അമരാവതി: സിനിമയുടെ തിരക്കഥയെ വെല്ലുന്ന ഒരു സംഭവത്തില്‍ ആന്ധ്രാപ്രദേശില്‍ യുവതിക്ക് വന്ന പാഴ്‌സല്‍ അഴിച്ചു നോക്കിയപ്പോള്‍ കണ്ടെത്തിയത് യുവാവിന്റെ മൃതദേഹം. ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയില്‍ യെന്‍ഡഗണ്ടി ഗ്രാമത്തിലെ നാഗ തുളസി എന്ന സ്ത്രീയ്ക്കാണ് അജ്ഞാതന്റെ മൃതദേഹം അടങ്ങിയ പാഴ്സല്‍ ലഭിച്ചത്. സംഭവം ഗ്രാമത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. നാഗ തുളസി വീട് നിര്‍മിക്കാന്‍ ധനസഹായം ആവശ്യപ്പെട്ട് ക്ഷത്രിയ സേവാ സമിതിയില്‍ അപേക്ഷ നല്‍കിയിരുന്നു. സമിതി യുവതിക്ക് ടൈല്‍സ് അയയ്ക്കുകയും ചെയ്തിരുന്നു. പിന്നാലെ നിര്‍മ്മാണത്തില്‍ കൂടുതല്‍ സഹായത്തിനായി വീണ്ടും Read More…
Author: Priya
വനിതാ ടി20യിലും റിച്ചാഘോഷ് റെക്കോഡിട്ടു ; 18 പന്തില്‍ ഫിഫ്റ്റി, അഞ്ച് സിക്‌സറുകള്‍
ഇന്ത്യന്‍ വനിതാടീം ചരിത്രസ്‌കോറിലേക്ക് ഉയര്‍ന്ന വെസ്റ്റ്ഇന്‍ഡീസിനെതിരേയുള്ള മത്സരത്തില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌വുമണ്‍ ടി20 യിലെ ഏറ്റവും വേഗമേറിയ അര്‍ദ്ധശതകം കുറിച്ച് ലോകറെക്കോഡിന്റെ ഭാഗമായി. വെറും 18 പന്തുകളില്‍ ഇന്ത്യന്‍ താരം അമ്പതടിച്ചു. അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തിയാണ് ഘോഷിന്റെ തകര്‍പ്പന്‍ പ്രകടനം. ഇന്ത്യാ വെസ്റ്റ് ഇന്‍ഡീസ് മൂന്നാം ടി20യില്‍ വെറും 21 പന്തില്‍ 54 റണ്‍സ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അടിച്ചുകൂട്ടി. മൂന്ന് ബൗണ്ടറികളും അഞ്ചു സിക്‌സറുകളുമാണ് പറത്തിയത്. ന്യൂസിലന്‍ഡിന്റെ സോഫി ഡിവിനും ഓസ്ട്രേലിയയുടെ Read More…
സമൂഹവിവാഹം; സഹോദരന്‍ സഹോദരിയെയും അമ്മാവന്‍ മരുമകളെയും വിവാഹം കഴിക്കാന്‍ അപേക്ഷിച്ചു !
സമൂഹവിവാഹത്തില്‍ കിട്ടുന്ന ആനുകൂല്യങ്ങള്‍ക്കായി ഉത്തര്‍പ്രദേശില്‍ വ്യാജവിവാഹത്തിന് എത്തിയത് സഹോദരനും സഹോദരിയും അമ്മാവനും മരുമകളും. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് സംഭവം. വിവാഹ ചെലവുകള്‍ക്കായി 35,000 രൂപയും അധിക സമ്മാനങ്ങള്‍ക്കും വേണ്ടിയാണ് സഹോദരന്‍ സ്വന്തം സഹോദരിയെയും അമ്മാവന്‍ മരുമകളെയും വിവാഹം കഴിക്കാന്‍ തയ്യാറായത്. പദ്ധതിയില്‍ ഇവര്‍ അപേക്ഷ നല്‍കിയതോടെയാണ് കള്ളം പൊളിഞ്ഞത്. വധുവരന്മാരുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഇവര്‍ തമ്മിലുള്ള ബന്ധം പുറത്താകുകയായിരുന്നു. ചില വ്യക്തികള്‍ സാമ്പത്തിക നേട്ടത്തിനായി എത്രത്തോളം പോകാന്‍ തയ്യാറാണെന്ന കൂടുതല്‍ അന്വേഷണത്തില്‍, തെളിഞ്ഞത് അധികാരികളെ ഞെട്ടിച്ചു. തട്ടിപ്പ് അപേക്ഷകള്‍ Read More…
യുദ്ധത്തില്‍ രണ്ടുരാജ്യങ്ങള്‍ക്കായി വെട്ടിമുറിക്കപ്പെട്ട നഗരം; 78 വര്‍ഷങ്ങള്‍ക്കുശേഷം ഒരുമിക്കുന്നു…!
രണ്ടാം ലോകമഹായുദ്ധകാലത്ത് രണ്ടായി വിഭജിക്കപ്പെട്ട ഒരു നഗരം 78 വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചുവരുന്നു. ഇറ്റലിക്കും സ്ലോവേനിയയ്ക്കും ഇടയിലെ ‘ഗോറിസിയ’ പട്ടണമാണ് വീണ്ടും വരുന്നത്. ഇറ്റലിക്കും സ്ലോവേനിയയ്ക്കും ഇടയില്‍ സ്ഥിതി ചെയ്തിരുന്ന നഗരം 1947 ലാണ് രണ്ടു രാജ്യങ്ങള്‍ക്കുമായി വിഭജിക്കപ്പെട്ടത്. 2025-ല്‍, രണ്ട് നഗരങ്ങളും ആദ്യത്തെ അന്തര്‍ദേശീയ യൂറോപ്യന്‍ സാംസ്‌കാരിക തലസ്ഥാനമായി വീണ്ടും ഒന്നിക്കും. 30,000 ജനസംഖ്യയുള്ള സ്ലോവേനിയയിലെ മനോഹരമായ ആസൂത്രിത മോഡേണിസ്റ്റ് പട്ടണമായ നോവാ ഗോറിക്കയും ഇറ്റലിയുടെ ഭാഗമായി മാറിയ ഗോറിസിയയുമാണ് വീണ്ടും പഴയത് പോലെ ഒന്നിക്കുന്നത്. Read More…
‘ഡിംഗ ഡിംഗ’, ഉഗാണ്ടയില്‍ പടരുന്ന നിഗൂഢരോഗം; പിടിപെടുന്നവര്‍ നൃത്തം ചെയ്യും, കൂടുതലും പെണ്‍കുട്ടികൾ
കടുത്ത പനിയും വിറയലും വരുന്ന നിഗൂഢരോഗം ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയില്‍ പടര്‍ന്നു പിടിക്കുന്നു. ശരീരത്തെ അതിശക്തമായ വിറയല്‍ ബാധിക്കുന്നതിനാല്‍ ‘നൃത്തം പോലെ കുലുക്കുക’ എന്ന് പ്രാദേശികഭാഷയില്‍ അര്‍ത്ഥം വരുന്ന ‘ഡിംഗ ഡിംഗ’ എന്നാണ് അസുഖത്തിന് നാട്ടുകാര്‍ ഇട്ടിരിക്കുന്ന പേര്. ഉഗാണ്ടയിലെ ബുണ്ടിബുഗ്യോ ജില്ലയില്‍ 300-ഓളം പേരെയാണ് രോഗം ബാധിച്ചത്. അസുഖബാധിതര്‍ കൂടുതലും സ്ത്രീകളും പെണ്‍കുട്ടികളുമാണ്. പനിയും ശരീരത്തിന്റെ അനിയന്ത്രിതമായ വിറയലും ചലനശേഷിയെ സാരമായി ബാധിക്കുന്നതായി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ഡിങ്ക ഡിങ്ക’ വൈറസ് ബാധിച്ചവരില്‍ Read More…
അശ്വിന് പിന്നാലെ കോഹ്ലിയും വിരമിക്കുമോ? അടുത്ത ലോകകപ്പിലും അദ്ദേഹമുണ്ടാകുമോ?
ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഇപ്പോഴത്തെ പ്രശ്‌നം സൂപ്പര്‍താരം വിരാട്‌കോഹ്ലിയുടെ മോശം ഫോമാണ്. സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചതോടെ, 30-കളുടെ രണ്ടാം പകുതിയില്‍ നില്‍ക്കുന്ന കോഹ്ലിയിലേക്കും സഹ സീനിയര്‍ താരം രോഹിത് ശര്‍മയിലേക്കും ആ നോട്ടം മാറിക്കഴിഞ്ഞു. എന്നാല്‍ സൂപ്പര്‍താരം ഉടനൊന്നും വിരമിക്കാന്‍ സാധ്യതയില്ലെന്നാണ് അദ്ദേഹത്തിന്റെ ബാല്യകാല പരിശീലകന്‍ രാജ്കുമാര്‍ ശര്‍മ്മ പറയുന്നത്. താരം 2027 ല്‍ നടക്കുന്ന ഏകദിന ലോകകപ്പും ചിലപ്പോള്‍ കളിച്ചേക്കുമെന്നും പറയുന്നു. 2027 ലെ അടുത്ത ഏകദിന ലോകകപ്പ് വരെ കോഹ്ലിക്ക് തുടരാനാകുമോ Read More…
ആരാധകര്‍ കണ്ടത് ദുവയുടെ മുഖമോ, ദീപികയും രണ്‍വീറും മകളുടെ മുഖം വെളിപ്പെടുത്തിയോ?
ഒടുവില്‍ ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും തങ്ങളുടെ മകള്‍ ദുവയുടെ മുഖം ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തിയോ? നവജാത ശിശുവിനൊപ്പമുള്ള രണ്‍വീറിന്റെയും ദീപികയുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലാകുകയാണ്. ഫോട്ടോയിലെ കുഞ്ഞ് തങ്ങളുടെ മകളായ ദുവയാണെന്ന് പല ആരാധകരും വിശ്വസിക്കുന്നത്. അതേസമയം ചിത്രങ്ങളുടെ ആധികാരികത പരിശോധിക്കപ്പെട്ടിട്ടില്ല. ഒരു ഫോട്ടോയില്‍, ദീപികയും രണ്‍വീറും ക്യാമറയിലേക്ക് നോക്കി പുഞ്ചിരിക്കുന്നത് കാണാം. ദീപിക ഒരു കുഞ്ഞിനെ കൈകളില്‍ പിടിച്ചിരിക്കുന്ന നിലയിലാണ് ഒരു ചിത്രം. മറ്റൊരു ചിത്രത്തില്‍ തൊട്ടിലില്‍ കിടക്കുന്ന കുഞ്ഞിന് സമീപം Read More…
ഫ്രാന്‍സിനെ ഞെട്ടിച്ച ഏറ്റവും വലിയ കൂട്ടബലാത്സംഗക്കേസ് ; ഭാര്യയെ 50 പേര്‍ക്ക് കൂട്ടിക്കൊടുത്ത ഭര്‍ത്താവിന് 20 വര്‍ഷം തടവ്
ഫ്രാന്‍സിനെ ഞെട്ടിച്ച വമ്പന്‍ കൂട്ടബലാത്സംഗക്കേസില്‍ 72 കാരന് 20 വര്‍ഷത്തെ കഠിന തടവ്. മയക്കുമരുന്ന് ഉപയോഗിച്ചതിനും ഭാര്യ ഗിസെലെ പെലിക്കോട്ടിനെ മറ്റ് 50 പേര്‍ക്കൊപ്പം കൂട്ടബലാത്സംഗം ചെയ്തതിനുമാണ് ശിക്ഷ. പെലിക്കോട്ട് കുറ്റക്കാരനാണെന്ന് അഞ്ച് ജഡ്ജിമാരുടെ ഫ്രഞ്ച് കോടതി വ്യാഴാഴ്ച കണ്ടെത്തി. ഭാര്യയെ പത്തുവര്‍ഷത്തോളം മയക്കിക്കിടത്തുകയും ആവര്‍ത്തിച്ച് ബലാത്സംഗം ചെയ്യുകയും അപരിചിതരെ ദുരുപയോഗം ചെയ്യാന്‍ അനുവദിച്ചു എന്നുമാണ ആരോപണം. കൂട്ടുപ്രതികളില്‍ ഒരാളായ ജീന്‍ പിയറി മരേച്ചല്‍ സിലിയയുടെ ഭാര്യയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതിനും മകള്‍ കരോളിന്‍, മരുമക്കളായ ഔറോര്‍, Read More…
67കാരിക്ക് അജ്ഞാതനുമായി 7വര്‍ഷത്തെ പ്രണയം; തട്ടിപ്പറിഞ്ഞത് 4.4 കോടി രൂപ നഷ്ടപ്പെട്ടപ്പോള്‍
ജീവിതത്തില്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത കാമുകനുമായി അഗാധപ്രണയത്തില്‍ അകപ്പെട്ട 67 കാരിക്ക് തട്ടിപ്പിന് ഇരയായി നഷ്ടമായത് 4.4 കോടി രൂപ. മലേഷ്യയിലെ ക്വാലാലംപൂരില്‍ നിന്നുള്ള സ്ത്രീ ഏഴ് വര്‍ഷമായി പങ്കാളിയെ നേരിട്ട് കാണാതെ പ്രണയിക്കുകയും 2.2 ദശലക്ഷം മലേഷ്യന്‍ റിംഗിറ്റ് (ഏകദേശം 4.4 കോടി രൂപ) അവര്‍ക്ക് തട്ടിപ്പിനിരയായി നഷ്ടമാകുകയും ചെയ്തു. 2017 ഒക്ടോബറിലാണ് തട്ടിപ്പിന്റെ തുടക്കം. ഇര തട്ടിപ്പുകാരനുമായി ഫെയ്സ്ബുക്കില്‍ ബന്ധപ്പെട്ടതോടെയാണ് പ്രണയം ആരംഭിച്ചത്. സിംഗപ്പൂരില്‍ മെഡിക്കല്‍ ഉപകരണങ്ങളുടെ വ്യാപാരം നടത്തുന്ന ഒരു അമേരിക്കന്‍ വ്യവസായിയായി Read More…









