Wild Nature

‘മാഷ്‌കോ പിറോ’കളെ കണ്ടെത്തി ! പുറംലോകവുമായി ബന്ധമില്ലാത്ത പെറുവിലെ ഗോത്രവര്‍ഗ്ഗക്കാര്‍- വീഡിയോ

പെറുവിലെ മഴക്കാടിനുള്ളില്‍ ജീവിക്കുന്ന പുറം ലോകവുമായുള്ള സമ്പര്‍ക്കം പരമാവധി ഒഴിവാക്കുന്ന ചുരുക്കം ചില ഗ്രൂപ്പുകളില്‍ ഒന്നായ ഗോത്രവര്‍ഗ്ഗക്കാരുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ആമസോണ്‍ മഴക്കാടുകളില്‍ മറഞ്ഞിരിക്കുന്ന ഇവര്‍ നദിയുടെ തീരത്ത് കുന്തം ഉപയോഗിക്കുന്നതാണ് പുതിയ വീഡിയോയിലുള്ളത്. പുറംലോകവുമായി വലിയ ‘സമ്പര്‍ക്കമില്ലാത്ത’ ലോകത്തിലെ ഏറ്റവും വലിയ ഗോത്രമെന്ന് കരുതപ്പെടുന്ന ‘മാഷ്‌കോ പിറോ’ വിഭാഗത്തിലെ ആളുകള്‍ പെറുവിലെ മാഡ്രെ ഡി ഡിയോസ് നദിക്കരയില്‍ സഞ്ചരിക്കുന്നതാണ് വീഡിയോ. നദിക്ക് കുറുകെ നിന്ന് ചിത്രീകരിച്ച ക്ലിപ്പ്, ചെറിയ കൂട്ടങ്ങളായി ആള്‍ക്കാര്‍ നില്‍ക്കുന്നത് കാണിക്കുന്നു. ചെളിയില്‍ Read More…

Movie News

വിവാഹമോചനത്തെക്കുറിച്ച് പോസ്റ്റ് ; അഭിഷേക് ബച്ചന്‍ ലൈക്ക് ചെയ്തത് എന്തിന്?

വിവാഹമോചനത്തെക്കുറിച്ച് സംസാരിക്കുന്ന ഒരു പോസ്റ്റ് ലൈക്ക് ചെയ്തതിന് പിന്നാലെ അഭിഷേക് ബച്ചന്‍ പാപ്പരാസികുടെ റഡാറില്‍. ‘വിവാഹമോചനം എളുപ്പമല്ലെന്നും പ്രണയം നഷ്ടപ്പെടുന്നതിനെക്കുറിച്ചും പറഞ്ഞ ഒരു പോസ്റ്റ് അഭിഷേക് ലൈക്ക് ചെയ്തത് നിമിഷങ്ങള്‍ക്കകം ആരാധകര്‍ പിടിച്ചെടുത്തു. ഐശ്വര്യ റായുമായുള്ള വിവാഹമോചനത്തിന്റെ സൂചനയായിരുന്നോ അതെന്നായിരുന്നു പലരുടേയും സംശയം. സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ തൊട്ടുപിന്നാലെ അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹത്തില്‍ ഐശ്വര്യ റായ് ഒറ്റയ്ക്ക് പ്രത്യക്ഷപ്പെട്ടതിനെയും മാധ്യമങ്ങള്‍ കൂട്ടിവായിച്ചിരുന്നു. എഴുത്തുകാരിയും ജേര്‍ണലിസ്റ്റുമായ ഹീന ഖണ്ഡേല്‍വാള്‍ പങ്കിട്ട പോസ്റ്റില്‍, സ്നേഹക്കാന്‍ എളുപ്പമല്ലാതാകുമ്പോൾ ദീര്‍ഘകാല Read More…

Movie News

വിജയ് സേതുപതി അനുരാഗ് കശ്യപുമായി വീണ്ടും ; കൂട്ടിന് മഞ്ജുവാര്യരും, വിടുതലൈയുടെ രണ്ടാം ഭാഗത്തിന്റെ പോസ്റ്റര്‍

സൂരി നായകനായി വന്‍ ഹിറ്റായി മാറിയ വിടുതലൈയുടെ രണ്ടാംഭാഗം പാര്‍ട്ട് 2 ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു. വിജയ് സേതുപതിയും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയുടെ രണ്ടാം ഭാഗം വിജയുടെ കഥാപാത്രമായ പെരുമാളിന്റെ കഥയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഒരുങ്ങുകയാണ്. ”വിടുതലൈ പാര്‍ട്ട് രണ്ടില്‍ ഒരു പുതിയ അധ്യായം ആരംഭിക്കുന്നു.” എക്‌സില്‍ വിടുതലൈ ഭാഗം 2-ല്‍ നിന്നുള്ള രണ്ട് പോസ്റ്ററുകള്‍ പങ്കിട്ടുകൊണ്ട് വിജയ് എഴുതി. കൈയില്‍ വെട്ടുകത്തിയുമായി ചോര പുരണ്ട വിജയ് വയലിന് Read More…

Oddly News

‘നിങ്ങളെ വിവാഹമോചനംചെയ്യുന്നു’ ഷെയ്ഖ മഹ്‌റടെ ഇന്‍സ്റ്റാഗ്രാമിലെ പോസ്റ്റ് വൈറലായി

ഷെയ്ഖ് മാനിഅ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ബിന്‍ മാനിഅ് അല്‍മക്തൂമുമായുള്ള വിവാഹബന്ധം ഭാര്യ ഷെയ്ഖ മഹ്‌റ ബിൻത് മുഹമ്മദ് ബിൻ റാഷിദ് വേര്‍പെടുത്തിയോ? അന്താരാഷ്ട്ര മാധ്യമങ്ങളിലെ ഇപ്പോഴത്തെ പ്രധാന തലക്കെട്ട് ഇപ്പോള്‍ ഈ വിഷയമാണ്. ഇന്‍സ്റ്റാഗ്രാമില്‍ മഹ്‌റ ബിന്‍ത് മുഹമ്മദ് റാഷിദ് അല്‍ മക്തൂം ഇട്ട പോസ്റ്റാണ് ഇതിന കാരണമായി മാറിയിരിക്കുന്നത്. ഭര്‍ത്താവ് മറ്റ് കൂട്ടാളികളുമായി തിരക്കിലായതിനാല്‍ ഞാന്‍ വിവാഹമോചനം പ്രഖ്യാപിക്കുന്നു എന്നാണ് കുറിപ്പ്. തുടര്‍ന്ന് മൂന്ന് തവണ വിവാഹമോചനവും പ്രഖ്യാപിച്ചിട്ടുണ്ട്. നിങ്ങളുടെ മുന്‍ഭാര്യ എന്നാണ് Read More…

Celebrity Sports

യൂറോയിലെ വണ്ടര്‍കിഡ് ലാമിന്‍ യമാലിന്റെ കാമുകി അലക്‌സ് പാഡില്ല ആരാണ്?

ബാഴ്സലോണയ്ക്കും സ്പെയിനിനുമായി പിച്ചിലെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങള്‍ നടത്തുന്ന 17 വയസ്സുള്ള ലാമിന്‍ യമല്‍ 2024 യൂറോയില്‍ നടത്തിയ പ്രകടനത്തോടെ ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകരുടെ ഹൃദയം കവര്‍ന്നു. ലയണേല്‍ മെസ്സിയോടാണ് യമാലിനെ ആരാധകര്‍ താരതമ്യപ്പെടുത്തുന്നത്. പതിവ് പോലെ ആരാധകര്‍ അദ്ദേഹത്തിന്റെ സ്വകാര്യതയിലേക്കും കടന്നുകയറിയിരിക്കുകയാണ്. ലാമിന്‍ യമാലിന്റെ കാമുകിയും ബാഴ്സലോണയിലെ വിദ്യാര്‍ത്ഥിയുമായ അലക്സ് പാഡില്ലയെക്കുറിച്ച് പലരും തെരയുകയാണ്. കപ്പടിച്ചതിന് പിന്നാലെ ജോഡി ഒത്തുചേരുന്ന ഫോട്ടോകള്‍ വൈറലായതോടെയാണ് ഈ ട്രന്റ്. ഇപ്പോള്‍ ടിക്‌ടോക്കില്‍ പാഡില്ല 400,000 ഫോളോവേഴ്സിനെ നേടിയിട്ടുണ്ട്. യമാലുമായുള്ള പാഡില്ലയുടെ Read More…

Oddly News

കറുത്തവര്‍ഗ്ഗക്കാരന്റെ പേരു വച്ചപ്പോള്‍ അഭിമുഖത്തിന് പോലും വിളിച്ചില്ല ; വെള്ളക്കാരുടെ വ്യാജപ്പേരിട്ടു, ജോലികിട്ടി

കറുത്തവര്‍ഗ്ഗക്കാരനെന്ന് തോന്നിപ്പിക്കുന്ന യഥാര്‍ത്ഥ പേരില്‍ അപേക്ഷ അയച്ചിട്ട് നിരന്തരം ഒഴിവാക്കലിന് വിധേയനായ ആള്‍ വെളുത്തവര്‍ഗ്ഗക്കാരനെന്ന് തോന്നിപ്പിക്കുന്ന വ്യാജപ്പേരില്‍ അപേക്ഷിച്ചപ്പോള്‍ ജോലിക്കുള്ള അഭിമുഖത്തിന് ക്ഷണം. സംഭവത്തില്‍ സ്ഥാപനത്തിനെതിരേ വര്‍ണ്ണവിവേചനത്തിന് നിയമനടപടികള്‍ക്ക് ഒരുങ്ങുകയാണ് യുവാവ്. ഡിട്രോയിറ്റ് നിവാസിയായ ഡൈ്വറ്റ് ജാക്സണാണ് നിയമനടപടിക്ക് ഒരുങ്ങുന്നത്. ഷിനോല ഹോട്ടലിനെതിരെയാണ് കേസ് ഫയല്‍ ചെയ്തത്. 2024 ജനുവരിക്കും ഏപ്രിലിനും ഇടയിലായിരുന്നു ജാക്‌സണ്‍ റിസപ്ഷനിസ്റ്റ് സ്ഥാനത്തേക്ക് അപേക്ഷകള്‍ നല്‍കിയത്. പല തവണ അപേക്ഷകള്‍ സമര്‍പ്പിച്ചെങ്കിലും ഒരു തവണ പോലും അഭിമുഖ ഓഫറുകളൊന്നും ലഭിച്ചില്ല. എന്നാല്‍ മറ്റൊരു Read More…

Movie News

മലൈക്കോട്ടൈ വാലിബന്‍ രണ്ടാംഭാഗം വരുന്നു ; സാമൂഹ്യമാധ്യമങ്ങളില്‍ സൂചന നല്‍കി അണിയറക്കാര്‍

ആദ്യ ഭാഗത്തിന് ശരാശരി അഭിപ്രായവും മിതമായ ബോക്സ് ഓഫീസ് വരുമാനവും മാത്രമാണ് ലിജോജോസ് പെല്ലിശ്ശേരിയുടെ മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന് ലഭിച്ചത്. അതുകൊണ്ടു തന്നെ സാധാരണഗതിയില്‍ സമാനരീതിയില്‍ ഒരു സിനിമ ചിന്തിച്ചേക്കാനേ സാധ്യതയില്ല. എന്നാല്‍ ലിജോജോസ് പെല്ലിശേരിയും സംഘവും ചിത്രത്തിന്റെ തുടര്‍ച്ചയെ ചുറ്റിപ്പറ്റി പ്രതീക്ഷകള്‍ ഉയര്‍ത്തുന്നു. സമീപകാല സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത് ചിത്രത്തിന്റെ തുടര്‍ച്ച ഉടനുണ്ടായേക്കുമെന്നാണ്. കഴിഞ്ഞ ദിവസം, ‘മലൈക്കോട്ടൈ വാലിബന്റെ’ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം ഹാന്‍ഡില്‍ ‘ഉടന്‍ വരുന്നു’ എന്ന കുറിപ്പിനൊപ്പം നിഗൂഢമായ ഒരു സ്റ്റോറി ഫീഡ് പങ്കിട്ടതോടെയാണ് Read More…

Sports

അടുത്ത ടി20 ലോകകപ്പില്‍ സഞ്ജുവിന് ചാന്‍സ് കാണില്ല ; നിരീക്ഷകര്‍ പറയുന്ന കാരണം ഇതാണ്

ടീമില്‍ ഉള്‍പ്പെട്ടെങ്കിലും ഒരു കളിപോലും കളിക്കാതെ ലോകകപ്പ് നേടിയ ആളാണ് സഞ്ജുസാംസണ്‍. അമേരിക്കയിലും കരീബിയയിലുമായി നടന്ന ഇന്ത്യ കപ്പടിച്ച ടി20 ലോകകപ്പില്‍ സഞ്്ജു ടീമില്‍ ഉണ്ടായിരുന്നു. തലമുറമാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ടീം നാലു വര്‍ഷം കഴിയുമ്പോള്‍ വീണ്ടും മത്സരിക്കുന്ന ഏതെങ്കിലും ലോകകപ്പില്‍ സഞ്ജുവിന് കളിക്കാന്‍ അവസരം കിട്ടുമോ? ഇപ്പോള്‍ തന്നെ 29 വയസ്സായ സഞ്ജു സാംസണിന് അടുത്ത ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടാതിരിക്കാനുള്ള പ്രായമുണ്ട്. നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യയുടെ നാട്ടില്‍ 2026 ടി20 ലോകകപ്പ് Read More…

Crime

മലദ്വാരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണക്കടത്തിന് പരിശീലനം ; യൂട്യൂബറും സംഘവും കടത്തിയത് 267 കിലോ, 167 കോടിയുടെ മുതല്‍

അന്താരാഷ്ട്ര സ്വര്‍ണക്കടത്ത് സംഘത്തിന് സഹായിയായി മുന്‍നിരയില്‍ പ്രവര്‍ത്തിക്കുകയും മലദ്വാരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണം കൊണ്ടുപോകുവാന്‍ പരിശീലനം നല്‍കിയെന്നും ആരോപിച്ച് ചെന്നൈ ആസ്ഥാനമായുള്ള യൂട്യൂബര്‍ അറസ്റ്റില്‍. ചെന്നൈ വിമാനത്താവളത്തില്‍ എയര്‍ഹബ് എന്ന സുവനീര്‍ ഷോപ്പ് നടത്തുന്ന സാബിര്‍ അലി എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ മലദ്വാരത്തില്‍ ഒളിപ്പിച്ച സ്വര്‍ണം കൊണ്ടുപോകാന്‍ ഏഴുപേരെ നിയമിക്കുകയും പരിശീലനം നല്‍കുകയും ചെയ്തതായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. . കഴിഞ്ഞമാസം അവസാനം പോലീസ് നടത്തിയ ഓപ്പറേഷനിലാണ് 29 കാരനായ അലിയെയും അവന്റെ ഏഴ് ജീവനക്കാരെയും അറസ്റ്റ് Read More…