‘തലൈവര്‍ 171’ എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന തന്റെ 171-ാമത്തെ ചിത്രത്തിനായി സംവിധായകന്‍ ലോകേഷ് കനകരാജുമായി കൈകോര്‍ത്തിരിക്കുന്നത് തമിഴ് സൂപ്പര്‍താരം രജനീകാന്തുമായിട്ടാണ്. പക്ഷേ ‘തലൈവര്‍ 171’ ല്‍ ഒരു വലിയ മാറ്റവും ട്വിറ്റുമുണ്ടെന്ന് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ലോകേഷ് കനകരാജ് ‘തലൈവര്‍ 171’ന്റെ സ്‌ക്രിപ്റ്റ് വര്‍ക്ക് കുറച്ച് മുമ്പ് ആരംഭിച്ചിരുന്നു. കൂടാതെ തന്റെ സിനിമയുടെ കഥ നിര്‍മ്മിക്കാന്‍ ഒരു പുതിയ ടീമിനെയും അദ്ദേഹം രൂപീകരിച്ചു. എന്നാല്‍ ചിത്രത്തിന്റെ കഥയുടെ വികസനം രജനികാന്തിനെ ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെട്ടു. ചിത്രത്തിന്റെ കഥയില്‍ Read More…
Author: Priya
ലോകത്തെ ഏറ്റവും മനോഹരമായ 100 ബീച്ചുകളില്‍ നമ്മുടെ വര്‍ക്കലയും ; ലോണ്‍ലി പ്ലാനറ്റിന്റെ കുറിപ്പ്
ഉയരവും ആഴവും സംഗമിക്കുന്ന വര്‍ക്കല ബീച്ച് കേരളത്തിലെ ഏറ്റവും മനോഹരമായ കടല്‍ത്തീരങ്ങളില്‍ ഒന്നാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കം വരാന്‍ സാധ്യതയില്ല. ഇതാ ഇപ്പോള്‍ ആഗോളമായും വര്‍ക്കലയുടെ സൗന്ദര്യം അടയാളപ്പെടുകയാണ്. ലോണ്‍ലി പ്ലാനറ്റിന്റെ ഗൈഡില്‍ ‘ലോകത്തിലെ ഏറ്റവും അവിശ്വസനീയമായ 100 ബീച്ചുകളില്‍’ ഒന്നായി വര്‍ക്കല പാപനാശം ബീച്ചിനെയും അടയാളപ്പെടുത്തി. സംസ്ഥാന തലസ്ഥാനത്ത് നിന്ന് 45 കിലോമീറ്റര്‍ വടക്കായി സ്ഥിതിചെയ്യുന്ന ബീച്ച് റോഡ്, റെയില്‍ ബന്ധങ്ങളുമായി നന്നായി ബന്ധപ്പെട്ടിരിക്കുന്നു, വര്‍ക്കല – ബാക്ക്പാക്കര്‍മാരുടെ ഒരു പ്രശസ്തമായ ഹാംഗ്ഔട്ട് സ്‌പോട്ട്, ജിയോളജിക്കല്‍ Read More…
താരത്തിന്റെ മോശം ഫോം തലവേദന ; ശ്രേയസ് അയ്യര്‍ക്ക് പരിക്കേറ്റതോ ബിസിസിഐ ഒഴിവാക്കിയതോ?
രാജ്കോട്ടില്‍ നടക്കുന്ന മൂന്നാം ടെസ്റ്റ് മത്സരം ആരംഭിക്കാനിരിക്കെ ടെസ്റ്റ് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ക്കുള്ള ടീമിനെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) ശനിയാഴ്ച പ്രഖ്യാപിച്ചു. വിരാട് കോഹ്ലി, രവീന്ദ്ര ജഡേജ, കെ എല്‍ രാഹുല്‍ എന്നിവരോടൊപ്പം ശ്രേയസ് അയ്യരെയും ടീം ഒഴിവാക്കി. താരത്തിന് പരിക്കേറ്റെന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്ത. എന്നാല്‍ താരത്തിന് പരിക്കേറ്റതല്ലെന്നും ഒഴിവാക്കിയതാണെന്നുമാണ് പുതിയ വിവരം. താരം പുലര്‍ത്തുന്ന മോശം ഫോമാണ് ടീമില്‍ നിന്നും പുറത്തുകളയാന്‍ കാരണമെന്നും പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ഒമ്പത് ഇന്നിംഗ്‌സുകളില്‍ Read More…
ജപ്പാനില്‍ ഇറങ്ങിയ മെസ്സിയോട് ചൈന കലിപ്പ് തീര്‍ത്തു ; നൈജീരിയയും അര്‍ജന്റീനയുമുള്ള കളി റദ്ദാക്കി
ഹോങ്കോംഗില്‍ ഇന്റര്‍മിയാമിക്ക് വേണ്ടി കളത്തിലിറങ്ങാതെ മെസ്സി കാണികളെ കബളിപ്പിച്ചതിന്റെ ഫലം അനുഭവിക്കേണ്ടി വരുന്നത് അര്‍ജന്റീനയ്ക്ക്. സമീപകാല സംഭവങ്ങളില്‍, അര്‍ജന്റീനയും നൈജീരിയയും തമ്മില്‍ ചൈനയില്‍ നടക്കാനിരിക്കുന്ന സൗഹൃദ ഫുട്‌ബോള്‍ മത്സരം നിര്‍ത്തിവയ്ക്കാന്‍ ചൈനീസ് കായിക ഉദ്യോഗസ്ഥര്‍ തീരുമാനിച്ചു. ഹാങ്ഷൗവില്‍ കളിക്കാന്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന മത്സരത്തെ തുടര്‍ന്ന് ബീജിംഗില്‍ ഐവറി കോസ്റ്റിനെതിരായ മത്സരവും അര്‍ജന്റീന കളിക്കുന്നുണ്ട്. മെസ്സി ഹോങ്കോംഗ് മത്സരത്തില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് ആദ്യ മത്സരം റദ്ദാക്കിയേക്കുമെന്നാണ് സൂചനകള്‍. മെസ്സി കളിക്കുമെന്ന് കരുതി ഹോങ്കോംഗില്‍ വന്‍തുക മുടക്കി അനേകം ആരാധകരാണ് Read More…
68,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കടല്‍ തന്നെ അപ്രത്യക്ഷമായി ; 2010 ല്‍ പൂര്‍ണ്ണമായും മരിച്ചു…!
കാലാവസ്ഥാ വ്യതിയാനം മൂലം ഒരു കടല്‍ തന്നെ അപ്രത്യക്ഷമായ കഥ കേട്ടിട്ടുണ്ടോ? മനുഷ്യന്റെ ചൂഷണത്തിന് കാലാവസ്ഥയെ പ്രതികൂലമാക്കി പ്രകൃതി എങ്ങിനെയാണ് തിരിച്ചടിക്കുന്നതെന്ന് കസാക്കിസ്ഥാനും ഉസ്‌ബെക്കിസ്ഥാനും ഇടയിലുള്ള 68,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ടായിരുന്ന ‘ആറല്‍ സീ’ യുടെ വിധിയാണ് ഏറ്റവും വലിയ ഉദാഹരണം. 2010 ഓടെ ഈ ജലാശയം പൂര്‍ണ്ണമായും വറ്റിപ്പോയി. 68,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ആറല്‍ സീ ലോകത്തിലെ നാലാമത്തെ വലിയ ഉള്‍നാടന്‍ ജലാശയമായിരുന്നു. 1960-കളില്‍ സോവിയറ്റ് ജലസേചന പദ്ധതികള്‍ വഴി അതിനെ പോഷിപ്പിക്കുന്ന നദികള്‍ Read More…
ദയവ് ചെയ്ത് മരംമുറിക്കല്‍ നിര്‍ത്തൂ….വംശനാശഭീഷണി നേരിടുന്ന സ്വിഫ്റ്റ് തത്തയ്ക്ക് വേണ്ടി ലിയനാര്‍ഡോ ഡികാപ്രിയോ
വംശനാശഭീഷണി നേരിടുന്ന സ്വിഫ്റ്റ് തത്തയുടെ ആവാസവ്യവസ്ഥയെ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ട് ഹോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ലിയോനാര്‍ഡോ ഡികാപ്രിയോ. ഓസ്ട്രേലിയയിലെ പ്രാദേശിക വനങ്ങള്‍ വെട്ടിമാറ്റുന്നത് അവസാനിപ്പിക്കാന്‍ അദ്ദേഹം ആള്‍ക്കാരോട് അഭ്യര്‍ത്ഥന നടത്തി. ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ 62 ദശലക്ഷത്തോളം വരുന്ന തന്റെ അനുയായികളിലേക്കാണ് ഡികാപ്രിയോ എത്തിച്ചത്. ടാസ്മാനിയയിലെ തത്തകളുടെ പ്രജനന കേന്ദ്രങ്ങള്‍ 750 ആയി കുറഞ്ഞുവരുന്നുണ്ടെങ്കിലും, അവയുടെ പ്രജനന കേന്ദ്രങ്ങള്‍ തുടര്‍ച്ചയായി നശിപ്പിക്കുന്നത് എടുത്തുകാണിച്ചു. കൂടുതല്‍ വംശനാശം തടയാനുള്ള പ്രതിജ്ഞാബദ്ധത മാനിക്കണമെന്ന് അദ്ദേഹം ഓസ്ട്രേലിയന്‍ ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിക്കുകയും സ്വിഫ്റ്റ് തത്തകളെയും മറ്റ് Read More…
നായികയായി ഐശ്വര്യാലക്ഷ്മി വീണ്ടും ; ത്രികോണ പ്രണയകഥയുമായി അശോക് സെല്‍വനും സംവിധായിക പ്രിയയും
തമിഴില്‍ ഉയര്‍ന്നുവരുന്ന ആകര്‍ഷകമായ നായകന്മാരില്‍ ഒരാളാണ് അശോക് സെല്‍വന്‍, രസകരമായ തിരക്കഥാ തിരഞ്ഞെടുപ്പിലൂടെ അദ്ദേഹം ആരാധകരെ ആകര്‍ഷിക്കുന്നു. ഒരു ത്രികോണ പ്രണയകഥയ്ക്കായി അശോക് സെല്‍വനും ‘കണ്ട നാള്‍ മുതല്‍’ എന്ന ചിത്രത്തിന്റെ സംവിധായിക പ്രിയയും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. വരാനിരിക്കുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് നമ്മുടെ ഐശ്വര്യ ലക്ഷ്മിയാണ്. ‘ജയിലര്‍’ നടന്‍ വസന്ത് രവിയാണ് മറ്റൊരു നായകന്‍. യുവന്‍ ശങ്കര്‍ രാജ സംഗീത സംവിധാനം നിര്‍വ്വഹിക്കും. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ ‘പൊന്‍ Read More…
മണിരത്‌നം പറഞ്ഞു മേക്കപ്പ് കഴുകിയിട്ട് വരാന്‍ ; ആദ്യ ക്‌ളോസപ്പ് ഷോട്ടിന്റെ ഓര്‍മ്മയില്‍ പ്രീതി
ന്യൂഡല്‍ഹി: ബോളിവുഡിലെ ഒരുകാലത്ത് തിളങ്ങിനിന്ന പ്രീതിസിന്റ ഇപ്പോള്‍ കുടുംബജീവിതം ആസ്വദിച്ച് പഴയ സ്മരണകള്‍ അയവിറക്കി കഴിയുകയാണ്. മക്കള്‍ക്കൊപ്പമുള്ള നടിയുടെ ഏറ്റവും പുതിയ ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ ആരാധകരെ നേടി കുതിക്കുകയാണ്. ഷാരൂഖ് ഖാനൊപ്പം തന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ദില്‍ സേയുടെ സെറ്റിലെ സമയം അനുസ്മരിച്ചുകൊണ്ട് പ്രീതി സിന്റ വ്യാഴാഴ്ച ഓര്‍മ്മകള്‍ പങ്കിട്ടു. സിനിമയിലെ തന്റെ ആദ്യ ക്ലോസപ്പ് ഷോട്ട് എടുത്ത ചിത്രവും താരം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തു. ഇന്‍സ്റ്റാഗ്രാമില്‍ അതേ ക്ലോസ്-അപ്പ് ഷോട്ടിന്റെ ഫോട്ടോ പങ്കിട്ടുകൊണ്ടായിരുന്നു പ്രീതിയുടെ Read More…
ഇരട്ടസെഞ്ച്വറി നേടി റെക്കോഡിട്ട് നിസ്സാങ്ക ; ഏകദിനത്തില്‍ ശ്രീലങ്കക്കാരന്റെ ആദ്യ നേട്ടം
ശ്രീലങ്കയ്ക്ക് വേണ്ടി ആദ്യമായി ഏകദിനത്തില്‍ ഇരട്ടസെഞ്ച്വറി നേടി റെക്കോഡിട്ട് നിസ്സാങ്ക. അഫ്ഗാനിസ്ഥാനെതിരേ ആദ്യ ഏകദിനത്തില്‍ പല്ലേക്കലെയില്‍ ശ്രീലങ്കന്‍ ഓപ്പണര്‍ പാതും നിസ്സാങ്ക പുറത്താകാതെ 210 റണ്‍സ് നേടി ഇരട്ട സെഞ്ച്വറി നേടി. 2000-ല്‍ ഷാര്‍ജയില്‍ ഇന്ത്യയ്ക്കെതിരെ സനത് ജയസൂര്യയുടെ ദീര്‍ഘകാല ഏകദിന സ്‌കോറായ 189 റണ്‍സിന്റെ ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന ശ്രീലങ്കക്കാരന്റെ ഏകദിനസ്‌കോറിന്റെ റെക്കോഡും നിസാങ്ക തകര്‍ത്തു. 20 ഫോറുകളും എട്ട് കൂറ്റന്‍ സിക്സറുകളും പറത്തി. ഇതോടെ ഏകദിനത്തില്‍ 200-ഓ അതിലധികമോ റണ്‍സ് തികച്ച വ്യക്തികളുടെ വിപുലമായ Read More…









