രോഗം മാറാന്‍ പൊടിക്കൈകളും ഒറ്റമൂലികളുമൊക്കെ എല്ലാ നാട്ടിലും പ്രചാരത്തിലുണ്ട്. എളുപ്പത്തില്‍ ഫലം കിട്ടുമെന്ന വിശ്വാസം പലപ്പേഴും ആളുകളെ അപകടത്തില്‍ കൊണ്ടുചെന്നെത്തിക്കാറുണ്ട്. ഇവിടെ നടുവേദന കുറയുമെന്ന് പറഞ്ഞ് നാട്ടുവൈദ്യന്റെ നിർദേശ പ്രകാരം 82കാരി കഴിച്ചത് ജീവനുള്ള 8 തവളകളെയാണ്. ഇതോടെ കടുത്ത വയറുവേദന ഉണ്ടാവുകയും വയോധികയെ ആശുപത്രിയിൽ പ്രവേശിപ്പിക്കോണ്ടി വരികയും ചെയ്തു.
സംഭവം നടന്നത് ചൈനയിലാണ് . സാങ് എന്ന വയോധിക ഹെർണിയേറ്റഡ് ഡിസ്‌ക് പ്രശ്നത്തെത്തുടര്‍ന്ന് കടുത്ത നടുവേദന അനുഭവിച്ചു വരികയായിരുന്നു. നാടൻചികിത്സ ഫലം കാണുമെന്ന് കരുതിയാണ് തന്റെ മാതാവ് ഈ അബന്ധം കാണിച്ചതെന്ന് മകൻ ഡോക്ടറോട് പറഞ്ഞു. ഷെജിയാങ് പ്രവിശ്യയിലെ ഹാങ്‌ഷൗവിൽ ആശുപത്രിയിലാണ് സാങ്ങിനെ പ്രവേശിപ്പിച്ചത്.
ജീവനുള്ള തവളകളെ വിഴുങ്ങിയതിനെത്തുടർന്ന് വയോധികയുടെ ദഹനവ്യവസ്ഥ തകരാറിലാവുകയും സ്പാർഗനം പോലുള്ള പാരസൈറ്റുകള്‍ ശരീരത്തിൽ വ്യാപിക്കുകയും ചെയ്തിട്ടുണ്ട്. തുടര്‍ന്ന് അതികഠിനമായ വയറുവേദനയും നടക്കാൻ വയ്യാത്ത സ്ഥിതിയിലുമായി. ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിൽ ഓക്സിഫിൽ കോശങ്ങളുടെ എണ്ണത്തിൽ വലിയ വർധനവ് കണ്ടെത്തിയിട്ടുണ്ട്. ഇത് അണുബാധ, രക്തസംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്ക് കാരണമായേക്കും. രണ്ടാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം സാങ്ങ് ആശുപത്രി വിട്ടു.




