Movie News

ഗോട്ടിന്റെ റിലീസിന് മുമ്പായി വിജയകാന്തിന്റെ അനുഗ്രഹം തേടി വിജയ് യും സംഘവും

ഗോട്ടിന്റെ റിലീസിന് മുമ്പായി പ്രമുഖ തമിഴ്‌നടന്‍ വിജയകാന്തിന്റെ അനുഗ്രഹം തേടി വീട്ടിലെത്തി നടന്‍ വിജയ്. നടന് പുറമേ ഗോട്ട് സംവിധായകന്‍ വെങ്കട്ട് പ്രഭു, നിര്‍മ്മാതാവ് അര്‍ച്ചന കല്‍പാത്തി എന്നിവരും അന്തരിച്ച നടനും രാഷ്ട്രീയക്കാരനുമായ വിജയകാന്തിന്റെ വസതി ഓഗസ്റ്റ് 19 ന് സന്ദര്‍ശിച്ചു. സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ സിനിമാ നിര്‍മ്മാതാവും നിര്‍മ്മാതാവും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. സിനിമയില്‍ വിജയകാന്തിന്റെ അതിഥിവേഷം ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുണ്ട്. എഐ പതിപ്പിലൂടെയാണ് താരത്തെ അവതരിപ്പിക്കുന്നതെന്നാണ് അഭ്യൂഹം. വിജയകാന്തിന്റെ ഭാര്യയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ പ്രേമലതയോട് ഗോട്ട് സംഘം Read More…

Crime

കൗമാരപ്രായത്തില്‍ ലൈംഗികതയ്ക്കായി വിറ്റു ; 33 കാരനെ കൊലപ്പെടുത്തിയ യുവതിക്ക് 11 വര്‍ഷം തടവ്

കൗമാരപ്രായത്തില്‍ തന്നെ ലൈംഗികതയ്ക്കായി വിറ്റയാളെ കൊലപ്പെടുത്തിയ യുവതിക്ക് 11 വര്‍ഷം തടവുശിക്ഷ. തിങ്കളാഴ്ച യുകെയിലെ വിസ്‌കോണ്‍സിന്‍ ക്രിസ്റ്റല്‍ കിസര്‍ എന്ന യുവതിയാണ് ശിക്ഷിക്കപ്പെട്ടത്. ഈ വര്‍ഷമാദ്യം വിസ്‌കോണ്‍സിന്‍ കോടതി നടത്തിയ വിചാരണയില്‍ അവള്‍ കുറ്റസമ്മതം നടത്തിയെങ്കിലും കൊലപാതകവുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ ശിക്ഷ ലഘൂകരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. കിസര്‍ക്ക് 16 വയസ്സും വോളര്‍ക്ക് 33 വയസ്സും ഉള്ളപ്പോള്‍ മില്‍വാക്കിയില്‍ നിന്ന് 40 മൈല്‍ തെക്ക് അകലെയുള്ള കെനോഷയില്‍ വെച്ചാണ് റാണ്ടി വോളാറിനെ കിസര്‍ കണ്ടുമുട്ടിയത്. അതിന്‌ശേഷം ഒരു വര്‍ഷത്തിലേറെ സമയം Read More…

Movie News

വിവാഹനിശ്ചയംവരെ നടത്തി, കല്യാണത്തിലെത്തിയില്ല ; അക്ഷയ്കുമാറുമായുള്ള ബന്ധത്തെക്കുറിച്ച് രവീണ

ഒരുകാലത്ത് ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ സംസാരിക്കപ്പെട്ട കഥയായിരുന്നു അക്ഷയ്കുമാര്‍ രവീണ ടണ്ടനും തമ്മിലുള്ളത്. എന്നാല്‍ ബോളിവുഡില്‍ വലിയ സംസാര വിഷയമായിട്ടും ഇരുവരും ഒന്നിച്ചില്ല. അക്ഷയ്കുമാര്‍ നടി ട്വിങ്കിള്‍ഖന്നയെ വിവാഹം കഴിച്ച് മനോഹരമായ കുടുംബജീവിതം നയിക്കുമ്പോള്‍ രവീണയും മറ്റൊരാളെ വിവാഹം കഴിച്ച് മറ്റൊരു ജീവിതവും നയിക്കുന്നു. 1994 ലെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ മൊഹ്റയ്ക്ക് ശേഷം രവീണ ടണ്ടന്റെയും അക്ഷയ് കുമാറിന്റെയും പ്രണയം തുടങ്ങിയത്. ഇത് പെട്ടെന്ന് ബോളിവുഡിലെ ഏറ്റവും ചൂടേറിയ വിഷയങ്ങളിലൊന്നായി മാറി. 90-കളുടെ അവസാനത്തില്‍ ഇരുകുടുംബങ്ങളുമൊത്ത് വിവാഹനിശ്ചയം Read More…

Crime

20കാരി ദളിത് നഴ്‌സിനെ ഡോക്ടര്‍ ആശുപത്രിയില്‍ ബന്ദിയാക്കി ബലാത്സംഗം ചെയ്തു

ഉത്തര്‍പ്രദേശിലെ മൊറാദാബാദ് ജില്ലയില്‍ 20കാരിയായ ദളിത് നഴ്‌സിനെ സ്വകാര്യ ആശുപത്രിക്കുള്ളില്‍ ബന്ദിയാക്കി ഡോക്ടര്‍ ബലാത്സംഗം ചെയ്തു. ആഗസ്റ്റ് 17-18 തീയതികളില്‍ രാത്രിയില്‍ നഴ്സ് ആശുപത്രിയില്‍ ഡ്യൂട്ടിയിലായിരുന്ന സമയത്താണ് സംഭവം നടന്നതെന്ന് നഴ്സിന്റെ പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ഡോക്ടര്‍ക്ക് നഴ്‌സിനെ കൂട്ടിക്കൊടുത്തവര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റിലായി. ആഗസ്ത് 17ന് വൈകീട്ട് ഏഴ് മണിക്ക് ഡ്യൂട്ടിക്ക് ഹാജരായ യുവതിയെ അന്നു രാത്രി വൈകി, ആശുപത്രിയിലെ മറ്റൊരു നഴ്സായ മെഹ്നാസ്, ഇരയോട് ഒരു ഡോക്ടര്‍ ഷാനവാസിനെ അയാളുടെ Read More…

Crime

ദാവൂദിന്റെ മകളുടെ വിവാഹഗൗണും തട്ടിക്കൊണ്ടുപോകലും: മധ്യപ്രദേശ് അധോലോകത്തിന്റെ കഥ

മിക്കവാറും കുറ്റകൃത്യങ്ങളുടെ ചരിത്രം പരിശോധിക്കുമ്പോള്‍ കേസ് തെളിയിക്കപ്പെുന്നത് സംഭവവുമായി യാതാരു ബന്ധവുമില്ലാത്ത മറ്റു ചില സംഭവങ്ങളാകും. മെക്കയില്‍ വെച്ച് നടന്ന അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ മകളുടെ വിവാഹവും 2005-ല്‍ ഇന്‍ഡോറില്‍ നടന്ന ഒരു തട്ടിക്കൊണ്ടുപോകല്‍ കേസും തമ്മില്‍ എന്താണ് ബന്ധം ? വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥന്‍ ഡോ. ശൈലേന്ദ്ര ശ്രീവാസ്തവയുടെ പുതിയ പുസ്തകത്തിലാണ് ഈ കേസിന്റെ കഥ പറയുന്നത്. മധ്യപ്രദേശിന്റെ ക്രിമിനല്‍ ചരിത്രത്തിന്റെ ഇരുണ്ട അധ്യായത്തിലേക്ക് വെളിച്ചം വീശുന്ന ഡോ. ശൈലേന്ദ്ര ശ്രീവാസ്തവയുടെ ‘ഷാക്കിള്‍ ദ Read More…

Sports

ഇന്ത്യയില്‍ ഏറ്റവും പണക്കാരനായ ക്രിക്കറ്റര്‍ ആരാണെന്നറിയാമോ ? കോഹ്ലിയോ രോഹിതോ അല്ല, ഇപ്പോള്‍ കളിക്കാത്ത താരം

ലോകത്ത് തന്നെ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന കായികതാരങ്ങളില്‍ ചിലരാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍. അവരുടെ ആകര്‍ഷകമായ മാച്ച് ഫീസിന് പുറമേ, അവരുടെ ബ്രാന്‍ഡ് അംഗീകാരങ്ങളില്‍ നിന്നും അവര്‍ വന്‍തുക സമ്പാദിക്കുന്നു. ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ആസ്തിയുള്ള ക്രിക്കറ്റ് താരങ്ങളുടെ ആദ്യ അഞ്ചുപേരില്‍ ഇപ്പോഴും മുന്നില്‍ നില്‍ക്കുന്നത് മാസ്റ്റര്‍ ബ്‌ളാസ്റ്റര്‍ സച്ചിനാണ്. ക്രിക്കറ്റില്‍ നിന്നും വിരമിച്ച ഇതിഹാസ താരത്തിന്റെ മൂല്യം 150 ദശലക്ഷം ഡോളറാണ്. 24 വര്‍ഷം നീണ്ട ക്രിക്കറ്റ് ജീവിതത്തില്‍ ടെസ്റ്റുകളിലും ഏകദിനങ്ങളിലും ഏറ്റവും കൂടുതല്‍ Read More…

Good News

യൂട്യൂബ് താരമായി മാറിയ ട്രക്ക് ഡ്രൈവര്‍; ഫുഡ് വ്‌ലോഗിംഗിലൂടെ പ്രതിമാസ സമ്പാദ്യം 10 ലക്ഷം

ഇന്ത്യന്‍ ഹൈവേകളിലൂടെ ട്രക്കുമായി കുതിച്ചു പാഞ്ഞിരുന്ന ഡ്രൈവര്‍ ഇപ്പോള്‍ ഒന്നാന്തരം യൂട്യൂബര്‍. അനേകര്‍ക്ക് പ്രചോദനമാകുന്ന രാജേഷ് റവാനി എന്ന ട്രക്ക് ഡ്രൈവര്‍ പാചകവീഡിയോയുമായി യൂട്യൂബില്‍ വൈറലാണ്. ട്രക്കിന്റെ ഗീയര്‍മാറ്റി മൂമ്പോട്ട് പോയിരുന്ന ഹെവി ഡ്രൈവര്‍ പെട്ടെന്നൊരുന്നാള്‍ യൂട്യൂബ് വീഡിയോയിലേക്ക് മാറിയത് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ തന്നെ ഗീയര്‍ മാറ്റി. തന്റെ പാചകക്കുറിപ്പുകള്‍ ഓണ്‍ലൈനില്‍ കാണിക്കുകയും പങ്കിടുകയും ചെയ്യുന്നത് വിനോദമായി മാറിയതോടെ അദ്ദേഹം ഇപ്പോള്‍ യൂട്യൂബ് ചാനലില്‍ താരരാജാവായി. റവാനിയുടെ ചാനലായ ആര്‍ രാജേഷ് വ്‌ലോഗ്‌സിന് 1.86 ദശലക്ഷത്തിലധികം വരിക്കാരുണ്ട്. Read More…

Oddly News

രണ്ടാം നിലയില്‍ നിന്ന് എസി തലയിലേക്ക് വീണു ; 18 കാരന് ദാരുണാന്ത്യം

കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് എയര്‍ കണ്ടീഷനിംഗ് യൂണിറ്റ് വീണ് 18 കാരന്‍ മരിച്ചു. ശനിയാഴ്ച വൈകുന്നേരം ഡല്‍ഹിയിലെ കരോള്‍ ബാഗ് ഏരിയയില്‍ നടന്ന സംഭവത്തല്‍ ജിതേഷ് ഛദ്ദ എന്ന 18 കാരനാണ് മരിച്ചത്. ജിതേഷ് തന്റെ സുഹൃത്തായ 17 കാരനായ പ്രാന്‍ഷുവിനോട് സംസാരിച്ചുകൊണ്ടിരിക്കെ വൈകുന്നേരം 6:40 നാണ് അപകടമുണ്ടായത്. സംഭവം സിസിടിവിയില്‍ പതിഞ്ഞിരുന്നു. ജിതേഷ് തന്റെ സ്‌കൂട്ടറില്‍ ഇരുന്ന് സുഹൃത്തുമായി സംസാരിക്കുമ്പോള്‍ ഔട്ട്‌ഡോര്‍ എസി യൂണിറ്റ് മുകളിലേക്ക് വീഴുകയായിരുന്നു. ജിതേഷിനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം Read More…

Movie News

മമ്മൂട്ടി ഇതിഹാസം, അദ്ദേഹത്തിനൊപ്പം നില്‍ക്കാന്‍ യോഗ്യതയില്ല ; ദേശീയ പുരസ്‌ക്കാര ജേതാവ്‌ ഋഷബ് ഷെട്ടി

മമ്മൂട്ടി ഇതിഹാസനടന്‍ അദ്ദേഹത്തിനൊപ്പം മത്സരിക്കാന്‍ തനിക്ക് യോഗ്യതയില്ലെന്ന് ദേശീയ പുരസ്‌ക്കാര ജേതാവും കന്നഡതാരവുമായ നടന്‍ ഋഷബ് ഷെട്ടി. ദേശീയപുരസ്‌ക്കാര പഖ്യാപനത്തിന് ശേഷം അവിശ്വാസവും നന്ദിയും താരം അറിയിച്ചു. തന്റെ വിജയം പലരും പ്രവചിച്ചെങ്കിലും വാര്‍ത്താ സമ്മേളനത്തില്‍ ഔദ്യോഗിക പ്രഖ്യാപനം വരുന്നതുവരെ താന്‍ അത് പൂര്‍ണമായി വിശ്വസിച്ചിരുന്നില്ലെന്ന് ഋഷബ് ഷെട്ടി സമ്മതിച്ചു. വാര്‍ത്തയറിഞ്ഞ് അദ്ദേഹത്തെ ആദ്യം അഭിനന്ദിച്ചത് ഭാര്യയാണെന്നും പറഞ്ഞു. കന്താര എന്ന ചിത്രത്തിലെ അഭിനയത്തിന് തന്നെ മികച്ച നടനായി തിരഞ്ഞെടുക്കുന്നതിന് ജൂറിക്ക് അവരുടേതായ കാരണങ്ങളുണ്ടാകണമെന്ന് പറഞ്ഞു. ദേശീയ Read More…