Movie News

പവന്‍ കല്യാണും വിജയും മാന്യന്‍മാരെന്ന് ശ്രുതി ഹാസന്‍ ; പക്ഷേ പ്രഭാസ് അങ്ങനെയല്ല !

പിതാവിനെ പോലെ തന്നെ എല്ലാം വെട്ടിത്തുറന്ന് പറയാന്‍ ഒരു മടിയുമില്ലാത്തയാളാണ് നടി ശ്രുതിഹാസന്‍. താനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്നപോലെ തന്നെ സിനിമയിലെ തന്റെ അനുഭവങ്ങളെക്കുറിച്ചും എപ്പോഴും തുറന്നുപറയാറുണ്ട്. ഇപ്പോള്‍ താരം സഹനടന്മാരെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ആരാധകര്‍ക്ക് കൗതുകകരമായിരിക്കുന്നത്. സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് നായകനായ കൂലി എന്ന ചിത്രത്തിന്റെ റിലീസിനായി തയ്യാറെടുക്കുമ്പോള്‍, ദക്ഷിണേന്ത്യയിലെ ചില പ്രമുഖരുടെ പൊതുവിടങ്ങളില്‍ കാണിക്കുന്ന വിനയത്തിനും അവരുടെ യഥാര്‍ത്ഥ വ്യക്തിത്വങ്ങള്‍ക്കും ഇടയിലുള്ള കടുത്ത വ്യത്യാസത്തെക്കുറിച്ച് ശ്രുതി ഹാസന്‍ അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ തുറന്നു Read More…

Celebrity

16 വയസ്സുള്ളപ്പോള്‍ വിവാഹം, 17 ല്‍ അമ്മയായി; 30വയസ്സിന് മുമ്പ് വിവാഹമോചനം; വിവാദനായികയായ ഇന്ത്യന്‍ നടി

പ്രതിഭയെ മൂടി വെയ്ക്കാനാകില്ലെന്നാണ് പഴഞ്ചൊല്ല്. പതിനാറാം വയസ്സില്‍ വിവാ ഹിതയും 17 ല്‍ അമ്മയാകുകയും മുപ്പതാം വയസ്സില്‍ വിവാഹമോചനം തേടുകയും ചെയ്ത ഒരു ബോളിവുഡ് നടിയുടെ യാത്ര ഇത് തെളിയിക്കുന്നതാണ്. വിവാഹമോചനശേഷം സിനിമയിലേക്ക് തിരിച്ചുവന്ന അവര്‍ ഇതിഹാസ സിനിമാ ക്കാരനായിരുന്ന ഒരു ഹോളിവുഡ് സംവിധായകന്റെ സിനിമയില്‍ അഭിനയിക്കുയൂം ചെയ്തു. പറഞ്ഞുവരുന്നത് ഋഷി കപൂറിനൊപ്പം അരങ്ങേറ്റം കുറിച്ച ഈ ബോളിവുഡ് നടി ഡിം പിള്‍ കപാഡിയയെക്കുറിച്ചാണ്. 1973 ല്‍ ഋഷി കപൂറിനൊപ്പം ബോബി എന്ന ഹിറ്റ് ചിത്രത്തിലൂടെ ബോളിവുഡില്‍ Read More…

Featured Good News

58 വയസ്സുള്ള വനിതാ കണ്ടക്ടര്‍ ; അച്ഛന്റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ ബസ് വാങ്ങി…!

പശ്ചിമ ബംഗാളിലെ ഹൗറയില്‍ എല്ലാ ദിവസവും രാവിലെ, നഗരം പൂര്‍ണ്ണമായി ഉണരുന്നത് 58 വയസ്സുള്ള ഡോളി റാണയുടെ ‘ധര്‍മ്മതല, ധര്‍മ്മതല’ എന്ന ശബ്ദം കേട്ടുകൊണ്ടാണ്. യാത്രാക്കൂലി പിരിച്ചും സ്റ്റോപ്പുകള്‍ വിളിച്ചുപറഞ്ഞും ഡോളി നടത്തുന്നത് ഒരിക്കലും നിറവേറ്റാന്‍ കഴിയാതെ പോയ പിതാവിന്റെ സ്വപ്‌നം സാക്ഷാത്ക്കരിക്കുക കൂടിയാണ്. ഡോളി റാണ തന്റെ പരേതനായ പിതാവിന്റെ സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി പശ്ചിമ ബംഗാളില്‍ ഒരു ബസ് കണ്ടക്ടറായി. കടം, നഷ്ടം, ദൈനംദിന വെല്ലുവിളികള്‍ എന്നിവയെ ധൈര്യത്തോടെ നേരിട്ടു ആയിരക്കണക്കിന് ആളുകള്‍ക്ക് അവര്‍ നിശബ്ദമായി Read More…

Featured Good News

‘വീട്ടിലേക്ക് പോകൂ, ഈ ജോലി നിങ്ങള്‍ക്കുള്ളതല്ല’: ‘പുരുഷന്മാ’രുടെ മര്‍ച്ചന്റ് നേവിയില്‍ കരിയര്‍ കെട്ടിപ്പൊക്കിയ റോമീത

”ഈ ജോലി നിനക്ക് ചെയ്യാന്‍ പറ്റില്ല. നീ ഇവിടെ എന്താണ് ചെയ്യുന്നത്? നമ്മള്‍ ഇപ്പോഴും തുറമുഖം വിട്ടിട്ടില്ല. നിനക്ക് വേണമെങ്കില്‍ വീട്ടിലേക്ക് പോകാം.” 2017 ഡിസംബറില്‍ ജോലിയില്‍ പ്രവേശിച്ച ആദ്യ ദിവസം മെഴ്സ്‌ക് കപ്പലില്‍ കാലുകുത്തിയപ്പോള്‍ മഹാരാഷ്ട്രക്കാരി റോമീത ബുണ്ടേലയ്ക്ക് തന്റെ മാനേജരില്‍ നിന്ന് കേട്ട ആദ്യം കേട്ട വാക്കുകള്‍ നെഗറ്റീവായിരുന്നു. പക്ഷേ ജല്‍ഗാവില്‍ നിന്നുള്ള റോമീത മെഴ്സ്‌ക് കപ്പലിലെ ആദ്യത്തെ ഇന്ത്യന്‍ വനിതാ ഇലക്ട്രോ ടെക്നിക്കല്‍ ഓഫീസര്‍ (ഇടിഒ) ആയി വെല്ലുവിളികളെ മറികടന്നു. യുകെയിലെ ഒരു Read More…

Crime

കറുത്ത വര്‍ഗ്ഗക്കാരെ കണ്ടാല്‍ ഇയാള്‍ വെടിവെച്ചു കൊല്ലും; കൂട്ടക്കൊലയാളി കൊന്നൊടുക്കിയത് 39 പേരെ, പോലീസും കൂട്ട്

വര്‍ണ്ണവിവേചനകാലത്ത് കറുത്തവര്‍ഗ്ഗക്കാരെ വെടിവച്ചുകൊന്ന കൊലപാതകി തന്റെ തോക്കിനിരയാക്കിയത് 39 പേരെ. ‘വര്‍ണ്ണവിവേചന കൊലയാളി’ എന്ന് വിളിക്കപ്പെടുന്ന ഇയാളുടെ പല്ലുകള്‍ നഷ്ടപ്പെട്ടു. ആരോഗ്യം ക്ഷയിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന്, രണ്ട് കാലുകളും അടുത്തിടെ മുറിച്ചുമാറ്റി, വീല്‍ചെയറിലാണ്. കാല്‍ മുറിച്ചുമാറ്റുന്ന ശസ്ത്രക്രിയ സര്‍ജന്‍ നടത്തിയപ്പോള്‍, വാന്‍ ഷൂര്‍ ജനറല്‍ അനസ്‌തേഷ്യയ്ക്ക് പകരം ഒരു എപ്പിഡ്യൂറല്‍ ആവശ്യപ്പെട്ടു. കാലുകള്‍ മുറിച്ചുമാറ്റുന്നത് സ്വന്തം കണ്ണുകള്‍ കൊണ്ടു കണ്ടു. 1980-കളില്‍ രാജ്യത്തെ വംശീയ വര്‍ണ്ണവിവേചന വ്യവസ്ഥയ്ക്ക് കീഴില്‍ മൂന്ന് വര്‍ഷം കൊണ്ട് വാന്‍ ഷൂര്‍ കൊന്നുകളഞ്ഞത് 39 Read More…

Featured Oddly News

നാട്ടുകാര്‍ പട്ടിണിയില്‍, ബംഗലുരുവില്‍ പട്ടികള്‍ക്ക് ചിക്കന്‍ബിരിയാണി; 2.88 കോടി രൂപയുടെ ബൃഹത് പദ്ധതി

ബംഗളൂരു: നാട്ടുകാര്‍ പട്ടിണി കിടക്കുമ്പോള്‍ പട്ടികള്‍ക്ക് ചിക്കന്‍ബിരിയാണി വിളമ്പാനുള്ള കര്‍ണാടകയിലെ പദ്ധതി ഓണ്‍ലൈനില്‍ വലിയ രാഷ്ട്രീയചര്‍ച്ചയ്ക്ക് വേദിയാകുന്നു. 5,000 തെരുവ് നായ്ക്കള്‍ക്ക് പാകം ചെയ്ത ചിക്കന്‍ ചോറ് നല്‍കാനുള്ള 2.88 കോടി രൂപയുടെ ബൃഹത് ബെംഗളൂരു മഹാനഗര പാലെയുടെ (ബിബിഎംപി)യുടെ പദ്ധതിയാണ് ചര്‍ച്ചാവിഷയമാകുന്നത്. ആക്രമണാത്മക നായ്ക്കളുടെ പെരുമാറ്റം തടയാന്‍ ലക്ഷ്യമിട്ട്, ജിയോ ടാഗ് ചെയ്ത 100 ഫീഡിംഗ് പോയിന്റുകളില്‍ ദിവസേന ഭക്ഷണം വിതരണം ചെയ്യാന്‍ നഗരം പദ്ധതിയിടുന്നു, എന്നാല്‍ ആക്ടിവിസ്റ്റുകള്‍, രാഷ്ട്രീയക്കാര്‍, താമസക്കാര്‍ എന്നിവരില്‍ നിന്നു സമ്മിശ്ര Read More…

Featured Sports

കൈനിറയെ കാശ്; ലോക ക്ലബ്ബ് കിരീടം ചൂടിയ ചെല്‍സിക്ക് കിട്ടുന്ന പ്രതിഫലം എത്രയാണെന്നറിയാമോ? 859 കോടി രൂപ… !

ലോക ക്ലബ്ബ് ഫുട്‌ബോളില്‍ യുവേഫാചാംപ്യന്മാരായ പിഎസ്ജിയെ അട്ടിമറിച്ച് ഇംഗ്‌ളീഷ് ക്ലബ്ബ് ചെല്‍സി എഴുതിയത് ഒരു സുവര്‍ണ്ണ ചരിത്രമായിരുന്നു. ഫിഫയുടെ പുതിയ രീതിയില്‍ മാറ്റിപ്പണിത ക്ലബ്ബ് ലോകകപ്പില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കായിരുന്നു പിഎസ്ജിയെ ചെല്‍സി ചാരമാക്കിയത്. ആദ്യപകുതിയില്‍ തന്നെ മൂന്ന് ഗോളുകളും നേടിയ അവര്‍ വമ്പന്‍ നേട്ടമുണ്ടാക്കി. ഫിഫയുടെ ഈ നേട്ടം ലോകത്ത് ഇതുവരെ ഒരു ക്ലബ്ബിന് കിട്ടിയ ഏറ്റവും വലിയ സമ്മാനത്തുകയിലേക്കും ചെല്‍സിയെ ഉയര്‍ത്തി. ടൂര്‍ണമെന്റില്‍ ഒരു ക്ലബ് നേടുന്ന സമ്മാനത്തുക, അവര്‍ നോക്കൗട്ടിലേക്ക് എത്രത്തോളം പോകുന്നു Read More…

Featured Sports

സഹോദരിയുടെ സുഹൃത്തിനെ 7 വര്‍ഷം പ്രണയിച്ചു, വിവാഹം കഴിച്ചു: അജിങ്ക്യ രഹാനെയുടെ പ്രണയകഥ

സ്റ്റേഡിയങ്ങള്‍ക്കും സ്‌കോര്‍ബോര്‍ഡുകള്‍ക്കും അപ്പുറത്ത് മനോഹരമായ ഒരു പ്രണയകഥകള്‍ കൂടി വരുന്ന ക്രിക്കറ്റ് കളിക്കാരുടെ ലവ് സ്‌റ്റോറികള്‍ എപ്പോഴും ഹൃദയസ്പര്‍ശിയാണ്. ക്രിക്കറ്റ് താരം അജിങ്ക്യ രഹാനെയുടെയും രാധിക ധോപാ വ്കറിന്റെയും പ്രണയകഥ ശരിക്കും ആകര്‍ഷകമാണ്. ചെറുപ്പം മുതല്‍ പരസ്പരം അറിയുമായിരുന്ന രഹാനേയും രാധികയും വലുതായപ്പോള്‍ പ്രണയത്തിലായി. രഹാനെയുടെ സഹോദരിയുടെ ബാല്യകാല സുഹൃത്തായിരുന്നു രാധിക ധോപാവ്കര്‍, ചെറുപ്പം മുതലേ പരസ്പരം അറിയാമായിരുന്നു. മുംബൈയിലെ മുളുണ്ടിലെ ഒരേ പ്രദേശ ത്താണ് ഇരുവരും വളര്‍ന്നത്, സ്‌കൂളിലും വീട്ടിലും പതിവായി കണ്ടുമുട്ടി യിരു ന്നു. Read More…

Crime

വിവാഹ പാര്‍ട്ടിയില്‍ ചിക്കന്‍ കഷണങ്ങളുടെ എണ്ണം കുറച്ചു ; തര്‍ക്കത്തില്‍ യുവാവിനെ കുത്തിക്കൊന്നു

വിവാഹ പാര്‍ട്ടിയില്‍ വിളമ്പുന്ന ചിക്കന്‍ കഷണങ്ങളുടെ എണ്ണത്തെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവ്് കുത്തേറ്റു മരിച്ചു. കര്‍ണാടക ബെലഗാവിയില്‍ നടന്ന സംഭവത്തില്‍ വിവാഹത്തലേന്ന് രാത്രിയിലുണ്ടായ സംഭവമായിരുന്നു എല്ലാറ്റിനും കാരണമായത്. വിവാഹവുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട എല്ലാവരും മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു. യാരഗട്ടി പട്ടണത്തിന്റെ പ്രാന്തപ്രദേശത്ത് അഭിഷേക് കൊപ്പാട് എന്നയാളുടെ വിവാഹവുമായി ബന്ധപ്പെട്ടുണ്ടായ സംഭവത്തില്‍ അദ്ദേഹത്തിന്റെ സുഹൃത്ത് വിനോദ് എന്ന യുവാവാണ് മരണമടഞ്ഞത്. അഭിഷേകിന്റെ കൃഷിയിടത്തില്‍ ഒരു അത്താഴവിരുന്നിനിടെയാണ് സംഭവം. കോഴിയിറച്ചിയുടെ എണ്ണത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് സുഹൃത്ത് വിത്തല്‍ ഹരുഗോപ്പ്, 30 വയസ്സുള്ള Read More…