ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിക്ക് വേണ്ടിയുള്ള ടെസ്റ്റ് പരമ്പര ഒരു പക്ഷേ കരിയറിലെ ഏറ്റവും മോശം സമയം സമ്മാനിക്കപ്പെട്ടത് സൂപ്പര്‍ബാറ്റര്‍മാരായ വിരാട്‌കോഹ്ലിക്കും നായകന്‍ രോഹിത് ശര്‍മ്മയ്ക്കും ആയിരിക്കും. കരിയറില്‍ ഏറ്റവും മോശം ഫോമിനെ നേരിടുന്ന കോഹ്ലി ചെറിയ സ്‌കോറില്‍ പുറത്താകുന്നതിന് പുറമേ കലഹത്തിന്റെ കാര്യത്തിലും മുന്നിലുണ്ട്. പരമ്പരയില്‍ ഇതുവരെ ഒരു ഇന്നിംഗ്‌സിലെ സെഞ്ച്വറി മാത്രമുള്ള വിരാട് കോഹ്ലി നിരന്തരം പരാജയപ്പെടുകയാണ്. ചെറിയ സ്‌കോറില്‍ പുറത്താകുന്നതിന് പിന്നാലെ ആരാധകരുമായി ഇടയുന്നതിന്റെ പേരിലും വാര്‍ത്തകളില്‍ നിറയുന്നു. വെള്ളിയാഴ്ച Read More…
Author: Priya
ബെംഗളൂരു വിമാനത്താവളത്തില്‍ യാത്രികന് ഹൃദയാഘാതം ; ഡല്‍ഹിക്ക് പറക്കാനെത്തിയ ഡോക്ടര്‍ രക്ഷകയായി
ബെംഗളൂരു: മരണത്തിന്റെ മുഖത്ത് നിന്നും ഒരാളെ ജീവിതത്തിലേക്ക് തിരിച്ചുകയറ്റുക എന്നത് എല്ലാ മനുഷ്യരെയും സംബന്ധിച്ച് പരമപ്രധാനമായ കാര്യമാണ്. അപ്പോള്‍ പിന്നെ ഞായറാഴ്ച ഹൃദയാഘാതം വന്നൊരാളെ രക്ഷപ്പെടുത്തി സ്വന്തം കര്‍ത്തവ്യം നിര്‍വ്വഹിച്ച ഡോ. ഗരിമ അഗര്‍വാളിനെ യഥാര്‍ത്ഥ ഹീറോയിന്‍ എന്ന് വിളിച്ചാല്‍ അത് കുറഞ്ഞു പോകത്തേയുള്ളു. ഞായറാഴ്ച വൈകുന്നേരം കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചായിരുന്നു ഗരിമയുടെ കയ്യൊപ്പ് പതിഞ്ഞ സംഭവം നടന്നത്. ഡല്‍ഹിയില്‍ കുടുംബത്തിനൊപ്പം ചേരാന്‍ കാത്തു നിന്ന ഡോക്ടര്‍ കുഴഞ്ഞുവീണ 40 വയസ്സുള്ള സഹയാത്രികന്റെ രക്ഷകയായി. വര്‍ത്തൂരിലെ Read More…
പ്രണയം ഉള്‍പ്പെടെ എല്ലാത്തരം ബന്ധങ്ങളും ഇഷ്ടമാണ് ; പക്ഷേ വിവാഹത്തോട് താല്‍പ്പര്യമില്ല, കാരണം പറഞ്ഞ് ശ്രുതിഹാസന്‍
വ്യക്തിജീവിതത്തെക്കുറിച്ച് ഇതിനകം പല തവണ ചോദ്യങ്ങള്‍ നേരിടുകയും തലക്കെട്ടുകള്‍ക്ക് ഇരയാകുകയും ചെയ്തിട്ടുള്ളയാളാണ് ശ്രുതിഹാസന്‍. എന്നാല്‍ ഒടുവില്‍ വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ നേരിടാന്‍ തന്നെ താരം തീരുമാനിച്ചിരിക്കുകയാണ്. വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്നും പതിവായി അകന്നു നിന്നിരുന്ന താരം അടുത്തിടെ തനിക്ക് ബന്ധങ്ങളിലേ താല്‍പ്പര്യമുള്ള വിവാഹത്തില്‍ ഇല്ലെന്ന് പറഞ്ഞു. പിങ്ക്‌വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. തനിക്ക് വിവാഹിതയാകാന്‍ താല്‍പ്പര്യമില്ലെന്ന മുന്‍ നിലപാട് നടി ആവര്‍ത്തിച്ചു. താന്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നത് ബന്ധങ്ങളില്‍ ആണെന്നും എന്നാല്‍ വിവാഹം പ്രവചനാതീതവും അനിശ്ചിതവുമാണെന്നും Read More…
സൂര്യ കാര്‍ത്തിക് സുബ്ബരാജ് ടീമിന്റെ റിട്രോയുടെ ടീസര്‍ ; റിവഞ്ച് ആക്ഷന്‍ ത്രില്ലറായിരിക്കുമെന്ന് സൂചന
വലിയ പ്രതീക്ഷ ഉയര്‍ത്തിയെങ്കിലും ബോക്‌സോഫീസില്‍ കാര്യമായ ചലനം ഉണ്ടാക്കാതെ കടന്നപോയ കങ്കുവയ്ക്ക് ശേഷം പ്രതിഭാധനനായ കാര്‍ത്തിക് സുബ്ബരാജിന്റെ സിനിമയില്‍ പ്രതീക്ഷ വെച്ചിരിക്കുകയാണ് നടന്‍ സൂര്യ. ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ സിനിമയുടെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. അതിശക്തമായ ആക്ഷന്‍ മൂവിയായിട്ടാണ് റിട്രോ എത്തുന്നത്. എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് സിനിമയുടെ കീസര്‍ സൂര്യ ഷെയര്‍ ചെയ്തത്. 2025 വേനല്‍ക്കാലത്ത് സിനിമ തീയേറ്ററില്‍ എത്തുമെന്ന് താരം സൂചന നല്‍കുന്നു. സിനിമയിലെ നായിക പൂജാ ഹെഗ്‌ഡേയാണ്. സൂര്യയും പൂജയും കാമുകീകാമുകന്മാരായിരിക്കുമെന്ന സൂചനയാണ് സിനിമ Read More…
ഉസ്മാന്‍ ഖ്വാജയ്ക്ക് ബുംറെ പേടിസ്വപ്നം; നാലു കളിയിലും ആദ്യ ഇന്നിംഗ്‌സില്‍ വീഴ്ത്തി
ആദ്യ രണ്ടു മത്സരങ്ങളും ഇരു ടീമുകളും ഓരോന്ന് വീതം ജയിക്കുകയും മൂന്നാം മത്സരം സമനിലയില്‍ ആകുകയും ചെയ്തതിനാല്‍ എംസിജിയിലെ ബോക്സിംഗ് ഡേ ടെസ്റ്റ് ഏറെ നിര്‍ണ്ണായകമാണ്. നാലാം ടെസ്റ്റിന്റെ ആദ്യ ദിവസം ഇന്ത്യയുടെ സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംറയെ കാത്തിരുന്നത് അപൂര്‍വനേട്ടത്തിന്റെ പ്രഭാതമായിരുന്നു.. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയുടെ ഈ പരമ്പരയിലെ അഞ്ചാം തവണയും ഓസീസ് ഓപ്പണര്‍ ഉസ്മാന്‍ ഖ്വാജയെ പുറത്താക്കിയത് ബുംറെയുടെ തീ തുപ്പും പന്തായിരുന്നു. മിഡില്‍ സെഷനില്‍ ബുംറയുടെ ഏറ്റവും പുതിയ സ്‌പെല്ലിന്റെ ആദ്യ ഡെലിവറി ഒരു Read More…
ഇന്ത്യയില്‍ കറന്‍സിനോട്ടുകള്‍ ഇങ്ങിനെയാണ് വന്നത്, ഒറ്റ രൂപയുടെ കഥ
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെയും പുരോഗതിയെ പ്രതിഫലിപ്പിക്കുന്ന കാര്യങ്ങളായിട്ടാണ് ലോകത്ത് നോട്ടുകളുടെ ഉദയം. പേപ്പര്‍ മണി വന്നതോടെ ഇടപാടുകള്‍ കൂടുതല്‍ എളുപ്പമായത്. ഇന്ത്യയിലെ കറന്‍സി നോട്ടിന്റെ കൗതുകകരമായ കഥ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം വരെ നീണ്ടുകിടക്കുന്ന സമ്പന്നമായ ചരിത്രം വഹിക്കുന്ന ഒരു ലളിതമായ കടലാസാണ്. ഇന്ത്യയില്‍ ആദ്യമായി ഉണ്ടായ ഒരു രൂപ നോട്ടിന്റെ അവതരണം പഴയ പാരമ്പര്യങ്ങളെ പുതിയ ആശയങ്ങളുമായി കൂട്ടിയിണക്കുന്നതായിരുന്നു. പ്രശസ്തമായ ലാന്‍ഡ്മാര്‍ക്കുകളുടെയും മനോഹരമായ സസ്യങ്ങളുടെയും മൃഗങ്ങളുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള നോട്ടുകള്‍ ഇന്ത്യയുടെ ഭൂതകാലത്തിന്റെയും വര്‍ത്തമാന കാലത്തിന്റെയും Read More…
ലോകത്തെ മൂന്നാമത്തെ സമ്പന്നന്‍ 80 കാരന്റെ ആറാം ഭാര്യ; 30കാരി ജോളിന്‍ ഷൂവിനെ തെരഞ്ഞ് നെറ്റിസണ്‍മാര്‍
നവംബര്‍ 23-ന്, മിഷിഗണ്‍ യൂണിവേഴ്സിറ്റിയുടെ ബൂസ്റ്റര്‍ ഗ്രൂപ്പിന്റോയി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റ് വ്യാപകമായി ശ്രദ്ധ നേടിയിരുന്നു. ചാമ്പ്യന്‍സ് സര്‍ക്കിള്‍ എന്നു കൂടി അറിയപ്പെടുന്ന മിഷിഗണ്‍ യൂണിവേഴ്സിറ്റിയുടെ ബൂസ്റ്റര്‍ ഗ്രൂപ്പ്, അതിന്റെ സ്‌കൂള്‍ ഫുട്ബോള്‍ ടീമിനായി സ്റ്റാര്‍ ക്വാര്‍ട്ടര്‍ബാക്ക് ബ്രൈസ് അണ്ടര്‍വുഡുമായി കോടിക്കണക്കിന് ഡോളറിന്റെ ഒര ഡീല്‍ ഉറപ്പിക്കുന്നതില്‍ വിജയം പ്രഖ്യാപിച്ചുകൊണ്ടു നടത്തിയ പോസ്റ്റായിരുന്നു അത്. അതില്‍ മിഷിഗണ്‍ യൂണിവേഴ്‌സിറ്റിയിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയും 33 കാരിയുമായ ചൈനാക്കാരി ജോളിന്‍ ഷൂവിന് അഭിനന്ദനങ്ങള്‍ ചൊരിഞ്ഞിരുന്നു. അന്നു മുതല്‍ ജോളിന്‍ Read More…
വേദനയുടെ വാര്‍ദ്ധക്യം: 40 വര്‍ഷത്തിനിടയില്‍ പ്രേമലതയ്ക്ക് 14 ശസ്ത്രക്രിയകള്‍; പ്രതീക്ഷ ദത്തുപുത്രന്‍
ന്യൂഡല്‍ഹി: 1984 മെയ് മാസത്തിലെ ഒരു ദിവസമായിരുന്നു. ഡല്‍ഹിയിലെ കടുത്ത ചൂടില്‍ 19 കാരിയായ പ്രേമലത അന്ന് രാത്രിയില്‍ പുറത്തായിരുന്നു കിടന്നുറങ്ങിയത്. വേനല്‍ച്ചൂടില്‍ നിന്ന് ആശ്വാസം തേടി, മാള്‍ റോഡിനടുത്തുള്ള പിതാവിന്റെ വസതിയില്‍ വെളിയില്‍ ഉറങ്ങി. എന്നാല്‍ ആ രാത്രി അവളുടെ ജീവിതത്തെ ശാശ്വതമായി മാറ്റുമെന്ന് പ്രേമലത അറിഞ്ഞിരുന്നില്ല. അസഹനീയമായ വേദന അനുഭവപ്പെട്ട് ഞെട്ടി ഉണര്‍ന്നപ്പോഴായിരുന്നു അവളുടെ മുഖത്തും കഴുത്തിലും നെഞ്ചിലും ആസിഡാണ് ഒഴുകിയിറങ്ങുന്നതെന്ന് അറിഞ്ഞത്. 1984 ഫെബ്രുവരിയില്‍, ആക്രമണത്തിന് മാസങ്ങള്‍ക്ക് മുമ്പ്, സമകാലികരായ മിക്ക കൗമാരക്കാരും Read More…
കുടുംബം തകരുമെന്ന് ഭയം; ചൈനാക്കാരി ഇരട്ട സഹോദരിയായി അഭിനയിച്ചത് അഞ്ചുവര്‍ഷം
കുടുംബത്തെ തകര്‍ക്കുമെന്ന് ഭയന്ന് ഇരട്ട സഹോദരിയുടെ മരണവിവരം അറിയാതിരിക്കാതെ അവരായി അഭിനയിച്ച് മുത്തശ്ശനെയും മുത്തശ്ശിയെയും യുവതി കബളിപ്പിച്ചത് അഞ്ചു വര്‍ഷം. കാനഡയില്‍ താമസിക്കുന്ന ചൈനീസ് യുട്യൂബറും ഇന്‍ഫ്‌ളുവെന്‍സറുമായ യുവതിയുടെ വെളിപ്പെടുത്തല്‍ ഓണ്‍ലൈനില്‍ ചര്‍ച്ചയായി. രണ്ടു ലക്ഷം ഫോളോവേഴ്‌സുള്ള ആനി നിയുവിന്റേതാണ് വെളിപ്പെടുത്തല്‍. പേര് വെളിപ്പെടുത്താത്ത അവരുടെ ഇരട്ട സഹോദരി അഞ്ച് വര്‍ഷം മുമ്പ് വൈറല്‍ മെനിഞ്ചൈറ്റിസ് ബാധിച്ച് മരിച്ചു. വര്‍ഷങ്ങളോളം ഇവര്‍ തന്റെ മുത്തച്ഛനെയും മുത്തശ്ശിയേയും ഇരട്ടസഹോദരിയെന്ന വ്യാജേനെ വിളിച്ചുകൊണ്ടിരുന്നു. ഇരട്ടകളുടെ രൂപം പോലെ ശബ്ദവും സമാനമായിരുന്നതിനാല്‍ Read More…









