അയല്‍പക്കത്തെ പെണ്‍കുട്ടികളുടെ വേഷങ്ങള്‍ക്ക് പേരുകേട്ട സാമന്ത റൂത്ത് പ്രഭുവിന് തെലുങ്കിലും ഹിന്ദിയിലും മാത്രമല്ല തെന്നിന്ത്യന്‍ ഭാഷകളായ തമിഴിലും കന്നഡത്തിലും വരെ ആരാധകരുണ്ട്. എന്നിരുന്നാലും അടുത്തകാലമായി താരത്തെ തമിഴ് സിനിമയിലേക്ക് അധികം കാണാത്തത് എന്തുകൊണ്ടാണിതെന്ന് അവരുടെ ആരാധകര്‍ക്ക് തന്നെ സംശയമാണ്. കുറച്ച് തമിഴ് സിനിമകള്‍ ചെയ്യാനുള്ള തന്റെ തീരുമാനത്തെക്കുറിച്ച് സാമന്ത വിശദീകരിച്ചു, 2022-ലാണ് നടി അവസാനമായി തമിഴ്‌സിനിമ ചെയ്തത്. ‘ കാട്ടുവാക്കുള രണ്ടു കാതല്‍’ എന്ന ചിത്രമായിരുന്നു അവസാനത്തേത്. താന്‍ ഇപ്പോള്‍ കാര്യമായ സ്വാധീനമുള്ള പ്രൊജക്റ്റു കള്‍ അന്വേഷിക്കുന്നുണ്ടെന്നും Read More…
Author: Priya
ബലാത്സംഗകഥ മാതാപിതാക്കള്‍ അറിയരുത്; യുവതി സ്വകാര്യഭാഗത്ത് സര്‍ജിക്കല്‍ ബ്‌ളേഡും കല്ലും തിരുകിവച്ചു
ബലാത്സംഗക്കേസ് വീട്ടിലറിയുമെന്ന് ഭയന്ന് യുവതി സ്വകാര്യഭാഗങ്ങളില്‍ സര്‍ജിക്കല്‍ ബ്‌ളേഡും കല്ലുകളും തിരുകിക്കയറ്റി. വീട്ടില്‍ നിന്നും ഒളിച്ചോടിയ യുവതിയെ ഒരു ഓട്ടോഡ്രൈവറാണ് ബലാത്സംഗത്തിന് ഇരയാക്കിയത്. ഇയാളെ പിന്നീട് 20 കാരിയായ യുവതിയുടെ മൊഴിയില്‍ പോലീസ് അറസ്റ്റ് ചെയ്തു്. മാതാപിതാക്കള്‍ വഴക്കുപറയുമെന്ന് പേടിച്ചായിരുന്നു യുവതിയുടെ പ്രവര്‍ത്തി. ബലാത്സംഗ കുറ്റത്തിന് ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്തതിന് പിന്നാലെ കൂടുതല്‍ സങ്കീര്‍ണ്ണമായ വിവരണമാണ് അന്വേഷണത്തില്‍ യുവതിയില്‍ നിന്നും പോലീസിന് കിട്ടിയത്. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലെ നലസോപാര സ്വദേശിനിയാണ് യുവതി. ഗൊറിഗാവിലെ രാം മന്ദിര്‍ Read More…
കരിയറില്‍ 11 തവണ സസ്‌പെന്‍ഷന്‍; ജോലിയിലെ ഏറ്റവും വലിയ ഉഴപ്പനായ SIയെപോലീസില്‍ നിന്നും പുറത്താക്കി
ജോലിയിലെ ഏറ്റവും വലിയ ഉഴപ്പനായ എസ്‌ഐയെ പോലീസില്‍ നിന്നും വോളണ്ടറി റിട്ടയര്‍മെന്റ് എടുപ്പിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. 11 തവണ നടപടികള്‍ക്ക് വിധേയനായ ഇയാള്‍ മൂന്ന് തവണ ശമ്പളം വെട്ടിക്കുറയ്ക്കലിനും വിധേയനായി. അനേകം തവണ മുന്നറിയിപ്പ് കൊടുത്തിട്ടും പലപ്പോഴായി ശിക്ഷാനടപടികള്‍ക്ക് വിധേയനായിട്ടും മര്യാദ പഠിക്കാത്ത ഇന്‍സ്പെക്ടര്‍ ഇസ്രത്ത് അലി ഖാനോടാണ് സര്‍ക്കാര്‍ നിര്‍ബന്ധിതമായി വിരമിക്കാന്‍ ആവശ്യപ്പെട്ടത്. എസ്എസ്പി ബറേലി ഐജി ഡോ. രാകേഷ് സിംഗിനോട് ഇസ്രത്ത് അലി ഖാന്റെ നിര്‍ബന്ധിത വിരമിക്കല്‍ ശുപാര്‍ശ ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ Read More…
‘കരിയറില്‍ വിജയം നേടാന്‍ കുടുംബത്തെ നഷ്ടപ്പെടുന്നു’ അതൊരു കോംപ്രമൈസ് ആണെന്ന് രശ്മികാ
മഹേഷ് ബാബു, അല്ലു അര്‍ജുന്‍, വിജയ്, കാര്‍ത്തി തുടങ്ങിയ ഹെവി വെയ്റ്റുകള്‍ക്കൊപ്പമാണ് നടി രശ്മികാമന്ദനയുടെ സ്ഥാനം. 2016ല്‍ കിരിക് പാര്‍ട്ടി എന്ന കന്നഡ ചിത്രത്തിലൂടെ അരങ്ങേറിയ ശേഷം രശ്മികയുടെ കരിയര്‍ ഒരു മുകളിലേക്കുള്ള പാതയിലാണ്. എന്നാല്‍ വിജയത്തിന്റെ വഴിയില്‍ താന്‍ ഏറ്റവും മിസ് ചെയ്യുന്നത് കുടുംബത്തെയാണെന്ന് നടി വ്യക്തമാക്കുന്നു. ”കുടുംബത്തോടൊപ്പം വേണ്ടത്ര സമയം ചെലവഴിക്കാന്‍ കഴിയുന്നില്ല. അതാണ് എന്റെ യാത്രയിലെ ഏറ്റവും വലിയ വിട്ടുവീഴ്ച. ഞാന്‍ വളര്‍ന്നുവന്നപ്പോള്‍, എന്റെ അമ്മ എപ്പോഴും എന്നോട് പറഞ്ഞു, നിങ്ങള്‍ക്ക് നിങ്ങളുടെ Read More…
ഐസിസി- 2024 ഏകദിനം; ശ്രീലങ്കന്‍ താരം അസലങ്ക നായകന്‍ ; ഒരൊറ്റ ഇന്ത്യന്‍താരവും ടീമിലില്ല
കഴിഞ്ഞവര്‍ഷം കാര്യമായി ഏകദിനം കളിക്കാതിരുന്നത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാകുന്നു. ഐസിസിയുടെ 2024 ലെ ഏകദിന ടീമില്‍ ഇന്ത്യാക്കാരാരുമില്ല. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ മൂന്ന് ഏകദിനങ്ങള്‍ മാത്രം കളിച്ച ഇന്ത്യ ഒരു കളി പോലും ജയിച്ചില്ല. രണ്ടെണ്ണം തോറ്റപ്പോള്‍ ഒരു മത്സരം സമനിലയിലായി. 2023 ലെ ഏകദിന ലോകകപ്പിന്റെ സെമി ഫൈനലില്‍ ന്യൂസിലന്‍ഡിന് എതിരെ വാങ്കഡെയിലാണ് മെന്‍ ഇന്‍ ബ്ലൂ അവസാനമായി വിജയിച്ചത്. ഈ വര്‍ഷത്തെ ഏകദിന ടീമിന്റെ ക്യാപ്റ്റനായി ശ്രീലങ്കയുടെ ചരിത് അസലങ്ക തിരഞ്ഞെടുക്കപ്പെട്ടു. Read More…
പഴയ ചൈനീസ് സഹപാഠിയെ തെരഞ്ഞ് അമേരിക്കക്കാരി; 22 മണിക്കൂറിനുളളില്‍ കണ്ടെത്തി നെറ്റിസണ്‍മാര്‍
വര്‍ഷങ്ങള്‍ക്ക് മുമ്പ് വേര്‍പിരിഞ്ഞുപോയ തന്റെ ചൈനീസ് സുഹൃത്തിനെ അമേരിക്കക്കാരിക്ക് കണ്ടെത്തിക്കൊടുത്ത് ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ റെഡ്നോട്ട്. 21 വയസ്സുള്ള അമേരിക്കക്കാരി തന്റെ ദീര്‍ഘകാല ബാല്യകാല സുഹൃത്തായിരുന്ന സൈമണ് വേണ്ടിയാണ് റെഡ്‌നോട്ടില്‍ എത്തിയത്. വെറും 22 മണിക്കൂറിനുള്ളില്‍ റെഡ്‌നോട്ട് ഉപയോക്താക്കള്‍ സൈമണെ കാതറീന സീലിയയുടെ അരികിലെത്തിച്ചു. യുഎസിലെ ടിക്ടോക്ക് ഉപയോക്താക്കള്‍ ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ റെഡ്നോട്ടിലേക്ക് ഒഴുകാന്‍ തുടങ്ങിയതുമായി ബന്ധപ്പെട്ട് പുറത്തുവന്നിരിക്കുന്ന കഥ വൈറലാണ്. റെഡ്‌നോട്ടില്‍ ജനുവരി 15 ന് ചേര്‍ന്നശേഷം 20,000-ത്തിലധികം ഫോളോവേഴ്സിനെ റെഡ്‌നോട്ടില്‍ Read More…
ജീവനക്കാരുടെ ശുചിമുറിയില്‍ കാമറ, കൂടുതല്‍ സമയം ചെലവഴിക്കുന്നവരുടെ ലിസ്റ്റിട്ട് കമ്പനി; വിവാദം
ബാത്ത്‌റൂമില്‍ പോകുന്നവരെ നിരീക്ഷിക്കാനും അവര്‍ എത്രസമയം പ്രാഥമിക കാര്യങ്ങള്‍ക്കായി എടുക്കുന്നുണ്ടെന്നും കണക്കാക്കാന്‍ ക്യാമറ വെച്ച് ചൈനയിലെ ഒരു കമ്പനി. ബാത്തറൂമില്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്നവരുടെ പേരു വിവരങ്ങള്‍ കമ്പനി ചുവരില്‍ എഴുതിപ്പറ്റിക്കുകയും ചെയ്താലോ? റെസ്റ്റ് റൂമിന്റെ മുകള്‍ത്തട്ടില്‍ ക്യാമറ വെച്ചാണ് കമ്പനി ഇക്കാര്യങ്ങളെല്ലാം അളക്കുന്നത്. ബാത്ത്‌റൂം ബ്രേക്ക് പോലും നിരീക്ഷിക്കപ്പെടുകയും ‘നാണക്കേട് ചുമര്‍’ ഉണ്ടാക്കുകയും ചെയ്ത കമ്പനി ഇപ്പോള്‍ വിവാദം നേരിടുകയാണ്. ബാത്ത്റൂം സ്റ്റാളുകളില്‍ കൗണ്ട്ഡൗണ്‍ ടൈമറുകള്‍ സ്ഥാപിക്കുകയോ ബാത്ത്റൂമുകളുടെ ഇടവേളകള്‍ പ്രതിദിനം ഒന്നായി പരിമിതപ്പെടുത്തുകയോ Read More…
അന്ന് ജീവിക്കാന്‍ 50 രൂപയ്ക്ക് ചായ കൊടുക്കാന്‍ പോയി; ഇന്ന് 200 കോടി വാങ്ങുന്ന സൂപ്പര്‍താരം…!
ഇന്ത്യന്‍ സിനിമാവേദിയില്‍ 1500 കോടിയിലധികം കളക്ഷന്‍ നേടിയ രണ്ടു സിനിമകള്‍. കെജിഎഫ് സിനിമകള്‍ കന്നഡതാരം യാഷിനെ പാന്‍ ഇന്ത്യന്‍ താരമായിട്ടാണ് ഉയര്‍ത്തിയത്. വിജയം ഇന്ത്യയിലെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളായി യാഷിനെ ഉറപ്പിച്ചു. എന്നാല്‍ ഒരു ബസ് ഡ്രൈവറുടെ മകനായി തുടങ്ങിയ യാഷ് പ്രതിദിനം 50 രൂപയ്ക്ക് ചായ കൊടുക്കല്‍ ജോലി ചെയ്തിട്ടുണ്ടെന്ന് അറിയാമോ? 16 വയസ്സുള്ളപ്പോള്‍ സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി മാതാപിതാക്കളോട് പറഞ്ഞശേഷം വീടുവിട്ടയാളാണ് യാഷ്. ഒരു കന്നഡ സിനിമയില്‍ സഹസംവിധായക നായി അവസരം കിട്ടിയ Read More…
രോഹിത് മാത്രമല്ല രഞ്ജിയില്‍ പൊട്ടിയത്; ഇന്ത്യന്‍ ടീമിലെ ഈ സൂപ്പര്‍താരങ്ങള്‍ക്കും രക്ഷയുണ്ടായില്ല…!
ഇത്തവണത്തെ രഞ്ജിട്രോഫിയുടെ ഏറ്റവും വലിയ ഗൗരവം ഇന്ത്യന്‍ ടീമിലെ ഒട്ടുമിക്ക സൂപ്പര്‍താരങ്ങളും കളിക്കാനിറങ്ങുന്നു എന്നതായിരുന്നു. എന്നാല്‍ മിക്ക ടീമിലെയും ഇന്ത്യന്‍ താരങ്ങള്‍ ആദ്യ ഇന്നിംഗ്‌സില്‍ തന്നെ ചെറിയ സ്‌കോറുമായി കൂടാരം കയറുന്നത് കണ്ടു. മൂംബൈയ്ക്ക് വേണ്ടി രോഹിത്ശര്‍മ്മയും ഡല്‍ഹിക്ക് വേണ്ടി ഋഷഭ് പന്തും പഞ്ചാബിന് വേണി ശുഭ്മാന്‍ ഗില്ലും ശ്രേയസ് അയ്യരും രഞ്ജി കളിക്കാനിറങ്ങിയിരുന്നു. എന്നാല്‍ ഇവര്‍ക്കാര്‍ക്കും ദീര്‍ഘനാളുകള്‍ക്ക് ശേഷം സംസ്ഥാനത്തിന് കളിക്കാനിറങ്ങിയപ്പോള്‍ ഫോം കണ്ടെത്താനായില്ല. വ്യാഴാഴ്ച മുംബൈയും ജമ്മു കശ്മീരും തമ്മിലുള്ള രഞ്ജി ട്രോഫി ഏറ്റുമുട്ടലില്‍ Read More…









