Movie News

‘കരിയറില്‍ വിജയം നേടാന്‍ കുടുംബത്തെ നഷ്ടപ്പെടുന്നു’ അതൊരു കോംപ്രമൈസ് ആണെന്ന് രശ്മികാ

മഹേഷ് ബാബു, അല്ലു അര്‍ജുന്‍, വിജയ്, കാര്‍ത്തി തുടങ്ങിയ ഹെവി വെയ്റ്റുകള്‍ക്കൊപ്പമാണ് നടി രശ്മികാമന്ദനയുടെ സ്ഥാനം. 2016ല്‍ കിരിക് പാര്‍ട്ടി എന്ന കന്നഡ ചിത്രത്തിലൂടെ അരങ്ങേറിയ ശേഷം രശ്മികയുടെ കരിയര്‍ ഒരു മുകളിലേക്കുള്ള പാതയിലാണ്. എന്നാല്‍ വിജയത്തിന്റെ വഴിയില്‍ താന്‍ ഏറ്റവും മിസ് ചെയ്യുന്നത് കുടുംബത്തെയാണെന്ന് നടി വ്യക്തമാക്കുന്നു. ”കുടുംബത്തോടൊപ്പം വേണ്ടത്ര സമയം ചെലവഴിക്കാന്‍ കഴിയുന്നില്ല. അതാണ് എന്റെ യാത്രയിലെ ഏറ്റവും വലിയ വിട്ടുവീഴ്ച. ഞാന്‍ വളര്‍ന്നുവന്നപ്പോള്‍, എന്റെ അമ്മ എപ്പോഴും എന്നോട് പറഞ്ഞു, നിങ്ങള്‍ക്ക് നിങ്ങളുടെ Read More…

Sports

ഐസിസി- 2024 ഏകദിനം; ശ്രീലങ്കന്‍ താരം അസലങ്ക നായകന്‍ ; ഒരൊറ്റ ഇന്ത്യന്‍താരവും ടീമിലില്ല

കഴിഞ്ഞവര്‍ഷം കാര്യമായി ഏകദിനം കളിക്കാതിരുന്നത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാകുന്നു. ഐസിസിയുടെ 2024 ലെ ഏകദിന ടീമില്‍ ഇന്ത്യാക്കാരാരുമില്ല. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ മൂന്ന് ഏകദിനങ്ങള്‍ മാത്രം കളിച്ച ഇന്ത്യ ഒരു കളി പോലും ജയിച്ചില്ല. രണ്ടെണ്ണം തോറ്റപ്പോള്‍ ഒരു മത്സരം സമനിലയിലായി. 2023 ലെ ഏകദിന ലോകകപ്പിന്റെ സെമി ഫൈനലില്‍ ന്യൂസിലന്‍ഡിന് എതിരെ വാങ്കഡെയിലാണ് മെന്‍ ഇന്‍ ബ്ലൂ അവസാനമായി വിജയിച്ചത്. ഈ വര്‍ഷത്തെ ഏകദിന ടീമിന്റെ ക്യാപ്റ്റനായി ശ്രീലങ്കയുടെ ചരിത് അസലങ്ക തിരഞ്ഞെടുക്കപ്പെട്ടു. Read More…

Good News

പഴയ ചൈനീസ് സഹപാഠിയെ തെരഞ്ഞ് അമേരിക്കക്കാരി; 22 മണിക്കൂറിനുളളില്‍ കണ്ടെത്തി നെറ്റിസണ്‍മാര്‍

വര്‍ഷങ്ങള്‍ക്ക് മുമ്പ് വേര്‍പിരിഞ്ഞുപോയ തന്റെ ചൈനീസ് സുഹൃത്തിനെ അമേരിക്കക്കാരിക്ക് കണ്ടെത്തിക്കൊടുത്ത് ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ റെഡ്നോട്ട്. 21 വയസ്സുള്ള അമേരിക്കക്കാരി തന്റെ ദീര്‍ഘകാല ബാല്യകാല സുഹൃത്തായിരുന്ന സൈമണ് വേണ്ടിയാണ് റെഡ്‌നോട്ടില്‍ എത്തിയത്. വെറും 22 മണിക്കൂറിനുള്ളില്‍ റെഡ്‌നോട്ട് ഉപയോക്താക്കള്‍ സൈമണെ കാതറീന സീലിയയുടെ അരികിലെത്തിച്ചു. യുഎസിലെ ടിക്ടോക്ക് ഉപയോക്താക്കള്‍ ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ റെഡ്നോട്ടിലേക്ക് ഒഴുകാന്‍ തുടങ്ങിയതുമായി ബന്ധപ്പെട്ട് പുറത്തുവന്നിരിക്കുന്ന കഥ വൈറലാണ്. റെഡ്‌നോട്ടില്‍ ജനുവരി 15 ന് ചേര്‍ന്നശേഷം 20,000-ത്തിലധികം ഫോളോവേഴ്സിനെ റെഡ്‌നോട്ടില്‍ Read More…

Oddly News

ജീവനക്കാരുടെ ശുചിമുറിയില്‍ കാമറ, കൂടുതല്‍ സമയം ചെലവഴിക്കുന്നവരുടെ ലിസ്റ്റിട്ട് കമ്പനി; വിവാദം

ബാത്ത്‌റൂമില്‍ പോകുന്നവരെ നിരീക്ഷിക്കാനും അവര്‍ എത്രസമയം പ്രാഥമിക കാര്യങ്ങള്‍ക്കായി എടുക്കുന്നുണ്ടെന്നും കണക്കാക്കാന്‍ ക്യാമറ വെച്ച് ചൈനയിലെ ഒരു കമ്പനി. ബാത്തറൂമില്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്നവരുടെ പേരു വിവരങ്ങള്‍ കമ്പനി ചുവരില്‍ എഴുതിപ്പറ്റിക്കുകയും ചെയ്താലോ? റെസ്റ്റ് റൂമിന്റെ മുകള്‍ത്തട്ടില്‍ ക്യാമറ വെച്ചാണ് കമ്പനി ഇക്കാര്യങ്ങളെല്ലാം അളക്കുന്നത്. ബാത്ത്‌റൂം ബ്രേക്ക് പോലും നിരീക്ഷിക്കപ്പെടുകയും ‘നാണക്കേട് ചുമര്‍’ ഉണ്ടാക്കുകയും ചെയ്ത കമ്പനി ഇപ്പോള്‍ വിവാദം നേരിടുകയാണ്. ബാത്ത്റൂം സ്റ്റാളുകളില്‍ കൗണ്ട്ഡൗണ്‍ ടൈമറുകള്‍ സ്ഥാപിക്കുകയോ ബാത്ത്റൂമുകളുടെ ഇടവേളകള്‍ പ്രതിദിനം ഒന്നായി പരിമിതപ്പെടുത്തുകയോ Read More…

Movie News

അന്ന് ജീവിക്കാന്‍ 50 രൂപയ്ക്ക് ചായ കൊടുക്കാന്‍ പോയി; ഇന്ന് 200 കോടി വാങ്ങുന്ന സൂപ്പര്‍താരം…!

ഇന്ത്യന്‍ സിനിമാവേദിയില്‍ 1500 കോടിയിലധികം കളക്ഷന്‍ നേടിയ രണ്ടു സിനിമകള്‍. കെജിഎഫ് സിനിമകള്‍ കന്നഡതാരം യാഷിനെ പാന്‍ ഇന്ത്യന്‍ താരമായിട്ടാണ് ഉയര്‍ത്തിയത്. വിജയം ഇന്ത്യയിലെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളായി യാഷിനെ ഉറപ്പിച്ചു. എന്നാല്‍ ഒരു ബസ് ഡ്രൈവറുടെ മകനായി തുടങ്ങിയ യാഷ് പ്രതിദിനം 50 രൂപയ്ക്ക് ചായ കൊടുക്കല്‍ ജോലി ചെയ്തിട്ടുണ്ടെന്ന് അറിയാമോ? 16 വയസ്സുള്ളപ്പോള്‍ സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി മാതാപിതാക്കളോട് പറഞ്ഞശേഷം വീടുവിട്ടയാളാണ് യാഷ്. ഒരു കന്നഡ സിനിമയില്‍ സഹസംവിധായക നായി അവസരം കിട്ടിയ Read More…

Sports

രോഹിത് മാത്രമല്ല രഞ്ജിയില്‍ പൊട്ടിയത്; ഇന്ത്യന്‍ ടീമിലെ ഈ സൂപ്പര്‍താരങ്ങള്‍ക്കും രക്ഷയുണ്ടായില്ല…!

ഇത്തവണത്തെ രഞ്ജിട്രോഫിയുടെ ഏറ്റവും വലിയ ഗൗരവം ഇന്ത്യന്‍ ടീമിലെ ഒട്ടുമിക്ക സൂപ്പര്‍താരങ്ങളും കളിക്കാനിറങ്ങുന്നു എന്നതായിരുന്നു. എന്നാല്‍ മിക്ക ടീമിലെയും ഇന്ത്യന്‍ താരങ്ങള്‍ ആദ്യ ഇന്നിംഗ്‌സില്‍ തന്നെ ചെറിയ സ്‌കോറുമായി കൂടാരം കയറുന്നത് കണ്ടു. മൂംബൈയ്ക്ക് വേണ്ടി രോഹിത്ശര്‍മ്മയും ഡല്‍ഹിക്ക് വേണ്ടി ഋഷഭ് പന്തും പഞ്ചാബിന് വേണി ശുഭ്മാന്‍ ഗില്ലും ശ്രേയസ് അയ്യരും രഞ്ജി കളിക്കാനിറങ്ങിയിരുന്നു. എന്നാല്‍ ഇവര്‍ക്കാര്‍ക്കും ദീര്‍ഘനാളുകള്‍ക്ക് ശേഷം സംസ്ഥാനത്തിന് കളിക്കാനിറങ്ങിയപ്പോള്‍ ഫോം കണ്ടെത്താനായില്ല. വ്യാഴാഴ്ച മുംബൈയും ജമ്മു കശ്മീരും തമ്മിലുള്ള രഞ്ജി ട്രോഫി ഏറ്റുമുട്ടലില്‍ Read More…

Lifestyle

ലോകത്തിലെ ആദ്യത്തെ CNG സ്‌കൂട്ടറുമായി ‘ടിവിഎസ്’; ഫുള്‍ടാങ്ക് അടിച്ചാല്‍ 226 കിലോമീറ്റര്‍ മൈലേജ്…!

ലോകത്തിലെ ആദ്യത്തെ സിഎന്‍ജി മോട്ടോര്‍സൈക്കിളുമായി ബജാജ്. ‘ഫ്രീഡം 125 സിഎന്‍ജി എന്ന പേരില്‍ ലോകത്തിലെ ആദ്യത്തെ സിഎന്‍ജി സ്‌കൂട്ടറായ ‘ടിവിഎസ് ജ്യുപിറ്റര്‍ സിഎന്‍ജി’ അരങ്ങേറ്റം കുറിച്ചു. ഇന്ധനവില അനുദിനം കൂടുന്ന ഇന്ത്യയില്‍ മികച്ച ഓപ്ഷനാണ്. ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോയില്‍ ടിവിഎസ് മോട്ടോര്‍ കമ്പനി ജൂപ്പിറ്റര്‍ സിഎന്‍ജി അവതരിപ്പിച്ചു. ദ്വി-ഇന്ധന സാങ്കേതികവിദ്യ ഉപയോഗിച്ച്, സ്‌കൂട്ടറിന് കിലോമീറ്ററിന് ഒരു രൂപയില്‍ താഴെയാണ് ഇന്ധനവില വരുന്നത്. ടിവിഎസ് ജൂപ്പിറ്റര്‍ സിഎന്‍ജിയില്‍ 2 ലിറ്റര്‍ പെട്രോള്‍ ടാങ്കും 1.4 കിലോഗ്രാം കംപ്രസ്ഡ് Read More…

Sports

ഇതാ…ഉമര്‍ നസീര്‍ മിര്‍; രോഹിത്തിനെയും രഹാനെയെയും ദുബെയെയും പുറത്താക്കിയ ജമ്മു കശ്മീര്‍ ബൗളര്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് പേസ് ബൗളര്‍ ഉമര്‍ നസീര്‍ മിറിന്റെ ദൂരം കുറയുകയാണ്. അധികം താമസിയാതെ തന്നെ ജസ്പ്രീത് ബുംറെയ്ക്ക് കൂട്ടാളിയായി ഈ ജമ്മുകശ്മീരുകാരന്‍ എത്തിയാലും അത്ഭുതപ്പെടേണ്ടതില്ല. കാരണം വ്യാഴാഴ്ച മുംബൈയ്ക്ക് എതിരേ നടന്ന മത്സരത്തില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ ഉള്‍പ്പെടെ ഇന്ത്യയിലെ നാലു മുന്‍നിര ബാറ്റ്‌സ്മാന്‍മാരാണ് മിറിന് മുന്നില്‍ തകര്‍ന്നത്. ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷം ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിവന്ന രോഹിത്ശര്‍മ്മയ്ക്ക് എതിരേ മിര്‍ എറിഞ്ഞ സ്‌പെല്‍ ഞെട്ടിക്കുന്നതായിരുന്നു. രഞ്ജി ട്രോഫിയില്‍ രോഹിതിന് പുറമേ ഉമര്‍ Read More…

The Origin Story

കാമുകിയുടെ മൃതശരീരത്തിനൊപ്പം കഴിഞ്ഞത് 7വര്‍ഷം; ചരിത്രത്തിലെ ഏറ്റവും ‘വയലന്റായ കാമുകന്‍’

പ്രണയത്തിന് വേണ്ടി യുദ്ധംപോലും ന്യായമാണെന്നാണ് തത്വം. എന്നാല്‍ പ്രണയത്തില്‍ സകല അതിരുകളും കടന്ന ഒരു മനുഷ്യന്‍ മരിച്ചുപോയ കാമുകിയുടെ മൃതദേഹവുമാ യി ജീവിച്ചത് ഏഴു വര്‍ഷമാണ്. ജര്‍മ്മന്‍ വംശജനും അമേരിക്കയില്‍ താമസമാക്കുക യും ചെയ്ത ചരിത്രത്തിലെ ഏറ്റവും വയലന്റായ കാമുകന്‍ കാള്‍ ടാന്‍സ്ലറുടെ മുഴുവന്‍ പേര് കൗണ്ട് കാള്‍ വോണ്‍ കോസല്‍ എന്നാണ്. ജര്‍മ്മന്‍ വംശജനായ അദ്ദേഹം 1926-ല്‍ അമേരിക്കയിലേക്ക് കുടിയേറി ഫ്ലോറിഡയില്‍ സ്ഥിരതാമസമാക്കി. ഒരു ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന അദ്ദേഹം താന്‍ സ്ഥിര മായി ഒരു Read More…