Crime

ജോലിയുടെ സമ്മര്‍ദ്ദത്തില്‍ ‘ക്‌ളെപ്‌റ്റോമാനിയ’;കടകളില്‍ മോഷണം നടത്തിയതിന് ന്യൂസിലന്റ് എംപി രാജിവെച്ചു

ലൈംഗിക അഴിമതികള്‍, രാഷ്ട്രീയ അഴിമതികള്‍, കുറ്റകൃത്യങ്ങള്‍… മിക്കപ്പോഴും ഒരു നിയമനിര്‍മ്മാതാവോ മന്ത്രിയോ രാജിവയ്ക്കുന്നതിനോ അല്ലെങ്കില്‍ രാജിവയ്ക്കാന്‍ നിര്‍ബന്ധിതനാകുന്നതിനോ ഉള്ള കാരണങ്ങള്‍ ഇവയൊക്കെയാണ്. എന്നാല്‍ ന്യൂസിലന്റിന്റെ ഗ്രീന്‍പാര്‍ട്ടി എംപി ഗോള്‍റിസ് ഗ്ഹറാമന്‍ എംപി സ്ഥാനം രാജിവെയ്ക്കാനുള്ള കാരണം കേട്ടാല്‍ ആരും മൂക്കത്ത് വിരല്‍ വെച്ചുപോകും. ഒരു കടയില്‍ കയറി സാധനം മോഷ്ടിച്ചതിനായിരുന്നു രാജി വെയ്‌ക്കേണ്ടി വന്നത്. ന്യൂസിലന്‍ഡില്‍ ഒരു കടയില്‍ മോഷണം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു രാജി. സംഭവത്തില്‍ അവര്‍ പിന്നീട് ക്ഷമാപണം നടത്തുകയും സ്വന്തം മാനസീക ആരോഗ്യത്തില Read More…

Sports

നാഴികക്കല്ല് തികയ്ക്കാന്‍ ഇറങ്ങിയ കോഹ്ലി ഗോള്‍ഡന്‍ ഡക്കായി; പൂജ്യത്തില്‍ സച്ചിനെ മറികടന്നു

ടി20 യില്‍ 12,000 റണ്‍സ് തികയ്ക്കാന്‍ ഇറങ്ങിയ ഇന്ത്യയുടെ സ്റ്റാര്‍ബാറ്റ്‌സ്മാന്‍ വിരാട്‌കോഹ്ലി പക്ഷേ ഇട്ടത് മറ്റൊരു റെക്കോഡ്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (ആര്‍സിബി) ഫ്രാഞ്ചൈസിയുടെ ഹോം ഗ്രൗണ്ടില്‍ കോഹ്ലി തന്റെ ആദ്യ ഗോള്‍ഡന്‍ ഡക്ക് റെക്കോര്‍ഡ് ചെയ്തു. അഫ്ഗാനിസ്ഥാനെതിരേ പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടി 20 യില്‍ പൂജ്യത്തിന് പുറത്തായി. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കളിക്കാനിറങ്ങുമ്പോള്‍ 12,000 ടി 20 റണ്‍സ് തികയ്ക്കാന്‍ ആറ് റണ്‍സ് മാത്രം അകലെയായിരുന്നു കോഹ്ലി. അഫ്ഗാനിസ്ഥാന്റെ ഇബ്രാഹിം സദ്രാന്‍ എറിഞ്ഞ മൂന്നാം Read More…

Wild Nature

രവി പ്രകാശ് മൗര്യ കൃഷി ചെയ്യുന്നത് ‘കറുത്തവിളകള്‍’ ; ഉരുളക്കിഴങ്ങ് ഉള്‍പ്പെടെ കൃഷിചെയ്യുന്നതെല്ലാം കറുത്ത നിറമുള്ളവ

ഉത്തര്‍പ്രദേശിലെ രവി പ്രകാശ് മൗര്യ എന്ന കര്‍ഷകന്‍ അരി, ഗോതമ്പ്, തക്കാളി, നൈഗര്‍ വിത്തുകള്‍, മഞ്ഞള്‍, ഉരുളക്കിഴങ്ങ് എല്ലാം കൃഷിചെയ്യുന്നുണ്ട്്. പക്ഷേ ഇതിനെല്ലാം പൊതുവായ ഒരു കാര്യമുണ്ട്. അവയുടെ നിറവും ആന്റിഓക്സിഡന്റുകളുടെ സാന്നിധ്യവും. ഇന്ത്യയില്‍ ഉടനീളം പാരമ്പര്യമായി വെളുത്ത വിളകള്‍ ഉല്‍പ്പാദിപ്പിക്കുന്ന സ്ഥാനത്ത് ‘കറുത്ത വിളകള്‍’ ഉല്‍പ്പാദിപ്പിച്ചുകൊണ്ടാണ് ഇയാള്‍ രംഗത്ത് വന്നത്. 40 കാരനായ രവി പ്രകാശ് മൗര്യ ഒരു ‘കറുത്ത ഉരുളക്കിഴങ്ങ് ചാമ്പ്യന്‍’ ആയി മാറിയിരിക്കുകയാണ്. തൊഴില്‍പരമായി ഒരു പത്രപ്രവര്‍ത്തകനായ മൗര്യ ഇപ്പോള്‍ അഞ്ച് വര്‍ഷമായി Read More…

Lifestyle

90 ഡിഗ്രി തിരിക്കാന്‍ കഴിയുന്ന ഒരു കാറുമായി ഹ്യൂണ്ടായി ; പാര്‍ക്കിംഗ് ഇനിയൊരു പ്രശ്‌നമേയല്ല

നന്നായി ഡ്രൈവിംഗ് അറിയാമെങ്കിലും തിരക്കേറിയ വീഥിയില്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നത് ഇപ്പോഴും പലര്‍ക്കും തലവേദനയാണ്. ഇവരെ ലക്ഷ്യമിട്ടാണ് കൊറിയന്‍ കാര്‍ ഭീമനായ ഹ്യുണ്ടായ് 90 ഡിഗ്രി തിരിക്കാന്‍ കഴിയുന്ന ഒരു കാര്‍ സാക്ഷാത്കരിച്ചിരിക്കുന്നത്. ഹ്യൂണ്ടായിയുടെ എഞ്ചിനീയറിംഗ് വര്‍ക്ക്‌ഷോപ്പായ മോബിസ് ചക്രം നന്നായി തിരിച്ച് പാര്‍ക്കിംഗ് അനായാസമാക്കുന്ന കാറാണ് അവതരിപ്പിച്ചിരിക്കുന്നത്. ഞണ്ടു നടക്കുന്നത് പോലെ പാര്‍ക്കിംഗിന് അനുയോജ്യമായ രീതിയില്‍ കാര്‍ പ്രത്യേകരീതിയില്‍ ചേസിസ് അനങ്ങാതെ ചക്രം മാത്രം തിരിച്ച് ഓടിക്കാനാകും. മോബിസിലെ എഞ്ചിനീയര്‍മാര്‍ വലിയ സെന്‍ട്രല്‍ ഇലക്ട്രിക് മോട്ടോറിന് Read More…

Movie News

ഭാര്യയുമായി വേര്‍പിരിഞ്ഞ മിഷ്‌കിനൊപ്പം നില്‍ക്കുന്ന നിഗൂഡ പെണ്‍കുട്ടി ആരാണെന്നറിയാമോ?

അസാധാരണ കഥകളും തിരക്കഥകളുമായി നിഗൂഡചിത്രങ്ങള്‍ ഒരുക്കി അനേകം ആരാധകരെ സമ്പാദിച്ചിട്ടുള്ള സംവിധായകനാണ് മിഷ്‌കിന്‍. ലോകമെമ്പാടുമുള്ള തമിഴ് ജനത പൊങ്കല്‍ ഉത്സവം ആഘോഷിച്ചപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ സെലിബ്രിട്ടികള്‍ പങ്കുവെച്ച ചിത്രങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത് ഒരു പെണ്‍കുട്ടിയോടൊപ്പം പൊങ്കല്‍ ആഘോഷിക്കുന്ന സംവിധായകന്‍ പങ്കുവെച്ച ചിത്രമായിരുന്നു. തന്റെ സിനിമകള്‍ പോലെ നിഗൂഢമായ ഒരു പെണ്‍കുട്ടിയുമൊത്തുള്ള മിഷ്‌കിന്റെ ചിത്രം അനേകം ഊഹാപോഹങ്ങളാണ് ഉയര്‍ത്തിയത്. പെണ്‍കുട്ടിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അറിയാന്‍ നെറ്റിസണ്‍സ് വലിയ താല്‍പ്പര്യം പ്രകടിപ്പിച്ചു. എന്നാല്‍ ചിത്രത്തിലെ പെണ്‍കുട്ടി മറ്റാരുമല്ല, മിഷ്‌കിന്റെ മകളാണെന്നാണ് വിവരം. അതേസമയം Read More…

Movie News

ലിയോ ടെലിവിഷനില്‍ കാണിച്ചത് ചുംബനരംഗം വെട്ടിമുറിച്ച് ; സാമൂഹ്യമാധ്യമത്തില്‍ പൊങ്കാലയിട്ട് ആരാധകര്‍

ലോകം മുഴുവന്‍ വന്‍ ഹിറ്റായ വിജയ് യുടെ ‘ലിയോ’ ആയിരുന്നു ആയുധപൂജയ്ക്ക് ജനപ്രിയ ടെലിവിഷന്‍ പരിപാടി. കഴിഞ്ഞ ഒക്ടോബറില്‍ ആയുധപൂജയ്ക്ക് തിയേറ്ററുകളില്‍ റിലീസ് ചെയ്ത ആക്ഷന്‍ ഡ്രാമ ജനുവരി 15 ന് പൊങ്കലിന് ടെലിവിഷനില്‍ പ്രീമിയര്‍ ഉണ്ടായിരുന്നു. ടെലിവിഷന്‍ പരസ്യം മുതല്‍ ആകാംഷയോടെ കാത്തിരുന്ന പ്രേക്ഷകര്‍ പക്ഷേ സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ നിരാശയിലായി. ചിത്രത്തിന്റെ ട്രിം ചെയ്ത പതിപ്പായിരുന്നു ടെലിവിഷനില്‍ കാണിച്ചത്. നിരാശരായ ആരാധകര്‍ അത് സോഷ്യല്‍മീഡിയയില്‍ പ്രകടിപ്പിക്കുകയും ചെയ്തു. സിനിമയിലെ നായിക തൃഷ വിജയ് യെ Read More…

Sports

ബംഗ്‌ളാദേശ് താരം നാസിര്‍ ഹുസൈന് രണ്ടു വര്‍ഷത്തേക്ക് വിലക്ക് ; ക്രിക്കറ്റിലെ ഒരു ഫോര്‍മാറ്റിലും കളിക്കാനാകില്ല

ഐസിസി അഴിമതി വിരുദ്ധ നിയമലംഘനത്തിന് ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ നാസിര്‍ ഹൊസൈനെ എല്ലാത്തരം ക്രിക്കറ്റില്‍ നിന്നും രണ്ടു വര്‍ഷത്തേക്ക് വിലക്കി. 2023 സെപ്റ്റംബറില്‍ ഐസിസി കുറ്റം ചുമത്തിയ ഹുസൈന് ആറ് മാസത്തെ സസ്‌പെന്‍ഷന് പുറമേയാണ് രണ്ട് വര്‍ഷത്തെ വിലക്കും കിട്ടിയത്. 2021ലെ അബുദാബി ടി10 ലീഗിനിടെ കളിക്കാര്‍, ഉദ്യോഗസ്ഥര്‍, ടീം ഉടമകള്‍ എന്നിവരുള്‍പ്പെടെ ഏഴ് വ്യക്തികള്‍ക്കൊപ്പം അഴിമതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട സംഭവങ്ങളില്‍ നിന്നാണ് അദ്ദേഹത്തിനെതിരെയുള്ള കുറ്റങ്ങള്‍. 750 ഡോളറിലധികം വിലമതിക്കുന്ന ഒരു സമ്മാനത്തിന്റെ രസീത് വെളിപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടു, Read More…

Sports

കോഹ്ലിയുടെ നേട്ടങ്ങളുടെ പട്ടികയിലേക്ക് മറ്റൊന്നു കൂടി ; 12,000 റണ്‍സ് തികയ്ക്കാന്‍ വെറും ആറു റണ്‍സ്

ന്യൂഡല്‍ഹി: വിരാട് കോഹ്ലിക്ക് തന്റെ കരിയറില്‍ നിരവധി റെക്കോര്‍ഡുകള്‍ ഉണ്ട്. ഇതിഹാസതാരം സച്ചിന്റെ സെഞ്ച്വറിയുടെ റെക്കോഡും വിരാട് തകര്‍ക്കുമെന്ന് നിരീക്ഷിക്കുന്ന ക്രിക്കറ്റ് വിദഗ്ദ്ധരും ഏറെയാണ്. എന്തായാലും റെക്കോഡുകളുടെ തോഴനായ വിരാട് കോഹ്ലിയുടെ നേട്ടങ്ങളുടെ ശ്രദ്ധേയമായ പട്ടികയിലേക്ക് മറ്റൊരു നാഴികക്കല്ലിന് കൂടി അടുത്തു നില്‍ക്കുകയാണ് ഇന്ത്യന്‍ താരം. ബുധനാഴ്ച അഫ്ഗാനിസ്ഥാനെതിരായ മൂന്നാമത്തെയും അവസാനത്തെയും ടി20യില്‍ കോഹ്ലി ആറ് റണ്‍സ് നേടിയാല്‍, ടി20 ഫോര്‍മാറ്റില്‍ അന്താരാഷ്ട്ര, എ ലിസ്റ്റ് മത്സരങ്ങളില്‍ 12000 റണ്‍സ് തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ ബാറ്ററായി മാറും. Read More…

Lifestyle

21 കാരി ടാലിയ ചെയ്യുന്നത് പുരുഷന്മാരെ വെല്ലുന്ന ജോലി ; കിട്ടുന്ന ശമ്പളം മാസം ഏകദേശം 84 ലക്ഷം രൂപ

ജോലിയുടേയും കൂലിയുടേയുമൊക്കെ കാര്യത്തില്‍ പുരുഷന്മാര്‍ക്കൊപ്പം തുല്യതയ്ക്ക് വേണ്ടി വാദിക്കുന്ന കാലത്താണ് സ്ത്രീകള്‍ ഇപ്പോള്‍. പുരുഷന്മാര്‍ ചെയ്യുന്ന റിസ്‌ക്കേറിയ പല ജോലികളും ഇപ്പോള്‍ സ്ത്രീകളും ചെയ്യുന്നു. ഓസ്ട്രേലിയയിലെ പെര്‍ത്ത് സ്വദേശിനിയായ ടാലിയ ജെയ്ന്‍ കരുത്തും നെഞ്ചുറപ്പും ആവോളം വേണ്ട കഠിനമേറിയ ജോലിയുടെ കാര്യത്തില്‍ പുരുഷന്മാരെ വെല്ലും. സമൂഹമാധ്യമങ്ങളില്‍ വന്‍ ശ്രദ്ധ നേടിയിരിക്കുന്ന ഈ 21 കാരി അപൂര്‍വങ്ങളില്‍ അപൂര്‍വം ആളുകള്‍ മാത്രം തെരഞ്ഞെടുക്കുന്ന ടയര്‍ ഫിറ്ററുടെ ജോലിയാണ് ചെയ്യുന്നത്. അതും ഖനികള്‍ കേന്ദ്രീകരിച്ചാണ് ജോലി ചെയ്യേണ്ടത്. കഠിനാദ്ധ്വാനവും കരുത്തും Read More…