Good News

ബ്രസീലില്‍ നമ്മുടെ നെല്ലോര്‍ പശു വിറ്റുപോയത് 40 കോടിക്ക് ; ചരിത്രത്തിലെ ഏറ്റവും വലിയ വില്‍പ്പന

ലോകചരിത്രത്തിലെ കന്നുകാലി ലേലത്തില്‍ ഏറ്റവും ഉയര്‍ന്ന വിലനേടി നമ്മുടെ നെല്ലോര്‍ പശു. ബ്രസീലില്‍ നടന്ന ഒരു ലേലത്തില്‍ ഒരു നെല്ലോര്‍ പശു വിറ്റുപോയത് 40 കോടി രൂപയ്ക്ക്. ഇതുവരെ വിറ്റഴിക്കപ്പെട്ടതില്‍ ഏറ്റവും വില വീണ വില്‍പ്പനയാണ് ഇത്. തിളങ്ങുന്ന വെളുത്ത രോമങ്ങളും തോളിലെ ബള്‍ബസ് പോലെയുള്ള കൊമ്പും കൊണ്ട് സവിശേഷമായ നെല്ലൂര്‍ ഇനം യഥാര്‍ത്ഥത്തില്‍ ഇന്ത്യയില്‍ നിന്നാണ്, എന്നാല്‍ ബ്രസീലിലെ ഏറ്റവും പ്രധാനപ്പെട്ട ഇനങ്ങളില്‍ ഒന്നായി മാറിയിരിക്കുന്നു. 4.8 മില്യണ്‍ ഡോളറാണ് വില നേടിയത്. ബ്രസീലിലെ സാവോപോളോയിലെ Read More…

Hollywood

ഡികാപ്രിയോയും കാമുകി വിറ്റോറിയയും വിവാഹിതരാകുന്നു ; വിവാഹനിശ്ചയം ഈ ആഴ്ച

ഹോളിവുഡിലെ കുപ്രസിദ്ധ അവിവാഹിതനായ ലിയോനാര്‍ഡോ ഡികാപ്രിയോയും കാമുകി വിറ്റോറിയ സെറെറ്റിയും ഈ ആഴ്ച വിവാഹ നിശ്ചയം നടത്തിയേക്കുമെന്ന് വിവരം. ഇരുവരും മെക്‌സിക്കന്‍ ഭക്ഷണം ആസ്വദിക്കുന്നതിനിടയില്‍ വിറ്റോറിയയുടെ നാലാമത്തെ വിരലില്‍ കിടക്കുന്ന മോതിരം ഒരു വിവാഹനിശ്ചയ മോതിരം പോലെ തോന്നുന്നെന്നാണ് പാശ്ചാത്യമാധ്യമങ്ങളുടെ പിന്നാമ്പുറ സംസാരം. മാര്‍ച്ച് 26 ചൊവ്വാഴ്ച ലോസ് ഏഞ്ചല്‍സില്‍ അവര്‍ ഒരുമിച്ച് മെക്സിക്കന്‍ ഭക്ഷണം ആസ്വദിച്ചത്. നവംബറില്‍ 50 വയസ്സ് തികയുന്ന ഡികാപ്രിയോ സാധാരണ ുരു പെണ്‍കുട്ടിയില്‍ അടങ്ങി നില്‍ക്കുന്ന സ്വഭാവം ഇല്ലെന്നത് പരസ്യമായ രഹസ്യമാണ്. Read More…

Movie News

റാഷിഖന്നയ്ക്ക് ആക്ഷന്‍ കോറിയോഗ്രാഫി ചെയ്യണം ; ബാഹുബലിയില്‍ അനുഷ്‌ക്ക ചെയ്ത പോലെയുള്ള വേഷം

തന്റെ സ്വപ്‌നവേഷത്തെക്കുറിച്ച് പറയുകയാണ് തമിഴിലും തെലുങ്കിലും അത്യാവശ്യം തിരക്കുള്ള നടി റാഷിഖന്ന. തീവ്രമായ ശാരീരിക പരിശീലനത്തിലൂടെ രൂപാന്തരപ്പെടാനും അതിശയകരമായ ചില ഫൈറ്റ് കൊറിയോഗ്രാഫി പഠിച്ച് ചെയ്യാനുമാണ് നടി ഇഷ്ടപ്പെടുന്നത്. ഭാവിയില്‍ ഇത്തരം ആക്ഷന്‍ വേഷങ്ങള്‍ ചെയ്യണമെന്നാണ് റാഷിയുടെ ആഗ്രഹം. നിലവില്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയ്ക്കൊപ്പം ‘യോദ്ധ’ എന്ന ആക്ഷന്‍ ത്രില്ലറില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന നടി ആക്ഷന്‍ ചിത്രങ്ങളോടുള്ള ഇഷ്ടത്തെക്കുറിച്ചും ഈ വിഭാഗത്തെ കൂടുതല്‍ പര്യവേക്ഷണം ചെയ്യുന്നതിനെക്കുറിച്ചും നടി സംസാരിച്ചു. അഭിനയിക്കാന്‍ കാത്തിരിക്കുന്ന വേഷം അനുഷ്‌ക്കഷെട്ടി ബാഹുബലിയില്‍ ചെയ്തത് പോലെ ഒന്നാണെന്ന് Read More…

Wild Nature

ലോകത്തെ ഏറ്റവും വലിയ പാമ്പ്; 26 അടിനീളവും 440 കിലോ ഭാരവുമുള്ള ഗ്രീന്‍ അനാക്കോണ്ടയെ ക്രൂരമായി വെടിവെച്ചു കൊന്നു

ശാസ്ത്രലോകം കണ്ടെത്തി ഒരു മാസം പിന്നിടും മുമ്പ് ഇതുവരെ കണ്ടെത്തിയിട്ടുള്ള ലോകത്തിലെ ഏറ്റവും വലിയ പാമ്പിനെ ക്രൂരമായി വേട്ടക്കാര്‍ വെടിവച്ചു കൊന്നു. അഞ്ചാഴ്ച മുമ്പ് ആമസോണ്‍ മഴക്കാടുകളില്‍ നിന്നും ശാസ്ത്രജ്ഞര്‍ കണ്ടെത്തിയ ‘അന ജൂലിയ’ എന്ന് പേരിട്ടിരിക്കുന്ന 26 അടി നീളവും 440 കിലോ ഭാരമുള്ള വടക്കന്‍ ഗ്രീന്‍ അനക്കോണ്ടയാണ് ചത്തത്. ബ്രസീലില്‍ സ്ഥിതി ചെയ്യുന്ന പാമ്പിന് ഒരു കാറിന്റെ ടയര്‍ പോലെ കട്ടിയുള്ളതും മനുഷ്യന്റെ തലയോളം വലിപ്പവുമുണ്ടായിരുന്നു. അനയെ ഫെബ്രുവരിയില്‍ കണ്ടെത്തിയ ശേഷം ലോകത്തിലെ ഏറ്റവും Read More…

Crime

ഐപിഎല്ലില്‍ ഓണ്‍ലൈന്‍ വാതുവെയ്പ്പ് നടത്തി ; യുവാവിന് നഷ്ടമായത് ഒന്നരക്കോടി രൂപ ; ഭാര്യ ആത്മഹത്യ ചെയ്തു

ഓണ്‍ലൈന്‍ വാതുവെയ്പ്പിലൂടെ ഒന്നരക്കോടി നഷ്ടമായി കടക്കെണിയിലായ യുവാവിന്റെ ഭാര്യ ആത്മഹത്യ ചെയ്തു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങളിലെ ഓണ്‍ലൈന്‍ വാതുവെപ്പിലൂടെ സമ്പന്നനാകാനുള്ള അമന്‍ എന്ന യുവാവിന്റെ ശ്രമമാണ് പാളിയത്. തുടര്‍ന്ന് പണമിടപാടുകാരില്‍ നിന്നുള്ള പീഡനത്തെത്തുടര്‍ന്നായിരുന്നു ഭാര്യ ആത്മഹത്യ ചെയ്തത്. ചിത്രദുര്‍ഗയിലെ ഹൊസദുര്‍ഗയില്‍ കര്‍ണാടകയിലെ ജലസേചന വകുപ്പിലെ അസിസ്റ്റന്റ് എഞ്ചിനീയറായ ഇയാള്‍ക്ക് ഒന്നര കോടിയോളം രൂപ നഷ്ടമായതായി ആരോപിക്കപ്പെടുന്നു, തുടര്‍ന്ന് കുടിശ്ശിക നല്‍കാത്തതിന് ദമ്പതികളെ അപകീര്‍ത്തിപ്പെടുത്തുമെന്ന് കടം നല്‍കിയവര്‍ ഭീഷണിപ്പെടുത്തി. ഇതേ തുടര്‍ന്ന് ഭാര്യ രഞ്ജിത വിയെ മാര്‍ച്ച് Read More…

Movie News

വിജയ് യുടെ അവസാന സിനിമ സംവിധാനം ചെയ്യുന്നത് ആരാണ്? വെട്രിമാരന്‍ മറുപടി നല്‍കുന്നു

ഒരു മാസം മുമ്പാണ് തമിഴ്‌സൂപ്പര്‍താരം വിജയ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. തന്റെ പാര്‍ട്ടിയായ തമിഴഗ വെട്രി കഴകം ആരംഭിച്ചു 2026 ലെ തമിഴ്നാട് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അടിസ്ഥാന നടപടികള്‍ അദ്ദേഹം ശക്തിപ്പെടുത്തുകയാണ്. രാഷ്ട്രീയത്തിലേക്ക് ശ്രദ്ധ തിരിക്കാന്‍ സിനിമ ഉപേക്ഷിക്കാന്‍ തീരുമാനിച്ച് രാഷ്ട്രീയ പ്രവേശനത്തിന് മുമ്പുള്ള തന്റെ അവസാന സിനിമ ‘തളപതി 69’ ചെയ്യുമെന്നും പ്രഖ്യാപിച്ചു. ഈ സിനിമ ആരാണ് ചെയ്യുന്നതെന്ന പല രീതിയിലുള്ള അഭ്യൂഹങ്ങള്‍ പുറത്തുവരുന്നുണ്ട്. വിജയ് യുടെ ആരാധകര്‍ വലിയ ഹൈപ്പ് നല്‍കുന്ന ചിത്രത്തെക്കുറിച്ചുള്ള Read More…

Sports

സിഎസ്‌കെയില്‍ ഇതിഹാസ താരം ധോണിക്ക് വേണ്ടി തുടക്കക്കാരന്‍ റിസ്‌വി ചെയ്ത ത്യാഗം

ടൂര്‍ണമെന്റിലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 63 റണ്‍സിന്റെ വന്‍ വിജയം നേടിയപ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് നിരയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് പുതുമുഖമായ 20 കാരന്‍ സമീര്‍ റിസ്‌വിയാണ്. ഐപിഎല്‍ 2024 ലേലത്തില്‍ 8.25 കോടി രൂപയ്ക്കാണ് ഉത്തര്‍പ്രദേശ് യുവതാരത്തെ സിഎസ്‌കെ ഏറ്റെടുത്തത്. മഹേന്ദ്രസിംഗ് ധോണിയുടെ കടുത്ത ആരാധകനായ അദ്ദേഹം ധോണിയുടെ ജഴ്‌സിനമ്പര്‍ അണിയാന്‍ പോലും വിസമ്മതിച്ചു. ഗുജറാത്തിനെതിരേയുള്ള മത്സരത്തില്‍ 6 പന്തില്‍ 14 റണ്‍സ് നേടിയ യുവതാരം തിളങ്ങിയിരുന്നു. മത്സരശേഷം, ഫ്രാഞ്ചൈസിയില്‍ ചേര്‍ന്നതിന് ശേഷം Read More…

Sports

മുംബൈ ഇന്ത്യന്‍സിനായി കരിയറിലെ നാഴികക്കല്ല് തികയ്ക്കാന്‍ രോഹിത് ; ഇരുനൂറാം മത്സരത്തിന് ഒരുങ്ങി മുന്‍ നായകന്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇതിഹാസങ്ങളായി മാറിയ അനേകം കളിക്കാരുണ്ട്. ധോണിയും കോഹ്ലിയുമെല്ലാം ഈ പട്ടികയിലുണ്ട്. എന്നാല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ ഇന്ന് മുംബൈ നേരിടുമ്പോള്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി മുന്‍ നായകന്‍ രോഹിത് ശര്‍മ്മ ചരിത്രം കുറിക്കും. മുംബൈ ഇന്ത്യന്‍സിന് വേണ്ടി തന്റെ കരിയറിലെ ഇരുനൂറാം മത്സരം കളിക്കാനൊരുങ്ങുകയാണ് രോഹിത്. വിരാട് കോഹ്ലിക്കും എംഎസ് ധോണിക്കും ശേഷം ഒരു ഫ്രാഞ്ചൈസിക്കായി ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ കളിക്കാരനായി രോഹിത് മാറും. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം. Read More…

Movie News

സിദ്ധാര്‍ത്ഥും അദിതി റാവു ഹൈദരിയും രഹസ്യവിവാഹം ചെയ്തതായി റിപ്പോര്‍ട്ട് ; ഔദ്യോഗിക സ്ഥിരീകരണംപിന്നാലെ

തെന്നിന്ത്യന്‍ സൂപ്പര്‍താരങ്ങളില്‍ ഒരാളായ സിദ്ധാര്‍ത്ഥും ബോളിവുഡ്താരം അദിതി റാവു ഹൈദരിയും പ്രണയത്തിലാണെന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളേറെയായി. ഇരുവരും രഹസ്യബന്ധത്തിലാണെന്ന് വരെയാണ് കിംവദന്തികള്‍. ഇതിനെല്ലാം പുറമേ ദമ്പതികളെ ഒന്നിലധികം തവണ ഒരുമിച്ച് കാണുകയും ചെയ്തിട്ടുണ്ടെങ്കിലൂം അദിതിയോ സിദ്ധാര്‍ത്ഥോ തങ്ങളുടെ ബന്ധം സ്ഥിരീകരിച്ചിട്ടില്ല. ഇവരുടെ കാര്യത്തില്‍ വരുന്ന ഏറ്റവും പുതിയ വിവരം ഇരുവരും മാര്‍ച്ച് 27 ന് തെലങ്കാനയിലെ ഒരു ക്ഷേത്രത്തില്‍ വച്ച് വിവാഹം കഴിച്ചു എന്നാണ്. ബന്ധത്തിലെ കാര്യത്തില്‍ ഇരുവരും പുലര്‍ത്തുന്ന രഹസ്യസ്വഭാവം പോലെ തന്നെ വിവാഹവും രഹസ്യമായി Read More…