന്നീസില്‍ നല്ല രീതിയില്‍ നടന്ന ഒരു ബാര്‍ബിക്യൂ പാര്‍ട്ടി അകാലചരമം പ്രാപിക്കാന്‍ ഒരു കരടി കാരണമായി. പാര്‍ട്ടിയില്‍ കൊണ്ടുവെച്ച 10 ബര്‍ഗറുകളും ഒരു ഡയറ്റ് കോക്കും കരടി കഴിച്ചു തീര്‍ക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെയ്ക്കപ്പെട്ടിട്ടുണ്ട്.

ഗാറ്റ്ലിന്‍ബര്‍ഗിലെ ഒരു വീട്ടുമുറ്റത്ത് അരങ്ങേറിയ സംഭവത്തിന്റെ വീഡിയോ ടിക്‌ടോക് ഉപയോക്താവ് മെല്‍മെല്‍7197 എന്നയാള്‍ സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കരടി ഗ്രില്ലിന്റെ മൂടി ഉയര്‍ത്തി അകത്ത് പാചകം ചെയ്തു വെച്ചിരിക്കുന്ന 10 ബര്‍ഗറുകള്‍ എടുത്തു തിന്നുന്നതും കോക്ക് കുടിക്കുന്നതുമാണ് വീഡിയോയിലുള്ളത്.

ബ്രൂയിന്‍ ഡയറ്റ് കോക്കിന്റെ ഒരു ക്യാന്‍ തട്ടിത്താഴെയിട്ട് നിലത്ത് പടരുന്ന കോക്ക് നക്കിക്കുടിക്കുന്നതും അതിന് ശേഷം ബര്‍ഗര്‍ മൂടിവെച്ചിരിക്കുന്ന ഗ്രില്ല് തുറന്ന് ബര്‍ഗറുകള്‍ തിന്നുന്നതും വീഡിയോയിലുണ്ട്. കരടി തങ്ങളുടെ അത്താഴം കഴിച്ചെന്നായിരുന്നു വീഡിയോ കണ്ട ഒരു ഉപയോക്താവ് എഴുതിയത്.