The Origin Story

1971 ലെ ഇന്ത്യാ പാക് യുദ്ധം: പ്രധാനടാര്‍ഗറ്റ് താജ്മഹല്‍, ആക്രമിക്കപ്പെടാതിരിക്കാന്‍ ഇന്ത്യ ഒളിച്ചുവെച്ചു

അടുത്തിടെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതിനാല്‍, രാജ്യത്തുടനീളം ഉയര്‍ന്ന ജാഗ്രതയിലാണ്. സൈനിക നീക്കങ്ങള്‍ ശക്തമാക്കി, അതിര്‍ത്തി പട്ടണങ്ങള്‍ പരുന്തുകളെപ്പോലെ വീക്ഷിക്കുന്നു, രാജ്യത്തെ ഒന്നിലധികം സംസ്ഥാനങ്ങളില്‍ സുരക്ഷാ കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നു. ഇന്ത്യയുടെ യുദ്ധകാല ചരിത്രത്തില്‍ നിന്ന് അധികം അറിയപ്പെടാത്ത ഒരു അധ്യായമാണ് താജ്മഹലിന്റെ ഒളിപ്പിക്കല്‍. രാജ്യത്തിന്റെ ഹൃദയഭാഗത്താണ് താജ്മഹല്‍. 1971-ലെ ഇന്ത്യ-പാക് യുദ്ധസമയത്ത്, ലോകത്തിലെ ഏറ്റവും പ്രശസ്തമായ സ്മാരകങ്ങളിലൊന്ന് ‘അപ്രത്യക്ഷമാക്കാന്‍’ ഇന്ത്യ അക്ഷരാര്‍ത്ഥത്തില്‍ വലിയശ്രമമാണ് നടത്തിയത്. ഇരു രാജ്യങ്ങളും സൈനിക Read More…

Oddly News

ഇന്ത്യാ-പാക് സംഘര്‍ഷം ; 2025 നെ ക്കുറിച്ച് ബാബാവെംഗ നേരത്തേ പ്രവചിച്ചു?

പഹല്‍ഗാം ഭീകരാക്രമണവും പിന്നാലെ ഒമ്പത് തീവ്രവാദക്യാമ്പുകളില്‍ നടത്തിയ തിരിച്ചടിയും ഒക്കെയായി ഇന്ത്യാ – പാക് സംഘര്‍ഷം ക്രമാനുഗതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇരു രാജ്യങ്ങളും തമ്മില്‍ ഒരു യുദ്ധം ഉണ്ടായാല്‍ പോലും അതില്‍ അമ്പരക്കാന്‍ ഒന്നുമില്ലെന്ന് പലരും വിശ്വസിക്കുന്നു. ഈ ആശങ്കയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പലരും ഇപ്പോള്‍ പ്രശസ്ത ബള്‍ഗേറിയന്‍ മിസ്റ്റിക് ബാബ വംഗയുടെ പ്രവചനവുമായി ബന്ധപ്പെടുത്തിയും കാണുകയാണ്. 2025-ഓടെ ഒരു വലിയ ആഗോള സംഘര്‍ഷം അവര്‍ പ്രവചിച്ചിരുന്നു. രാജ്യങ്ങളുടെ പേരുകള്‍ നേരിട്ട് പരാമര്‍ശിച്ചിട്ടില്ലെങ്കിലും, നിലവിലെ ലോക അസ്ഥിരത കാരണം Read More…

Celebrity

6 വയസ്സില്‍ ലോകത്തെ ഏറ്റവും സുന്ദരി ; 10 വയസില്‍ വോഗ്പാരീസ് ഫാഷന്‍ ഷോയില്‍ ; 24 കാരി ഇപ്പോഴും താരം

ആറു വയസ്സുള്ളപ്പോള്‍ ലോകത്തിലെ ഏറ്റവും സുന്ദരിയായി വിവക്ഷിക്കപ്പെട്ട പെണ്‍കുട്ടി യുവതിയായപ്പോഴും അതേ തിളക്കത്തില്‍ ശ്രദ്ധ നേടുന്നു. അമേരിക്കയിലെ 24 കാരി തൈലേന്‍ ബ്ലോണ്ടേയാണ് ശ്രദ്ധ നേടുന്നത്. മൂന്നാം വയസ്സില്‍ ഫാഷന്‍ ഡിസൈനിംഗ് വേദിയില്‍ എത്തിയ പെണ്‍കുട്ടി മേക്കപ്പിന്റെ സഹായത്തോടെ അവളുടെ മനോഹരമായ സവിശേഷതകള്‍ കളിക്കുന്നു. മൂന്നാം വയസ്സില്‍ ഫാഷന്‍ ഡിസൈനര്‍ ജീന്‍ പോള്‍ ഗൗള്‍ട്ടിയര്‍ ഫാഷന്‍ റാംപില്‍ എത്തിച്ച തൈലേന്‍ ബ്‌ളോണ്ടോയ്ക്ക് മൂന്ന് വര്‍ഷത്തിന് ശേഷം ലോകത്തെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടി എന്ന പദവിയും ലഭിച്ചു. അവളുടെ Read More…

Movie News

പുതുതായി തുടങ്ങുകയാണെന്ന് സാമന്ത; ട്വീറ്റ് രാജ് നിഡിമോരുവിനെക്കുറിച്ചോയെന്ന് നെറ്റിസന്‍മാര്‍

മുമ്പ് ദി ഫാമിലി മാന്‍, സിറ്റാഡല്‍ ഹണി ബണ്ണി എന്നീ ചിത്രങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചതോടെയാണ് സംവിധായകന്‍ രാജ് നിഡിമോരുമൊത്തുള്ള നടി സാമന്തയുടെ ബന്ധത്തെക്കുറിച്ച് ഊഹാപോഹങ്ങള്‍ ഉയരാന്‍ തുടങ്ങിയത്. ഇവരുടെ ബന്ധത്തെക്കുറിച്ച് നെറ്റിസന്‍മാര്‍ മുമ്പ് ഊഹാപോഹങ്ങള്‍ നടത്തിയിരുന്നുവെങ്കിലും ഇരുവരും വിഷയത്തില്‍ മൗനം പാലിച്ചു. ചെന്നൈ സൂപ്പര്‍ ചാംപ്സ് എന്ന പിക്കിള്‍ബോള്‍ ടീമിലും അവര്‍ പങ്കാളികളായതോടെ അത് വര്‍ദ്ധിച്ചു. എന്തായാലും സമാന്തയുടെ ആദ്യ നിര്‍മ്മാണ സംരംഭമായ ശുഭം മെയ് 9 ന് ഗ്രാന്‍ഡ് റിലീസിന് തയ്യാറെടുക്കുകയാണ്. സാമന്ത റൂത്ത് പ്രഭു, Read More…

Sports

ഇന്ത്യയുടെ നായകസ്ഥാനം ഒഴിയാന്‍ കാരണം ഇതായിരുന്നു ; ആദ്യമായി വെളിപ്പെടുത്തി കോഹ്ലി

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നായകനായി അണ്ടര്‍ 19 ലോകകപ്പ് ഉയര്‍ത്തുന്നതിലേക്ക് നയിച്ച വിരാട് കോഹ്ലി ഇന്ത്യയിലെ ഏറ്റവും മികച്ച നായകന്മാരുടെ പട്ടികയില്‍ തിളക്കമുള്ളയാളാണ്. എന്നാല്‍ ഒരു ഘട്ടത്തില്‍ ടീം ഇന്ത്യയുടേയും ഐപിഎല്‍ ടീമായ ആര്‍സിബിയുടേയും നായകസ്ഥാനം ഒഴിഞ്ഞതിന്റെ യഥാര്‍ത്ഥ കാരണം വിരാട്‌കോഹ്ലി വെളിപ്പെടുത്തി. ആര്‍സിബി ബോള്‍ഡ് ഡയറീസ് പോഡ്കാസ്റ്റിലെ ഹൃദയംഗമമായ സംഭാഷണത്തില്‍, തന്റെ നേതൃത്വത്തെയും ബാറ്റിംഗിനെയും ചുറ്റിപ്പറ്റിയുള്ള പ്രതീക്ഷകള്‍ തന്നെ തകര്‍ത്തതായും ആത്യന്തികമായി വ്യക്തിപരമായ സന്തോഷം കണ്ടെത്തുന്നതിന് വേണ്ടിയാണ് നായകസ്ഥാനത്ത് നിന്ന് മാറാന്‍ പ്രേരിപ്പിച്ചതെന്നും കോഹ്ലി വിശദീകരിച്ചു. Read More…

Featured

US അതിര്‍ത്തിയില്‍ ഇന്ത്യന്‍ മാതാപിതാക്കള്‍ കുട്ടികളെ ഉപേക്ഷിക്കുന്നത് എന്തിന്?

കഴിഞ്ഞവര്‍ഷം 500 ലധികം ഇന്ത്യന്‍ കുട്ടികളാണ് അമേരിക്ക-കാനഡ, അമേരിക്ക-മെക്‌സിക്കോ അതിര്‍ത്തിയില്‍ നിന്നും പിടിയിലായത്. അതിര്‍ത്തിയില്‍ ഉപേക്ഷി ക്കപ്പെട്ടവരില്‍ ചിലപ്പോള്‍ ആറ് വയസ്സ് പ്രായമുള്ള കുട്ടികള്‍ പോലുമുണ്ടാകാറുണ്ട്. അമേരിക്കയില്‍ അനധികൃത കുടിയേറ്റം നടത്താനും പിന്നീട് പൗരത്വകാര്യങ്ങള്‍ നിയമപരമാക്കാനും ഉപയോഗിക്കുന്ന തന്ത്രങ്ങളില്‍ ഒന്നാണ് ഇന്ത്യന്‍ കുട്ടികളെ ഉപേക്ഷിക്കല്‍. അമേരിക്കയുടെ കാനഡ, മെക്‌സിക്കന്‍ അതിര്‍ത്തികളില്‍ പതിവായി ഉപയോഗി ക്കപ്പെടുന്ന തന്ത്രങ്ങളുടെ ഭാഗമായിട്ടാണ് ഇന്ത്യാക്കാരും കുട്ടികളെ ഇവിടെ ഉപേക്ഷിച്ച് പോകുന്നത്. 12-17 വയസിനിടയില്‍ പ്രായമുള്ള കുട്ടികളെയാണ് പതിവായി ഉപേക്ഷി ക്കുന്നത്. ഇവര്‍ അമേരിക്കന്‍ Read More…

Oddly News

ആകെയുള്ളത് 30 പേര്‍ ; മനുഷ്യരേക്കാള്‍ കൂടുതല്‍ കോലങ്ങ ളുള്ള നിഗൂഡഗ്രാമം

ജപ്പാനിലെ നഗോറോ ഗ്രാമം സന്ദര്‍ശിക്കുന്ന മിക്കവര്‍ക്കും തങ്ങളുടെ പൂന്തോട്ടങ്ങളുടെ പരിപാലനത്തിലും മത്സ്യബന്ധനത്തിലും വയലില്‍ പണിയെടുക്കലിലും സന്തോഷ ത്തോടെ സമയം ചെലവഴിക്കുന്ന തിരക്കേറിയ ഗ്രാമീണരെ കാണാനാകും. എന്നിരു ന്നാലും, സൂക്ഷ്മമായി നോക്കിയാല്‍ നിങ്ങളുടെ കാലുകളില്‍ നിന്നും ഒരു ഭയം അരിച്ചു കയറുന്നതായി അനുഭവപ്പെടും. ഗ്രാമീണര്‍ യഥാര്‍ത്ഥത്തില്‍ പേടിപ്പിക്കു ന്നവരാണ്! ജപ്പാനിലെ ഏറ്റവും ചെറിയ ദ്വീപായ ഷിക്കോകുവിലെ ടോകുഷിമ പ്രിഫെക്ചറിലെ ഒരു അതുല്യമായ നദീതീര പട്ടണമാണ് നഗോറോ ഗ്രാമം. ഇതിനെ ‘കകാഷി നോ സാറ്റോ’ എന്നും വിളിക്കുന്നു. എന്നു വെച്ചാല്‍ Read More…

Oddly News

39 രൂപ കൊണ്ട് ഡ്രീം 11 കളിച്ചു; പഞ്ചാബ് കിംഗ്‌സ് ജയിച്ചപ്പോള്‍ നാലുകോടി കിട്ടിയത് കൂലിപ്പണിക്കാരന്

ഭാഗ്യമുള്ളവന് തേടിവെയ്‌ക്കേണ്ടെന്നാണ് നാട്ടുചൊല്ല്. ക്രിക്കറ്റ്ഫാന്റസി ആപ്പിന്റെ തന്റെ അക്കൗണ്ടിലെ അവസാന നിക്ഷേപമായ 39 രൂപ ഇറക്കി ഭാഗ്യം പരീക്ഷിച്ചയാള്‍ക്ക് ഒറ്റരാത്രി കൊണ്ട് അടിച്ചത് നാലുകോടി രൂപ. ഉത്തര്‍പ്രദേശിലെ കൗശാംബിയില്‍ ഗ്രാമവാസിയായ മംഗള്‍ സരോജിനെയാണ് ഡ്രീം 11 മൊബൈല്‍ ആപ്പ് വഴി വമ്പന്‍ഭാഗ്യം തേടിവന്നത്. ഏപ്രില്‍ 30 ന് പഞ്ചാബ് കിംഗ്സും ചെന്നൈ സൂപ്പര്‍ കിംഗ്സും തമ്മിലുള്ള ഐപിഎല്‍ മത്സരത്തിനിടെയാണ് മംഗള്‍ തന്റെ കൈയിലുള്ള പണവുമായി മത്സരത്തിനിറങ്ങിയതും അതിശയിപ്പിക്കുന്ന രീതിയില്‍ വിജയിച്ചതും. മത്സരം പിബികെഎസ് നാല് വിക്കറ്റിന് ജയിച്ചതാണ് Read More…

Movie News

താന്‍ ഭയങ്കര ഓവര്‍ ആക്ടിംഗായ നടനെന്ന് സൂര്യ ; തനിക്ക് കാര്‍ത്തിയെ പോലെയാകാനാകില്ലെന്നും നടന്‍

സ്വയം വിലയിരുത്തലില്‍ താന്‍ ഒരു മികച്ച നടനായി കരുതുന്നില്ലെന്നും തന്റേത് ഭയങ്കര ഓവറാക്ടിംഗ് ആണെന്ന് പലരും പറഞ്ഞിട്ടുണ്ടെന്നും നടന്‍ സൂര്യ. റെട്രോയുടെ പ്രമോഷന്റെ ഭാഗമായി കാര്‍ത്തിക് സുബ്ബരാജ്, സംഗീതസംവിധായകന്‍ സന്തോഷ് നാരായണന്‍ എന്നിവരുമായി നടത്തിയ സംഭാഷണത്തിനിടെയാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്. പ്രാധാന്യമില്ലാത്ത സീനുകളെ പോലും ഗൗരവമായി കരുതുന്നയാളാണ് സൂര്യയെന്നും റെട്രോയിലെ ബ്രിഡ്ജ് സീനുകളില്‍ പോലും സൂര്യ കാര്യമായ ചിന്തകള്‍ നടത്തിയെന്നും സിനിമയുടെ മേക്കിംഗിനെ കുറിച്ച് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ് പറഞ്ഞു. ”ഞാന്‍ ശ്രദ്ധിച്ചത് അത്തരം രംഗങ്ങള്‍ Read More…