ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റില്‍ ഋതുരാജ് ഗെയ്‌ക്വാദ് ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകനായി തുടരുന്നതാണ് അഭികാമ്യമെന്ന് ഇന്ത്യയുടെ മുന്‍ താരം റോബിന്‍ ഉത്തപ്പ. രാജസ്‌ഥാന്‍ റോയല്‍സ് വിട്ട് സൂപ്പര്‍ കിങ്‌സിലെത്തിയ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്‌ജു സാംസണിനെ നായകനാക്കണമെന്ന നിര്‍ദേശങ്ങളെ തള്ളണമെന്നും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുന്‍ താരമായിരുന്ന ഉത്തപ്പ വ്യക്‌തമാക്കി. ഋതുരാജില്‍ വിശ്വാസമര്‍പ്പിക്കാനുള്ള ക്ഷമ സൂപ്പര്‍ കിങ്‌സ് കാണിക്കുമെന്നാണു പ്രതീക്ഷയെന്നും ജിയോ ഹോട്ട്‌സ്റ്റാറിന്റെ ”ഔട്ട് ഓര്‍ ഔട്ട് ഓഫ് ദ് പാര്‍ക്ക്” Read More…
Author: Priya
‘ജി.സുധാകരൻ കാണിച്ചത് ചെറ്റത്തരം, വലിയ വഞ്ചന; പാർട്ടി തെറ്റിദ്ധരിക്കപ്പെട്ടു’: പിണറായി വിജയൻ
സിപിഎം മുൻ നേതാവ് ജി. സുധാകരനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് സുധാകരന്റേത് വലിയ വഞ്ചനയും ചെറ്റത്തരവുമാണെന്ന് മുഖ്യമന്ത്രി തുറന്നടിച്ചത്. പാർട്ടിയുടെ രണ്ട് ടേം നിബന്ധനയെത്തുടർന്ന് പല പ്രമുഖരും മാറിയെങ്കിലും തനിക്ക് എന്തോ പ്രത്യേകതയുണ്ടെന്ന ഭാവമാണ് സുധാകരൻ കാണിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാർട്ടിയിൽ എല്ലാവരും തുല്യരാണെന്നും തെറ്റായ നിലപാടുകൾ വലിയ പാതകമാണെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. കോൺഗ്രസ് നേതാവ് കെ. സുധാകരൻ പാർട്ടി തീരുമാനത്തിന് വിധേയനായി നിന്നതിനെ മുഖ്യമന്ത്രി ഈ അവസരത്തിൽ Read More…
സിനിമാ നടിയെ കടന്നുപിടിച്ചു; ഐടി മാനേജരായ യുവാവ് അറസ്റ്റിൽ
കൊച്ചിയില്‍ സിനിമാ നടിയെ പിന്തുടർന്നു ശല്യം ചെയ്യുകയും കടന്നുപിടിച്ച് അപമാനിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. കതൃക്കടവ് ആനിപ്പറമ്പിൽ വിപിൻ റോയ് (39) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച വൈകിട്ട് കലൂർ സ്റ്റേഡിയത്തിനുസമീപം നടക്കാനെത്തിയപ്പോഴാണ് നടിയെ തടഞ്ഞുനിർത്തിയ ശേഷം കടന്നുപിടിച്ചത്. സ്ത്രീത്വത്തെ അപമാനിക്കുക, സ്ത്രീയോട് അതിക്രമം നടത്തുക തുടങ്ങിയ വകുപ്പുകൾ പ്രകാരമാണു കേസ്. പ്രതിയെ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. എംബിഎ ബിരുദധാരിയായ പ്രതി കാക്കനാട്ടെ ഐടി സ്ഥാപനത്തിന്റെ മാനേജരാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
30 ദിവസത്തിനുള്ളിൽ 10 കിലോ കുറയ്ക്കാം! നടത്തവും നാരങ്ങാവെള്ളവും; വിദഗ്ധർ പറയുന്ന സിമ്പിൾ ടിപ്‌സ്
ശരീരഭാരം കുറയ്ക്കുക എന്നത് വെറുമൊരു ശാരീരിക മാറ്റം മാത്രമല്ല, അത് മികച്ചൊരു ജീവിതശൈലിയിലേക്കുള്ള ചുവടുവെപ്പാണ്. ഇന്നത്തെ തിരക്കേറിയ ജീവിതത്തിനിടയില്‍ തെറ്റായ ഭക്ഷണരീതികളും വ്യായാമമില്ലായ്മയും പലരിലും അമിതഭാരത്തിന് കാരണമാകുന്നു. 30 മുതല്‍ 60 ദിവസത്തിനുള്ളില്‍ 10 കിലോ ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന 5 പ്രധാന കാര്യങ്ങള്‍ പ്രമുഖ പോഷകാഹാര വിദഗ്ദ്ധയായ അമക (Shred with Amaka) ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച നിര്‍ദ്ദേശങ്ങള്‍ ഇവയാണ്….. 30-60 ദിവസത്തിനുള്ളില്‍ ഭാരം കുറയ്ക്കാനുള്ള 5 വഴികള്‍ ഏതൊക്കെയെന്ന് നോക്കാം….. 1. ദിവസവും പ്രോട്ടീന്‍ അടങ്ങിയ Read More…
വായന മടുക്കുന്നുണ്ടോ? പുസ്തകങ്ങളിലേക്ക് തിരികെ വരാൻ ഇതാ 5 എളുപ്പവഴികൾ!
സ്‌ക്രീനുകള്‍ കീഴടക്കിയ ഈ കാലഘട്ടത്തില്‍ വായനയ്ക്ക് വലിയ പ്രാധാന്യം ലഭിക്കുന്നില്ല. ഷോര്‍ട്ട് വീഡിയോകളും റീലുകളും നമ്മുടെ ഒഴിവുസമയങ്ങളെ കവര്‍ന്നെടുക്കുമ്പോള്‍, ശ്രദ്ധയോടെ ഒരു പുസ്തകം വായിക്കുക എന്നത് പലര്‍ക്കും പ്രയാസകരമാകുന്നു. തിരക്കേറിയ ജീവിതശൈലിക്കിടയില്‍ വായന പൂര്‍ണ്ണമായും നിലച്ചുപോകാതിരിക്കാന്‍ അത് ദിവസവുമുള്ള ഒരു ശീലമാക്കേണ്ടത് അത്യാവശ്യമാണ്. വായന തലച്ചോറിനുള്ള ഒരു വ്യായാമമാണ്. വായനയിലൂടെ തലച്ചോറിലെ നാഡീബന്ധങ്ങള്‍ മെച്ചപ്പെടുന്നു, ഓര്‍മ്മശക്തി, ഏകാഗ്രത, വിമര്‍ശനാത്മക ചിന്ത എന്നിവ വര്‍ദ്ധിക്കുന്നു, വ്യക്തമായി ചിന്തിക്കാനും കാര്യങ്ങളെ ആഴത്തില്‍ വിശകലനം ചെയ്യാനും സഹായിക്കുന്നു. മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും Read More…
പീഡനക്കേസ് പ്രതിയായ ജ്യോത്സ്യനു പാദപൂജ, കുടപിടിച്ചു നൽകി വനിതാ കമ്മിഷൻ അധ്യക്ഷ- വിവാദ വീഡിയോ
മുംബൈ: ലൈംഗിക പീഡന കേസില്‍ പ്രതിയായ ജ്യോതിഷി അശോക് ഖരാട്ടിനൊപ്പമുള്ള ചിത്രങ്ങള്‍ പുറത്തുവന്നതോടെ മഹാരാഷ്ട്ര വനിതാ കമ്മിഷന്‍ അധ്യക്ഷ രൂപാലി ചക്രങ്കര്‍ വിവാദക്കുരുക്കില്‍. പ്രതിപക്ഷ പാര്‍ട്ടികള്‍ അവരുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തി. വിരമിച്ച മെര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനും സ്വയം പ്രഖ്യാപിത ജ്യോതിഷിയുമാണു അശോക് ഖരാട്ട്,. 35 വയസുകാരിയായ സ്ത്രീയെ മൂന്ന് വര്‍ഷത്തോളമായി ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് നാസിക്ക് പോലീസ് അയാളെ അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണത്തില്‍ അയാളുടെ കൈവശം അശ്ലീല വീഡിയോകള്‍ പെന്‍ഡ്രൈവുകള്‍ കണ്ടെത്തിയിരുന്നു. മതചടങ്ങുകളുടെ മറവില്‍ സ്ത്രീകളെ സ്വാധീനിച്ച് Read More…
എയര്‍ ഇന്ത്യ പിടിച്ച പുലിവാല്‍… അനുമതിയില്ലാത്ത വിമാനം കാനഡയിലേക്കു വിട്ടു, 8 മണിക്കൂര്‍ മാനത്ത് കറങ്ങി തിരിച്ചെത്തി
ന്യൂഡല്‍ഹി: പ്രവേശിക്കാന്‍ അനുമതിയില്ലാത്ത വിമാനത്തെ അബദ്ധത്തില്‍ കാനഡയിലെ വാന്‍കൂവറിലേക്ക് വിട്ട് എയര്‍ ഇന്ത്യ പുലിവാലുപിടിച്ചു. മണിക്കൂറുകളോളം പറന്ന ശേഷം വിമാനം ഡല്‍ഹിയിലേക്ക് മടങ്ങിയെത്തി. ചൈനീസ് വ്യോമാതിര്‍ത്തിയില്‍ നിന്നാണ് വിമാനം ഡല്‍ഹിയിലേക്ക് തിരികെ എത്തിയത്. പശ്ചിമേഷ്യയിലെ യുദ്ധമേഖല ഒഴിവാക്കി കിഴക്കന്‍ ദിശയിലൂടെയാണ് വിമാനം കാനഡയിലെ വാന്‍കൂവറിലേക്ക് പോയത്. കാനഡയിലേക്ക് സര്‍വീസ് നടത്താന്‍ എയര്‍ ഇന്ത്യയുടെ ബോയിങ് 777-300 ഇ.ആര്‍. വിമാനങ്ങള്‍ക്ക് മാത്രമാണ് അനുമതിയുള്ളത്. ബി 777-200 എല്‍.ആര്‍. വിമാനങ്ങള്‍ക്ക് അനുമതിയില്ല. അനുമതിയില്ലാത്ത ബി 777 എല്‍.ആര്‍. വിമാനത്തെയാണ് വ്യാഴാഴ്ച Read More…
ഹോളിവുഡ് ആക്ഷൻ ഇതിഹാസം ചക്ക് നോറിസ് അന്തരിച്ചു
വാഷിങ്ടണ്‍: ഹോളിവുഡ് താരം ചക്ക് നോറിസ്(86) അന്തരിച്ചു. ഹവായിയില്‍ അപ്രതീക്ഷിത ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് വിയോഗമെന്ന് അദ്ദേഹത്തിന്റെ കുടുംബം അറിയിച്ചു. 1980കളിലെ ‘വാക്കര്‍, ടെക്‌സസ് റേഞ്ചര്‍’, ‘ദ് ഡെല്‍റ്റ ഫോഴ്‌സ്’ തുടങ്ങിയ ആക്ഷന്‍ ചിത്രങ്ങളിലൂടെയാണു നോറിസ് പ്രശസ്തനായത്. മികച്ച ആയോധന കലാകാരനും ഫിറ്റ്‌നസ് ഗുരുവും കൂടിയായിരുന്നു അദ്ദേഹം. ഈ മാസം ആദ്യം പിറന്നാള്‍ ആഘോഷിച്ചപ്പോള്‍, അദ്ദേഹം ഒരു പരിശീലന വീഡിയോ പങ്കുവച്ചിരുന്നു. ‘എനിക്ക് പ്രായമാകുന്നില്ല. ഞാന്‍ ലെവല്‍ അപ്പ് ചെയ്യുന്നു. ഇന്ന് എനിക്ക് 86 വയസ്സായി!’ – Read More…
37 വയസ്സിനുള്ളിൽ ഏഴ് പ്രസവം, യുവതി മരിച്ചു; നല്‍കിയത് അക്യുപങ്ചര്‍ ചികില്‍സ! ഭർത്താവിനെതിരെ പരാതിയുമായി കുടുംബം
ഏഴാമത്തെ പ്രസവത്തിന് പിന്നാലെ തൃശൂരില്‍ യുവതിക്ക് ദാരുണാന്ത്യം. തൃശൂര്‍ ചാവക്കാട് സ്വദേശി മുഹ്സിനയാണ് മരിച്ചത്. ജനുവരിയിലാണ് 37കാരിയായ മുഹ്സിന പെണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്. പ്രസവത്തിന് ആറു ദിവസത്തിന് ശേഷം കുഞ്ഞ് മരിച്ചു. ശരീരത്തില്‍ പലയിടങ്ങളിലും മുറിവുകളുണ്ടായിരുന്ന മുഹ്സിനയുടെ ആരോഗ്യനിലയും വഷളായി. എന്നിട്ടും യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ഭര്‍ത്താവ് ഇബ്രാഹിം തയ്യാറായില്ലെന്നാണ് ബന്ധുക്കള്‍ ഇപ്പോള്‍ ആരോപിക്കുന്നത്. അക്യുപങ്ചര്‍ ചികില്‍സയാണ് മുഹ്സിനയ്ക്ക് നല്‍കിവന്നത്. കുടുംബവുമായി ഒരുതരത്തിലും ബന്ധപ്പെടാന്‍ മുഹ്സിനെയെ അനുവദിച്ചതുമില്ല. കഴിഞ്ഞ ദിവസം ചാവക്കാട്ടെ വീട്ടിലേക്ക് എത്തിയപ്പോഴാണ് മുഹ്സിനയുടെ പിതാവും Read More…









