Good News

പ്രായമില്ലാത്ത പ്രണയം; ഭാര്യയ്ക്ക് മംഗല്യസൂത്രം വാങ്ങാനെത്തി 93-കാരൻ, ഞെട്ടിച്ച് ജ്വല്ലറി ഉടമ – വീഡിയോ

ജല്‍ന: പ്രണയത്തിന് കണ്ണും കാതുമില്ല, പ്രായം തീരെ പ്രാധാന്യവുമല്ല. 90 കാരനായ വൃദ്ധന്റെ ഭാര്യയോടുള്ള സ്‌നേഹത്തില്‍ അതുല്യമായ സമ്മാനം നല്‍കി മഹാരാഷ്ട്ര യിലെ ഒരു ജ്വല്ലറിയുടെ ആദരം. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലെ ഒരു ജ്വല്ലറിയാണ് പ്രായമേറാത്ത പ്രണയത്തിന്റെ മുദ്രയെ മൂല്യവല്‍ക്കരിച്ചത്. പരമ്പരാഗത വെള്ള ‘ധോതി-കുര്‍ത്ത’യും തൊപ്പിയും ധരിച്ച 93 വയസ്സുള്ള ഒരു ഗ്രാമീണന്‍ ഭാര്യയു മായി എത്തിയപ്പോള്‍ സാമ്പത്തിക സഹായം തേടി വന്നവരാണെന്നാണ് ജ്വല്ലറിയുടെ ജീവനക്കാര്‍ ആദ്യം ധരിച്ചത്. ഇവര്‍ പണം നല്‍കാനൊരുങ്ങുമ്പോള്‍ വൃദ്ധന്‍ കൂടെയുള്ള ഭാര്യക്ക് Read More…

Lifestyle

‘ഡിറ്റക്ടീവ് ഡിജിറ്റല്‍’; ഡീസന്റാണെന്ന് തോന്നിയ ഭാവിവരന്‍ കടുത്ത ‘വിഷം’; താന്‍ എങ്ങിനെ രക്ഷപ്പെട്ടെന്ന യുവതിയുടെ പോസ്റ്റ് വൈറല്‍

വിവാഹത്തിന് മുമ്പ് ഡിജിറ്റല്‍ മാര്‍ഗ്ഗത്തിലൂടെ ഭാവിവരന്റെ സ്വഭാവ പരിശോധന നടത്തിയ യുവതി, യുവാവിന്റെ മോശം സ്വഭാവങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിവാഹത്തില്‍ നിന്നും പിന്മാറി. നിര്‍ബന്ധബുദ്ധി, വൈകാരികമായി അസ്ഥിരത, ആവശ്യപ്പെടാതെ തന്നെ നഗ്‌നചിത്രങ്ങള്‍ അയയ്ക്കല്‍, ഉപദ്രവിക്കുന്നതിനെ മഹത്വവല്‍ക്കരിക്കുക, അനാവശ്യം പറയല്‍ തുടങ്ങി തന്റെ വരന്‍ ടോക്‌സിക്കാണെന്ന് അവള്‍ കണ്ടെത്തി. വിവാഹത്തിന് മുമ്പായി പങ്കാളിയുടെ സ്വഭാവത്തെപ്പറ്റി ഡിജിറ്റല്‍ പശ്ചാത്തല പരിശോധനയുടെ ആവശ്യകതയെ ബോദ്ധ്യപ്പെടുത്തുന്നതിനായി യുവതി തന്റെ കണ്ടെത്തല്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ്. ‘വിഷമുള്ള’ പുരുഷനില്‍ നിന്ന് താന്‍ എങ്ങിനെ സ്വയം രക്ഷപ്പെട്ടുവെന്നതിന്റെ Read More…

Sports

15 പന്തില്‍ 11 റണ്‍സ്, 48 പന്തില്‍ സെഞ്ച്വറി; ക്രിക്കറ്റ് വെടിക്കെട്ട് എന്താണെന്ന് പഠിപ്പിച്ച് ഗ്‌ളെന്‍ മാക്‌സ്‌വെല്‍

എന്തുകൊണ്ടാണ് താന്‍ കുട്ടിക്രിക്കറ്റിലെ ഏറ്റവും മൂല്യമേറിയ ബാറ്ററായി മാറുന്നതെന്ന് ഓസീസ് ക്രിക്കറ്റ് താരം മാക്‌സ്‌വെല്‍ തെളിയിച്ചു. കുട്ടി ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളായ ഗ്‌ളെന്‍ മാക്‌സ്‌വെല്‍ വീണ്ടും റെക്കോഡിട്ടു. മേജര്‍ ലീഗ് ക്രിക്കറ്റില്‍ ലോസ് ഏഞ്ചല്‍സ് നൈറ്റ് റൈഡേഴ്‌സിനെതിരെ 48 പന്തില്‍ മിന്നുന്ന സെഞ്ച്വറി നേടിയാണ് ഗ്ലെന്‍ മാക്‌സ്വെല്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തത്. തന്റെ എട്ടാം ടി20 സെഞ്ചുറിയില്‍ 13 സിക്സറുകള്‍ പറത്തിയ മാക്സ്വെല്‍ മികച്ച ടി20 കളിക്കാരില്‍ ഒരാളായി തന്റെ അധികാരം സ്ഥാപിച്ചു. ലോസ് Read More…

Crime

ഉറക്കം നടിച്ചുകിടന്ന 9 വയസ്സുകാരന്‍ എല്ലാം കണ്ടു; അച്ഛനെ കൊന്ന അമ്മയും കാമുകനും അറസ്റ്റില്‍

അല്‍വാര്‍: അച്ഛനെ കൊലപ്പെടുത്തിയ കേസില്‍ അമ്മയും കാമുകനും ഉള്‍പ്പെടെ പ്രതികളെ പിടികൂടാന്‍ കേസില്‍ വഴിത്തിരിവുണ്ടാക്കി ഒമ്പതുവയസ്സുകാരന്റെ മൊഴി. കാമുകനും വാടകക്കൊലയാളികളും ചേര്‍ന്ന് പിതാവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യസാക്ഷിയാണ് ഒമ്പതു വയസ്സുകാരന്‍. ജൂണ്‍ ഏഴിന് രാത്രി രാജസ്ഥാനിലെ അല്‍വാറിലെ ഖേര്‍ലി മേഖലയില്‍ നടന്ന കൊലപാതകമാണ് തെളിഞ്ഞത്. മാന്‍ സിംഗ് യാദവ് എന്നയാളെ ജൂണ്‍ 7 ന് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലായിരുന്നു നടപടി. ഭര്‍ത്താവ് ആരോഗ്യനില വഷളായി മരിച്ചെന്നായിരുന്നു ഭാര്യ അനിത ആദ്യം അവകാശപ്പെട്ടിരുന്നത്. എന്നാല്‍ മാന്‍സിംഗ് Read More…

Oddly News

‘ആക്ഷേപകരമായ’ പോസില്‍ ബൈക്ക് യാത്ര ; ദമ്പതികള്‍ക്ക് പോലീസ് അടിച്ചത് 53,000 രൂപ പിഴ…!

‘ആക്ഷേപകരമായ’ പോസില്‍ ബൈക്ക് യാത്ര നടത്തിയ ദമ്പതികള്‍ക്ക് എട്ടിന്റെ പണി കൊടുത്ത് ഉത്തര്‍പ്രദേശ് പോലീസ്. ലൈംഗികത അനുസ്മരിപ്പിക്കുന്ന പോസില്‍ തിര ക്കേറിയ വീഥിയിലൂടെ ബൈക്ക് ഓടിച്ച ദമ്പതികളുടെ വീഡിയോ വൈറലായ തിനെ തുടര്‍ന്ന് നോയിഡയില്‍ ദമ്പതികള്‍ക്ക് ട്രാഫിക്‌പോലീസ് പിഴയിട്ടത് 53,000 രൂപ പിഴ. നോയിഡ-ഗ്രേറ്റര്‍ നോയിഡ എക്സ്പ്രസ് വേയിലായിരുന്നു ദമ്പതികളുടെ പ്രകടനം. രണ്ടു പേരും ഹെല്‍മറ്റ് പോലും ധരിച്ചിരുന്നില്ല. ബൈക്കിന്റെ പെട്രോള്‍ടാങ്കിന് മുകളി ല്‍ യുവതിയെ പുണരുന്ന നിലയില്‍ തനിക്കഭിമുഖമാക്കി ഇരുത്തിയുള്ള യാത്രയുടെ ഹൃസ്വമായ ക്ലിപ്പ് പുറത്തുവന്നിട്ടുണ്ട്. Read More…

Featured Lifestyle

വിമാനാപകടം ബാധിച്ചത് മനുഷ്യരെ മാത്രമല്ല; ചാമ്പലായത് പക്ഷിമൃഗാദികളും, ഹൃദയഭേദകമായ കാഴ്ച

2025 ജൂണ്‍ 12-ന് ലണ്ടനിലേക്ക് പോകുകയായിരുന്ന എയര്‍ ഇന്ത്യ ഫ്‌ലൈറ്റ് എഐ 171, പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ നടന്ന ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനവും വീണ്ടെടുക്കല്‍ ശ്രമങ്ങളും നടന്നു. തീപിടുത്തത്തില്‍ മരണപ്പെട്ട മനുഷ്യര്‍ക്കൊപ്പം മറ്റൊരു വിഭാഗം ജീവനുകളും നശിപ്പിക്കപ്പെട്ടു. ഡസന്‍ കണക്കിന് തെരുവ് മൃഗങ്ങളുടെ ആവാസ കേന്ദ്രത്തെയാണ് അപകടം ചാമ്പലാക്കിയത്. വിമാനാപകടത്തില്‍ പെട്ടുപ്പോയ തെരുവിലെ പക്ഷിമൃഗാദികളെ പരിപാലിക്കാന്‍ സര്‍ക്കാരിതര സംഘടനയായ ദര്‍ശന ആനിമല്‍ വെല്‍ഫെയര്‍ രംഗത്തുവന്നു. അനേകം മൃഗങ്ങളെയാണ് രക്ഷിച്ചത്. കത്തിനശിച്ച വാഹനങ്ങള്‍, കരിഞ്ഞ നിലം, തീപിടിക്കപ്പെട്ട മൃഗങ്ങളുടെ നിര്‍ജീവ ശരീരങ്ങള്‍ Read More…

Movie News

തമിഴില്‍ പുതിയ കോമ്പോ, വെട്രിമാരനും സിമ്പുവും; സംവിധായകന്‍ നെല്‍സണ്‍ അതിഥിവേഷത്തില്‍

വെട്രിമാരന്‍ സിമ്പു സിനിമയുടെ ജോലി ആരംഭിച്ചു. സിനിമയുടെ ഷൂട്ടിംഗിന്റെ ചിത്രങ്ങള്‍ ഓണ്‍ലൈന്‍ വഴി പ്രചരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ജയിലര്‍ സിനിമയുടെ സംവിധായകന്‍ നെല്‍സണ്‍ ചിത്രത്തില്‍ മികച്ച ഒരു അതിഥി വേഷത്തില്‍ എത്തുമെന്നാണ് കേള്‍ക്കുന്നത്. ഇപ്പോള്‍, ടീം ഒരു പ്രൊമോ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി, അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പ്രധാന ഷൂട്ട് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ധനുഷിനെ നായകനാക്കി വമ്പന്‍ ഹിറ്റായി മാറിയ വെട്രി മാരന്റെ കള്‍ട്ട് ക്ലാസിക്, വട ചെന്നൈ, ഗ്യാങ്സ്റ്റര്‍ ഡ്രാമയുടെ അതേ പ്രപഞ്ചത്തിലാണ് ഈ ചിത്രവും ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. Read More…

Crime

ലോണെടുത്തു ഭര്‍ത്താവ് മുങ്ങി ; ഭാര്യയെ പണം കൊടുത്തയാള്‍ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു

ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ ഭര്‍ത്താവ് വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് 25 കാരിയായ യുവതിയെ കടക്കാരന്‍ മരത്തില്‍ കെട്ടിയിട്ട് മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തു. ഒരു പ്രാദേശിക പണമിടപാട് സ്ഥാപനത്തിനെതിരേയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത് തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് നടന്ന സംഭവത്തില്‍ സിരിഷ എന്ന യുവതിയാണ് ഇര. നാട്ടുകാര്‍ വിവരം പോലീസില്‍ അറിയിക്കുകയും കുപ്പം പോലീസ് മുനിക്കണ്ണപ്പനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കുടുംബം പോറ്റാനും കടം വീട്ടാനും ദിവസക്കൂലിയായി ജോലി ചെയ്തു വരികയായിരുന്നു സിരിഷ. സിരിഷയുടെ ഭര്‍ത്താവ് തിമ്മരയപ്പ Read More…

Oddly News

വരച്ചതെല്ലാംസത്യമാകുന്നു ; ഒരു കോമിക് പുസ്തകത്തെ ജപ്പാന്‍ എന്തിനാണ് ഇത്ര ഭയപ്പെടുന്നത് ?

നാട്ടിലെ ഒരു മികച്ച ചിത്രകാരി വരച്ച കോമിക് പുസ്തകം ജപ്പാനില്‍ വ്യാപകമായി ഭീതി വിതയ്ക്കുന്നു. ജാപ്പനീസ് മാങ്ങാ ആര്‍ട്ടിസ്റ്റായ റിയോ ടാറ്റ്‌സുകി എന്ന യുവതി 2021 ല്‍ വരച്ചിട്ടിട്ടുള്ള ‘കോമിക് ദി ഫ്യൂച്ചര്‍ ഐ സോ’ എന്ന കോമിക്‌സാണ് ജപ്പാനിലും പുറത്തുള്ള ജപ്പാന്‍കാര്‍ക്കും വ്യാപകമായ ആശങ്കയുണ്ടാക്കുന്നത്. പുസ്തകത്തില്‍ 2025 ജൂലൈ 5 ന് ജപ്പാനില്‍ ഒരു ദുരന്തം സംഭവിക്കുമെന്ന സൂചനയാണ് ആശങ്കയ്ക്ക് കാരണമായി മാറിയിരിക്കുന്നത്. ഏതു തരം ദുരന്തമാണെന്ന് പക്ഷേ കൃത്യമായി പറഞ്ഞിട്ടുമില്ല. വരാനിരിക്കുന്ന സംഭവങ്ങളെ കൃത്യമായി Read More…