സ്പാനിഷ് വമ്പന്മാരായ ബാഴ്‌സിലോണയുടെ വനിതാടീമിലെ മാപി ലിയോണിനെതിരേ പെരുമാറ്റദൂഷ്യം ആരോപിച്ച് എസ്പാനിയോളിന്റെ വനിതാടീം. ഞായറാഴ്ച ഇരു ടീമുക ളും മുഖാമുഖം നടന്ന മത്സരത്തില്‍ എസ്പാനിയോള്‍ കളിക്കാരിക്കെതിരേ കളിക്കിടയില്‍ ലൈംഗിക സ്പര്‍ശം നടത്തിയെന്നാണ് മാപിക്കെതിരേ ആക്ഷേപം. മാപി ലിയോണിന്റെ പെരുമാറ്റത്തില്‍ എസ്പാനിയോള്‍ പൂര്‍ണ്ണ അതൃപ്തി പ്രകടിപ്പിച്ചു. ബാഴ്സലോണ ഡെര്‍ബിയുടെ 15-ാം മിനിറ്റില്‍, ലിയോണ്‍ എസ്പാന്‍യോളിന്റെ ഡാനിയേല കാരക്കാസിന്റെ സ്വകാര്യഭാഗത്ത് ആദ്യം പിടിച്ച മാപി പിന്നാലെ മാറിടത്തില്‍ ഇരു കൈകള്‍ കൊണ്ടും സ്പര്‍ശിച്ചു. രണ്ട് കളിക്കാരും പന്തിന് ശ്രമിക്കുമ്പോള്‍ മാപി Read More…
Author: Priya
ദക്ഷിണകൊറിയയില്‍ ഒന്നാം ക്ലാസ്സുകാരിയെ 40 വയസ്സുള്ള ടീച്ചര്‍ കുത്തിക്കൊലപ്പെടുത്തി
സോള്‍: ദക്ഷിണകൊറിയയില്‍ 40 വയസ്സുള്ള സ്‌കൂള്‍ടീച്ചര്‍ ഒന്നാംക്ലാസ്സ് വിദ്യാര്‍ത്ഥിയെ കുത്തിക്കൊന്നു. ദക്ഷിണകൊറിയയിലെ ഡെജിയോണ്‍ നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്ത സംഭവത്തില്‍ പ്രൈമറിസ്്കൂള്‍ അധ്യാപകനെ പോലീസ് പിടികൂടി. തിങ്കളാഴ്ച സ്‌കൂള്‍ സമയത്തിന് ശേഷമായിരുന്നു കൊലപാതകം. ഇതോടെ രാജ്യത്തെ സ്‌കൂള്‍ സുരക്ഷാമാനദണ്ഡങ്ങളും ആശങ്കയിലായി. സ്‌കൂളിന്റെ രണ്ടാം നിലയിലെ ഓഡിയോ വിഷ്വല്‍ മുറിയില്‍ പെണ്‍കുട്ടിയുടെ മരണത്തെത്തുടര്‍ന്ന് അദ്ധ്യപിക സ്വന്തം ശരീരത്ത് മുറിവുകള്‍ വരുത്തുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരിക്കുകയാണ്. കൊലപാതകം രാജ്യത്തെ ഞെട്ടിക്കുകയും സ്‌കൂള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ അവലോകനം ചെയ്യാന്‍ ഉത്തരവിടാന്‍ രാജ്യത്തിന്റെ ആക്ടിംഗ് Read More…
‘വീട് ലേഡീസ് ഹോസ്റ്റല്‍, മകന് വീണ്ടും മകൾ ജനിക്കുമോ എന്ന് പേടി, ഇനി ചെറുമകൻ വേണം’; വിവാദമായി ചിരഞ്ജീവിയുടെ വാക്കുകൾ
ന്യൂഡല്‍ഹി: വീട്ടിലിരിക്കുമ്പോള്‍ ഒരു ലേഡീസ് ഹോസ്റ്റലിലെ വാര്‍ഡനാണെന്ന് തോന്നുമെന്നും ഒരു ആണ്‍കുട്ടിയെ കിട്ടാന്‍ തനിക്ക് കൊതിയുണ്ടെന്നും വ്യക്തമാക്കി തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവി. തനിക്ക് ഒരു ചെറുമകനെ വേണമെന്ന തന്റെ ആഗ്രഹത്തെക്കുറിച്ച് കളിയായിട്ടാണ് പറഞ്ഞതെങ്കിലും താരത്തിന്റെ വ്യക്തമായ പരാമര്‍ശങ്ങള്‍ ഇന്റര്‍നെറ്റില്‍ ചൂടുപിടിച്ച ചര്‍ച്ചയാകുകയാണ്. നടന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൻ വിമർശനം ഉയർത്തിയിട്ടുണ്ട്. ചിരഞ്ജീവിയെപോലെയൊരാള്‍ 2025-ലും കാലാഹരണപ്പെട്ട ലിംഗവിവേചനത്തെ പിന്തുണയ്ക്കുന്നത് ഏറെ വിഷമകരമാണെന്നാണ് ആരാധകർ പറയുന്നത്. അടുത്തിടെ നടന്ന ബ്രഹ്മാനന്ദത്തിന്റെ പ്രീ-റിലീസ് ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയപ്പോഴായിരുന്നു ചിരഞ്ജീവി ഇക്കാര്യം Read More…
ഒറ്റയിരുപ്പില്‍ 100 ബര്‍ഗറുകള്‍ കഴിച്ച ജപ്പാന്‍കാരി ‘തീറ്റമത്സരം’ നിര്‍ത്തി; 40 തികഞ്ഞു, ഇനി ആരോഗ്യം നോക്കണം
ഒറ്റയിരിപ്പില്‍ 100 ബര്‍ഗറുകള്‍ കഴിച്ച് വന്‍പ്രചാരം നേടിയ സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ‘തീറ്റ മത്സര’ ത്തില്‍ നിന്നും വിരമിക്കുന്നു. അമിതമായ ഭക്ഷണശീലം പ്രദര്‍ശിപ്പിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ 5.2 ദശലക്ഷം ഫോളോവേഴ്സ് ഉള്ള ജാപ്പനീസ് യുവതി യുക കിനോഷിതയാണ് മത്സരാധിഷ്ഠിത ഭക്ഷണം കഴിക്കുന്ന ശീലം ഉപേക്ഷിക്കുന്നത്. ഫെബ്രുവരി 4 ന് 40 വയസ്സ് തികഞ്ഞ ഇവര്‍ ഇനി തീറ്റമത്സരത്തിന് പോകുന്നത് ആരോഗ്യത്തെ ശക്തമായി ബാധിക്കാനും മറ്റ് ശാരീരിക പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്നും ഭയന്നാണ് പരിപാടി നിര്‍ത്തുന്നത്. ഭക്ഷണം കഴിക്കുന്ന ‘മാനസികരോഗ’ത്തില്‍നിന്നും കരകയറാന്‍ താന്‍ Read More…
ബസില്‍ അപ്രതീക്ഷിത യാത്രക്കാരന്‍! കണ്ടക്ടറും ഡ്രൈവറും ജനലിലൂടെ വെളിയില്‍ചാടി ഓടി…!
ജയ്പൂരില്‍ കാള ബസിനുള്ളില്‍ കയറി ജനല്‍ ചില്ലുകള്‍ തകര്‍ത്തതിനെ തുടര്‍ന്ന് ഡ്രൈവറെയും കണ്ടക്ടറെയും വാഹനത്തില്‍ നിന്ന് ചാടി ജീവനുംകൊണ്ട് ഓടി. സംഭവത്തെ തുടര്‍ന്ന് ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. തിങ്കളാഴ്ച രാത്രി നടന്ന അസാധാരണ സംഭവത്തിന്റെ വീഡിയോ വൈറലായിരിക്കുകയാണ്. ബസിന് കേടുപാടുകള്‍ സംഭവിച്ചതൊഴിച്ചാല്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. നഗരത്തിലെ ടോഡി മോഡ് ക്രോസിന് സമീപം രാത്രി 8.30 ഓടെയാണ് സംഭവം നടന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു കാഴ്ചക്കാരന്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍ ബസിനുള്ളില്‍ കാള നില്‍ക്കുന്നത് കാണാനാകും. മൃഗം Read More…
ആരാണ് സയാമി ഖേര്‍? വെറും സിനിമാനടിയല്ല, അതിശയിപ്പിക്കുന്ന സ്‌പോര്‍ട്‌സ്‌വുമണ്‍
തെലുങ്ക് സിനിമാതാരം സയാമി ഖേറിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഇന്ത്യാക്കാരിയായ ലോകം അറിയപ്പെടുന്ന താരം അതിശയിപ്പിക്കുന്ന നടി മാത്രമല്ല, കായികരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചയാളുമാണ്. ഫിറ്റ്നസിനോടുള്ള അര്‍പ്പണബോധത്തിനും എന്‍ഡുറന്‍സ് സ്പോര്‍ട്സിനോടമുള്ള അഭിനിവേശത്തിനും പേരുകേട്ട ഖേര്‍, 2025 ജൂലൈയില്‍ നടക്കുന്ന അയണ്‍മാന്‍ 70.3 ജോങ്കോപ്പിംഗ് യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ഒരുങ്ങുകയാണ്. കഴിഞ്ഞ വര്‍ഷം അഭിമാനകരമായ അയണ്‍മാന്‍ ട്രയാത്ത്ലണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ആദ്യ ഇന്ത്യന്‍ നടിയായി നടി ചരിത്രം സൃഷ്ടിച്ചു. യുണൈറ്റഡ് സ്റ്റേറ്റ്സ്, ഫ്രാന്‍സ്, ഇന്ത്യ എന്നിവയുള്‍പ്പെടെ പല രാജ്യങ്ങളിലും അയണ്‍മാന്‍ ട്രയാത്ത്ലണ്‍ നടക്കുന്നു. Read More…
വ്യാജ വിവാഹം നടത്തി, ബന്ധുക്കളെ വഞ്ചിച്ച് യുവതി 12.8 കോടി തട്ടി, കാര്‍ ഡ്രൈവര്‍ റീയല്‍ എസ്‌റ്റേറ്റുകാരനായി
വാടകയ്ക്ക് എടുത്ത കാര്‍ ഡ്രൈവറെ സമ്പന്നനായ റീയല്‍ എസ്‌റ്റേറ്റുകാരനായി വേഷമിടുവിച്ച് വ്യാജമായി ബന്ധുക്കളില്‍ നിന്നും വന്‍തുക തട്ടിയെടുത്ത് യുവതി. തട്ടിപ്പ് നടത്താന്‍ വ്യാജ എസ്‌റ്റേറ്റ് മുതലാളിയുമായി തട്ടിപ്പ് കല്യാണവും നടത്തി. മെയിന്‍ ലാന്‍ഡ് സോഷ്യല്‍ മീഡിയയെ ഞെട്ടിച്ച ഒരു കഥയില്‍, മെങ് എന്ന് വിളിക്കപ്പെടുന്ന 40 കാരിയായ സ്ത്രീ തട്ടിപ്പ് നടത്തിയത് ബന്ധുക്കള്‍ക്ക് കുറഞ്ഞവിലയില്‍ വസ്തുവകകള്‍ വാങ്ങാമെന്ന് വാഗ്ദാനം ചെയ്ത് വിശ്വസിപ്പിച്ച് അവരില്‍ നിന്ന് 12 ദശലക്ഷം യുവാന്‍ (1.6 ദശലക്ഷം യുഎസ് ഡോളര്‍) തട്ടിയെടുത്തെന്നാണ് ആരോപണം. Read More…
നയന്‍താരയുടെ ആരാധകര്‍ക്ക് സന്തോഷിക്കാം; ഈ വര്‍ഷം ലേഡി സൂപ്പര്‍സ്റ്റാര്‍ ഏഴു സിനിമകളില്‍
അഭിനയ വൈഭവവും സൗന്ദര്യവും കൊണ്ട് ഒരുപോലെ അനുഗ്രഹിക്കപ്പെട്ടിട്ടുള്ള നയന്‍താരയുടെ ആരാധകര്‍ക്ക് സന്തോഷിക്കാം. ഈ വര്‍ഷം നടിയെ കൂടുതല്‍ സിനിമയില്‍ നിങ്ങള്‍ക്ക് കാണാനാകും. 2025 ല്‍ നയന്‍സ് ഏഴ് സിനിമകളിലാണ് പ്രേക്ഷകരെ തേടിയെത്തുന്നത്. കഴിഞ്ഞ വര്‍ഷം ഒരു സിനിമയിലും പ്രത്യക്ഷപ്പെടാതെ ആരാധകരെ നിരാശപ്പെടുത്തിയ നടി ഈ വര്‍ഷം കൈനിറയെ ചിത്രങ്ങളാണ്. മലയാളത്തിലെ സൂപ്പര്‍താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിക്കുന്ന മഹേഷ് നാരായണന്റെ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ നയന്‍താര സെറ്റില്‍ ജോയിന്‍ ചെയ്തതായി അറിയിപ്പ് പോസ്റ്റ് ചെയ്തിരുന്നു. അതുകൂടാതെ, 2025-ല്‍ നയന്‍താരയുടെ സിനിമകളില്‍ Read More…
അല്‍ നസറില്‍ ഒരു വര്‍ഷം കൂടി ക്രിസ്ത്യാനോ കളിച്ചേക്കും; പുതിയ കരാര്‍ ഒപ്പിടാന്‍ താരം സമ്മതിച്ചു?
നാല്‍പ്പതാം ജന്മദിനം ആഘോഷിച്ചതിന് തൊട്ടുപിന്നാലെ, അല്‍-നാസറില്‍ ഒരു വര്‍ഷത്തേക്ക് പുതിയ കരാര്‍ ഒപ്പിടാന്‍ സൂപ്പര്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡോ സമ്മതിച്ചതായി റിപ്പോര്‍ട്ട്. 2023 ജനുവരിയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് സൗദി ക്ലബ്ബില്‍ ചേര്‍ന്ന റൊണാള്‍ഡോയുടെ കരാര്‍ നിലവിലെ സീസണില്‍ അവസാനിച്ചിരുന്നു. 2026 വരെ ഒരു വര്‍ഷത്തേക്ക് കൂടി താമസം നീട്ടാന്‍ പോര്‍ച്ചുഗീസ് താരം സമ്മതിച്ചതായി എഎഫ്പിയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.പോര്‍ച്ചുഗീസ് താരം മറ്റൊരു ക്ലബ്ബിലേക്ക് പോകണമെന്ന് തീരുമാനം പ്രഖ്യാപിച്ചതോടെയാണ് അല്‍ നാസര്‍ കാലാവധി നീട്ടിയതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. അല്‍-അറബിയ എഫ്എമ്മിനോട് Read More…









