Lifestyle

ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരം; ഇന്‍ഡോറില്‍ ചപ്പുചവറുകള്‍ വലിച്ചെറിയാന്‍ സമ്മതിക്കില്ല

തുടര്‍ച്ചയായി എട്ട് വര്‍ഷമായി, അത്ര അറിയപ്പെടാത്ത ഇന്ത്യന്‍ നഗരമായ ഇന്‍ഡോര്‍ രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി നിലനില്‍ക്കുന്നു. വൃത്തി മാനദണ്ഡമാക്കി ശുചിത്വ നിലവാരം മെച്ചപ്പെടുത്തുന്നതിനും നിലനിര്‍ത്തുന്നതിനുമുള്ള ഒരു വലിയ പൗര മുന്നേറ്റത്തിന്റെ പിന്‍ബലത്തിലാണ് ഇന്‍ഡോറിന് തുടര്‍ച്ചയായി എട്ടാം വര്‍ഷവും ഇന്ത്യയിലെ ഏറ്റവും മാലിന്യരഹിത നഗരമായി നിലനില്‍ക്കാന്‍ കഴിയുന്നത്. ഇന്ത്യയിലെ മറ്റു നഗരങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ മദ്ധ്യപ്രദേശിലെ ഇന്‍ഡോറില്‍ എത്തുന്ന ഒരാള്‍ക്ക് താന്‍ ഇന്ത്യയിലല്ല എന്ന തോന്നല്‍ ഉളവാക്കുക സാധാരണമാണെന്ന് നഗരവാസകള്‍ പറയുന്നു. വടക്കന്‍ മേഖലയിലെ പല നഗരങ്ങളും Read More…

Featured Good News

സോളാര്‍ ട്രൈസൈക്കിളുകള്‍ സ്ത്രീകളുടെ ജീവിതം മാറ്റിമറിക്കുന്നു

സിംബാബ്‌വേയില്‍, ജനിച്ച ഒരു മൊബിലിറ്റി സ്റ്റാര്‍ട്ടപ്പ് വനിതാശാക്തീകരണത്തിന്റെ മാതൃകയാകുന്നു. അവര്‍ അവതരിപ്പിച്ച ‘ഹംബ’ എന്ന് വിളിക്കപ്പെ ടുന്ന ഒരു ഇലക്ട്രിക് ട്രൈസൈക്കിള്‍ ജോലികളിലും മറ്റു കാര്യങ്ങളിലും സ്ത്രീകള്‍ക്ക് വലിയ സഹായമായി മാറുകയാണ്. തദ്ദേശവാസികള്‍ക്ക് പ്രതിമാസം 15 ഡോളറിന് വാഹനം വാടകയ്ക്ക് എടുക്കാന്‍ അവസരം കിട്ടുന്നു. വാഹനം അവതരിപ്പിക്കപ്പെട്ടതോടെ ഇതുപയോഗിച്ച് ജോലി ചെയ്യുന്ന സ്ത്രീകളുടെയും അമ്മമാരുടെയും ഒരു തലമുറയെ തന്നെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. വെള്ളവും വിറകും കൊണ്ടു വരാനും, കുടുംബാംഗങ്ങളെ ചികിത്സാ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകാനും, പ്രാദേശിക വിപണികളിലേക്ക് ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരാനും Read More…

Lifestyle

ലോകത്തെ ഏറ്റവും ഉയരം കൂടിയ പാലം ചൈന ഉടന്‍തുറക്കും ; യാത്രാസമയം ഒരു മണിക്കൂര്‍ ഒരു മിനിറ്റായി കുറയും

ലോകത്തെ ഏറ്റവും ഉയരം കൂടിയ പാലം ചൈന ഉടന്‍തുറക്കും. ചൈന ജൂണില്‍ ഹുവാജിയാങ് ഗ്രാന്‍ഡ് കാന്യണ്‍ പാലം തുറക്കുമെന്ന് ദി മെട്രോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു വലിയ മലയിടുക്കിന് കുറുകെ രണ്ട് മൈല്‍ വ്യാപിച്ചുകിടക്കുന്ന ഈ റെക്കോര്‍ഡ് ഘടനയാണിത്. 216 ദശലക്ഷം പൗണ്ട് (2200 കോടി രൂപ) ചെലവ് വരുന്ന ഈ പദ്ധതി യാത്രാ സമയം ഒരു മണിക്കൂറില്‍ നിന്ന് ഒരു മിനിറ്റായി കുറയ്ക്കും. മഹത്തായ എഞ്ചിനീയറിംഗ് വരുന്ന പാലത്തിന് ഈഫല്‍ ടവറിനേക്കാള്‍ 200 മീറ്ററിലധികം ഉയരവും Read More…

Movie News

14 വര്‍ഷത്തിന് ശേഷം വിവാഹമോചനത്തെക്കുറിച്ച് പ്രഭുദേവയുടെ മുന്‍ ഭാര്യ റംലത്ത്

നയന്‍താരയുമായി പ്രണയത്തിലാകുന്നതിന് മുമ്പ് തന്നെ പ്രഭുദേവ ആദ്യഭാര്യ റംലത്തിനെ വിവാഹമോചനം ചെയ്തതാണ്. 14 വര്‍ഷത്തിന് ശേഷം നര്‍ത്തകനുമായുള്ള വിവാഹമോചനത്തെക്കുറിച്ച് പറയുകയാണ് റംലത്ത്. തമിഴ് യൂട്യൂബ് ചാനലായ അവള്‍ വികടന് നല്‍കിയ അഭിമുഖത്തിലാണ് റംലത്ത് തങ്ങളുടെ മകന്‍ ഋഷി രാഘവേന്ദ്ര ദേവയ്ക്ക് പ്രഭുദേവയുമായുള്ള അടുപ്പത്തെക്കുറിച്ച് പറഞ്ഞത്. വിവാഹമോചനം നേടിയെങ്കിലും മക്കള്‍ക്ക് അദ്ദേഹം വളരെ നല്ല പിതാവായിരുന്നുവെന്ന് അവര്‍ പറഞ്ഞു. ‘അദ്ദേഹത്തിന്റെ മക്കളാണ് അദ്ദേഹത്തിന്റെ ജീവിതം, അവന്‍ രണ്ടുപേരോടും വളരെ അടുപ്പമുള്ളവനാണ്, എന്തുതന്നെയായാലും പരസ്പരം സംസാരിക്കുന്ന അച്ഛനും മകനുമാണ് അവര്‍. Read More…

Sports

ഒരിന്നിംഗ്‌സില്‍ പുറത്താകാതെ 400 റണ്‍സ് ; ബ്രയാന്‍ലാറയുടെ ചരിത്ര ഇന്നിംഗ്‌സ് പിറന്നിട്ട് 21 വര്‍ഷം

ഒരു ടെസ്റ്റ് മത്സരത്തിലെ ഒരു ഇന്നിംഗ്സില്‍ 400 റണ്‍സ് തികയ്ക്കുന്ന ചരിത്രത്തിലെ ഏക താരമായി ബ്രയാന്‍ ലാറ ക്രിക്കറ്റ് ചരിത്രത്തില്‍ തുടരുന്നു. 2004ല്‍ നാല് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്കായി ഇംഗ്ലണ്ട് കരീബിയന്‍ ദ്വീപുകളില്‍ പര്യടനം നടത്തിയപ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് മഹാന്‍ ഈ മഹത്തായ നേട്ടം കൈവരിച്ചു. നാലാമത്തെയും അവസാനത്തെയും ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ 582 പന്തില്‍ പുറത്താകാതെ 400 റണ്‍സാണ് ഹോം യൂണിറ്റിന്റെ ക്യാപ്റ്റനായ ലാറ അടിച്ചുകൂട്ടിയത്. 2004-ഏപ്രില്‍ 12 നായിരുന്നു ആന്റിഗ്വ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ ചരിത്ര Read More…

Lifestyle

ദിവസം മുഴുവന്‍ ധരിച്ച സോക്‌സിന്റെ മണം പിടിക്കുന്ന ശീലം; ചൈനക്കാരന് ശ്വാസകോശ അണുബാധ

ഒരു ദിവസം മുഴുവന്‍ ധരിച്ച വൃത്തികെട്ട സോക്‌സിന്റെ മണം പിടിക്കുന്നത് ശീലമായ ചൈനക്കാരന് ശ്വാസകോശ അണുബാധ കണ്ടെത്തി. മാധ്യമങ്ങള്‍ പേര് വെളിപ്പെടു ത്താത്ത ചോങ്കിംഗില്‍ നിന്നുള്ള ഒരു മധ്യവയസ്‌കനായ ഓഫീസ് ജീവനക്കാരനാ യിരുന്നു ദുരിതത്തിലായത്. തുടര്‍ച്ചയായ ചുമയുമായി ആശുപത്രിയില്‍ എത്തിയ ഇയാള്‍ക്ക് കഫ് സിറപ്പ് നല്‍കിയിട്ടും അസുഖം മാറാതെ വന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധയിലാണ് ശ്വാസകോശത്തില്‍ അണുബാധ കണ്ടെത്തിയത്. ആര്‍മി മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ സൗത്ത് വെസ്റ്റ് ഹോസ്പിറ്റലിലായിരുന്നു യുവാവ് ചികിത്സ തേടിയത്. കഫ് സിറപ്പ് കഴിച്ചിട്ടും ചുമ Read More…

Travel

മലമുകളില്‍ എത്താന്‍ പടുകൂറ്റന്‍ എക്‌സലേറ്ററുകള്‍; 1500 മീറ്റര്‍ ഉയരം മിനിറ്റുകള്‍ക്കുള്ളില്‍ എത്തും

മലമുകളിലേക്ക് ആളുകളെ അനായാസം എത്തിക്കാന്‍ പടുകൂറ്റന്‍ എക്‌സലേറ്ററു ക ളുടെ ശൃംഖല ഒരുക്കി ഒരു മൗണ്ടന്‍ റിസോര്‍ട്ട്. ചൈനയിലെ ജിയാംഗ്‌സൂവില്‍ ദശല ക്ഷക്കണക്കിന് ഡോളര്‍ നിക്ഷേപിച്ചു ഈ സൗകര്യം തയ്യാറാകുന്നത് കിഴക്കന്‍ ചൈന യിലെ ജിയാന്‍സി പ്രവിശ്യയിലെ ലിംഗ്ഷാന്‍ സീനിക് ഏരിയയിലാണ്. അടുത്ത മാസം പണി പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. ഒരു കൂട്ടം ഔട്ട്ഡോര്‍ എസ്‌കലേറ്ററുകളില്‍ കയറിയാല്‍ 1,500 മീറ്റര്‍ ഉയരമുള്ള കൊടു മുടിയില്‍ എത്താനാകും. പ്രശസ്തമായ പര്‍വതത്തിന്റെ മുകളിലേക്ക് പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ ആളുകളെ എത്തിക്കുക ലക്ഷ്യമിട്ടുള്ള Read More…

Lifestyle

ബൈക്കുമായി ഇന്ത്യ ചുറ്റുന്ന 1000 സ്ത്രീകള്‍ ; ‘വിമന്‍ ഓണ്‍ വീല്‍സി’ലെ സ്ത്രീകളുടെ ആവേശം തടയാനാകില്ല

‘സിആര്‍എഫ് വിമന്‍ ഓണ്‍ വീല്‍സി’ലെ സ്ത്രീകളുടെ ആവേശത്തെ തടയാനാകില്ല. സ്ത്രീകള്‍ക്ക് മോട്ടോര്‍സൈക്കിളുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയില്ലെന്ന് കരുതുന്ന ആഴത്തില്‍ വേരൂന്നിയ വിശ്വാസത്തെ തകിടം മറിച്ചിരിക്കുകയാണ് അവര്‍. കോഴിക്കോട്ട് രൂപപ്പെട്ട ആവേശഭരിതമായ ഒരു റൈഡിംഗ് കമ്യൂണിറ്റിയാണ് ‘സിആര്‍എഫ് വിമണ്‍ ഓണ്‍ വീല്‍സ്’. ഇന്ത്യയിലുടനീളം 1,000-ലധികം സ്ത്രീകള്‍ മോട്ടോര്‍സൈക്കിള്‍ ഓടിക്കാന്‍ പരിശീലനം നേടിയ കാലിക്കറ്റ് റൈഡിംഗ് ഫാമിലിയെ പ്രതിനിധീകരിക്കുന്ന ബൈക്ക് ഓട്ടകൂട്ടമാണ് സിആര്‍എഫ്. 2016-ല്‍ ഫൈസ് എന്‍ സ്ഥാപിച്ച കൂട്ടായ്മ സ്ത്രീകളെ സ്വതന്ത്രമായി ഓടിക്കാനുള്ള ആത്മവിശ്വാസവും വൈദഗ്ധ്യവും നേടിയെടുക്കാന്‍ സഹായിക്കുന്ന Read More…

Good News

64 കുടുംബങ്ങളുടെ കൂട്ടായ്മ, ഇന്ത്യയി ലെ ആദ്യത്തെ ജൈവഗ്രാമം ; ഇവര്‍ ചെയ്യുന്നത് പരിസ്ഥിതി സൗഹൃദ കൃഷി

പുനരുപയോഗ ഊര്‍ജ സ്രോതസ്സുകളും പരിസ്ഥിതി സൗഹൃദ കൃഷിരീതികളും ദൈനംദിന ഗ്രാമജീവിതത്തിലേക്ക് അവതരിപ്പിച്ച് ഇന്ത്യയിലെ ആദ്യത്തെ ജൈവഗ്രാമമായി മാറിയിരിക്കുകയാണ് 64 കുടുംബങ്ങളുള്ള ത്രിപുരയിലെ ദസ്പുര. സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍, ബയോഗ്യാസ് സംവിധാനങ്ങള്‍, ജൈവ വളങ്ങള്‍ ത്രിപുരയിലെ ബയോടെക്നോളജി ഡയറക്ടറേറ്റ് വികസിപ്പിച്ച സംരംഭമായ ‘ബയോ വില്ലേജ് 2.0’ എന്ന ആശയമാണ് ദിസ്പുരയ്ക്ക് നേട്ടമായത്. ജൈവകൃഷി പ്രോത്സാഹിപ്പിക്കുക എന്ന പ്രാഥമിക ലക്ഷ്യത്തോടെ 2018ലാണ് ബയോ വില്ലേജ് 2.0 ആദ്യമായി അവതരിപ്പിച്ചത്. മെച്ചപ്പെട്ട കന്നുകാലി ഇനങ്ങള്‍, സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍, ഊര്‍ജ്ജ സംരക്ഷണ Read More…