ആദ്യമായി മമ്മൂട്ടിയുമായി ഒന്നിക്കുന്ന ആദ്യ മലയാളസിനിമ ഡൊമിനിക് ആന്റ് ദി ലേഡീസ് പഴ്സിന്റെ പ്രമോഷണല്‍ പരിപാടികളിലാണ് സംവിധായകന്‍ ഗൗതംമേനോന്‍. പക്ഷേ തന്റെ സ്വപ്‌ന പദ്ധതികളില്‍ പെടുന്ന ‘ധ്രുവനച്ചത്തിരം’ എങ്ങിനെ തീയേറ്ററില്‍ എത്തിക്കുമെന്ന ആലോചനയും സംവിധായകനെ കുഴയ്ക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ സൂര്യ നായകനായി വരേണ്ട സിനിമയില്‍ വിക്രമാണ് ഒടുവിലെത്തിയത്. അടുത്തിടെ യാണ് ഗൗതം മേനോന്‍ സിനിമ സൂര്യ ഒഴിവാക്കിയതിലുള്ള നിരാശ പരസ്യമായി പ്രകടിപ്പിച്ചത്. മമ്മൂട്ടി സിനിമയുടെ പ്രമോഷന്‍ പരിപാടികള്‍ക്കിടയില്‍ സംസാരിക്കവേ, ഗൗതം സൂര്യ യുമായുള്ള തന്റെ മുന്‍കാല സഹകരണവും ഇരുവരും Read More…
Author: Priya
ചാംപ്യന്‍സ്‌ട്രോഫി ടീമില്‍ എന്തുകൊണ്ടു സഞ്ജുവില്ല ? ഗവാസ്‌ക്കര്‍ പറയുന്ന കാരണം ഇതാണ്
ചാംപ്യന്‍സ്‌ട്രോഫി ക്രിക്കറ്റിനുള്ള ടീമില്‍ സഞ്ജുസാംസണ് അവസരം കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു അദ്ദേഹത്തിന്റെയും മലയാളികളായ ആരാധകരുടെ പ്രതീക്ഷ മുഴുവനും. എന്നാല്‍ സഞ്ജുവിനെ ടീമിലെടുക്കുന്നതിന് പകരം സെലക്ടര്‍മാര്‍ വിശ്വാസം അര്‍പ്പിച്ചത് ഋഷഭ് പന്തിലായിരുന്നു. എന്നാല്‍ ശനിയാഴ്ച ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ സഞ്ജുവിന്റെ ഒഴിവാക്കലിനെ ന്യായീകരിച്ച് ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌ക്കര്‍ രംഗത്ത് വന്നു. ഫെബ്രുവരി 19 ന് ആരംഭിക്കുന്ന മാര്‍ക്വീ ടൂര്‍ണമെന്റിനുള്ള രണ്ട് വിക്കറ്റ് കീപ്പിംഗ് ഓപ്ഷനുകളായി കെഎല്‍ രാഹുലിനെയും ഋഷഭ് പന്തിനെയും ഇന്ത്യ തിരഞ്ഞെടുത്തപ്പോള്‍ സാംസണെ ടീമില്‍ നിന്ന് Read More…
വീട്ടിലേക്ക് കടിച്ചെടുത്തുകൊണ്ടു വന്ന് നായ 4വയസുകാരന് കളിക്കാന്‍ കൊടുത്തത് ‘നാടന്‍ബോംബ്’
എറിയുന്ന എന്തുസാധനവും എടുത്തുകൊണ്ടുവരാന്‍ പരിശീലിപ്പിക്കപ്പെട്ട ഒരു നായ നാലു വയസ്സുകാരന്റെ അരികില്‍ കൊണ്ടിട്ടത് ബോംബ്. ‘മിന്നാരം’ സിനിമയിലെ ജഗതിയുടെ രംഗം ഓര്‍മ്മിപ്പിക്കുന്ന സംഭവം ഉണ്ടായത് തായ്‌ലന്റില്‍ ആയിരുന്നു. തായ്‌ലന്റുകാരനായ സൈനികന്റെ വീട്ടിലെ ലാബ്രഡോര്‍ ഗോള്‍ഡന്‍ റിട്രീവര്‍ ഇനത്തില്‍പെട്ട നായയായിരുന്നു ഇങ്ങിനെ ചെയ്തത്. ജനുവരി 2 ന് വടക്കുകിഴക്കന്‍ തായ്ലന്‍ഡിലെ ഉഡോണ്‍ താനി പ്രവിശ്യയിലെ വീട്ടിലിരുന്ന് സ്ഫോടക വസ്തു കൈവശം വച്ചു കളിക്കുന്ന നിലയില്‍ തന്റെ നാല് വയസ്സുള്ള മകനെ തായ് സൈനികന്‍ കണ്ടെത്തുകയായിരുന്നു. എവിടെ നിന്നാണ് ഇത് Read More…
രാജിക്കത്തിന്റെ ഡ്രാഫ്റ്റ് കീബോര്‍ഡില്‍ പൂച്ച തട്ടി ‘സെന്‍ഡാ’യി; യുവതിക്ക് ജോലിയും ബോണസും പോയി…!
ഡ്രാഫ്റ്റ് ചെയ്തിരുന്ന രാജിക്കത്ത് വളര്‍ത്തുപൂച്ച അയച്ചുകൊടുത്തതിനെ തുടര്‍ന്ന് യുവതിക്ക് ജോലി നഷ്ടമായി. ചൈനയിലെ ചോങ്കിംഗ് മുനിസിപ്പാലിറ്റിയില്‍ നടന്ന സംഭവത്തില്‍ ജോലിയിലെ വിരസതമൂലം രാജിക്കത്ത് എഴുതിയെങ്കിലും അയയ്ക്കാന്‍ മടിച്ചു നിന്നപ്പോഴാണ് യുവതിയുടെ പൂച്ച കംപ്യൂട്ടറിന്റെ കീബോര്‍ഡിലേക്ക് ചാടിക്കയറിയതും ‘സെന്റ’ ഓപ്ഷന്‍ എന്ററായതും. അബദ്ധത്തില്‍ ഇ മെയില്‍ ബോസിന് പോകുകയും ചെയ്തതോടെ പണി പോയ യുവതി ഇപ്പോള്‍ ജീവിതമാര്‍ഗ്ഗം കണ്ടെത്താനും തന്റെ വീട്ടിലെ ഒമ്പത് പൂച്ചകളെ പോറ്റാനും പുതിയ ജോലി തേടുകയാണ്. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ ചോങ്കിംഗ് മുനിസിപ്പാലിറ്റിയില്‍ നിന്നുള്ള 25 Read More…
അതുകൊണ്ടാണ് തെലുങ്ക്, മലയാളം സിനിമകള്‍ ‘എലിസ്റ്റ്’ ബോളിവുഡ് സിനിമകളെ പിന്നിലാക്കുന്നത്: മാധവന്‍
ഒടിടി വന്നതോടു കൂടി പാന്‍ ഇന്ത്യന്‍ സിനിമകളില്‍ ഏറ്റവും കൂടുതല്‍ മൈലേജ് ഉണ്ടായത് മലയാളത്തിനും തമിഴിനുമാണെന്നാണ് പൊതുവേയുള്ള ഒരു സംസാരം. ഇന്ത്യന്‍ സിനിമകളില്‍ കാമ്പുള്ള കഥകളും വ്യത്യസ്തമായ ട്രീറ്റ്‌മെന്റും കൊണ്ട് ഹിന്ദിസിനിമകളേക്കാളും ജനകീയമായി മാറിയിരിക്കുകയാണ് തെന്നിന്ത്യന്‍ സിനിമകള്‍. തെലുങ്ക്, മലയാളം സിനിമകള്‍ എങ്ങിനെയാണ് വന്‍ ബജറ്റില്‍ ഒരുങ്ങിയിട്ട് പോലും ബോളിവുഡ് സിനിമകളെക്കാളും മുകളിലേക്ക് പോകുന്നതെന്നതിനെക്കുറിച്ച് പറയുകയാണ് നടന്‍ മാധവന്‍. ഹിന്ദി ഫിലിം ബെല്‍റ്റിന്റെ വര്‍ദ്ധിച്ചുവരുന്ന ഉള്ളടക്ക അടിത്തറയ്‌ക്കെതിരെ തെലുങ്ക്, മലയാളം ചലച്ചിത്ര വ്യവസായങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെക്കുറിച്ച് Read More…
രവിമോഹനും ഭാര്യ ആരതിയും അനുരഞ്ജനത്തിലേക്കോ? വിവാഹമോചനത്തിനിടയില്‍ ഇരുവരും ചര്‍ച്ചയ്ക്ക്
ഔദ്യോഗികമായി വിവാഹമോചനം പ്രഖ്യാപിച്ച നടന്‍ രവിമോഹനും വേര്‍പിരിഞ്ഞ ഭാര്യ ആരതി അനുരഞ്ജനത്തിനുള്ള ചര്‍ച്ചയിലാണോ? നടന്‍ രവി മോഹന്‍ തന്റെ ഭാര്യ ആരതി രവിയില്‍ നിന്ന് 2024 സെപ്റ്റംബറില്‍ വിവാഹമോചനം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ദമ്പതികള്‍ ഇപ്പോള്‍ അനുരഞ്ജനത്തിനായി ശ്രമിക്കുന്നതായി വാര്‍ത്ത. രവി മോഹന്‍ തന്റെ സമീപകാല റിലീസായ ‘കാതലിക്കാ നേരമില്ലൈ’ എന്ന ചിത്രത്തിന്റെ വിജയത്തിന്റെ സന്തോഷത്തിലാണ്. ഇതിനിടയിലാണ് അദ്ദേഹത്തിന്റെ വ്യ.ക്തി ജീവിതം ഒരിക്കല്‍ കൂടി ശ്രദ്ധ ആകര്‍ഷിച്ചരിക്കുന്നത്. ദമ്പതികളുടെ വരാനിരിക്കുന്ന വിവാഹമോചന കേസ് പുതിയ തീയതിയിലേക്ക് മാറ്റിവച്ചിരിക്കുകയാണ്. അവസാന Read More…
ഐപിഎല്‍ 2025 സീസണ്‍: പഞ്ചാബ് തന്നെ ടീമിലെടുക്കുമോ എന്ന് പേടിച്ചിരുന്നെന്ന് ഋഷഭ് പന്ത്
കിംഗ്‌സ് ഇലവന്‍ പഞ്ചാബ് തന്നെ ടീമിലെടുക്കുമോ എന്ന് ഭയപ്പെട്ടിരുന്നതായി ഇന്ത്യന്‍ താരം ഋഷഭ് പന്ത്. ലഖ്നൗ സൂപ്പര്‍ ജയന്റസ് നായകനായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പന്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. മെഗാ ലേലത്തിന്റെ ദിവസം പഞ്ചാബ് കിംഗ്സ് തന്നെ ടീമിലെത്തിച്ചേക്കുമോ എന്ന ടെന്‍ഷനിലാണ് താന്‍ കഴിച്ചുകൂട്ടിയതെന്നാണ് താരം പറഞ്ഞത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 പതിപ്പിന് മുന്നോടിയായി ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ പ്രിന്‍സിപ്പല്‍ ഉടമ സഞ്ജീവ് ഗോയങ്ക ഋഷഭ് പന്തിനെ ഫ്രാഞ്ചൈസിയുടെ പുതിയ ക്യാപ്റ്റനായി പ്രഖ്യാപിച്ചിരിക്കുകയാണ്. പന്തിനെ ചെന്നൈ സൂപ്പര്‍ Read More…
മെസ്സി… മെസ്സിവിളി ഇത്തവണ ക്രിസ്ത്യാനോയെ അലോസരപ്പെടുത്തിയില്ല! തംപ്‌സ്അപ്പ് കാട്ടി പുഞ്ചിരിച്ച് താരം
മെസ്സിയുമായുള്ള റൊണാള്‍ഡോയുടെ മത്സരം ഒരു ദശാബ്ദത്തിലേറെയായി ഫുട്ബോളിന്റെ മുന്‍നിരയിലുണ്ട്. രണ്ടു ലീഗിലായിട്ടും രണ്ടുപേരെയും ചേര്‍ത്തുള്ള വൈരം അതാതു ലീഗിലെ ആള്‍ക്കാര്‍ ഉപയോഗിക്കുന്നുണ്ട്. സൗദിലീഗില്‍ കളിക്കുന്ന റൊണാള്‍ഡോയാണ് ഇതിന്റെ ഏറ്റവും ഇരയാകുന്നത്. എന്നാല്‍ വെള്ളിയാഴ്ച ബുറൈദയില്‍ നടന്ന സൗദി പ്രോ ലീഗ് മത്സരത്തില്‍ തന്നെ മെസിയെന്ന് കളിയാക്കിയ കാണികള്‍ക്ക് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നല്‍കിയ മറുപടി വൈറലാണ്. അല്‍ നാസറും അല്‍ താവൂണും തമ്മില്‍ 1-1 സമനിലയില്‍ പിരിഞ്ഞ മത്സരത്തില്‍ ടീം ലീഗ് ടേബിളില്‍ നാലാം സ്ഥാനത്തേക്ക് താഴ്ന്നിരിക്കുകയാണ്. പതിവുപോലെ, Read More…
ബോളിവുഡില്‍ മലയാള സിനിമകള്‍ വിജയിക്കാത്തതിന് കാരണം ഇതാണ് ; ഉണ്ണിമുകുന്ദന്റെ പ്രതികരണം വൈറല്‍
‘മാര്‍ക്കോ’യുടെ വിജയത്തില്‍ കുതിക്കുകയാണ് ഉണ്ണിമുകുന്ദന്‍. ഇത് ഹിന്ദി പ്രേക്ഷകര്‍ക്കിടയില്‍ അദ്ദേഹത്തിന് പുതിയ ആരാധകരെ സൃഷ്ടിച്ചു. എന്തുകൊണ്ടാണ് മലയാള സിനിമകള്‍ ഹിന്ദി വിപണിയില്‍ തിയറ്ററുകളില്‍ വിജയിക്കാത്തത് എന്നതിനെക്കുറിച്ച് അടുത്തിടെ ഉണ്ണി മുകുന്ദന്‍ തന്റെ ചിന്തകള്‍ പങ്കുവെച്ചിരുന്നു. മാര്‍ക്കോ നടന്റെ അഭിപ്രായത്തില്‍ ബജറ്റാണ് പ്രശ്‌നം. ”ബജറ്റാണ് പ്രാഥമിക വിഷയം. അതിനെ പിന്തുണയ്ക്കാന്‍ നിങ്ങള്‍ക്ക് വിജയകരമായ ഉദാഹരണങ്ങളും ഉണ്ടായിരിക്കണം. ഒരു സിനിമ ഒരു വാണിജ്യ തലത്തിലെത്തണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുമ്പോള്‍, അത് സാധാരണ പ്രവര്‍ത്തനമാണ്, കാരണം കൂടുതല്‍ പ്രേക്ഷകരിലേക്ക് പ്രവര്‍ത്തനം കൊണ്ടുപോകാന്‍ എളുപ്പമാണ്. Read More…









