Sports

ഇംഗ്‌ളണ്ടിനെതിരേയുള്ള ടെസ്റ്റ് പരമ്പര ; ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയെ കാത്ത് മറ്റൊരു റെക്കോഡ് കൂടി

ടി20 ലോകകപ്പിന് മുമ്പായി ഇന്ത്യ ഇംഗ്‌ളണ്ടിനെതിരേയുള്ള ടെസ്റ്റ് പരമ്പരയില്‍ കളിക്കാനിരിക്കെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയെ കാത്ത് മറ്റൊരു റെക്കോഡ് കൂടി. ഇന്ത്യന്‍ ഇതിഹാസങ്ങളായ ബിഷന്‍ സിംഗ് ബേദി, സുനില്‍ ഗവാസ്‌കര്‍, എംകെ പട്ടൗഡി എന്നിവരുടെ ക്യാപ്റ്റന്‍സി റെക്കോര്‍ഡുകള്‍ തകര്‍ക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍. ക്യാപ്റ്റനെന്ന നിലയില്‍ 11 മത്സരങ്ങളില്‍ നിന്ന് ആറ് വിജയങ്ങള്‍ രോഹിത് നേടിയിട്ടുണ്ട്. 22 ടെസ്റ്റുകളില്‍ നിന്ന് ഇന്ത്യയെ ആറ് വിജയങ്ങളിലേക്ക് നയിച്ച ബേദിയ്ക്ക് ഒപ്പം നില്‍ക്കുന്ന രോഹിതിന് ഇംഗ്ലണ്ടിനെതിരേ ജയിക്കാനായാല്‍ എലൈറ്റ് Read More…

Lifestyle

വെറും 16 വയസ്സ് ; ബക്കിംഗ്ഹാം കാരി അമേലിയ ചെയ്യുന്നത് അതിസാഹസികതയാണ്

കളിച്ചുരസിച്ച് ഉല്ലസിച്ച് നടക്കേണ്ട പ്രായത്തില്‍ സ്‌കൂള്‍ഗേളായ അമേലിയ റിച്ചാര്‍ഡ്‌സണ്‍ ലോകത്ത് ഏറ്റവും ധൈര്യമുള്ളവര്‍ ചെയ്യുന്ന സാഹസികതകളാണ് ചെയ്യുന്നത്. വെറും 16 വയസ്സ് മാത്രമുള്ള അമേലിയ യുകെയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്ലൈഡര്‍ ഇന്‍സ്ട്രക്ടറാണ്. അമേലിയ മതിയായ യോഗ്യതയുള്ള ഗ്ലൈഡര്‍ പൈലറ്റാണ്, കൂടാതെ ഒരു ‘അടിസ്ഥാന’ ഇന്‍സ്ട്രക്ടര്‍ റേറ്റിംഗും ഉണ്ട്. അതിനര്‍ത്ഥം അവളുടെ ഗ്ലൈഡിംഗ് ക്ലബില്‍ കൃത്യമായ മേല്‍നോട്ടത്തിലും സ്ഥിരമായ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ പരിശോധനകളോടെ അവള്‍ക്ക് ഫ്‌ളൈയിംഗ് പഠിപ്പിക്കാന്‍ കഴിയും എന്നാണ്. 13 ാം വയസ്സു മുതല്‍ കാര്‍ ഓടിക്കാന്‍ Read More…

Good News

ലക്ഷ്യബോധമുള്ളവര്‍ ചെറിയ നേട്ടങ്ങളില്‍ അഭിരമിക്കില്ല ; ഐപിഎസ് എടുക്കാന്‍ തൃപ്തി തള്ളിയത് 16 സര്‍ക്കാര്‍ ജോലികള്‍

ലക്ഷ്യബോധമുള്ളവര്‍ ചെറിയ നേട്ടങ്ങളില്‍ അഭിരമിക്കില്ല എന്നതാണ് ഉത്തരാഖണ്ഡുകാരി തൃപ്തി ഭട്ട് നല്‍കുന്ന പാഠം. ഇന്ത്യയിലെ അനേകം യുവതീയുവാക്കള്‍ക്ക് മാതൃകയായ ഐപിഎസ് ഓഫീസര്‍ തൃപ്തി നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതിബദ്ധതയുടെയും ഉദാത്ത ഉദാഹരണമാണ്. ഉത്തരാഖണ്ഡിലെ അല്‍മോറയില്‍ നിന്നാണ് ഈ വിജയകരമായ പാഠം. അധ്യാപന പശ്ചാത്തലമുള്ള കുടുംബത്തില്‍ നിന്നുള്ള തൃപ്തി നാല് സഹോദരങ്ങളില്‍ മൂത്തവളാണ്. അല്‍മോറയിലെ ബീര്‍ഷെബ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ അവര്‍ കേന്ദ്രീയ വിദ്യാലയത്തില്‍ 12-ാം ക്ലാസ് പൂര്‍ത്തിയാക്കി. പന്ത്നഗര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് എഞ്ചിനീയറിംഗില്‍ ബിരുദവും Read More…

Hollywood

തിരക്കഥ ഡികാപ്രിയോ പലതവണ മാറ്റിയെഴുതിച്ചു ; ‘ഇന്‍സെപ്ഷന്‍’ സമയത്തെക്കുറിച്ച് ക്രിസ്റ്റഫര്‍ നോളന്‍

ക്രിസ്റ്റഫര്‍ നോളനും ലിയോനാര്‍ഡോ ഡികാപ്രിയോയും അവരുടെ പ്രവര്‍ത്തന മേഖലകളില്‍ ഏറ്റവും വിജയിച്ച വ്യക്തികളാണ്. ഇവര്‍ ഒന്നിച്ച ഇന്‍സെപ്ഷന്‍ വളരെ കളക്ഷന്‍ നേടിയ ചിത്രമാണ്. പ്രധാനപ്പെട്ട വിവരങ്ങള്‍ മോഷ്ടിക്കുന്നതിനായി ഒരു കള്ളന്‍ ടാര്‍ഗെറ്റുകളുടെ സ്വപ്നങ്ങളെ ആക്രമിക്കുന്ന തരം ഒരു ആശയമായിരുന്നു സിനിമ മുമ്പോട്ട് വെച്ചത്. നോളന് ഏറ്റവും കൂടുതല്‍ വരുമാനം നേടിക്കൊടുത്ത സിനിമയാണെങ്കിലും സിനിമയ്ക്ക് വേണ്ടി ലിയനാര്‍ഡോയ്ക്ക് ഒപ്പമുള്ള പ്രവര്‍ത്തനം അല്‍പ്പം അസ്വസ്ഥമായിരുന്നെന്ന് നോളന്‍ വെളിപ്പെടുത്തി. അദ്ദേഹം അങ്ങേയറ്റം ആവശ്യപ്പെട്ടതിനാല്‍ ഇന്‍സെപ്ഷനില്‍ ഏറ്റവും മികച്ചത് പുറത്തെടുക്കാന്‍ തന്നെ സഹായിച്ചെന്ന് Read More…

Movie News

സഹോദരിയുടെ വിവാഹവേളയില്‍ സായ്പല്ലവിയുടെ നൃത്തം ; ഇടവേളയ്ക്ക് ശേഷം നടി തിരക്കിലേക്ക്

സഹോദരി പൂജാകണ്ണന്റെ വിവാഹവേളയില്‍ തെന്നിന്ത്യന്‍ താരം സായ് പല്ലവിയുടെ നൃത്തം വൈറലാകുന്നു. സഹോദരിയും കാമുകന്‍ വിനീതിന്റെയും വിവാഹം നടന്നത് 2024 ജനുവരി 21 നായിരുന്നു. പൂജയുടെ വിവാഹവുമായി ബന്ധപ്പെട്ട മെഹന്ദി ചടങ്ങിലായിരുന്നു നടി കുടുംബാംഗങ്ങള്‍ക്കൊപ്പം ഡാന്‍സ് കളിച്ചത്. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. വെള്ള സാരിയും സ്വര്‍ണ്ണനിറത്തിലുള്ള ബ്‌ളൗസുമാണ് നടിയുടെ വേഷം. 2022 ലെ ഗാര്‍ഗി സിനിമയാണ് നടിയുടെ ഇതിന് മുമ്പ് വന്ന സിനിമ. ശിവകാര്‍ത്തികേയനൊപ്പം എസ്‌കെ 21 ആണ് നടിയുടെ പുതിയ സിനിമ. Read More…

Hollywood

വിദേശത്ത് പഠിക്കുന്നതിന് പകരം അഭിനയം തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച് കൊറിയന്‍ സുന്ദരി

ജിയോങ്സിയോങ് ക്രിയേച്ചര്‍ എന്ന മിസ്റ്ററി ത്രില്ലര്‍ പരമ്പരയില്‍ പാര്‍ക്ക് സിയോ-ജൂണിനൊപ്പം അഭിനയിച്ച ഹാന്‍ സോ-ഹീ അടുത്തിടെ വിദേശത്ത് പഠിക്കുന്നതിന് പകരം അഭിനയിക്കാന്‍ തീരുമാനിച്ചത് എന്തുകൊണ്ടാണെന്ന് വെളിപ്പെടുത്തി. പിഡി നാ യുംഗ് സുക്കിന്റെ യൂട്യൂബ് ചാനലില്‍ ഹാന്‍ സോ-ഹീ തന്റെ അനുഭവം പങ്കുവെച്ചു, പാരീസിലേക്കുള്ള ഒരു പഠന വിസ ഉറപ്പാക്കാന്‍, ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍ കാരണം തനിക്ക് 60 ദശലക്ഷം കെആര്‍ഡബ്‌ള്യൂ ബാങ്ക് ബാലന്‍സ് കാണിക്കേണ്ടതുണ്ടായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുമൂലം അവള്‍ പാര്‍ട്ട് ടൈം ജോലികള്‍ ഏറ്റെടുത്തു. 12 മണിക്കൂര്‍ പബ് Read More…

Oddly News

ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി ; 2020 ല്‍ വിവാഹിതനായി, മഹാരാഷ്ട്ര പോലീസുകാരന്‍ പിതാവായി

ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായി മഹാരാഷ്ട്ര പോലീസ് ഉദ്യോഗസ്ഥന്‍ ഒരു കുഞ്ഞിന്റെ പിതാവാകുന്നു. ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പുരുഷനായി മാറിയ 1988 ജൂണില്‍ ജനിച്ച ലളിത സാല്‍വെ 2020-ല്‍ വിവാഹിതനാകുകയും ഈ വര്‍ഷം ആദ്യം ഒരു ആണ്‍കുട്ടിയുടെ പിതാവുമായി. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍ നിന്നുള്ള പോലീസ് കോണ്‍സ്റ്റബിളാണ് ലളിത സാല്‍വേ. മജല്‍ഗാവ് താലൂക്കിലെ രാജേഗാവ് നിവാസിയായ ലളിത് കുമാര്‍ സാല്‍വെയ്ക്ക് ജനുവരി 15 നാണ് ഒരു ആണ്‍കുഞ്ഞ് ജനിച്ചത്. 1988 ജൂണില്‍ ജനിച്ച ലളിത സാല്‍വെ, 2013-ല്‍ ശരീരത്തിലെ മാറ്റങ്ങള്‍ Read More…

Celebrity

ഷൊയബ് വിവാഹം കഴിച്ച സന ആരെന്നറിയാമോ? ഇത് പാക്‌നടിയുടെ മൂന്നാമത്തെ വിവാഹം

സാനിയാമിര്‍സയുടെ വിവാഹമോചനവും ഭര്‍ത്താവും പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന്‍ ഷൊയബ് മാലിക്കിന്റെ വിവാഹവുമാണ് ഇപ്പോള്‍ ഏറെ ചര്‍ച്ചാവിഷയം. ഷൊയ്ബ് മാലിക്കും സന ജാവേദും ഇന്‍സ്റ്റാഗ്രാമില്‍ തങ്ങളുടെ വിവാഹം പ്രഖ്യാപിക്കുകയും സംയുക്ത പോസ്റ്റിന് ‘അല്‍ഹംദുല്ലിലാഹ്’ എന്ന അടിക്കുറിപ്പ് നല്‍കുകയും ചെയ്തു. ഷൊയബ് വിവാഹം കഴിച്ച സന പാകിസ്താന്‍ സിനിമാനടിയാണ്. ഇത് സനയുടെ മൂന്നാം വിവാഹമാണ്. ഡഉറുദു ടെലിവിഷനില്‍ പ്രത്യക്ഷപ്പെടുന്ന ഒരു പാകിസ്ഥാന്‍ അഭിനേതാവാണ് സന ജാവേദ്. 2012-ല്‍ ഷെഹര്‍-ഇ-സാത്ത് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അവര്‍ പിന്നീട് Read More…

The Origin Story

ബട്ടര്‍ ചിക്കനും ദാല്‍ മഖാനിയും കണ്ടുപിടിച്ചതാര്? റസ്റ്റോറന്റ് ശൃംഖലകളായ മോത്തി മഹലും ദര്യഗഞ്ചും നിയമപോരാട്ടത്തില്‍

ഇന്ത്യയിലെ രണ്ട് പ്രധാന റസ്റ്റോറന്റ് ശൃംഖലകളായ മോത്തി മഹലും ദര്യഗഞ്ചും ഒരു നിയമ പോരാട്ടത്തില്‍ ഏര്‍പ്പെട്ടിട്ട് ഏറെക്കാലമായി. ഇന്ത്യാക്കാരുടെ പ്രിയപ്പെട്ട വിഭവമായ ബട്ടര്‍ ചിക്കനും ദാല്‍ മഖാനിയും ആരാണ് കണ്ടുപിടിച്ചത് അരാണെന്നും അത്തരത്തില്‍ ഒരു ‘ടാഗ്ലൈന്‍’ ഉപയോഗിക്കാന്‍ അവകാശം എന്നതാണ് വിഷയം. ഇവയുടെ കണ്ടുപിടുത്തം നടത്തിയവര്‍ എന്ന ടാഗ്‌ലൈന്‍ ഉപയോഗിച്ചതിന് മോത്തി മഹല്‍ റെസ്റ്റോറന്റുകളുടെ ഉടമകള്‍ ദര്യഗഞ്ച് റസ്റ്റോറന്റിനെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു. അവരുടെ ഔദ്യോഗിക വെബ്സൈറ്റില്‍, ദര്യഗഞ്ച് റെസ്റ്റോറന്റ് ബട്ടര്‍ ചിക്കന്റെയും ദാല്‍ Read More…