ആകാശംമുട്ടെ ഉയര്‍ന്ന പ്രോപ്പര്‍ട്ടി വിലകള്‍, അടച്ചുതീരാത്ത ഇഎംഐകള്‍, ഇന്റീരിയര്‍ അലങ്കാരങ്ങള്‍ക്കുള്ള അധികച്ചെലവുകള്‍. ഇന്ത്യയില്‍ സ്വന്തമായി ഒരു വീട് എന്നത് മിക്ക ആളുകളും പതിറ്റാണ്ടുകള്‍ ചെലവഴിക്കുന്ന സ്വപ്‌നമാണ്. സൂററ്റിലെ ഒരു കണ്ടന്റ് ക്രിയേറ്ററുടെ വീട്ടുജോലിക്കാരി 60 ലക്ഷം വിലമതിക്കുന്ന ഒരു 3 മുറി ഫ്‌ലാറ്റ് 10 ലക്ഷം വായ്പയെടുത്ത് വാങ്ങിയപ്പോള്‍, സോഷ്യല്‍ മീഡിയ ഒന്നടങ്കം അമ്പരന്നതിന് കാരണം തിരക്കി വേറെ പോകേണ്ട സാഹചര്യമില്ല. ഇത് സാധാരണമായ ഒരു ‘സ്വപ്നഭവനം’ ഒരാള്‍ സ്വന്തമാക്കിയ ഒരു വെറും കഥയല്ല, മറിച്ച് സാമ്പത്തിക Read More…
Author: Priya
ഉതിര്‍ത്തത് 33,000 വെടിയുണ്ടകള്‍, കൊന്നൊടുക്കിയത് 232 നാസികളെ; ദിമിട്രിയോസ് ഇറ്റ്‌സിയോസ്, രണ്ടാം ലോകമഹായുദ്ധത്തിലെ ഗ്രീക്ക് വീരന്‍
ദിമിട്രിയോസ് ഇറ്റ്‌സിയസിന്റെ കഥ ഗ്രീസില്‍ ഒരു ഇതിഹാസമാണ്. രണ്ടാം ലോകമഹായുദ്ധ സമയത്ത് ഗ്രീക്ക് സൈന്യത്തിന്റെ ഒരു സര്‍ജന്റ് എന്ന നിലയില്‍, അദ്ദേഹവും മറ്റ് ഒരുപിടി സൈനികരും ഗ്രീസിലെ ജര്‍മ്മന്‍ അധിനിവേശത്തെ നേരിടുന്നതില്‍ ഉറച്ചുനിന്നു. പോരാട്ടത്തില്‍ 230-ലധികം നാസി സൈനികരെയാണ് ഇറ്റ്‌സിയോസ് കൊന്നൊടുക്കിയത്. ഗ്രീസില്‍ പ്രശസ്തനായ യുദ്ധവീരനായ ഇറ്റ്‌സിയോസ്, 1941 ഏപ്രിലില്‍ നാസി ആക്രമണം നടക്കുമ്പോള്‍ ഗ്രീക്ക് അതിര്‍ത്തി സംരക്ഷിക്കുകയായിരുന്നു. വളരെ ചെറിയൊരു കൂട്ടം ആളുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും വലിയ സൈന്യത്തിന്റെ നീക്കം മന്ദഗതിയിലാക്കാന്‍ കഴിഞ്ഞു. ശരിക്ക് പറഞ്ഞാല്‍ Read More…
12 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ കേസില്‍ തന്നെ അന്വേഷിച്ച ഉദ്യോഗസ്ഥനുമായി യുവതി പ്രണയത്തിലായി
മാതാപിതാക്കളുടെ പീഡനത്തെ തുടര്‍ന്ന് 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് വീട്ടില്‍ നിന്നും ഒളിച്ചോടിയ യുവതി, ഈ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ വിവാഹം കഴിച്ചു. പേടിച്ചരണ്ട പതിമൂന്ന് വയസ്സുകാരിയായി വീട്ടില്‍ നിന്ന് ഓടിപ്പോയ കുട്ടി, അന്ന് തന്നെ അന്വേഷിക്കാന്‍ പോലീസ് സംഘത്തില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥനുമായി പിന്നീട് യാദൃശ്ചികമായി പ്രണയത്തിലാകുകയായിരുന്നു. തന്റെ അച്ഛന്‍ തന്നെ കൊല്ലുമെന്ന് ഭയന്ന് ടെന്നസിയിലെ ജാക്സണില്‍ നിന്ന് ഓടി രക്ഷപ്പെടുമ്പോള്‍ റോഷിന്‍ അലിക്ക് 13 വയസ്സായിരുന്നു. അവളെ കണ്ടെത്താന്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരില്‍ അന്നത്തെ 26 വയസ്സുള്ള ടൈലര്‍ Read More…
എം.എസ്. ധോണി മുംബൈ ഇന്ത്യന്‍സിലേക്കോ? അവരുടെ ജേഴ്‌സി ധരിച്ച് താരത്തിന്റെ ഫുട്‌ബോള്‍ കളി
അഞ്ചുതവണ വീതം കപ്പടിച്ചിട്ടുള്ള ചെന്നൈ സൂപ്പര്‍കിംഗ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള ഐപിഎല്‍ കളത്തിലെ വൈരം ഇന്ത്യാ പാക് മത്സരം പോലെ വിശേഷിപ്പിക്കാം. ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ തലയായ എം.എസ്. ധോണി ഐപിഎല്‍ അടുത്ത സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ സ്റ്റാന്റില്‍ കാണുമോ എന്നാണ് ഇപ്പോള്‍ ആരാധകരുടെ സംശയം. അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതത്തില്‍ നിന്നുള്ള ഒരു അപൂര്‍വ ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമായതോടെയാണ് ചര്‍ച്ചയായത്.ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇതിഹാസം മുംബൈ ഇന്ത്യന്‍സ് സുഹൃത്തുക്കളോടൊപ്പം ഫുട്‌ബോള്‍ കളിക്കുന്ന ദൃശ്യങ്ങളാണ് വൈറലായത്. 44 വയസ്സുള്ള Read More…
ഒരിക്കല്‍പോലും വിമാനം കയറിയില്ല ; ട്രെയിനും ബസും കപ്പലുമായി തോര്‍ ലോകം മുഴുവന്‍ ചുറ്റി
വിമാനത്തില്‍ ചവിട്ടാതെ ലോകത്തിലെ എല്ലാ രാജ്യങ്ങളിലേക്കും യാത്ര ചെയ്യുന്നത് സങ്കല്‍പ്പിക്കുക. അസാധ്യമായി തോന്നും, അല്ലേ? പക്ഷേ ഡാനിഷ്‌കാരനായ തോര്‍ പെഡേഴ്സണ് അത് പ്രശ്‌നമേയല്ല. ഒരിക്കല്‍ പോലും വിമാനം കയറാതെ ലോകത്തെ സ്വന്തം രീതിയില്‍ പര്യവേക്ഷണം ചെയ്ത തോറിന്റേത് അതുല്യമായ കഥയാണ്. 2013-ല്‍, തോര്‍ പെഡേഴ്സണ്‍ പറക്കാതെ ഭൂമിയിലെ എല്ലാ രാജ്യങ്ങളും സന്ദര്‍ശിക്കുക എന്ന ലക്ഷ്യത്തില്‍ ഡെന്‍മാര്‍ക്കിലെ തന്റെ സുഖപ്രദമായ ജോലി പോലും ഉപേക്ഷിക്കുകയുണ്ടായി. ഓരോ രാജ്യത്തും കുറഞ്ഞത് 24 മണിക്കൂറെങ്കിലും ചെലവഴിക്കുക, മുന്നോട്ട് പോകുക, ദൗത്യം പൂര്‍ത്തിയാകുമ്പോള്‍ Read More…
അഭിപ്രായഭിന്നതയ്ക്ക് ഇതിനേക്കാള്‍ നല്ലൊരു വാക്കില്ല ; ‘ബോയ്‌ക്കോട്ട്’; വാക്ക് വന്ന വഴി
രാഷ്ട്രീയത്തിലടക്കം ഏറ്റവും പ്രചാരത്തിലുള്ള വാക്കുകളില്‍ ഒന്ന് ‘ബോയ്ക്കോട്ട്’. എന്നാല്‍ ഈ വാക്ക് ഏറ്റവും വെറുക്കപ്പെട്ടവരില്‍ ഒരാളായി ചരിത്രം രേഖപ്പെടുത്തിയ ‘ചാള്‍സ് ബോയ്‌കോട്ട്’ എന്ന ഇംഗ്ളീഷ് ലാന്റ് ഏജന്റില്‍ നിന്നാണെന്ന് അറിയാമോ?. പത്തൊന്‍പതാം നൂറ്റാണ്ടില്‍ അയര്‍ലണ്ടിലെ ജന്മി-കുടിയാന്‍ തര്‍ക്കത്തില്‍ നിന്നുമാണ് അതുണ്ടായത്. കൗണ്ടി മായോയില്‍ നിരവധി ആളുകളെ കുടിയിറക്കാന്‍ ശ്രമിച്ച ബോയ്‌ക്കോട്ടിനെ നാട്ടുകാര്‍ ബഹിഷ്‌കരണത്തിലൂടെ ചെറുത്തു. ബോയ്‌ക്കോട്ടിന്റെ കാര്‍ഷിക ഭൂമിയില്‍ പണിയെടുക്കാതെ അദ്ദേഹത്തിനുവേണ്ടിയുള്ള ജോലികളെ നിരസിക്കാന്‍ പ്രോത്സാഹിപ്പിച്ചും കുടിയാന്മാര്‍ ബോയ്‌ക്കോട്ടിനെ ഒതുക്കിക്കളഞ്ഞു. ഈ സംഭവത്തില്‍ നിന്നുമാണ് ‘ബോയ്‌ക്കോട്ട്’ എന്ന Read More…
നേപ്പാളിന്റെ പുതിയ ‘ജീവിക്കുന്ന ദേവത’; രണ്ടര വയസ്സുകാരി ആര്യതാരയെ ‘ശാക്യ’യായി പ്രഖ്യാപിച്ചു, നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരം
ധൈര്യപരീക്ഷണം ഉള്‍പ്പെടെയുള്ള അനേകം തിരഞ്ഞെടുപ്പു പ്രക്രിയയിലൂടെ കടന്നുപോയ ‘ആര്യതാര’ എന്ന രണ്ടര വയസ്സുകാരിയെ നേപ്പാളില്‍ പുതിയ ‘ശാക്യ’ യായി തെരഞ്ഞെടുത്തു. നേപ്പാളിന്റെ പാരമ്പര്യ വിശ്വാസം അനുസരിച്ച് നേപ്പാളിന്റെ പുതിയ ‘ജീവിക്കുന്ന ദേവത’യാണ് ഈ പെണ്‍കുട്ടി . കാഠ്മണ്ഡുവില്‍ ഞായറാഴ്ച നടന്ന സിംഹാസനാരോഹണ ചടങ്ങില്‍ പാരമ്പര്യമനുസരിച്ച് രാജകുമാരി കട്ടിയുള്ള കറുത്ത ഐലൈനറും ചുവന്ന വസ്ത്രവും ധരിച്ച് പ്രത്യക്ഷപ്പെട്ടു. എട്ടു വയസ്സുള്ള തൃഷ്ണ ശാക്യയില്‍ നിന്നുമാണ് ആര്യതാര ‘ദേവതാ കുമാരി’ സ്ഥാനത്തേയ്ക്ക് ഉയര്‍ന്നത്. ചൊവ്വാഴ്ച ചരിത്രപ്രസിദ്ധമായ ഘര്‍ കുമാരി ഹൗസില്‍ Read More…
ടില്ലി നോര്‍വുഡ് സുന്ദരി, മികച്ച അഭിനേത്രി ; ഹോളിവുഡിലെ ആദ്യത്തെ ജീവനില്ലാത്ത നടി !
ഹോളിവുഡ് ഏജന്റുമാര്‍ കരാര്‍ ഒപ്പിടാന്‍ ആഗ്രഹിക്കുന്ന, നിര്‍മിത ബുദ്ധി ഉപയോഗിച്ച് നിര്‍മിച്ച ഒരു അഭിനേത്രിയാണ് ടില്ലി നോര്‍വുഡ്. നടിയും ടെക്‌നോളജിസ്റ്റുമായ എലൈന്‍ വാന്‍ ഡെര്‍ വെല്‍ഡെ സ്ഥാപിച്ച എഐ ടാലന്റ് സ്റ്റുഡിയോ ആയ ‘സിക്കോയ’ ആണ് ഈ കഥാപാത്രത്തെ വികസിപ്പിച്ചത്. ടില്ലി നോര്‍വുഡിന് വേണ്ടി ഒരു ഏജന്റിനെ നിയമിക്കാനൊരുങ്ങുകയാണ് എലൈന്‍. അങ്ങിനെ സംഭവിച്ചാല്‍ ഒരു ഏജന്റ് വഴി പ്രൊഫഷണല്‍ കരാര്‍ നേടുന്ന ആദ്യത്തെ എഐ-നിര്‍മ്മിത അഭിനേത്രിയായി ടില്ലി നോര്‍വുഡ് മാറിയേക്കാം. സാധാരണയായി മനുഷ്യരായ അഭിനേതാക്കള്‍ക്ക് മാത്രമാണ് ഇത്തരം Read More…
ട്രെയിനിലിരുന്ന് തേങ്ങയെറിഞ്ഞു ; ഏറുകൊണ്ട വഴിയാത്രക്കാരന്‍ മരിച്ചു
മുംബൈ: ട്രെയിനില്‍ നിന്ന് അജ്ഞാതനായ ഒരാള്‍ എറിഞ്ഞ തേങ്ങ തലയില്‍ കൊണ്ട് 30 വയസ്സുള്ള ഒരാള്‍ മരിച്ചു. ശനിയാഴ്ച രാവിലെ 8.30 ഓടെയാണ് സംഭവം. ഭായന്ദര്‍ റെയില്‍വേ പാലത്തിലൂടെ നൈഗാവോണ്‍ സ്റ്റേഷനിലേക്ക് നടക്കുകയായിരുന്ന വസായിലെ പഞ്ചു ദ്വീപ് നിവാസിയായ സഞ്ജയ് ഭോയിയാണ് മരിച്ചത്. കടന്നുപോകുന്ന ട്രെയിനില്‍ നിന്ന് എറിഞ്ഞ തേങ്ങ നേരിട്ട് തലയില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഭോയിറിനെ വസായിലെ സര്‍ ഡിഎം പെറ്റിറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് അദ്ദേഹത്തെ മുംബൈ ആശുപത്രിയിലേക്ക് മാറ്റി, ഞായറാഴ്ച രാവിലെ Read More…









