മുന്‍ ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്സണും മുന്‍ വെസ്റ്റ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഡാരന്‍ സമിയും പുരുഷ സീനിയര്‍ ദേശീയ ടീമിലെ മുഖ്യ പരിശീലക സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്ന് പിന്മാറിയതിനെത്തുടര്‍ന്ന് പാകിസ്ഥാന്റെ വിദേശ കോച്ചിനായുള്ള തിരച്ചില്‍ പ്രതിസന്ധിയില്‍. വെസ്റ്റ് ഇന്‍ഡീസ് വൈറ്റ് ബോള്‍ ടീമിന്റെ മുഖ്യ പരിശീലകനായതിനാല്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഓഫര്‍ സമ്മി നിരസിച്ചപ്പോള്‍ വാട്‌സണ്‍ ഓഫര്‍ നിഷേധിച്ചത് പണക്കൊഴുപ്പ് മേളയായ ഐപിഎല്‍ മൂലമെന്ന് റിപ്പോര്‍ട്ട്. അതേസമയം പാകിസ്ഥാന്‍ ബോര്‍ഡുമായി നടത്തിയ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ മാധ്യമങ്ങളില്‍ ചോര്‍ന്നതിനെത്തുടര്‍ന്ന് Read More…
Author: Priya
നടി അരുന്ധതി നായര്‍ വെന്റിലേറ്ററില്‍ ; ജീവന് വേണ്ടി പൊരുതുകയാണെന്ന് സഹോദരി
നടി അരുന്ധതി നായര്‍ക്ക് ബൈക്ക് അപകടത്തില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റതായി റിപ്പോര്‍ട്ട്. മാര്‍ച്ച് 14 ന് നടി അപകടത്തി പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നെങ്കിലും സഹോദരി ആരതി ഇപ്പോള്‍ തിങ്കളാഴ്ച ഇന്‍സ്റ്റാഗ്രാമില്‍ ഒരു പ്രസ്താവന ഇറക്കി. അരതി അരുന്ധതിയെ ടാഗ് ചെയ്യുകയും മൂന്ന് ദിവസം മുമ്പ് തന്റെ സഹോദരിക്ക് ഒരു അപകടമുണ്ടായെന്നും അവളുടെ ആരോഗ്യം ഗുരുതരമാണെന്നും ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. അവര്‍ എഴുതി, ”തമിഴ്നാട്ടിലെ പത്രങ്ങളിലും ടെലിവിഷന്‍ ചാനലുകളിലും റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തകളില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് ഞങ്ങള്‍ക്ക് തോന്നി. എന്റെ Read More…
മൂന്ന് വയസ്സുള്ള പെണ്‍കുട്ടി ‘വീട് തിന്നു തീര്‍ക്കുന്നു’ ; അസാധാരണ രോഗത്തില്‍ നിന്നും രക്ഷിക്കണമെന്ന് മാതാവ്
പെണ്‍കുട്ടി, 3, അപൂര്‍വ അവസ്ഥയില്‍ രോഗനിര്‍ണയം നടത്തി, പ്ലാസ്റ്റര്‍, നുര, കമ്പിളി കഴിക്കുന്നത് നിര്‍ത്താന്‍ കഴിയില്ല വിന്റര്‍ വാക്കേതരയായി മാറി, അവള്‍ക്ക് 13 മാസം പ്രായമുള്ളപ്പോള്‍ അവളുടെ അസാധാരണമായ ഭക്ഷണശീലങ്ങള്‍ വര്‍ദ്ധിക്കാന്‍ തുടങ്ങി, ഇത് ഡോക്ടര്‍മാരെ സമീപിക്കാന്‍ അമ്മയെ പ്രേരിപ്പിച്ചു. മൂന്ന് വയസ്സുള്ള പെണ്‍കുട്ടി വീട് തിന്നു തീര്‍ക്കുന്നെന്ന പരാതിയുമായി മാതാവ് ഡോക്ടര്‍മാര്‍ക്ക് മുന്നില്‍. അപൂര്‍വ്വരോഗമുള്ള പെണ്‍കുട്ടിയുമായി ഡോക്ടര്‍മാരുടെ മുന്നിലെത്തിയിരിക്കുന്നത് വെയ്ല്‍സിലെ ബ്‌ളാക്ക്‌വുഡില്‍ നിന്നുള്ള സ്‌റ്റേസി എ ഹെര്‍ണ്‍ എന്ന യുവതിയാണ്. തന്റെ മകള്‍ വൈന്റിനെ അപകടരമായ Read More…
രാത്രിയില്‍ പുറത്തു വന്ന് പക്ഷികളെ ജീവനോടെ തിന്നുന്നു ; സോംബി എലികളെ കൊല്ലാന്‍ പ്രത്യേക പദ്ധതി
രാത്രിയില്‍ കൂട്ടത്തോടെ പുറത്തു വന്ന് പക്ഷികളെ ജീവനോടെ തിന്നുന്ന ‘സോംബി എലികള്‍ ദ്വീപ് കീഴടക്കിയതിനെ തുടര്‍ന്ന് തെക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഒരു വിദൂര ദ്വീപില്‍ പത്തുലക്ഷത്തോളം എലികളെ നശിപ്പിക്കാന്‍ ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. മരിയോണ്‍ ദ്വീപിലാണ് എലികളുടെ കൂട്ടക്കശാപ്പ് നടത്താനൊരുങ്ങുന്നത്. ആറ് ഹെലികോപ്റ്ററുകളില്‍ നിന്നായി 550 ടണ്‍ വിഷം തളിച്ച് കൊല്ലാനാണ് പദ്ധതി. ആല്‍ബട്രോസ് പക്ഷികളുടെ വീട് എന്നറിയപ്പെടുന്ന ദ്വീപില്‍ പക്ഷികളെ കൂട്ടത്തോടെ ആക്രമിച്ച് എലികള്‍ കൊന്നു തിന്നാന്‍ തുടങ്ങിയതോടെയാണ് പക്ഷികളെ രക്ഷിക്കാന്‍ എലികളോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്. Read More…
ശുഭ്മാന്‍ ഗില്‍ പ്രതിവര്‍ഷം സമ്പാദിക്കുന്നത് 12 കോടി ; നാലു വര്‍ഷം കൊണ്ട് സമ്പത്ത് 60 ശതമാനം കൂടി
കഴിഞ്ഞവര്‍ഷം അവസാനവും ഈ വര്‍ഷം ആദ്യവുമായി ഇന്ത്യയുടെ യുവ ബാറ്റര്‍ ശുഭ്മാന്‍ ഗില്ലിനെ പോലൊരു താരം ഇന്ത്യയ്ക്ക് ഉണ്ടായിട്ടില്ല. ലോകകപ്പിന് തൊട്ടു മുമ്പായി താരപദവിയിലേക്ക് ഉയര്‍ന്ന ഇന്ത്യന്‍ യുവതാരത്തിന്റെ സമ്പത്ത് പെട്ടെന്നാണ് കയറിയത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മൂന്ന് തരം ഫോര്‍മാറ്റുകളിലും കളിക്കുന്ന താരം പ്രതിവര്‍ഷം 12 കോടി രൂപയാണ് സമ്പാദിക്കുന്നത്. ശുഭ്മാന്‍ ഗില്‍ നെറ്റ് വര്‍ത്ത് 2024 ഫെബ്രുവരിയിലെ കണക്കനുസരിച്ച്, ശുഭം ഗില്ലിന്റെ ആസ്തി 34 കോടിയാണ്. 2020-ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന്റെ സമ്പത്ത് 21 Read More…
‘സെക്‌സിയാവുക എന്നത് എനിക്ക് പറ്റുന്നതായിരുന്നില്ല ‘ പുഷ്പയിലെ ‘ഊ അന്തവാ’ എന്ന ഗാനരംഗം ചെയ്തതിനെപ്പറ്റി സാമന്ത
അല്ലു അര്‍ജുന്‍ സിനിമയായ ‘പുഷ്പ: ദി റൈസിംഗിലെ’ ഏറ്റവും ശ്രദ്ധേയമായ ഘടകങ്ങളില്‍ ഒന്ന് സിനിമയില്‍ ഒരു ഐറ്റം നമ്പറുമായി വന്ന സാമന്തയുടെ ‘ഊ അന്തവാ’ എന്ന ഗാനരംഗമായിരുന്നു. സിനിമ വന്‍ ഹിറ്റായത് അനുസരിച്ച് പാട്ടുരംഗവും വലിയ തരംഗമായി മാറി. എന്നാല്‍ ഈ ഡാന്‍സ് നമ്പറില്‍ താന്‍ ഒട്ടും കംഫര്‍ട്ടബിള്‍ ആയിരുന്നില്ലെന്ന് നടിയുടെ വെളിപ്പെടുത്തല്‍. ഇന്ത്യ ടുഡേ കോണ്‍ക്ലേവ് 2024-ല്‍, ഷൂട്ടിംഗിനിടെ തനിക്ക അസ്വാസ്ഥ്യം അനുഭവപ്പെട്ടുവെന്ന് നടി നടത്തിയിരിക്കുന്ന വെളിപ്പെടുത്തല്‍ എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ്. രംഗത്തെ ‘വളരെ പ്രയാസമുള്ളത്’ എന്നായിരുന്നു Read More…
കടമറ്റത്ത് കത്തനാര്‍ സിനിമയിലേക്ക് പ്രഭൂദേവയും ; 13 വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചുവരവ്…!!
തെലുങ്ക്‌നടി അനുഷ്‌ക്കാഷെട്ടി എത്തുന്ന മലയാളം ഫാന്റസി ചിത്രമായ ‘കത്തനാര്‍ – ദി വൈല്‍ഡ് സോര്‍സറര്‍’ എന്ന ചിത്രത്തിന്റെ അഭിനേതാക്കളില്‍ മുതിര്‍ന്ന നടനും ചലച്ചിത്ര നിര്‍മ്മാതാവും നൃത്തസംവിധായകനുമായ പ്രഭുദേവയും എത്തുന്നു. സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ഉറുമി എന്ന ചിത്രത്തിന് 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രഭുദേവ മലയാളത്തിലേക്ക് എത്തുന്നത്. നായകന്‍ ജയസൂര്യ, നിര്‍മ്മാതാവ് ഗോകുലം ഗോപാലന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തി എന്നിവര്‍ ചേര്‍ന്ന് പ്രഭുദേവയെ ടീമിലേക്ക് സ്വാഗതം ചെയ്യുന്ന ഫോട്ടോകള്‍ പങ്കുവെച്ചാണ് കത്തനാറിന്റെ നിര്‍മ്മാതാക്കള്‍ വാര്‍ത്ത അറിയിച്ചത്. ഹോം Read More…
വൈദ്യശാസ്ത്ര വിദഗ്ധരെ അമ്പരപ്പിച്ചു ; ചൈനയില്‍ നവജാത ശിശുവിന് നാല് ഇഞ്ച് നീളമുള്ള വാല്‍
ചൈനയില്‍ നടന്ന ഒരു അസാധാരണ ജനനത്തില്‍ നവജാതശിശു ജനിച്ചു വീണത് നാല് ഇഞ്ച് നീളമുള്ള വാലുമായി. ഹാങ്ഷൗ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ ജനിച്ച ആണ്‍കുഞ്ഞ് വൈദ്യശാസ്ത്ര വിദഗ്ധരെ അമ്പരപ്പിച്ചു. കുഞ്ഞ് ജനിച്ച് തൊട്ടുപിന്നാലെ പീഡിയാട്രിക് ന്യൂറോ സര്‍ജറിയുടെ ഡെപ്യൂട്ടി ചീഫ് ഫിസിഷ്യന്‍ ഡോ. ലി ഈ അസാധാരണ അവസ്ഥ തിരിച്ചറിഞ്ഞു അസാധാരണമായ അനുബന്ധം കാണിക്കുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടു. ഏകദേശം 10 സെന്റീമീറ്റര്‍ (3.9 ഇഞ്ച്) നീളമുള്ള, മൃദുവായ, എല്ലില്ലാത്ത പ്രോട്രഷന്‍, ടെതര്‍ഡ് സ്‌പൈനല്‍ കോഡ് Read More…
നിഹാരികാ കൊനിഡേലയ്ക്ക് വീണ്ടും വിവാഹം കഴിക്കണം ; അതും പ്രണയിച്ച്, കുട്ടികളും ഉണ്ടാകണം
തെലുങ്കിലെ പ്രശസ്തമായ സിനിമാ കുടുംബത്തില്‍ നിന്നും വരുന്ന നിഹാരിക കൊനിഡേല ഷെയിന്‍ നിഗത്തിന് നായികയാകുന്നു എന്നതാണ് ഏറ്റവും പുതിയ വിശേഷം. തമിഴില്‍ ഷെയിന്‍ അരങ്ങേറ്റം കുറിക്കുന്ന സിനിമയിലാണ് നടി നായികയാകുന്നത്. എന്നാല്‍ നടിയുമായി ബന്ധപ്പെട്ട അതിനേക്കാള്‍ വലിയ ഗോസിപ്പ് താരം രണ്ടാമത് വിവാഹത്തിനൊരുങ്ങുന്നു എന്നതാണ്. അല്ലു അര്‍ജുന്‍, ചിരഞ്ജീവി, രാം ചരണ്‍ തുടങ്ങി മെഗാകുടുംബത്തിന്റെ മുഴുവന്‍ സാന്നിദ്ധ്യത്തില്‍ 2020ല്‍ ഉദയ്പൂരില്‍ വെച്ചാണ് ഹൈദരാബാദ് ആസ്ഥാനമായുള്ള ടെക്കിയുമായി നടി വിവാഹിതയായത്. ചൈതന്യ ജോണലഗദ്ദയുമായുള്ള ഈ വിവാഹം അറേഞ്ച്ഡ്-ലവ് മാര്യേജ് Read More…









