Featured Oddly News

കൈവിട്ട് പോയി! പ്ലേറ്റുകൾ എറിഞ്ഞുടച്ച ശേഷം റോബോട്ടിന്റെ തകർപ്പൻ നൃത്തം, തടയാൻ പാടുപെട്ട് ജീവനക്കാർ- വീഡിയോ

റെസ്റ്റോറന്റില്‍ നിയന്ത്രണം വിട്ട ഹ്യൂമനോയ്ഡ് റോബോട്ട് പാത്രങ്ങള്‍ തല്ലിത്തകര്‍ക്കുകയും കൈകള്‍ വായുവില്‍ വീശി അക്രമാസക്തമാവുകയും ചെയ്യുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിയ്ക്കുന്നത്. സാന്‍ ഹോസെയിലെ ഒരു ഭക്ഷണശാലയിലാണ് ഈ സംഭവം നടന്നത്. റോബോട്ടിന്റെ നിയന്ത്രിയ്ക്കാന്‍ ജീവനക്കാര്‍ക്ക് വളരെയധികം പണിപ്പെടേണ്ടതായി വന്നു. ‘ഐ ആം ഗുഡ്’ (I’m Good) എന്ന് എഴുതിയ ഓറഞ്ച് നിറത്തിലുള്ള ഏപ്രണ്‍ ധരിച്ച റോബോട്ട് കൗണ്ടറിലിരുന്ന പാത്രങ്ങള്‍ തല്ലിത്തകര്‍ക്കുന്നതാണ് വീഡിയോയുടെ തുടക്കം. റെസ്റ്റോറന്റിലെ ഒരു ജീവനക്കാരി റോബോട്ടിനെ നിയന്ത്രിക്കാനായി അതിനെ മുറുക്കിപ്പിടിക്കുന്നത് കാണാം. ഈ Read More…

Featured Oddly News

അപ്ലൈ ചെയ്തത് 4 വർഷം മുൻപ്, മറുപടി വന്നത് ഇപ്പോൾ! ഗൂഗിൾ മുൻ ജീവനക്കാരിക്ക് കിട്ടിയ ‘സർപ്രൈസ്

നാല് വര്‍ഷം മുന്‍പ് അയച്ച ഒരു അപേക്ഷയ്ക്ക് ഇപ്പോള്‍ മറുപടി ലഭിച്ചാല്‍ എങ്ങനെയുണ്ടാകും ?. ഗൂഗിളിലെ മുന്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ അനു ശര്‍മയ്ക്കാണ് ഈ വിചിത്രമായ അനുഭവം ഉണ്ടായത്. തന്റെ കരിയറിന്റെ തുടക്കത്തില്‍ ‘ഫുള്‍സ്റ്റാക്ക് ടൂള്‍സ് ഡെവലപ്പര്‍ ഇന്റേണ്‍’ തസ്തികയിലേക്ക് അനു അപേക്ഷിച്ചിരുന്നു. വര്‍ഷങ്ങള്‍ കടന്നുപോയി, അവര്‍ ഗൂഗിള്‍ ഉള്‍പ്പെടെയുള്ള വമ്പന്‍ കമ്പനികളില്‍ ജോലി ചെയ്യുകയും കരിയറില്‍ മികച്ച നിലയില്‍ എത്തുകയും ചെയ്തു. എന്നാല്‍ അപ്രതീക്ഷിതമായാണ് പഴയ ആ അപേക്ഷയ്ക്കുള്ള റിജക്ഷന്‍ മെയില്‍ ഇപ്പോള്‍ അവരെ തേടിയെത്തിയത്. Read More…

Featured Oddly News

കുരങ്ങുശല്യം കൊണ്ട് പൊറുതിമുട്ടി ; വിളകള്‍ സംരക്ഷിക്കാന്‍ കരടി വേഷത്തിൽ കർഷകന്റെ ‘സർജിക്കൽ സ്ട്രൈക്ക്’

ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയിലുള്ള ഫിറോസ്പൂര്‍ ഗ്രാമത്തിലെ കര്‍ഷകര്‍ കുരങ്ങുകളുടെ ശല്യത്തില്‍ നിന്ന് തങ്ങളുടെ കൃഷി സംരക്ഷിക്കാന്‍ തികച്ചും വ്യത്യസ്തമായ ഒരു വഴി സ്വീകരിച്ചിരിക്കുകയാണ്. കുരങ്ങുകളെ പേടിപ്പിക്കാനായി കരടിയുടെ വേഷം ധരിച്ച് പാടത്തിലൂടെ നടക്കുകയാണ് കര്‍ഷകര്‍. പ്രദേശത്തെ ഉരുളക്കിഴങ്ങ്, സ്‌ട്രോബെറി കൃഷികള്‍ കുരങ്ങുകള്‍ വ്യാപകമായി നശിപ്പിക്കുന്നത് തങ്ങളുടെ ഉപജീവനത്തെ ബാധിക്കുന്നതായാണ് നാട്ടുകാര്‍ പറയുന്നത്. ‘കുരങ്ങുകള്‍ വലിയ ശല്യമാണ് ഉണ്ടാക്കുന്നത്, അവ പാടത്തെ ഉരുളക്കിഴങ്ങും സ്‌ട്രോബെറിയും തിന്നു തീര്‍ക്കുന്നു. ഇവിടെ നൂറിലധികം കുരങ്ങുകളുണ്ട്. എല്ലാ ദിവസവും ഇത് തുടരുന്നു. കരടിയുടെ Read More…

Lifestyle

നിങ്ങൾ സുരക്ഷിതമായ കൈകളിലാണോ? പങ്കാളിയുമായുള്ള ബന്ധം അളക്കാൻ ഇതാ വഴി

ഒരു ബന്ധം ആരോഗ്യകരമാണെന്ന് പറയുന്നത് അതില്‍ തര്‍ക്കങ്ങള്‍ ഇല്ലാത്തതുകൊണ്ടല്ല, മറിച്ച് ആ പ്രശ്‌നങ്ങളെ ഒരുമിച്ച് മറികടക്കാന്‍ സാധിക്കും എന്ന ആത്മവിശ്വാസം ഉള്ളതുകൊണ്ടാണ് എന്ന് പ്രമുഖ തെറാപ്പിസ്റ്റ് ജെഫ് ഗുന്തര്‍ (Jeff Guenther) വിശദീകരിക്കുന്നു. സിനിമകളും സാഹിത്യവും പലപ്പോഴും പ്രണയബന്ധങ്ങളെ പ്രശ്‌നങ്ങളില്ലാത്ത ഒന്നായിട്ടാണ് ചിത്രീകരിക്കാറുള്ളത്. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അങ്ങനെയല്ല. ഒരു ബന്ധം ആരോഗ്യകരമാണോ എന്ന് തിരിച്ചറിയാന്‍ സഹായിക്കുന്ന മൂന്ന് ലക്ഷണങ്ങള്‍ അറ്റാച്ച്മെന്റ് ഗവേഷണങ്ങളെ (Attachment Research) മുന്‍നിര്‍ത്തി ജെഫ് ഗുന്തര്‍ പങ്കുവെക്കുന്നു… View this post on Read More…

Featured Oddly News

പൊന്‍മുട്ടയിടുന്ന താറാവ്! വയറ്റില്‍ നിന്നും കര്‍ഷകന്‍ കണ്ടെത്തിയത് 1.6 ലക്ഷം രൂപയുടെ സ്വര്‍ണം

പൊന്മുട്ടയിടുന്ന താറാവിന്റെ കഥ കുട്ടിക്കാലം മുതല്‍ നമ്മളൊക്കെ കേട്ടിട്ടുള്ളതാണ്. ആ കഥ പോലെ തന്നെയെന്ന് പറയാവുന്ന തരത്തിലുള്ള ഒരു സംഭവമാണ് മധ്യചൈനയിലെ ഹുനാന്‍ പ്രവിശ്യയിലുള്ള ലോങ്ഹുയി കൗണ്ടിയില്‍ നടന്നത്. താറാവിനെ അറുക്കുന്നതിനിടെ അതിന്റെ വയറ്റില്‍ നിന്ന് ഏകദേശം 1.6 ലക്ഷം രൂപ (12,000 യുവാന്‍) വിലമതിക്കുന്ന സ്വര്‍ണ്ണത്തരികള്‍ കര്‍ഷകന്‍ കണ്ടെത്തുകയായിരുന്നു. ലിയു എന്ന് പേരുള്ള ഗ്രാമീണനാണ് താറാവിന്റെ വയറ്റില്‍ തിളങ്ങുന്ന ചെറിയ തരികള്‍ ശ്രദ്ധിച്ചത്. സംശയം തോന്നിയ ലിയു ഒരു ‘ബേണിംഗ് ടെസ്റ്റ്’ നടത്തിയതോടെയാണ് ഇത് യഥാര്‍ത്ഥ Read More…

Featured Good News

റാപ്പിഡോ ഡ്രൈവറായി എത്തിയത് ക്ലാസ്സിലെ ടോപ്പര്‍ ; കൂട്ടുകാരനില്‍ നിന്ന് പണം വാങ്ങാതെ യുവാവ്

ജീവിതം അപ്രതീക്ഷിത വഴികളിലൂടെയാണ് സഞ്ചരിക്കുന്നത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങുന്നവര്‍ ഡോക്ടര്‍മാരോ എഞ്ചിനീയര്‍മാരോ ശാസ്ത്രജ്ഞരോ ആയി മാറുമെന്നാണ് നമ്മളില്‍ പലരും വിശ്വസിച്ചിരുന്നത്. എന്നാല്‍ ജീവിതം എപ്പോഴും അങ്ങനെയല്ലെന്ന് തെളിയിക്കുന്ന ഒരു കുറിപ്പാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഒരു യാത്രക്കാരന്‍ ബുക്ക് ചെയ്ത റാപ്പിഡോ ബൈക്കിന്റെ ഡ്രൈവറായി എത്തിയത് അദ്ദേഹത്തിന്റെ പഴയ ക്ലാസ് ടോപ്പര്‍ ആയിരുന്നു. ഒരു സാധാരണ റാപ്പിഡോ യാത്ര എങ്ങനെ അസാധാരണമായി മാറി എന്നാണ് ഈ പോസ്റ്റ് വിവരിക്കുന്നത്. ഉമര്‍ എന്ന യുവാവ് തിരക്കിനിടയില്‍ ബുക്ക് Read More…

Featured Lifestyle

‘ഭാര്യ ഭര്‍ത്താവിനെ അനുസരിക്കണം’ ; ജെൻ സി യുവാക്കളുടെ നിലപാട് കണ്ട് ഞെട്ടി ലോകം, സര്‍വ്വേ

ഇന്ത്യ, അമേരിക്ക, ബ്രിട്ടന്‍ തുടങ്ങി 29 രാജ്യങ്ങളില്‍ നടത്തിയ സര്‍വേ പ്രകാരം, ജനറേഷന്‍ ഇസഡ് (Gen Z) വിഭാഗത്തിലെ പുരുഷന്മാര്‍ പഴയ തലമുറയേക്കാള്‍ കൂടുതല്‍ പരമ്പരാഗത ലിംഗഭേദ കാഴ്ചപ്പാടുകള്‍ പുലര്‍ത്തുന്നവരാണെന്ന് വ്യക്തമാകുന്നു. സാധാരണഗതിയില്‍ പുതിയ തലമുറ കൂടുതല്‍ പുരോഗമനപരമായ നിലപാടുകള്‍ സ്വീകരിക്കാറാണുള്ളതെങ്കിലും, അതിന് വിപരീതമായി യുവാക്കള്‍ ഇപ്പോള്‍ തങ്ങളുടെ പിതാക്കന്മാരേക്കാളും മുത്തച്ഛന്മാരേക്കാളും കൂടുതല്‍ ലിംഗവിവേചനപരമായ നിലപാടുകളിലേക്ക് മടങ്ങുന്നു എന്നാണ് ഈ പഠനം സൂചിപ്പിക്കുന്നത്. 2026-ലെ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കിംഗ്‌സ് കോളേജ് ലണ്ടനും ഇപ്‌സോസും (Ipsos) മാര്‍ച്ച് Read More…

Featured Health

സൗന്ദര്യം കൂട്ടാൻ വെക്കുന്ന മുടി കാൻസറിന് കാരണമാകുമോ? മുംബൈ ഡോക്ടറുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ!

ഹെയര്‍ എക്സ്റ്റന്‍ഷനുകളുടെ നിര്‍മ്മാണത്തില്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ ക്യാന്‍സര്‍ സാധ്യതയുണ്ടാക്കുമെന്ന് മുംബൈയിലെ പ്രമുഖ ഓങ്കോളജിസ്റ്റ് ഡോ. അമൃത ശ്രീവാസ്തവ മുന്നറിയിപ്പ് നല്‍കുന്നു. സൗന്ദര്യത്തിന് അപ്പുറം ഈ ഉല്‍പ്പന്നങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്ന് പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ബോറിവലി എച്ച്.സി.ജി ക്യാന്‍സര്‍ സെന്ററിലെ റേഡിയേഷന്‍ ഓങ്കോളജി കണ്‍സള്‍ട്ടന്റായ ഡോ. അമൃത വിശദീകരിച്ചു. സിന്തറ്റിക് മുടികള്‍ നിര്‍മ്മിക്കാനും അവ തലയില്‍ ഒട്ടിച്ചു വെക്കാനുപയോഗിക്കുന്ന പശകളിലുമുള്ള രാസവസ്തുക്കളാണ് പ്രധാന വില്ലന്മാര്‍. ഈ ഉല്‍പ്പന്നങ്ങളില്‍ കാണപ്പെടുന്ന അപകടകാരികളായ ചില ഘടകങ്ങള്‍ Read More…

Oddly News

വീട്ടുവാടകയില്ല, ഷോപ്പിംഗിനായി 60,000; ഒരു മാസത്തെ തന്റെ ചിലവ് 4 ലക്ഷമെന്ന് യുവതി ! കണക്കുകൾ കണ്ട് ഞെട്ടി നെറ്റിസൺസ്!

ഫെബ്രുവരി മാസത്തിലെ തന്റെ ചെലവുകളെക്കുറിച്ച് വിശദീകരിച്ചു കൊണ്ട് സൗത്ത് ഡല്‍ഹി ആസ്ഥാനമായുള്ള ഒരു കണ്ടന്റ് ക്രിയേറ്റര്‍ (Content Creator) പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്. യുക്ത സേത്തി എന്ന യുവതി കഴിഞ്ഞ മാസം ഏകദേശം 4 ലക്ഷം രൂപയിലധികം ചെലവഴിച്ചുവെന്നാണ് കണക്കുകളിലൂടെ പറയുന്നത്. ഇതില്‍ ഭൂരിഭാഗവും നിക്ഷേപങ്ങള്‍ക്കായാണ് മാറ്റിവെച്ചത്. താന്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിക്കുന്നത് എന്നതിനാല്‍ വീട്ടുവാടക നല്‍കേണ്ടതില്ല എന്ന കാര്യവും യുക്ത പറയുന്നു. ലിങ്ക്ഡ്ഇന്‍ പ്രൊഫൈല്‍ പ്രകാരം ഫിനാന്‍സിലും മാര്‍ക്കറ്റിംഗിലും ബിരുദമുള്ള യുക്ത, ഒരു എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടിംഗ് Read More…