Movie News

ആദ്യ വിവാഹത്തിന് മുമ്പ് തനിക്ക് 4പ്രണയങ്ങള്‍ ഉണ്ടായിരുന്നു ; ആമിര്‍ഖാന്റെ വെളിപ്പെടുത്തല്‍

ആദ്യഭാര്യ റീനയെ കാണുന്നതിന് മുമ്പ് തനിക്ക് നാലു പ്രണയങ്ങള്‍ ഉണ്ടായിരുന്നെന്ന് നടന്‍ ആമിര്‍ഖാന്‍. ബോളിവുഡിലെ ഏറ്റവും വൈവിധ്യമാര്‍ന്നതും വിജയകരവുമായ നടന്മാരില്‍ ഒരാളായ ആമിറിന്റെ ഒരു പഴയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. ആദ്യഭാര്യ റീനയെ കാണുന്നതിന് മുമ്പ് ഉണ്ടായിരുന്ന തന്റെ പ്രണയങ്ങളെക്കുറിച്ച് താരം തുറന്നു പറയുന്നതാണ് ഇത്. സിമി ഗരേവാളുമായുള്ള അവരുടെ ജനപ്രിയ സെലിബ്രിറ്റി ടോക്ക് ഷോയായ റെന്‍ഡെസ്വസ് വിത്ത് സിമി ഗരേവാളുമായി ഒരു അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. സംഭാഷണത്തിനിടയില്‍ ‘പ്രണയത്തില്‍ വീഴുന്നത് എളുപ്പമാണെന്ന് നിങ്ങള്‍ Read More…

Movie News

സിറ്റാഡല്‍: ഹണി ബണിക്ക് പിന്നാലെ മറ്റൊരു ആക്ഷന്‍ സിനിമയുമായി സാമന്ത വരുന്നു

സിറ്റാഡല്‍: ഹണി ബണ്ണി എന്ന സ്പൈ ത്രില്ലര്‍ പരമ്പരയ്ക്ക് ശേഷം സാമന്ത റൂത്ത് പ്രഭു വീണ്ടും തകര്‍പ്പന്‍ ഒരു ആക്ഷന്‍ പായ്ക്ക് റോളിനായി തയ്യാറെടുക്കുകയാണ്. ഒരു പുതിയ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍, നടി തന്റെ വരാനിരിക്കുന്ന സംരംഭമായ രക്ത് ബ്രഹ്മാണ്ടിന്റെ സെറ്റില്‍ നിന്നുള്ള കാഴ്ച പങ്കിട്ടു. കഥയില്‍, നാശം സൃഷ്ടിക്കാന്‍ തയ്യാറായി നില്‍ക്കുന്ന സാമന്തയെ കാണാം. ‘ഇതാ ഞങ്ങള്‍ വീണ്ടും പോകുന്നു’ എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ്. രക്ത് ബ്രഹ്മാണ്ഡ്-ദ ബ്ലഡി കിംഗ്ഡം എന്ന വെബ് സീരീസ് ഒരു ഫാന്റസി Read More…

Featured Sports

ടെസ്റ്റ് ക്രിക്കറ്റില്‍ അഞ്ചുലക്ഷം റണ്‍സ്; 147 വര്‍ഷത്തെ ചരിത്രത്തില്‍ റെക്കോഡുമായി ഇംഗ്‌ളണ്ട്

ന്യൂസിലന്‍ഡിനെതിരായ ബേസിന്‍ റിസര്‍വില്‍ ശനിയാഴ്ച നടന്ന ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ട് ഒരു ചരിത്ര നാഴികക്കല്ല് കൈവരിച്ചു. ടെസ്റ്റ് ക്രിക്കറ്റിന്റെ 147 വര്‍ഷത്തെ ചരിത്രത്തില്‍ 5,00,000 റണ്‍സ് മറികടക്കുന്ന ആദ്യ ടീമായി. ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റ് ചെയ്യുമ്പോഴാണ് ഇംഗ്‌ളണ്ട് ഈ നേട്ടം കൈവരിച്ചത്. ആദ്യ ഇന്നിംഗ്‌സില്‍ 280 റണ്‍സിന് പുറത്തായ അവര്‍ ന്യൂസിലന്‍ഡിനെ ആദ്യ ഇന്നിംഗ്‌സില്‍ 125 റണ്‍സിന് പുറത്താക്കി. ശേഷം രണ്ടാം ഇന്നിംഗ്‌സ് തുടങ്ങിയപ്പോഴാണ് ഈ നാഴികക്കല്ല്് പിറന്നത്. ഒന്നാം ഇന്നിംഗ്സിലെ Read More…

Oddly News

പ്രളയ ഭീതിക്കിടെ പടുകൂറ്റന്‍ പെരുമ്പാമ്പുകളും; വെള്ളം കയറിയ റോഡില്‍ കിടക്കുന്ന കൂറ്റന്‍ പാമ്പ്

തായ്‌ലന്‍ഡില്‍ പേമാരി സൃഷ്ടിച്ച പ്രളയത്തിന്റെയും നാശത്തിന്റെയും വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാല്‍ വെള്ളംകയറിയ റോഡിന് നടുവില്‍ പൊങ്ങിക്കിടക്കുന്ന വമ്പന്‍ പെരുമ്പാമ്പിന്റെ നട്ടെല്ലില്‍ വിറയല്‍ ഉണ്ടാക്കുന്ന വീഡിയോ വൈറലാകുന്നു. എക്‌സില്‍ പങ്കിട്ടിട്ടുള്ള വീഡിയോയ്ക്ക് ഇതുവരെ 11.5 ദശലക്ഷത്തിലധികം കാഴ്ചകളാണ് കിട്ടിയിരിക്കുന്നത്. വീഡിയോ എക്സില്‍ വൈറലാണ്. പെരുമ്പാമ്പ് വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നതാണ് വീഡിയോ. അതിന്റെ വയര്‍ വീര്‍ത്തിരിക്കുന്നതില്‍ നിന്നും പെരുമ്പാമ്പ് നേരത്തെ നായയെ ഭക്ഷിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആളുകള്‍ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. വീഡിയോയില്‍ പതിഞ്ഞിരിക്കുന്ന പാമ്പ് Read More…

Featured Oddly News

ഒരു ഹാന്‍ഡ്ബാഗ് ഉണ്ടാക്കിയ ഭൂകമ്പം… ദക്ഷിണകൊറിയയില്‍ രാഷ്ട്രീയ കൊടുങ്കാറ്റ്

രണ്ടുവര്‍ഷം മുമ്പ് വാങ്ങിയ ഒരു ഡിയോര്‍ ഹാന്‍ഡ്ബാഗിനെ ചൊല്ലി ദക്ഷിണകൊറിയയില്‍ വന്‍ രാഷ്ട്രീയ കോളിളക്കം. 2022 ല്‍ വാങ്ങുകയതും 2023 നവംബറില്‍ അത് ശ്രദ്ധേയമാകുകയും ചെയ്ത ബാഗ് ഈ വര്‍ഷം ഒരു രാഷ്ട്രീയ കൊടുങ്കാറ്റായി മാറുകയും ചെയ്തു. തന്റെ ഇംപീച്ച്മെന്റിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയില്‍, ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ ഭാര്യയും പ്രഥമ വനിതയുമായ കിം കിയോണ്‍ ഹീക്ക് വാങ്ങിയ ഡിയോര്‍ ബാഗാണ് കോളിളക്കമുണ്ടാക്കുന്നത്. പ്രസിഡന്റ് യൂന്‍ സുക് യോള്‍ തന്റെ രാഷ്ട്രീയ ജീവിതം രക്ഷിക്കാന്‍ വിവാദപരമായ സൈനിക നിയമം ചുമത്തുന്നതുള്‍പ്പെടെയുള്ള Read More…

Celebrity

25 വര്‍ഷത്തെ വിദേശവാസം അവസാനിപ്പിച്ച് മമതാ കുല്‍ക്കര്‍ണ്ണി ഇന്ത്യയില്‍ തിരിച്ചെത്തി

ഒരു കാലത്ത് ഇന്ത്യന്‍ സിനിമയിലെ സെക്‌സ്‌ബോംബ് എന്നറിയപ്പെട്ടിരുന്ന നടിയും മയക്കുമരുന്ന് കേസില്‍ പെട്ട് 2000 ല്‍ ഇന്ത്യ വിടുകയും ചെയ്ത മുന്‍ ബോളിവുഡ് നടി മമത കുല്‍ക്കര്‍ണി മുംബൈയില്‍ തിരിച്ചെത്തി. 1990 കളില്‍ അവര്‍ അഭിനയിച്ച് വന്‍ ഹിറ്റായ ‘കരണ്‍ അര്‍ജുന്‍’ സാങ്കേതിക വിദ്യയുടെ തികവോടെ റീ റിലീസിന് ഒരുങ്ങുമ്പോള്‍ 25 വര്‍ഷത്തിന് ശേഷമാണ് നടി തിരിച്ചെത്തിയിരിക്കുന്നത്. വീട്ടിലേക്ക് മടങ്ങിയതില്‍ സന്തോഷം പ്രകടിപ്പിച്ച് അവര്‍ ഇന്‍സ്റ്റാഗ്രാമില്‍ ഒരു വീഡിയോ പങ്കിട്ടു. നടിയുടെ തിരിച്ചുവരവ് ഇന്ത്യയെ ഞെട്ടിച്ച ഒരു Read More…

Movie News

കിംവദന്തികള്‍ക്ക് ഇടയില്‍ ഒരുമിച്ച് പരിപാടിയില്‍ പങ്കെടുത്ത് ആഷും അഭിഷേകും

അഭിഷേക് ബച്ചനെയും ഐശ്വര്യ റായിയെയും തമ്മില്‍ പിരിഞ്ഞെന്നത് സ്ഥിരീകരിക്കാന്‍ എന്തെല്ലാം കുറുക്കുവഴികളാണ് മാധ്യമങ്ങള്‍ മെനയുന്നത്. എന്നാല്‍ വിവാഹമോചന കിംവദന്തികള്‍ക്കിടയില്‍ ഇരുവരും ഒരുമിച്ച് നില്‍ക്കുന്നതിന്റെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പുറത്തുവന്നു. അവരുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളില്‍, സംരംഭകയായ അനു രഞ്ജനും നടി ആയിഷ ജുല്‍ക്കയും ഐശ്വര്യയും അഭിഷേക് ബച്ചനും ഉള്ള ഫോട്ടോകള്‍ പോസ്റ്റ് ചെയ്തു. അനു ഷെയര്‍ ചെയ്ത ഒരു ഫോട്ടോയില്‍, ഐശ്വര്യ തന്റെ അമ്മ ബ്രിന്ദ്യാ റായിയുടെ മുന്നില്‍ നിന്ന് ഒരു സെല്‍ഫി ക്ലിക്കുചെയ്യുന്നത് കണ്ടു. Read More…

Sports

ഈ ബുംറെയുടെ ഒരു കാര്യം…ജന്മദിനത്തില്‍ ഡെക്കായി… പക്ഷേ ഈ കലണ്ടര്‍ വര്‍ഷം 50 വിക്കറ്റ് നേടി

ഓവലില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേയുള്ള പോരാട്ടത്തില്‍ ഒരു റെക്കോഡല്ല. രണ്ടു റെക്കോഡാണ് ഇന്ത്യയുടെ സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംറെ നേടിയത്. ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിക്കായുള്ള രണ്ടാം ടെസ്റ്റ് അരങ്ങേറിയത് ബുംറെയുടെ 31-ാം ജന്മദിനത്തില്‍ ആയിരുന്നു. ബര്‍ത്തേഡേ ഗിഫ്റ്റായി താരത്തിന് ആദ്യം കിട്ടിയത് ഡക്കിന് പുറത്താകുക എന്ന ദുര്‍വ്വിധിയായിരുന്നു. പിങ്കുബോള്‍ ക്രിക്കറ്റ് ടെസ്റ്റില്‍ പൂജ്യത്തിന് പുറത്തായ ബുംറെ തന്റെ ജന്മദിനത്തില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഡക്കിന് പുറത്താകുന്ന നാലാമത്തെ ഇന്ത്യാക്കാരനായിട്ടാണ് മാറിയത്. മുന്‍ വിക്കറ്റ് കീപ്പര്‍-ബാറ്ററായ സയ്യിദ് കിര്‍മാണിയാണ് ജന്മദിനത്തില്‍ ഡക്ക് റെക്കോര്‍ഡ് Read More…

Sports

പിങ്ക് പന്തു കൊണ്ട് അത്ഭുതം കാട്ടുന്നു; സ്റ്റാര്‍ക്ക് കുറിച്ചത് ലോകറെക്കോഡ്

അഡ്ലെയ്ഡ് ഓവലില്‍ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി 2024 ലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സില്‍ കനത്ത നാശം വിതച്ച ഓസീസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് കൂട്ടത്തില്‍ ഒരു ലോകറെക്കോഡും പിടിച്ചുവാങ്ങിയാണ് പോയത്. പിങ്കു പന്തുകള്‍ കൊണ്ടുള്ള മത്സരത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരമായിട്ടാണ് സ്റ്റാര്‍ക്ക് മാറിയത്. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സില്‍ ആറു വിക്കറ്റുകള്‍ കൂടി വീഴ്ത്തിയതോടെ സ്റ്റാര്‍ക്കിന്റെ സമ്പാദ്യം 71 വിക്കറ്റുകളായി. കളിയുടെ ആദ്യ പന്തില്‍ തന്നെ യശസ്വി ജയ്സ്വാളിനെ പുറത്താക്കിയായിരുന്നു സ്റ്റാര്‍ക്ക് തകര്‍പ്പന്‍ പ്രകടനം Read More…