Sports

ഒരു സിക്‌സറും മൂന്ന് ബൗണ്ടറികളും ; സ്‌റ്റോയിനിസിന് ആത്മവിശ്വാസം നല്‍കിയത് ധോണിയുടെ വാക്കുകള്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചൊവ്വാഴ്ച ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ വിജയത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് കടപ്പെട്ടിരിക്കുന്നത് മാര്‍ക്കസ് സ്റ്റോയിനിസിനോടാണ്. ടീമിനെ അദ്ദേഹം ശ്രദ്ധേയമായ വിജയത്തിലേക്ക് നയിച്ചു. സ്റ്റോയിനിസിന്റെ ഇന്നിംഗ്സ് വിജയം ഉറപ്പിക്കുക മാത്രമല്ല, വിജയകരമായ റണ്‍ചേസിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറുമായി ഐപിഎല്‍ ചരിത്ര പുസ്തകങ്ങളില്‍ ഇടം പിടിച്ചു. ശ്രദ്ധേയമായ പ്രകടനം കേവലം വൈദഗ്ധ്യത്തിന്റെ നേട്ടമല്ല, മറിച്ച് മനോധൈര്യത്തിന്റെ പ്രതിഫലനം കൂടിയായിരുന്നു. ഇക്കാര്യത്തില്‍ സ്‌റ്റോയിനിസ് കടപ്പെട്ടിരിക്കുന്നത് എതിര്‍ടീമിന്റെ ഇതിഹാസതാരവും വിക്കറ്റ് കീപ്പറും മുന്‍ നായകനുമായ എംഎസ് Read More…

Crime

അച്ഛനെയും അമ്മയേയും സഹോദരനെയും കൊല്ലാന്‍ 65 ലക്ഷത്തിന് ക്വട്ടേഷന്‍ ; ഗുണ്ടകള്‍ വധിച്ചത് മറ്റു മൂന്ന് പേരെ…!

സ്വന്തം കുടുംബത്തിലെ അംഗങ്ങളെ കൊല്ലാനായി 65 ലക്ഷം ക്വട്ടേഷന്‍ കൊടുത്തു. കൊലയാളികള്‍ കൃത്യത്തിന് ഇരയാക്കിയത് വീട്ടിലുണ്ടായിരുന്ന അതിഥികളായി എത്തിയ മറ്റു ചിലരെ. സംഭവത്തില്‍ ഏഴുപേര്‍ അറസ്റ്റില്‍. കര്‍ണാടകയിലെ ഗദഗ് പ്രദേശത്തുള്ള അമന്‍ എന്നയാളാണ് തന്റെ പിതാവിനെയും രണ്ടാനമ്മയെയും അര്‍ദ്ധസഹോദരനെയും കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്തത്. കൊല്ലാന്‍ ഏല്‍പ്പിച്ചവരെ കൊല്ലുന്നതിന് പകരം ഇയാളുടെ ബന്ധുക്കളെ ഗുണ്ടകള്‍ അബദ്ധത്തില്‍ കൊലപ്പെടുത്തിയതോടെ പദ്ധതി തെറ്റി. റിയല്‍ എസ്റ്റേറ്റ് ഏജന്റായ വിനായക് ബകലെ (31) തന്റെ പിതാവ് പ്രകാശ് ബകലെ, രണ്ടാനമ്മ സുനന്ദ, അര്‍ദ്ധസഹോദരന്‍ Read More…

Oddly News

പാമ്പുകളില്ലാത്ത രാജ്യങ്ങളുമുണ്ട് ; ന്യൂസിലന്റില്‍ മൃഗശാലയില്‍ പോലും ഇല്ല…!

മനുഷ്യര്‍ക്ക് ഏറ്റവും പേടിയുള്ള ജീവികളിലാണ് പാമ്പ്് പെടുന്നത്. നമ്മുടെ ഗ്രഹത്തില്‍ കാണപ്പെടുന്ന ഏറ്റവും അപകടകരമായ മൃഗങ്ങളില്‍ ചിലതായി പാമ്പുകളെ കണക്കാക്കുന്നു. ലോകത്ത് മരണപ്പെടുന്നവരില്‍ പാമ്പുകടിയേറ്റ് മരണപ്പെടുന്ന ഒരു നല്ല വിഭാഗം മനുഷ്യരുണ്ട്. എന്നാല്‍ പാമ്പിനെ തീരെ പേടിക്കേണ്ടാത്ത ദേശവും ഈ ഭൂമിയിലുണ്ട്്. ലോകത്തെ മിക്കവാറും എല്ലായിടത്തും പാമ്പുകള്‍ കാണപ്പെടുന്നു. ന്യൂസിലാന്‍ഡ് എന്ന രാജ്യം ഒഴികെ. പാമ്പുകളില്ലാത്ത രാജ്യം എന്നറിയപ്പെടുന്ന ന്യൂസിലാന്റിന് അങ്ങിനെയായതിന് നന്ദി പറയേണ്ടത് അതിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനത്തിനാണ്. ദക്ഷിണധ്രുവത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ഈ രാജ്യത്ത് ഉരഗങ്ങളുടെ Read More…

Oddly News

മൃതദേഹത്തെ ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കി; ബ്രിട്ടനില്‍ 30 കാരന്‍ അറസ്റ്റില്‍

മൃതദേഹത്തെ ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കിയ ലൈംഗിക കുറ്റകൃത്യം ഏറ്റുപറഞ്ഞ 30 കാരനെ ജയിലില്‍ ഇട്ടു. ബ്രിട്ടനില്‍ നടന്ന സംഭവത്തില്‍ ഡാമണ്‍ ടിംഗേ എന്നയാളെയാണ് ജയിലിലിട്ടത്. മാര്‍ച്ച് 17-ന് ഗ്രിംസ്ബിയിലെ ഡയാന രാജകുമാരി ഹോസ്പിറ്റലിലെ മോര്‍ച്ചറിയില്‍ കയറിയപ്പോഴാണ് ഇയാള്‍ പിടയിലായത്. ആദ്യം മോഷണം എന്നാണ് കരുതിയതെങ്കിലും പിന്നീട് മരിച്ചവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി സമ്മതിച്ചു. തിങ്കളാഴ്ച ഹള്‍ ക്രൗണ്‍ കോടതിയില്‍ ഹാജരായപ്പോള്‍, ഇയാള്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ ചെയ്യാനുള്ള ഉദ്ദേശ്യത്തോടെ അതിക്രമിച്ച് കയറിയതാണെന്ന് കുറ്റം സമ്മതിച്ചു. കുറ്റകൃത്യം സിസിടിവിയിലും പതിഞ്ഞിട്ടുണ്ട്. Read More…

Hollywood

വിക്ടോറിയ ബെക്കാമിന്റെ 50-ാം പിറന്നാള്‍ ആഘോഷം ; മരുമകള്‍ ഒഴിവാക്കിയതിതിനു പിന്നില്‍ താരവുമായുള്ള അടിയോ?

ദമ്പതികളായി മൂന്ന് പതിറ്റാണ്ട് പിന്നിടുന്ന ഫുട്‌ബോളിലെ സൂപ്പര്‍താരമായിരുന്ന ഡേവിഡ് ബെക്കാമും മുന്‍ പോപ്പ് ഗായിക വിക്‌ടോറിയയും തമ്മിലുള്ള ദാമ്പത്യജീവിതം ഹോളിവുഡില്‍ വണ്ടറാണ്. താരദമ്പതികളുടെ മക്കളും താരങ്ങളാണ്. ഹോളിവുഡിലെ നടിയും താരറാണിയുമായ നിക്കോള പെല്‍റ്റ്‌സാണ് ബെക്കാം – വിക്‌ടോറിയ ദമ്പതികളുടെ മകനായ ബ്രൂക്‌ലീന്‍ ബെക്കാമിന്റെ ഭാര്യ. എന്നാല്‍ വിക്ടോറിയ ബെക്കാം തന്റെ 50-ാം ജന്മദിനം ലണ്ടനില്‍ ഒരു താരനിബിഡമായ പാര്‍ട്ടിക്കൊപ്പം ആഘോഷിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. ടോം ക്രൂസിനെപ്പോലുള്ള എ-ലിസ്റ്റര്‍മാരുള്‍പ്പെടെ അവളുടെ കുടുംബവും സുഹൃത്തുക്കളും തിളങ്ങുന്ന ബാഷിനായി ഒത്തുകൂടിയപ്പോള്‍, വിക്ടോറിയയുടെ Read More…

Hollywood

ഒരു ദിവസം 10 പുരുഷന്മാരെ ചുംബിക്കേണ്ടി വന്നിരുന്നു ; ഹോളിവുഡിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് ആനിഹത്തവേ

സിനിമയുടെ കെമിസ്ട്രിയുടെ പേരില്‍ തുടക്കകാലത്ത് ഒരു ദിവസം പത്തുപേരെ ചുംബിക്കേണ്ടി വന്നിരുന്നതായി ഹോളിവുഡിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് നടി ആനി ഹത്ത്‌വേ. ഇഷ്ടമില്ലാത്ത ഈ കാര്യത്തിനായി ഇഷ്ടക്കേട് ഉള്ളില്‍ വെച്ച് ആവേശഭരിതയെപ്പോലെ അഭിനയിക്കേണ്ടി വന്നിരുന്നതായും ഹോളിവുഡ് നടി പറഞ്ഞു. ഹോളിവുഡില്‍ അസുഖകരമായ ഓഡിഷന്‍ രീതികള്‍ പാലിക്കാന്‍ നിര്‍ബ്ബന്ധിതമായ സാഹചര്യത്തെക്കുറിച്ചും സമ്മര്‍ദ്ദത്തെക്കുറിച്ചും അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് നടി പറഞ്ഞത്. ‘കെമിസ്ട്രി ടെസ്റ്റിംഗ്’ എന്ന പേരില്‍ ഒരു ദിവസം 10 പുരുഷന്മാരെയെങ്കിലും ചുംബിക്കേണ്ടി വന്നിരുന്ന ഞെട്ടിക്കുന്ന അനുഭവമായിരുന്നു ഇതെന്ന് ആയിുന്നു Read More…

Sports

രാജസ്ഥാന്‍ റോയല്‍സിനെതിരേയും വന്‍ പരാജയം ; ഹര്‍ദികിന്റെ നായക കസേര ഇളകിത്തുടങ്ങി

തിങ്കളാഴ്ച ഐപിഎല്‍ 2024 മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ വഴങ്ങിയ തോല്‍വി കൂടിയായതോടെ മുംബൈ ഇന്ത്യന്‍സില്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ കസേരയ്ക്ക് വലിയരീതിയില്‍ ഇളക്കം തട്ടിയിരിക്കുകയാണ്. ഒമ്പത് വിക്കറ്റ് തോല്‍വി ഏറ്റുവാങ്ങിയതോടെ നായകനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും ഹാര്‍ദിക് പാണ്ഡ്യയുടെ പ്രകടനത്തെക്കുറിച്ച് വീണ്ടും ആശങ്ക ഉയരുകയാണ്. രാജസ്ഥാനെതിരേ ഏഴാം നമ്പറില്‍ ബാറ്റ് ചെയ്യാനിറങ്ങിയ ഹാര്‍ദിക് 10 റണ്‍സ് മാത്രമാണ് നേടിയത്, ഒരു വിക്കറ്റ് പോലും വീഴ്ത്താതെ 4 ഓവറില്‍ 37 റണ്‍സ് വഴങ്ങുകയും ചെയ്തു. രോഹിത് ശര്‍മ്മയ്ക്ക് പകരം Read More…

Movie News

പൂജാ ഹെഗ്‌ഡേയുടെ അയല്‍ക്കാരന്‍ ആരാണെന്നറിയാമോ? ഇന്ത്യയിലെ ഏറ്റവും വിലയേറിയ സംവിധായകന്‍

ഷാഹിദ് കപൂറിനൊപ്പം വരാനിരിക്കുന്ന സിനിമ ദേവ, അഹാന്‍ ഷെട്ടിക്കും സജിദ് നദിയാദ്വാലയ്‌ക്കൊപ്പം ‘സാങ്കി’ ദക്ഷിണേന്ത്യയില്‍ മൂന്ന് വമ്പന്‍ചിത്രങ്ങളും. ദക്ഷിണേന്ത്യന്‍ സിനിമയിലെ സൗന്ദര്യറാണി പൂജാ ഹെഗ്‌ഡേയ്ക്ക് ഇനിയെന്ത് വേണമെന്ന് ആര്‍ക്കാണ് തോന്നിപ്പോകാത്തത്. പോരാത്തതിന് ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ സംവിധായകന്‍ ഇപ്പോള്‍ അവരുടെ അയല്‍ക്കാരനുമായി. അടുത്തിടെയാണ് നടി 45 കോടിയുടെ ആഡംബര വീട്് വാങ്ങി ബ്രേക്കിംഗ് ന്യൂസ് സൃഷ്ടിച്ചത്. മുംബൈയിലെ ബാന്ദ്ര യില്‍ 4000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കടലിന് അഭിമുഖമായി നില്‍ക്കുന്ന വീടാണ് പൂജാ ഹെഗ്‌ഡേയുടേത്. ഈ വീട് Read More…

Movie News

കമലിനും വിജയ്ക്കും പിന്നാലെ ശിവകാര്‍ത്തികേയനും ; സംഭാവന ചെയ്തത് 50 ലക്ഷം…!

വിജയ്ക്കും കമല്‍ഹാസനും പിന്നാലെ നടികര്‍സംഘത്തിന് കെട്ടിടം പണിയാന്‍ വന്‍തുക നല്‍കി നടന്‍ ശിവകാര്‍ത്തികേയനും. ഏതാനും വര്‍ഷങ്ങളായി പണി നടന്നു വരികയും ഇടയ്ക്ക് നിന്നുപോകുകയും ചെയ്ത നിര്‍മ്മാണ പ്രവര്‍ത്തിക്കായി ശിവകാര്‍ത്തികേയന്‍ 50 ലക്ഷം രൂപയാണ് നല്‍കിയിരിക്കുന്നത്. ഈ വര്‍ഷം പണി പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. അനേകം സെലിബ്രിട്ടികള്‍ കെട്ടിട നിര്‍മ്മാണത്തിനായി പണം സംഭാവന ചെയ്തിട്ടുണ്ട്. പട്ടികയില്‍ ഏറ്റവും ഒടുവിലത്തെയാളാണ് ശിവകാര്‍ത്തികേയന്‍. തന്റെ സംഭാവന എഴുതിയ ചെക്ക് നടന്‍ സൗത്ത് ഇന്ത്യന്‍ ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം നാസറിനും ഖജാന്‍ജി കാര്‍ത്തിക്കും Read More…