ഒരു കാലത്ത്, ഇന്ത്യന്‍ ടീമിലെ സ്ഥിരം ട്രാവലിംഗ് നെറ്റ് ബൗളര്‍ ഇടംകൈയ്യന്‍ സീമര്‍ അനികേത് ചൗധരിയും സീം ബൗളിംഗ് പങ്കാളിയായ അരാഫത്ത് ഖാനും ചേര്‍ന്ന് തകര്‍ത്തുവാരിയപ്പോള്‍ കേരളത്തിന് വിജയ് ഹസാരേ ട്രോഫിയില്‍ കനത്ത പരാജയം. 200 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങിയ കേരളം 67 റണ്‍സിന് തോറ്റു.
ഇടംകൈയ്യന്‍ മഹിപാല്‍ ലോംറോര്‍ പുറത്താകാതെ 122 റണ്‍സ് നേടിയ രാജസ്ഥാന്‍ മുന്നോട്ട് വെച്ച 267 റണ്‍സ് മറികടക്കാന്‍ കഴിയാതെ തകര്‍ന്ന കേരളത്തിനായി സച്ചിന്‍ബേബി നേടിയ 28 റണ്‍സായിരുന്നു ടോപ് സ്‌കോര്‍. രോഹന്‍ കുന്നുമ്മേല്‍ 11 റണ്‍സിനും പുറത്തായി. ബാക്കിയുള്ളവര്‍ക്കൊപ്പം രണ്ടക്കം പോലും തികയ്ക്കാനായില്ല. നാലു പേരാണ് പൂജ്യത്തിന് പുറത്തായത്. രണ്ടുപേര്‍ ഒരു റണ്‍സിനും പുറത്തായി.
കൃഷ്ണപ്രസാദ് (ഏഴ്), മൊഹമ്മദ് അസ്ഹറുദ്ദീന്‍ (മൂന്ന്) വിഷ്ണുവിനോദ് (പൂജ്യം), ശ്രേയസ് ഗോയല്‍ (പൂജ്യം), അബ്ദുള്‍ ബാസിത് (ഒന്ന്) അഖില്‍ സ്‌കറിയ(ഒന്ന്) വൈശാഖ് ചന്ദ്രന്‍ (പൂജ്യം), ബേസില്‍ തമ്പി (അഞ്ച്), അഖിന്‍ സത്താര്‍ (പൂജ്യം) എന്നിങ്ങനെയായിരുന്നു സ്‌കോര്‍. അനികേത് ചൗധരി 26 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തി, അദ്ദേഹത്തിന്റെ സീം ബൗളിംഗ് പങ്കാളിയായ അരാഫത്ത് ഖാന്‍ 20ന് 3 വിക്കറ്റ് വീഴ്ത്തി, ഇരുവരും ഞെട്ടിക്കുന്ന ബൗളിംഗ് നടത്തിയപ്പോള്‍ കേവലം 67 ന് കേരളത്തിന്റെ ഇന്നിംഗ്‌സ് അവസാനിച്ചു. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 267 എന്ന സ്‌കോറില്‍ രാജസ്ഥാനെ ഒതുക്കാനായെങ്കിലും ചേസിംഗ് ഒരു സമ്പൂര്‍ണ പേടിസ്വപ്നമായി മാറുമെന്ന് കേരളത്തിന് അറിയില്ലായിരുന്നു.