യുഎസിലെ ടെക്സാസില്‍ നിന്നുള്ള 32 കാരി പിതാവിനോട് ക്യാമറയിലൂടെ ഗുഡ്‌ബൈ പറയാന്‍ ആവശ്യപ്പെട്ട ശേഷം മൂന്ന് വയസ്സുകാരന്‍ മകനെ വെടിവെച്ചു കൊലപ്പെടുത്തുകയും സ്വയം വെടിവെച്ച് മരിക്കുകയും ചെയ്തു. മാര്‍ച്ച് 19 ന് സാന്‍ അന്റോണിയോ പാര്‍ക്കില്‍ തലയില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ ക്രിഗറിന്റെയും മകന്‍ കെയ്ഡന്റെയും അവസാന മണിക്കൂറുകള്‍ അധികൃതര്‍ കണ്ടെത്തി. കൊലപാതക-ആത്മഹത്യ സംബന്ധിച്ച അന്വേഷണം ആഴ്ചകളോളം നീണ്ടു. കൊലപാതകത്തിന് മുമ്പുള്ള മണിക്കൂറുകളില്‍, ക്രിഗര്‍ തന്റെ മുന്‍ ഭര്‍ത്താവിന്റെ വീടിന് കേടുപാടുകള്‍ വരുത്തുകയും അവളുടെ പഴയ Read More…
Author: Priya
വാങ്കഡേയിലെ നീലക്കടലില്‍ ആവേശത്തിമിര്‍പ്പില്‍ ആറാടിയ ആ സുന്ദരി ആരാണെന്നറിയാമോ?
മുംബൈ സ്‌റ്റേഡിയത്തില്‍ ഇന്നലെ വാങ്കഡേയുടെ വൈബ് ആസ്വദിക്കാന്‍ ഒരു സുന്ദരിയെത്തിയത് മുംബൈ ആരാധകരെ ആവേശത്തിലാക്കി. ആരാധകര്‍ക്കിടയില്‍ മുംബൈയുടെ ഓരോ ചലനവും സ്‌റ്റേഡിയത്തെ ആവേശം കൊള്ളിച്ചപ്പോള്‍ സുന്ദരിയും ആവേശം കൊണ്ടു. ഓസ്‌ട്രേലിയന്‍ ഇതിഹാസ ഓപ്പണര്‍ മാത്യു ഹെയ്ഡന്റെ മകള്‍ ഗ്രേസ് ഹെയ്ഡനായിരുന്നു വാങ്കഡേയുടെ സ്പന്ദനം ഏറ്റുവാങ്ങിയത്. ഐപിഎല്‍ 2024-ന്റെ സ്റ്റാര്‍ സ്പോര്‍ട്സ് ബ്രോഡ്കാസ്റ്റിംഗ് ടീമിന്റെ ഭാഗമായിരുന്നു ഗ്രേസ്. തിങ്കളാഴ്ച സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ (എസ്ആര്‍എച്ച്) മുംബൈ ഇന്ത്യന്‍സിന്റെ (എംഐ) ഹോം മത്സരത്തില്‍ ഗ്രേസിന്റെ ആവേശവും കാണികളുമായുള്ള ആശയവിനിമയവും ശ്രദ്ധ പിടിച്ചുപറ്റി. Read More…
ധോണിയുടെ ബാറ്റിംഗ് ഓര്‍ഡറിലെ സ്ഥാനത്തിന് കാരണം തന്ത്രമല്ല; താരത്തിനെ അലട്ടുന്ന പരിക്ക്
ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ (സിഎസ്‌കെ) വെറ്ററന്‍ താരം എംഎസ് ധോണിയുടെ ബാറ്റിംഗ് ഓര്‍ഡറിലെ സ്ഥാനം ആരാധകര്‍ക്ക് നല്‍കുന്ന നിരാശ ചെറുതല്ല. ബാറ്റിംഗ് ഓര്‍ഡറില്‍ ഏഴിന് താഴെയായി ധോണി ബാറ്റ് ചെയ്യാനെത്തുന്നത് ടീമിന്റെ പ്രകടനത്തെ തന്നെ ബാധിക്കുന്നുണ്ടെന്നാണ് അവരുടെ ലൈന്‍. അതേസമയം ധോണിയുടെ ബാറ്റിംഗ് പൊസിഷന്‍ ടീമിന്റെ തന്ത്രമല്ലെന്നും ധോണി തന്നെ എടുക്കുന്ന തീരുമാനം ആണെന്നുമാണ് പണ്ഡിറ്റുകളുടെ വിലയിരുത്തല്‍. ഐപിഎല്‍ 2024-ല്‍ ഉടനീളം ധോനി പേശീവലിവ് നേരിടുകയാണ്. ഇത് അദ്ദേഹത്തിന്റെ റണ്ണിംഗ് കഴിവിനെ ഗണ്യമായി പരിമിതപ്പെടുത്തുന്നുണ്ട്. വിക്കറ്റുകള്‍ക്കിടയില്‍ അതിവേഗ Read More…
പ്രത്യേക ജാതിയില്‍ പെട്ടയാളെന്ന് അറിയില്ലായിരുന്നു; മാമന്നനിലെ വേഷത്തെക്കുറിച്ച് ഫഹദ്
‘മാമന്നന്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് നായകനേക്കാള്‍ ശ്രദ്ധ നേടിയതാരം വില്ലനെ അവതരിപ്പിച്ച ഫഹദ് ഫാസിലായിരുന്നു. എന്നാല്‍ സിനിമ ചെയ്യുമ്പോള്‍ താന്‍ ഒരു പ്രത്യേക ജാതിയില്‍ പെടുന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കന്നതെന്ന് അറിയില്ലായിരുന്നെന്ന് നടന്‍. ഒരു അഭിനേതാവിന് അത്തരം കാര്യങ്ങള്‍ അറിയേണ്ടതില്ലെന്ന് ഫിലിം കമ്പാനിയന്‍ സൗത്തിനോട് സംസാരിക്കവെ ‘പുഷ്പ’ താരം പറഞ്ഞു. സംവിധായകന്‍ മാരി സെല്‍വരാജ് സംവിധാനം ചെയ്ത ‘മാമന്നന്‍’ എന്ന ചിത്രത്തില്‍ രത്‌നവേലു എന്ന കഥാപാത്രത്തെയാണ് ഫഹദ് ഫാസില്‍ അവതരിപ്പിച്ചത്. ഉദയനിധി സ്റ്റാലിന്‍, വടിവേലു, ഫഹദ് ഫാസില്‍, കീര്‍ത്തി Read More…
പിതാവ് ലൈംഗികചൂഷണത്തിനിരയാക്കി ; ഭര്‍ത്താവിനോട് മറ്റൊരാളെ വിവാഹം കഴിക്കാന്‍ പറഞ്ഞ നടി
ചെറുപ്പത്തില്‍ പിതാവ് ലൈംഗികമായി ചൂഷണം ചെയ്യുകയും ബാലതാരമായി സിനിമയില്‍ എത്തുകയും 16 ാം വയസ്സില്‍ ബോളിവുഡില്‍ നായികയാകുകയും പിന്നീട് തെന്നിന്ത്യന്‍ സിനിമയില്‍ റാണിയായി മാറുകയും ചെയ്തയാളാണ് നടി ഖുഷ്ബു. സംവിധായകന്‍ സുന്ദര്‍ സി യെ വിവാഹം കഴിക്കുകയും പിന്നീട് രാഷ്ട്രീയത്തില്‍ പ്രവേശിച്ച് മികച്ച വനിതാ നേതാവായി മാറുകയും ചെയ്തു ഈ ചലച്ചിത്ര താരത്തിന്റെ ജീവിതം സംഭവ ബഹുലമാണ്. നിലവില്‍ രണ്ടു പെണ്‍മക്കളുള്ള ഖുശ്ബു ബിജെപിയുടെ അറിയപ്പെടുന്ന വനിതാനേതാവ് കൂടിയാണ്. തെന്നിന്ത്യയില്‍ അനേകം ഹിറ്റു സിനിമകളില്‍ അഭിനയിക്കുകയും മുന്‍നിര Read More…
35 തവണ തോറ്റിട്ടും വിട്ടില്ല; നിശ്ചയദാര്‍ഢ്യവും കഠിനാദ്ധ്വാനവും കൊണ്ട് സ്വപ്‌നം സഫലമാക്കിയ ഐഎഎസ് കാരനെ കാണൂ,
ഒരു ഐഎഎസ് ഓഫീസര്‍ ആകുക എന്നത് ഇന്ത്യയിലെ മദ്ധ്യവര്‍ത്തി സമൂഹത്തില്‍ പെടുന്ന ഏതൊരു യുവാക്കളുടേയും ആത്യന്തികമായ സ്വപ്നമാണ്. അത് നിരന്തരമായ അര്‍പ്പണബോധത്തോടും അചഞ്ചലമായ സ്ഥിരോത്സാഹത്തോടും കൂടി പിന്തുടരേണ്ട ഒരു കാര്യവുമാണ്. എണ്ണിയാലൊടുങ്ങാത്ത അഭിലാഷങ്ങള്‍ക്കിടയില്‍, കഠിനാദ്ധ്വാനത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രചോദനാത്മകമായ അനേകം കഥകളുണ്ട്. അതിലൊന്നാണ് നിരവധി തിരിച്ചടികള്‍ നേരിട്ടിട്ടും നിരാശപ്പെടാതെ ഇന്ത്യയിലെ ഏറ്റവും വലിയ മത്സരപ്പരീക്ഷ പൊരുതി നേടിയ ഐഎഎസ് ഓഫീസര്‍ വിജയ് വര്‍ദ്ധന്റെ കഥ. യുപിഎസ്സി പരീക്ഷ എഐആര്‍ 104 നേടുന്നതിന് മുമ്പ് 35 വ്യത്യസ്ത ടെസ്റ്റുകളിലാണ് വര്‍ധന്‍ Read More…
നീളമുള്ള മുടിയുടെ പേരില്‍ ഈ മലയാളിപ്പയ്യന്‍ പരിഹാസം നേരിട്ടു ; പക്ഷേ അവന്റെ ദൗത്യം ഹൃദയങ്ങള്‍ കീഴടക്കുന്നു
നീണ്ടതും കട്ടിയുള്ളതുമായ മുടി കാണുമ്പോള്‍ നല്ല മുടിയുള്ള ഒരു സുന്ദരി പെണ്‍കുട്ടി എന്ന് വിചാരിച്ചോ. എന്നാല്‍ തെറ്റിദ്ധരിക്കേണ്ട കേരളത്തിലെ മലപ്പുറം ഓലപ്രത്തെ അപ്പര്‍ പ്രൈമറി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥി കാശിനാഥ് ആണ്‍കുട്ടിയാണ്. സമപ്രായക്കാരുടെ പരിഹാസങ്ങള്‍ക്കിടയിലും തികച്ചും പോസിറ്റീവായ ഒരു കാര്യത്തിനായി മുടി നീട്ടിവളര്‍ത്തിയ നല്ല മിടുക്കനായ ആണ്‍കുട്ടിയാണ് കാശി. കാന്‍സര്‍ രോഗികള്‍ക്ക് ദാനം ചെയ്യുക എന്ന ദൗത്യവുമായിട്ടായിരുന്നു കാശിനാഥ് മുടി വളര്‍ത്തിയത്. 2020-ലെ കൊവിഡ് കാലത്ത് താനും പിതാവ് സി പ്രവീണ്‍ കുമാറും തല മൊട്ടയടിച്ചതിന് Read More…
സഞ്ജു തന്റെ ആറ് പന്തും സിക്‌സറടിച്ചെന്ന് ശ്രീ ദ്രാവിഡിനോട് നുണ പറഞ്ഞു ; അങ്ങിനെ സഞ്ജു രാജസ്ഥാനിലെത്തി
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്‍െ നായകനും ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം കിട്ടുക കൂടി ചെയ്തതോടെ ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇപ്പോള്‍ അനേകം ആരാധകരുള്ള താരമാണ് സഞ്ജു വി സാംസണ്‍. ഒരു കാലത്ത് അധികം അവസരം കിട്ടാതെ ഐപിഎല്‍ ടീമുകളുടെ വാതിലുകള്‍ തോറും മുട്ടി നടന്ന സഞ്ജുവിന് രാജസ്ഥാന്‍ റോയല്‍സിലേക്ക് വഴി തുറന്നുകൊടുത്തത് മലയാളിതാരം ശ്രീശാന്തായിരുന്നു. രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനും അവരുടെ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരവുമായ സാംസണ്‍, മുന്‍ ഇന്ത്യന്‍ പേസര്‍ എസ് ശ്രീശാന്തും അന്നത്തെ Read More…
ഇന്ത്യയില്‍ 5 രൂപ വിലയുള്ള പാര്‍ലെ-ജി ബിസ്‌ക്കറ്റിന് പാക്കിസ്ഥാനിലും യുഎസിലും വില എത്രയാണെന്ന് അറിയാമോ?
ഇന്ത്യയില്‍ പാര്‍ലെ-ജി ബിസ്‌ക്കറ്റുകള്‍ എത്താത്ത ഒരു വീട് കണ്ടെത്താന്‍ സാധ്യത കുറവാണ്. ഉപയോക്താക്കളില്‍ ദരിദ്രര്‍ മുതല്‍ സമ്പന്നര്‍ വരെയുണ്ട്. സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ ഈ ബിസ്‌ക്കറ്റുകള്‍ ആസ്വദിക്കുമ്പോള്‍ ഗ്രാമങ്ങള്‍ മുതല്‍ നഗര കേന്ദ്രങ്ങള്‍ വരെ എല്ലാ സാമ്പത്തിക വിഭാഗങ്ങളിലും ഇന്നും, ഈ ബിസ്‌ക്കറ്റുകളുടെ ആവശ്യം സ്ഥിരമായി നിലനില്‍ക്കുന്നു. ആര്‍ക്കും താങ്ങാവുന്നതും സ്വാദിഷ്ടവുമായ ഈ ബിസ്‌ക്കറ്റ് ഇന്ത്യയ്ക്ക് പുറമേ യുണൈറ്റഡ് സ്റ്റേറ്റ്സ് ഉള്‍പ്പെടെയുള്ള ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ സ്വീകരിക്കപ്പെടുകയും വലിയ ആവേശത്തോടെ ആസ്വദിക്കുകയും ചെയ്യുന്നു. 86 വര്‍ഷം നീണ്ട പാര്‍ലേ ജിയുടെ Read More…









