Crime

പിതാവിനെ മകന്‍ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി; മരണം കറന്റടിച്ചാ ണെന്ന് വരുത്താന്‍ നോക്കി

ബെംഗളൂരു: പിതാവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി മരണം വൈദ്യൂതാഘാതമേറ്റാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ച മകന്‍ അറസ്റ്റില്‍. കര്‍ണാടകയിലെ തുംകൂറില്‍ നടന്ന സംഭവത്തില്‍ കുറ്റകൃത്യം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് വിവരം പുറത്തായത്. മെയ് 11 നായിരുന്നു സംഭവം. നാഗേഷും മകന്‍ സൂര്യയും ഈ ദിവസം രാത്രി അപ്പോളോ ഐസ്‌ക്രീം ഫാക്ടറിയില്‍ ഉണ്ടായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം പുലര്‍ച്ചെ 1:45 ഓടെ അച്ഛനും മകനും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി, അത് ഉടന്‍ തന്നെ ശാരീരിക വാക്കേറ്റമായി മാറി. 55 കാരനായ Read More…

Movie News

തീര്‍ച്ചയായും സര്‍പ്പട്ടൈ പരമ്പര രണ്ടാം ഭാഗം ഉണ്ട് ; നടന്‍ ആര്യയുടെ ഔദ്യോഗിക സ്ഥിരീകരണം

തമിഴില്‍ വന്‍ഹിറ്റായിരുന്നു പാ രഞ്ജിത്തിന്റെ സ്‌പോര്‍ട്‌സ് ഡ്രാമ സര്‍പ്പട്ടൈ പരമ്പര സിനിമയുടെ രണ്ടാം ഭാഗം വരുന്നു. സിനിമയിലെ നായകനായ ആര്യയാണ് വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. ഈ വര്‍ഷം ഓഗസ്റ്റില്‍ സര്‍പട്ടൈ പരമ്പര രണ്ടാം ഭാഗം തുടങ്ങുമെന്ന് നടന്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. പാ രഞ്ജിത്ത് ഇപ്പോള്‍ വേട്ടുവം എന്ന സിനിമയുടെ ചിത്രീകരണത്തിലായതിനാല്‍ അത് പൂര്‍ത്തിയാക്കിയ ശേഷം ‘സര്‍പ്പട്ടൈ പരമ്പര: റൗണ്ട് 2’ ആരംഭിക്കുമെന്ന് താരം വ്യക്തമാക്കി. സര്‍പ്പട്ട പറമ്പറൈയുടെ ആദ്യഭാഗം 1970-കളിലെ വടക്കന്‍ ചെന്നൈയുടെ പശ്ചാത്തല ത്തിലാണ് Read More…

Oddly News

കൗമാരക്കാരി കരയുന്ന ഫോട്ടോ ഷെയര്‍ ചെയ്തു, ‘ഓര്‍ഗാസം ഷോട്ട്’ ലൈംഗിക പരസ്യങ്ങളിൽ ദുരുപയോഗം ചെയ്യപ്പെട്ടു !

ഒരു വിഷാദനോവല്‍ വായിച്ച് കരഞ്ഞു. അപ്പോള്‍ രസത്തിന് ഒരു സെല്‍ഫിയെടുത്തു. എന്നാല്‍ അത് സാമൂഹ്യമാധ്യമത്തില്‍ ഇട്ടപ്പോള്‍ കളി മാറി. ഇപ്പോള്‍ പെണ്‍കുട്ടിയുടെ ഈ ചിത്രം വ്യാപകമായി ഉപയോഗിക്കപ്പെടുകയും ഒടുവില്‍ പോണ്‍സൈറ്റില്‍ വരെ എത്തുകയും ചെയ്തതോടെ ആകെ പൊല്ലാപ്പായിരിക്കുകയാണ്. വടക്കുകിഴക്കന്‍ ചൈനയിലെ ഹീലോങ്ജിയാങ് പ്രവിശ്യയിലെ ഹാര്‍ബിനിലുള്ള ഒരു സര്‍വകലാശാലയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ലിയാങ് എന്ന് പേരിട്ടിരിക്കുന്ന 19 വയസ്സുകാരിക്കാണ് ദുരനുഭവം. രണ്ട് വര്‍ഷം മുമ്പ്, അവള്‍ ഒരു സങ്കടകരമായ നോവല്‍ വായിക്കുകയും അതിന്റെ ഫലമായി കരയുകയും ചെയ്തപ്പോള്‍, Read More…

Crime

കാമുകന്റെ മോതിരവിരലും മുലക്കണ്ണും മുറിച്ചെടുത്ത് ഫ്രിഡ്ജില്‍വച്ച് കാമുകി ! കാരണം…

പ്രണയജീവിതത്തില്‍ പുരുഷനും സ്ത്രീയ്ക്കുമൊക്കെ പൊസ്സസ്സീവ്‌നെസ്സ് ഒരു സാധാരണ കാര്യമാണ്. ചിലപ്പോള്‍ വിവാഹജീവിതത്തിലും അതൂണ്ടായേക്കാം. എന്നാല്‍ കാമുകന്‍ മറ്റൊരാളെ വിവാഹം കഴിക്കാതിരിക്കാന്‍ മോതിരവിരല്‍ കണ്ടിച്ചെടുക്കുന്നതിനെ പൊസ്സസ്സീവ്‌നെസ്സ് എന്നാണോ ക്രൂരത എന്നാണോ വിളിക്കേണ്ടത്? ഒരു ജാപ്പനീസ് കാമുകിയാണ് പ്രണയത്തില്‍ അക്രമാസക്തയായത്. കാമുകന്റെ മുറിച്ച മോതിരവിരല്‍ പിന്നീട് ഫ്രിഡ്ജില്‍ സൂക്ഷിച്ചു. താന്‍ അവനെ വളരെയധികം സ്‌നേഹിക്കുന്നുവെന്നും മറ്റാരെയെങ്കിലും വിവാഹം കഴിക്കാനോ വിവാഹ മോതിരം കൈമാറാനോ താന്‍ ഇഷ്ടപ്പെടുന്നില്ലെന്നും യുവതി അവകാശപ്പെട്ടു. ജനുവരിയില്‍ ഹോണ്‍ഷു ദ്വീപിലെ ജപ്പാനിലെ കന്‍സായി മേഖലയില്‍ പോലീസിന് ഇരയായ Read More…

Hollywood

കോഹ്ലിയല്ല, അതിനേക്കാള്‍ വലിയതാരവുമായി അവ്‌നീത് കൗര്‍ ; ടോംക്രൂയിസുമായി കാനില്‍

വിരാട്‌കോഹ്ലിയുമായി ബന്ധപ്പെട്ട് തെറ്റായ കാരണങ്ങളുടെ പേരിലാണ് നടി അവ്‌നീത് കൗര്‍ കഴിഞ്ഞയാഴ്ച വരെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത്. എന്നാല്‍ ദേ ബോളിവുഡ് നടി ഹോളിവുഡ് ആരാധകരുടെ കൂടി പ്രീതി സമ്പാദിക്കാനൊരുങ്ങുകയാണ്. ഹോളിവുഡ് സൂപ്പര്‍താരം ടോം ക്രൂയീസുമായി നില്‍ക്കുന്ന ചിത്രം സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റ് ചെയ്താണ് നടി ഞെട്ടിച്ചിരിക്കുന്നത്. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ നിന്നുള്ളതാണ് ചിത്രം. ഹോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ടോം ക്രൂയിസ്, ബ്ലോക്ക്ബസ്റ്റര്‍ മിഷന്‍: ഇംപോസിബിള്‍ ഫ്രാഞ്ചൈസിയിലെ ആക്ഷന്‍ പായ്ക്ക് ചെയ്ത അവസാന ഭാഗമായ മിഷന്‍: ഇംപോസിബിള്‍ – ദി Read More…

Oddly News

ഭര്‍ത്താവിന് പരസ്ത്രീബന്ധമുണ്ടെന്ന് ചാറ്റ്‌ബോട്ട് പറഞ്ഞു ; വിശ്വസിച്ച ഭാര്യ വിവാഹമോചനത്തിന്

ഓപ്പണ്‍ എഐ യുടെ ചാറ്റ്‌ബോട്ട് ഒരുപാട് കാര്യങ്ങള്‍ക്ക് മികച്ചതാണ്. എന്നിരുന്നാലും നിങ്ങള്‍ അന്ധമായി വിശ്വസിക്കുകയാണെങ്കില്‍ ചിലപ്പോള്‍ അത് നിങ്ങളുടെ ജീവിതം തന്നെ നശിപ്പിക്കും. അടുത്തിടെ ഗ്രീക്ക് ടിവി മോണിംഗ് ഷോ ടു പ്രോയ്‌നോയില്‍ പ്രത്യക്ഷപ്പെട്ട ഒരു ഗ്രീക്കുകാരന്‍ ചാറ്റ്ജിപിടി ഒരു കപ്പ് കാപ്പിയിലെ അടിയില്‍ അടിഞ്ഞ മട്ടിനെ വ്യാഖ്യാനിച്ച് തന്നെ പരസ്ത്രീ ബന്ധമുള്ളയാളായി ചിത്രീകരിച്ച് തന്റെ ദാമ്പത്യം തകര്‍ത്തതായി പരാതിപ്പെട്ടു. ടാസ്സോഗ്രാഫി കലയില്‍ ഒരുതരം ആധുനിക ട്വിസ്റ്റാണ് ഇയാള്‍ക്ക് വിനയായത്. ആ മനുഷ്യന്റെ ഭാര്യ രണ്ടുപേര്‍ക്കും കാപ്പി Read More…

Movie News

സിനിമയിലേക്ക് തന്നെ, അജയ് ദേവ് ഗണിന്റെയും കാജലിന്റെയും മകന്‍ യുഗും

സിനിമാ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നും വന്ന ബോളിവുഡ് താരങ്ങളായ അജയ് ദേവ് ഗണിനും കാജോളിനും മറ്റൊരു കരിയര്‍ തെരഞ്ഞെടുക്കാനാകില്ലെന്നത് ഉറപ്പായി രുന്നു. സമാന വഴിയില്‍ അവരുടെ അടുത്ത തലമുറയും വരികയാണ്. ഇരു വരുടേയും മകനായ യുഗും സിനിമയില്‍ തന്നെ അരങ്ങേറുകയാണ്. പിതാവി നൊപ്പം ‘കരാട്ടെ കിഡ്: ലെജന്‍ഡ്‌സ്’ എന്ന ചിത്രത്തില്‍ ശബ്ദം നല്‍കിക്കൊണ്ടാണ് യുഗ് വരുന്നത്. ഹോളിവുഡ് സിനിമയുടെ ഹിന്ദി പതിപ്പിനാണ് അച്ഛനും മകനും ഒന്നിക്കുന്നത്. ജാക്കി ചാന്‍, ബെന്‍ വാങ്, ഡാനിയല്‍ ലാറൂസോ എന്നിവര്‍ പ്രധാന Read More…

Oddly News

46 വര്‍ഷക്കാലം ഒരുമിച്ച് ജീവിച്ചു ; ഇനി ഒരാളെ ഒറ്റയ്ക്ക് വിടാന്‍ വയ്യ ; സൂയി സൈഡ് പോഡ് തെരഞ്ഞെടുത്തു !

ഒരാള്‍ക്ക് സ്വയം മരണം തെരഞ്ഞെടുക്കാനുള്ള അവസരത്തെപ്പറ്റി ‘സൂയിസൈഡ് പോഡ്’ വന്ന ശേഷം വലിയ ചര്‍ച്ചയാണ് നടന്നു വരുന്നത്. ഒരുമിച്ചു നിറഞ്ഞ ജീവിതം നയിച്ച വ്യക്തികള്‍ക്കും ദമ്പതികള്‍ക്കും, ഒരു പങ്കാളി അസഹനീയമായ കഷ്ടപ്പാടുകള്‍ സഹിക്കുമെന്നോ അല്ലെങ്കില്‍ ഒരു ആത്മമിത്രത്തെ നഷ്ടപ്പെട്ടതിനുശേഷം ഒറ്റയ്ക്ക് തുടരുന്നതിനെക്കുറിച്ചോ ഉള്ള ചിന്ത അസഹനീയമാണ്. അതുകൊണ്ടാണ് നാലരദശകം ഒരുമിച്ച് ജീവിച്ച ബ്രിട്ടീഷ് ദമ്പതികള്‍ ഒരുമിച്ച് ഭൂമിയിലെ ജീവിതം അവസാനിപ്പിക്കാന്‍ ആലോചിക്കുന്നത്. 86 കാരനായ പീറ്റര്‍ സ്‌കോട്ട്, വിരമിച്ച ആര്‍എഎഫ് എഞ്ചിനീയറും മുന്‍ നഴ്സായിരുന്ന ഭാര്യ ക്രിസ്റ്റീനും Read More…

Movie News

മകളുടെ വിവാഹത്തിന് സഹായിച്ചത് വിജയ് സേതുപതി ; അനുരാഗ് കശ്യപിലേക്ക് മഹാരാജ വന്ന വഴി

ഇന്ത്യയിലെ മികച്ച സംവിധായകനാണെങ്കിലും ഒരു അഭിനേതാവെന്ന നിലയിലാണ് അനുരാഗ് കശ്യപിന് തിരക്ക്. അടുത്തകാലത്ത് തമിഴില്‍ ഏറ്റവും വലിയ ഹിറ്റായി മാറിയ മഹാരാജയില്‍ താരത്തിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. മകള്‍ ആലിയയുടെ വിവാഹത്തിന് പണം കണ്ടെത്താന്‍ തന്നെ അന്ന് സഹായിച്ചത് വിജയ് സേതുപതി ആയിരുന്നെന്നും താരം പറയുന്നു. മഹാരാജ സിനിമയിലെ വേഷമാണ് അതില്‍ നിര്‍ണ്ണായകമായത്. ദ ഹിന്ദുവിന്റെ ദി ഹഡില്‍ ഒരു സെഷനില്‍, അനുരാഗ് കശ്യപ് ഒരു നടനെന്ന നിലയില്‍ ദക്ഷിണേന്ത്യന്‍ സിനിമകളില്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് വേദിയില്‍ സംസാരിച്ചു. Read More…