Oddly News

പിടിച്ചെടുത്ത 20 ടണ്‍ കഞ്ചാവ് പൊതുസ്ഥലത്തിട്ട് കത്തിച്ചു ; പുക ശ്വസിച്ച് കിളിപോയി നാട്ടുകാര്‍

ടൗണ്‍ സെന്ററില്‍ പിടിച്ചെടുത്ത ടണ്‍ കണക്കിന് കഞ്ചാവ് പോലീസ് കത്തിച്ചതിനെത്തുടര്‍ന്ന് തുര്‍ക്കിയിലെ ദിയാര്‍ബക്കര്‍ പ്രവിശ്യയിലെ ഒരു പട്ടണമായ ലൈസിലെ 25,000 നിവാസികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍. ഒരു നാര്‍ക്കോട്ടിക് ഓപ്പറേഷനിലൂടെ പിടിച്ചെടുത്ത കഞ്ചാവ് ഏപ്രില്‍ 18 നായിരുന്നു തുര്‍ക്കി അധികൃതര്‍ കത്തിച്ചത്. ഇത് പ്രദേശത്തെ വായു കട്ടിയുള്ള പുക കൊണ്ട് കറയുള്ളതായി മാറുകയും പുക ശ്വസിച്ച് പ്രദേശത്തുള്ളവര്‍ക്ക് തലകറക്കം, ഓക്കാനം, ഭ്രമാത്മകത എന്നിവ പോലെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ചെയ്തു. കുറഞ്ഞത് അഞ്ച് ദിവസമെങ്കിലും, ആളുകള്‍ക്ക് അവരുടെ ജനാലകള്‍ തുറന്നിടാന്‍ കഴിയാതെ Read More…

Crime Wild Nature

വന്‍ വിലയുള്ള 5000 ഉറുമ്പുകളെ കടത്താന്‍ നോക്കി ! യുവാക്കള്‍ക്ക് ആറുലക്ഷം പിഴ

നെയ്റോബി: വന്യജീവി സംരക്ഷണ നിയമങ്ങള്‍ ലംഘിച്ചതിന് കെനിയയില്‍ 5,000 ഉറുമ്പുകളുമായി കണ്ടെത്തിയ രണ്ട് ബെല്‍ജിയന്‍ കൗമാരക്കാര്‍ക്ക് 7,700 ഡോളര്‍ (ഏകദേശം 657967 രൂപ) പിഴയും 12 മാസം തടവും. യൂറോപ്പിലെയും ഏഷ്യയിലെയും വിപണികള്‍ ലക്ഷ്യമിട്ട് പ്രശസ്തമല്ലാത്ത ഇനത്തില്‍പെട്ട വന്യജീവികളെ കടത്താന്‍ ശ്രമിച്ചെന്നാണ് ഇവര്‍ക്കെതിരേയുള്ള കുറ്റം. ബെല്‍ജിയന്‍ പൗരന്മാരായ ലോര്‍നോയ് ഡേവിഡ്, 19 വയസ്സുള്ള സെപ്പെ ലോഡെവിജ്ക്‌സ് എന്നിവരെ 5,000 ഉറുമ്പുകളുമായി ഏപ്രില്‍ 5 ന് വിവിധ ദേശീയ പാര്‍ക്കുകള്‍ ഉള്ള നകു രു കൗണ്ടിയിലെ ഒരു ഗസ്റ്റ് Read More…

Lifestyle

ന്യൂസിലന്റില്‍ ‘ആളു’കളേക്കാള്‍ കൂടുതല്‍ ‘ആടുകള്‍’; 23 ദശലക്ഷം ആടുകളും 5.3 ദശലക്ഷം ആളുകളും

വിദേശത്തുള്ള ന്യൂസിലന്‍ഡുകാരെ ലക്ഷ്യമിട്ട് വളരെക്കാലമായി കേള്‍ക്കുന്ന തമാശയാണ് രാജ്യത്തെ തുച്ഛമായ മനുഷ്യ ജനസംഖ്യയേക്കാള്‍ കൂടുതലുള്ള ആടുകളുടെ എണ്ണം. എന്നാല്‍ ഈ തമാശ വളരെ ശരിയാണെന്ന് വീണ്ടും തെളിയുകയാണ്. ഇപ്പോഴും ആളുകളേക്കാള്‍ കൂടുതല്‍ ആടുകളുടെ ആവാസമുള്ള ലോകത്തിലെ ഏതാനും രാജ്യങ്ങളിലൊന്നാണ് ന്യൂസിലന്റ്. ചൊവ്വാഴ്ച പുറത്തുവിട്ട പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്ത് മനുഷ്യരുടെ എണ്ണം 5.3 ദശലക്ഷമാണ്. പക്ഷേ ആടുകളുടെ എണ്ണമാകട്ടെ 23.6 ദശലക്ഷവും. അതായത് ശരാശരി ഒരു ന്യൂസിലന്റുകാരന് 4.5 ആടുകളുണ്ടെന്ന് സര്‍ക്കാര്‍ സ്ഥിതിവിവരക്കണക്ക് ഏജന്‍സിയുടെ ഡാറ്റ കാണിക്കുന്നു. Read More…

Movie News

48 വയസ്സുള്ള പ്രൊഫസറുടെ വേഷം…കരണ്‍ജോഹറിന്റെ സിനിമ സ്വീകരി ക്കാന്‍ കാരണം പറഞ്ഞ് മാധവന്‍

നടന്മാര്‍ പ്രായത്തിനൊത്ത കഥാപാത്രം ചെയ്യണമെന്ന ശാഠ്യമുള്ളയാളായി മാറിയിട്ടുണ്ട് ഒരു കാലത്ത് ചോക്‌ളേറ്റ് ഹീറോയായിരുന്ന മാധവന്‍. ആഗ്രഹത്തിനൊത്ത വേഷം താരത്തെ തേടി വന്നിരിക്കുകയാണ്. കേസരി ചാപ്റ്റര്‍ 2: ദി അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് ജാലിയന്‍ വാലാബാഗിലെ ശക്തമായ പ്രകടനത്തിന് ശേഷം, കരണ്‍ ജോഹറിന്റെ വരാനിരിക്കുന്ന റൊമാന്റിക് ഡ്രാമയായ ആപ് ജൈസ കോയിയില്‍ 48 കാരനായ ഒരു കോളേജ് പ്രൊഫസറുടെ വേഷത്തില്‍ എത്തുകയാണ് താരം. പക്വതയെത്തിയ ഒരു പ്രണയകഥ പറയുന്ന സിനിമ ഒരു സംസ്‌കൃത പ്രൊഫസറും ഒരു ഫ്രഞ്ച് പ്രൊഫസറും Read More…

Hollywood

എഡ്-ലോറെയ്ന്‍ വാറന്റെ അവസാനത്തെ കേസ് ; ‘ദി കണ്‍ജറിംഗ് ലാസ്റ്റ് റൈറ്റ്‌സ്’ട്രെയിലര്‍ പുറത്ത്!

ഹൊറര്‍ സിനിമയുടെ ആരാധകരുടെ പ്രിയപ്പെട്ട സിനിമയായ കോണ്‍ജുറിംഗിന്റെ പുതിയ സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടു. ഹൊറര്‍ ഫ്രാഞ്ചൈസിയായ ദി കണ്‍ജറിംഗിന്റെ അവസാന ഭാഗമായ ചിത്രം ‘ദി കണ്‍ജറിംഗ്: ലാസ്റ്റ് റൈറ്റ്സ്’ സെപ്റ്റംബര്‍ 5 ന് പ്രദര്‍ശനത്തിനെത്തും. പ്രതീക്ഷിക്കുന്നതിനേക്കാള്‍ മെച്ചപ്പെട്ട ഞെട്ടിക്കുന്ന ട്രെയിലറാണ് ഇത്തവണ പുറത്തുവിട്ടിട്ടുള്ളത്. 1970-കളിലും 1980-കളിലും പെന്‍സില്‍വാനിയയിലെ വെസ്റ്റ് പിറ്റ്സ്റ്റണിലുള്ള അവരുടെ വീട്ടില്‍ നടന്ന വാറന്‍സ് അവസാനമായി ജോലി ചെയ്ത ദ സ്മള്‍ ഫാമിലിയുടെ വേട്ടയാടല്‍ എന്ന കഥയെ അടിസ്ഥാനമാക്കിയാണ് സിനിമ. വിചിത്രമായ ശബ്ദങ്ങള്‍, വസ്തുക്കള്‍ അപ്രത്യക്ഷമാകല്‍, Read More…

Sports

റൊണാള്‍ഡോ ജൂനിയര്‍ പോര്‍ച്ചുഗലിന്റെ യു 15 ടീമില്‍ ; അപ്പനും മകനും ഒരുമിച്ച് കളിച്ചേക്കുമോ?

ലോകഫുട്‌ബോളര്‍ ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ ഏറ്റവും വലിയ സ്വപ്‌നങ്ങളില്‍ ഒന്നാണ് മകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ജൂനിയറിനൊപ്പം കളിക്കുക എന്നത്. സീനി യര്‍ റൊണാള്‍ഡോ ഈ ലെവലില്‍ ഫോം തുടരുകയും മകന്‍ മികച്ച പ്രകടനം നടത്തി സീനിയര്‍ ടീമില്‍ ഇടം പിടിക്കുകയും ചെയ്താല്‍ ഈ സ്വപ്്‌നം മിക്കവാറും പൂവണി ഞ്ഞേക്കും. എന്തായാലും ഇതിന്റെ ആദ്യ പടിയെന്നോണം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ 14 വയസ്സുള്ള മകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ജൂനിയര്‍ ക്രൊയേഷ്യയില്‍ നടക്കുന്ന വ്‌ലാറ്റ്കോ മാര്‍ക്കോവിച്ച് ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റിനുള്ള പോര്‍ച്ചുഗലിന്റെ അണ്ടര്‍ 15 Read More…

Good News

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതിന് ശേഷം ആദ്യം ; യുപിയിലെ ഈ ഗ്രാമത്തില്‍ ഒരാള്‍ പത്താംക്ലാസ്സ് പാസ്സായി….!!

ഉത്തര്‍പ്രദേശിലെ ബരാബങ്കി ജില്ലയുടെ ഒരു ചെറിയ കോണില്‍ ഈ വര്‍ഷം ചരിത്രം പിറന്നു. നിസാംപൂരില്‍ നിന്നുള്ള 15 വയസ്സുകാരന്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ആദ്യമായി യുപി പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയില്‍ വിജയിച്ചു. രാംകേവല്‍ എന്ന പയ്യനാണ് 300 ആളുകളുള്ള തന്റെ ഗ്രാമത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഈ നേട്ടമുണ്ടാക്കിയത്. കൂടുതലും ദളിത് കുടുംബങ്ങള്‍ താമസിക്കുന്ന ഗ്രാമത്തില്‍ സോളാര്‍ വിളക്കിന്റെ വെട്ടത്തിലിരുന്നായിരുന്നു രാംകേവാല്‍ പഠിച്ചത്. വിവാഹ ഘോഷയാത്രകളില്‍ ദീപം തെളിയിച്ച് ദിവസം 250-300 രൂപ പയ്യന്‍ നേടും. Read More…

Myth and Reality

ക്രൈസിസ് കല്‍നാസ് ; പല തവണ തകര്‍ക്കാന്‍ നോക്കിയിട്ടും തകരാത്ത കുരിശുകള്‍ നിറഞ്ഞ കുന്ന്

ലിത്വാനിയയിലെ ക്രൈസിസ് കല്‍നാസിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? കുരിശുകള്‍ നിറഞ്ഞ കുന്നിനെയാണ് ഈ പേര് അടയാളപ്പെടുത്തുന്നത്. ഇത് നശിപ്പിക്കാന്‍ നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും അതിനെയെല്ലാം അതിജീവിച്ച ഈ അസാധാരണ തീര്‍ത്ഥാടന കേന്ദ്രം ഭക്തിയുടെ ശക്തമായ സാക്ഷ്യമായി നിലനില്‍ക്കുന്നു. വടക്കന്‍ നഗരമായ സിയൗലിയായിക്ക് പുറത്ത്, ഏകദേശം രണ്ട് നൂറ്റാണ്ടുകളായി ഇവിടെ സ്ഥാപിച്ചിരിക്കുന്ന ആയിരക്കണക്കിന് ലോഹവും മരവുമായ കുരിശുകളാണ് ഇതിന്റെ പ്രത്യേകത. ഈ കുരിശിന്റെ കുന്നിന്റെ കൃത്യമായ ഉത്ഭവം ഒരു രഹസ്യമായി തുടരുന്നു. 1850 മുതലാണ് രേഖാമൂലമുള്ള പരാമര്‍ശം. എന്നിരുന്നാലും ഐതിഹ്യങ്ങളും കെട്ടുകഥകളും Read More…

The Origin Story

1971-ലെ ഇന്ത്യ-പാക്ക് യുദ്ധം: ഒറ്റപ്പെട്ടപ്പോള്‍ ഇന്ദിരാഗാന്ധി വിളിച്ചു; ഇസ്രായേൽ ഉത്തരം നല്‍കി !

കഴിഞ്ഞ മാസം 26 വിനോദസഞ്ചാരികള്‍ ക്രൂരമായി കൊല്ലപ്പെട്ട പഹല്‍ഗാം ഭീകരാക്രമണത്തിന് നിര്‍ണായകവും വേഗത്തിലുള്ളതുമായ പ്രതികാരമെന്ന നിലയില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന രഹസ്യനാമത്തില്‍ പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ക്കെതിരെ ഇന്ത്യ ബുധനാഴ്ച വ്യോമാക്രമണം നടത്തി. ഓപ്പറേഷൻ സിന്ദൂരിനോടുള്ള ആഗോള പ്രതികരണങ്ങൾക്കിടയിൽ, വ്യക്തമായ ഒരു ശബ്ദം ഉയർന്നു – ഐക്യദാർഢ്യത്തോടെ ട്വീറ്റ് ചെയ്ത ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ റൂവൻ അസർ, “ഇന്ത്യയുടെ സ്വയം പ്രതിരോധത്തിനുള്ള അവകാശത്തെ ഇസ്രായേൽ പിന്തുണയ്ക്കുന്നു. നിരപരാധികൾക്കെതിരായ അവരുടെ ഹീനമായ കുറ്റകൃത്യങ്ങളിൽ നിന്ന് ഒളിക്കാൻ ഒരിടവുമില്ലെന്ന് തീവ്രവാദികൾ അറിയണം.” Read More…