ഈ വര്‍ഷത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലയാളം ചിത്രങ്ങളിലൊന്നായ മമ്മൂട്ടിയുടെ വരാനിരിക്കുന്ന ചിത്രം ‘ടര്‍ബോ’ ഗംഭീര റിലീസിന് ഒരുങ്ങുകയാണ്. മെയ് 12ന് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ജനപ്രിയ കന്നഡ നടന്‍ രാജ് ബി ഷെട്ടിയുമായുള്ള മമ്മൂട്ടിയുടെ കിടുകിടിലന്‍ ആക്ഷന്‍ പായ്ക്ക്ഡ് ട്രെയിലറിന് കാഴ്ചക്കാര്‍ കൂടുകയാണ്. മെയ് 23 ന് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യും. 2022-ല്‍ പുറത്തിറങ്ങിയ ‘ഭീഷ്മ പര്‍വ്വം’ എന്ന ചിത്രത്തിന് ശേഷമുള്ള മമ്മൂട്ടിയുടെ ആദ്യത്തെ മുഴുനീള മാസ് എന്റര്‍ടെയ്നറാണിത്. ‘ടര്‍ബോ’ ഒരു ആക്ഷന്‍ കോമഡിയാണെന്ന Read More…
Author: Priya
ചിലതാരങ്ങളുമായി ലിപ്‌ലോക്ക് ചെയ്താല്‍ അസുഖം ; ചുംബനത്തെക്കുറിച്ച് നയം വ്യക്തമാക്കി എമിലിബ്‌ളണ്ട്
ചില സഹതാരങ്ങളുമായി ലിപ്‌ലോക്ക് ചെയ്തതിന് ശേഷം തനിക്ക് അസുഖകരമായി തോന്നിയെന്ന് നടി എമിലി ബ്‌ളണ്ട്. ഹോവാര്‍ഡ് സ്റ്റെര്‍ണ്‍ ഷോയിലെ ഒരു അഭിമുഖത്തിനിടെ, ചില അഭിനേതാക്കളെ ചുംബിച്ചതിന് ശേഷം തനിക്ക് വല്ലായ്മ തോന്നാറുണ്ട്. അതേസമയം ആകര്‍ഷിക്കപ്പെടാത്ത സഹതാരങ്ങളുമായി രസതന്ത്രം സൃഷ്ടിക്കുന്നതില്‍ താന്‍ പ്രാവീണ്യം നേടിയിട്ടുണ്ടെന്ന് നടി വെളിപ്പെടുത്തി. താന്‍ ചുംബിക്കുന്നത് ഇഷ്ടപ്പെടാത്ത അഭിനേതാക്കളെ കുറിച്ച് നടി പരാമര്‍ശിക്കുമ്പോഴും ഡ്വെയ്ന്‍ ജോണ്‍സണ്‍, റോബര്‍ട്ട് ഡൗണി ജൂനിയര്‍, ടോം ക്രൂസ്, ഡാമണ്‍, മര്‍ഫി എന്നിവരെ മികച്ച സുഹൃത്തുക്കളെന്ന് വിളിച്ച് അവര്‍ പ്രശംസിച്ചു. Read More…
ഒറ്റമുറി വീട്ടില്‍ പോകാതെ 7 മണി വരെ സ്‌കൂളിലിരുന്ന് പഠിച്ചു ; പത്താംക്ലാസ്സില്‍ 500 ല്‍ 492 മാര്‍ക്ക് വാങ്ങി ജയം
സമൂഹത്തിന് വലിയ പ്രചോദനം നല്‍കുന്ന എതിരായ സാഹചര്യങ്ങളോട് പടവെട്ടി വിജയം കൊയ്ത അനേകരുടെ കഥകള്‍ നാം കേട്ടിട്ടുണ്ട്. അത്തരത്തില്‍ ഒരെണ്ണം ഇത്തവണ ചെന്നൈയില്‍ നിന്നുമാണ്. നുങ്കംബാക്കത്തെ ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ബി സാധനയാണ് താരം. തമിഴ്‌നാടിന്റെ പത്താംക്ലാസ്സ് പൊതുപരീക്ഷയില്‍ 500 ല്‍ 492 മാര്‍ക്ക് നേടി വലിയ വിജയം കൊയ്തിരിക്കുകയാണ് പെണ്‍കുട്ടി. സയന്‍സിനും സോഷ്യല്‍ സയന്‍സിനും നൂറില്‍നൂറ് മാര്‍ക്ക് ഉള്‍പ്പെടെ. ദുരിതമായ സാഹചര്യത്തില്‍ നിന്നുമായിരുന്നു പെണ്‍കുട്ടി വലിയ വിജയം കൊയ്തത്. നുങ്കമ്പാക്കത്തെ പുഷ്പാനഗര്‍വീട്ട ഒറ്റമുറി വവീട്ടില്‍ മാതാപിതാക്കള്‍ക്കും Read More…
പ്രേമലു കൊണ്ടുവന്ന ഭാഗ്യം ; വിജയ് ദേവരകൊണ്ടായ്ക്ക് നായികയാകാന്‍ മമിതാ ബൈജു?
ഇന്ത്യയിലുടനീളം വന്‍ഹിറ്റായി മാറിയ പ്രേമലുവിന് ശേഷം നടി മമിതാബൈജുവിന് തിരക്കേറിയിട്ടുണ്ട്. അന്യഭാഷയില്‍ നിന്നുള്ള അവസരങ്ങളില്‍ ഇന്ത്യയിലെ നടിമാരില്‍ വന്‍ ഡിമാന്റുള്ള മമിതാബൈജു തെലുങ്ക് യുവതാരം വിജയ് ദേവരകൊണ്ടയുടേയും നായികയാകാന്‍ ഒരുങ്ങുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്് തന്റെ 12-ാമത്തെ ചിത്രത്തിനായി വിജയ് ദേവരകൊണ്ട സംവിധായകന്‍ ഗൗതം തിണ്ണനൂരിയുമായി കൈകോര്‍ക്കുന്ന ചിത്രമാണ് പറഞ്ഞു കേള്‍ക്കുന്നത്. ഈ സിനിമയില്‍ മമിതയോ നടി ഭാഗ്യശ്രീബോസോ നായികയായി എത്തിയേക്കുമെന്ന് കേള്‍ക്കുന്നു. കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച സിനിമയുടെ ടെസ്റ്റ് ഷൂട്ട് പൂര്‍ത്തിയാക്കി ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. Read More…
ഇറ്റാലിയന്‍ ടെന്നീസ് ഗ്‌ളാമര്‍ഗേള്‍ ജോര്‍ജ്ജിയ ആരുമറിയാതെ കളംവിട്ടു ; കാരണം കേട്ടാല്‍ അന്തംവിടും…!
കായികമികവും ഗ്‌ളാമറും ഒരുമിക്കുന്ന ഇടമാണ് ടെന്നീസ്. സൂപ്പര്‍സുന്ദരിമാര്‍ അരങ്ങുവാഴുന്ന കായിക ഇനത്തില്‍ നിന്നും അടുത്തിടെ ഒരു സുന്ദരി പിന്‍വലിഞ്ഞു. കരിയറിന്റെ പീക്ക് ടൈം എന്ന് കണക്കാക്കുന്ന 32 ാം വയസ്സിലാണ് ഇറ്റലിയുടെ രാജ്യാന്തര ടെന്നീസ് താരം കാമില ജിയോര്‍ജിയാണ് നിശബ്ദമായി വിരമിച്ചത്. അടിവസ്ത്ര മോഡലാകാന്‍ വേണ്ടിയാണ് താരം ടെന്നീസ് ഉപേക്ഷിച്ചത്. ഇനി അടിവസ്ത്ര മോഡലായുള്ള ഒരു കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഒരുങ്ങുകയാണ് ജോര്‍ജ്ജിയ. ഡബ്ല്യുടിഎ സര്‍ക്യൂട്ടില്‍ നാല് കിരീടങ്ങള്‍ നേടുകയും 2018-ല്‍ വിംബിള്‍ഡണിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തുകയും ചെയ്ത Read More…
ആര്‍സിബിയുടെ പ്‌ളേഓഫ് തുലാസില്‍; കണക്ക് കൂട്ടിയും കിഴിച്ചും ആരാധകര്‍ ; സാധ്യതകള്‍ ഇങ്ങിനെയാണ്
ലോകത്തെ ഏറ്റവും മികച്ച താരങ്ങളെ മുഴുവനും വന്‍തുക നല്‍കി വാങ്ങിക്കൂട്ടും എന്നാല്‍ കളത്തിലെത്തുമ്പോള്‍ നനഞ്ഞ പടക്കമായി മാറുകയും ചെയ്യും. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂരിനെതിരേ ആദ്യ സീസണ്‍ മുതല്‍ ആരാധകരുടെ സ്ഥിരം പരാതി ഇതാണ്. ഇത്തവണയും ആദ്യ മത്സരങ്ങളെല്ലാം കൈവിട്ട ആര്‍സിബിയുടെ പ്‌ളേഓഫ് സാധ്യതകള്‍ തുലാസിലാണ്. ഇത്തവണയും ടീം പ്‌ളേഓഫില്‍ കടക്കുമോ എന്ന കാര്യം കയ്യാലപ്പുറത്തെ തേങ്ങാ പോലെ അങ്ങോട്ടോ ഇങ്ങോട്ടോ എന്ന നിലയിലാണ്. ആര്‍സിബിയുടെ കടുത്ത ആരാധകര്‍ ടീമിന്റെ പ്‌ളേഓഫില്‍ കടക്കാനുള്ള സാധ്യതകള്‍ കൂട്ടിയും കിഴിച്ചും നോക്കുകയാണ്. Read More…
ആവേശത്തില്‍ വന്‍ഹിറ്റായി മാറിയ ഫഹദിന്റെ ടവ്വല്‍ ഡാന്‍സ് ഈ നടിയുടെ ഐഡിയ
ഫഹദ് ഫാസില്‍ രംഗ എന്ന ഗ്യാംഗ്‌സ്റ്ററായി തകര്‍ത്താടിയ ആവേശം വിജയത്തിന്റെ കുതിപ്പിലാണ്. ആഗോളതലത്തില്‍ 150 കോടിയിലധികം സമ്പാദിക്കുകയും ഫഹദ്ഫാസില്‍ കഥാപാത്രത്തില്‍ കാഴ്ചവെച്ച ഭ്രാന്തന്‍ എനര്‍ജി എല്ലാവരെയും നിശബ്ദരാക്കുകയും ചെയ്തു. ചിത്രത്തിന്റെ ടീസറിലും സിനിമയിലും വന്‍ ഹിറ്റായി മാറിയ ‘ടവല്‍ ഡാന്‍സ്’ സീനിനെക്കുറിച്ച് അദ്ദേഹം തുറന്നുപറഞ്ഞു. ആ രംഗം ഒരുക്കിയത് ഫഹദിന്റെ ഭാര്യയും മൂന്‍ നടിയും സിനിമയുടെ നിര്‍മ്മാതാവുമൊക്കെയായ നസ്രിയയായിരുന്നു എന്ന് ഫഹദ് പറയുന്നു. ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിലാണ് ഭാര്യ നസ്രിയ നസീം തനിക്ക് ഒരു ഉപദേശം Read More…
വിജയ് ഐപിഎല്‍ ടിക്കറ്റുകള്‍ വാങ്ങിയത് തമിഴിലെ ഈ പ്രിയപ്പെട്ട നടിക്കായി
വിജയ്‌യും തൃഷയും നായികാനായകന്മാരായ ലോകേഷ് കനകരാജിന്റെ ലിയോ വന്‍ഹിറ്റായത്. പിന്നാലെ റീ റിലീസായി എത്തിയ ഗില്ലിയും വന്‍ വിജയം നേടിയിരുന്നു. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുന്ന വിജയ് അവസാന സിനിമയായി ഗോട്ടില്‍ അഭിനയിക്കാനൊരുങ്ങുകയാണ്. അതിനിടയില്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ ബ്രാന്റ് അംബാസഡറായ വിജയ് ഒരു ഐപിഎല്‍ മത്സരത്തിന് രണ്ട് ടിക്കറ്റുകള്‍ വാങ്ങിയിരുന്നു. വിജയ് ടിക്കറ്റ് എടുത്തത് ആര്‍ക്കാണെന്ന് അറിയാമോ? ഒരു നടിക്ക് വേണ്ടിയായിരുന്നു വിജയ് ടിക്കറ്റ് എടുത്തത്. വിജയ് യുടെ വില്ലത്തിയായി ഒന്നിലധികം സിനിമകളിലെത്തിയ വരലക്ഷ്മി ശരത്കുമാറിന് Read More…
ഇപ്പോഴും പാലും സിഗററ്റും വാങ്ങാന്‍ തനിയെ പുറത്തുപോകാറുണ്ട് ; സെല്‍ഫിയെടുക്കാന്‍ വന്നാല്‍ ഓടുമെന്ന് ഫഹദ്
ഇപ്പോഴും തനിക്ക താരമായ പ്രതീതി സ്വയം ഇല്ലെന്നും ഒപ്പം നിന്ന് ആളുകള്‍ സെല്‍ഫിയും വീഡിയോയും എടുക്കാന്‍ വരുമ്പോള്‍ ഓടുമെന്നും താരം പറഞ്ഞു. സെല്‍ഫിയെടുക്കുന്നതും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതുമൊന്നും തനിക്ക് അത്ര കംഫര്‍ട്ടബിളായ കാര്യമല്ലെന്ന് നടന്‍ ഫഹദ് ഫാസില്‍. ഏറ്റവും പ്രശസ്തമായ സിനിമാ ഫ്രാഞ്ചൈസിയായ ‘പുഷ്പ’യുമായി ബന്ധപ്പെട്ട് നടന്‍ നടത്തിയിരിക്കുന്ന വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്. അദ്ദേഹത്തില്‍ നിന്നുള്ള തുറന്ന വെളിപ്പെടുത്തല്‍ ആഘോഷമായിട്ടുണ്ട്. സെല്‍ഫിക്കായി ആളുകള്‍ തന്നെ സമീപിക്കുമ്പോള്‍ തനിക്ക് ഓടാന്‍ തോന്നുന്നുണ്ടെന്നായിരുന്നു ഫിലിം കമ്പാനിയന് നല്‍കിയ Read More…









