Lifestyle

ഇതാണ് ഡീല്‍… ഒറ്റ കച്ചവടത്തില്‍ വാങ്ങിയത് 186 ആഡംബര കാറുകൾ, ജൈനസമൂഹം ലാഭിച്ചത് 21.22 കോടി

അഹമ്മദാബാദ്: കച്ചവടവും ബിസിനസും എങ്ങനെ വജയകരമായി നടത്താം എന്നതിന് പേരുകേട്ടവരാണ് ഗുജറാത്തികള്‍. അവരുടെ സമര്‍ത്ഥമായ ബിസിനസ്സ് തന്ത്രവും ശക്തമായ സമൂഹ ബന്ധങ്ങളും കാരണം ബിസിനസില്‍ പണം ലാഭിക്കാന്‍ ഒന്നാന്തരം വിലപേശല്‍ ഡീലുകള്‍ നടത്താനും അവര്‍ക്ക് കഴിയും. ഇപ്പോഴിതാ ജെയിന്‍ ഇന്റര്‍നാഷണല്‍ ട്രേഡ് ഓര്‍ഗനൈസേഷന്റെ (ജിറ്റോ) ബുദ്ധിപരമായ ഒരു ഡീലിലൂടെ ഇന്ത്യയിലുടനീളം 186 ആഡംബര കാറുകള്‍ വാങ്ങിയ ജൈന സമൂഹം 21.22 കോടി രൂപയുടെ അസൂയാവഹമായ ഡിസ്കൗണ്ടാണ് നേടിയത്. ആഡംബര കാറുകളുടെ വില 60 ലക്ഷം മുതല്‍ 1.34 Read More…

Featured Sports

ടി20 യുടെ ആവേശവും ടെസ്റ്റിന്റെ ക്ഷമയും സമ്മേളിക്കുന്ന ‘ടെസ്റ്റ് ട്വന്റി’ വരുന്നു ; രണ്ടിന്നിംഗ്‌സുകളുള്ള ട്വന്റി20 മാച്ച്

കാലികമായി ക്രിക്കറ്റില്‍ അനേകം മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. ട്വന്റി 20 വന്നതും ടെസ്റ്റ് ക്രിക്കറ്റ് ലോകചാംപ്യന്‍ഷിപ്പാക്കി മാറ്റിയതും ഏകദിനത്തില്‍ പുതിയ നിയമങ്ങള്‍ കൊണ്ടുവന്നതുമെല്ലാം ഗെയിം കൂടുതല്‍ ജനകീയമാക്കാന്‍ സഹായകരമായി. ക്രിക്കറ്റില്‍ ഒരു പുതിയരൂപം കൂടി വരുന്നതാണ് ഏറ്റവും വലിയ പുതുമ. ടി20 യെയും ടെസ്റ്റ് മാച്ചും ഒരുമിപ്പിക്കുന്ന ‘ടെസ്റ്റ് ട്വന്റി’ യാണ് പുതിയതായി വരാന്‍ പോകുന്നത്. പരമ്പരാഗത ടെസ്റ്റ് ക്രിക്കറ്റിന്റെ തന്ത്രപരമായ ആഴവും ടി20യുടെ വേഗതയേറിയ ആവേശവും സംയോജിപ്പിച്ച്, ടെസ്റ്റ് ട്വന്റിയില്‍ ഓരോ ടീമും 20 ഓവറിന്റെ രണ്ട് Read More…

Health

തനിച്ചിരിക്കുമ്പോള്‍ ഹൃദയാഘാതം ഉണ്ടായാല്‍ എന്തുചെയ്യും? അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍…

കെനിയന്‍ പ്രതിപക്ഷ നേതാവ് റൈല ഒഡിംഗ 80-ാം വയസ്സില്‍ ഇന്ത്യയില്‍ വെച്ച് ഹൃദയാഘാതം മൂലം അന്തരിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. ചികിത്സയ്ക്കായി ഇന്ത്യയില്‍ എത്തയ അദ്ദേഹം പ്രഭാത സവാരിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ലോകത്തുടനീളം ഹൃദയാഘാതം ഞെട്ടിക്കുന്ന സംഭവമായി മാറിയിട്ടുണ്ട്. ദിനംപ്രതി അനേകം മരണങ്ങളും സംഭവിക്കുന്നുണ്ട്. ഹൃദയാഘാതം ഉണ്ടാകുമ്പോൾ ആദ്യ ഒരു മണിക്കൂറിനുള്ളിൽ ചികിൽസ തേടിയാൽ രക്ഷപ്പെടാനുള്ള സാധ്യത 60 മുതൽ 70 ശതമാനം വരെ ആണെന്നാണ് വിദഗ്ദര്‍ പറയുന്നത്. പക്ഷേ ആ ഘട്ടത്തില്‍ ഒറ്റയ്ക്കാണെങ്കിലോ? പ്രാരംഭ ലക്ഷണങ്ങൾ തിരിച്ചറിയാൻ സാധിക്കാത്തകും Read More…

Featured Good News

ലോകത്തിലെ ഏറ്റവും വലിയ പുസ്തകശാല എവിടെയാണെന്നറിയാമോ? ഒരു ലക്ഷം പുസ്തകങ്ങള്‍ !

പുസ്തകശാല എന്തായിരിക്കണം എന്നതിനെ ഷെന്‍സെന്‍ ഇപ്പോള്‍ പുനര്‍നിര്‍വ ചിച്ചിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ പുസ്തകശാലയായ ‘ദി ഐസ് ഓഫ് ദി GBA’ 2025 സെപ്റ്റംബര്‍ 26-ന് ചൈനയിലെ ഷെന്‍സെനിലെ ബാവോ’ആന്‍ ജില്ലയില്‍ തുറന്നു. ഇത് ഏകദേശം 18 ഫുട്‌ബോള്‍ മൈതാനങ്ങളുടെ വലുപ്പമുള്ള, അമ്പരപ്പിക്കുന്ന 131,000 ചതുരശ്ര മീറ്ററിലാണ് വ്യാപിച്ചുകിടക്കുന്നത്. 100,000 പുസ്തകങ്ങളും, ആകര്‍ഷകമായ പ്രദര്‍ശനങ്ങളും, എല്ലാ പ്രായക്കാര്‍ക്കുമുള്ള സാംസ്‌കാരിക ആകര്‍ഷണങ്ങളുമുള്ള ലോകത്തിലെ ഏറ്റവും വലിയ പുസ്തകശാല സന്ദര്‍ശിക്കാനായി ഷെന്‍സെനിലേക്ക് പോകാനാകും. ഇത് വെറും ഷെല്‍ഫുകളും പുസ്തകങ്ങളും മാത്രമല്ല. Read More…

Featured Oddly News Wild Nature

136 ദിവസം ഇവിടെ സൂര്യപ്രകാശം ലഭിക്കില്ല ; പ്രദേശം മുഴുവന്‍ ഇരുട്ടിലാകും, ചൂട് മൈനസ് 40 ഡിഗ്രി

സൂര്യപ്രകാശം ലഭിക്കാതെ നാലുമാസങ്ങള്‍ ചെലവഴിക്കാന്‍ അവസരമൊരുക്കുകയാണ് കാനഡയുടെ അലര്‍ട്ട് ബേസ്. കനേഡിയന്‍ ആര്‍ട്ടിക്കില്‍, ഉത്തരധ്രുവത്തില്‍ നിന്ന് 817 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഭൂമിയിലെ ഏറ്റവും വടക്കേ അറ്റത്തുള്ള സ്ഥലമാണ് അലേര്‍ട്ട് . എല്ലെസ്മിയര്‍ ദ്വീപിന്റെ വടക്കുകിഴക്കന്‍ അറ്റത്ത് സ്ഥിതി ചെയ്യുന്ന അലേര്‍ട്ട്, ഭൂമിയിലെ ഏറ്റവും കഠിനവും തീവ്രവുമായ സാഹചര്യങ്ങള്‍ക്ക് പേരുകേട്ട ശാസ്ത്രീയ താവളമാണ്. 136 ദിവസമാണ് ഇവിടെ സൂര്യപ്രകാശം കിട്ടാത്ത ധ്രുവരാത്രി അനുഭവേദ്യമാകുന്നത്. 136 ദിവസം സൂര്യന്‍ ചക്രവാളത്തിന് മുകളില്‍ ഉദിക്കാത്ത ഈ കാലഘട്ടം പ്രദേശത്തെ Read More…

Good News

21 വയസ്സില്‍ ഐപിഎസ് എഴുതിയെടുത്തു, പിറ്റേവര്‍ഷം ഐഎഎസും നേടിയ ദിവ്യ തന്‍വാര്‍

അസാധ്യമാണെന്ന് വിചാരിക്കുന്നതിനെ സാധ്യമാക്കി കാണിക്കുക. ലോകത്തെ വെല്ലുവിളികളെ അതിജീവിക്കാന്‍ സ്ഥിരോത്സാഹവും കഠിനാദ്ധ്വാനവും ആത്മവിശ്വാസവും ജീവിതത്തില്‍ വലിയ ഘടകമാണ്. ഹരിയാനയിലെ നിമ്പി ഗ്രാമത്തില്‍ നിന്നുള്ള യുവതിയായ ദിവ്യ തന്‍വാറിന്റെ ജീവിതം കാണിച്ചുതരുന്നത്് അതാണ്. 21 വയസ്സുള്ളപ്പോള്‍ ഐപിഎസും 22 വയസ്സില്‍ ഐഎഎസും നേടി രാജ്യത്തെ അനേകം യുവതീയുവാക്കള്‍ക്ക് മാതൃകയായി മാറിയിരിക്കുകയാണ്. 2011-ല്‍ പിതാവിന്റെ വിയോഗത്തോടെയാണ് ദിവ്യയുടെ ജീവിതം കീഴ്‌മേല്‍ മറിഞ്ഞത്. ജീവിതത്തില്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കാനുള്ള അവളുടെ സ്വപ്നങ്ങള്‍ക്ക് അത് ഒരുപക്ഷേ അവസാനമാകുമായിരുന്നിട്ടും, ആ ദുരന്തം കൂടുതല്‍ കഠിനാധ്വാനം Read More…

Featured Lifestyle

രണ്ടുപേർ ചുംബിക്കുമ്പോൾ… എന്തുകൊണ്ടാണ് ചുംബനം അവിസ്മരണീയവുമായി തോന്നുന്നത്?

പ്രണയത്തിന്റെ പ്രപഞ്ച ഭാഷയാണ് ചുംബനം. പങ്കാളിയുടെ ഗന്ധവും രുചിയും ആകര്‍ഷണത്തില്‍ വലിയ പങ്ക് വഹിക്കുന്നതായിട്ടാണ് മനശ്ശാസ്ത്രം കണക്കാക്കുന്നത്. ഒരു വ്യക്തിയുടെ സ്വാഭാവിക സുഗന്ധത്തിന് ആശ്വാസമോ ആവേശമോ ഉണ്ടാക്കാന്‍ കഴിയുമെങ്കില്‍ ചുണ്ടുകളുടെ രുചി വൈകാരിക ബന്ധം വര്‍ദ്ധിപ്പിക്കും. സൂക്ഷ്മമായ ഇന്ദ്രിയ സൂചനകള്‍ ഓരോ ചുംബനത്തെയും വ്യക്തിപരമാക്കുന്നു. ചുംബനം വ്യക്തഗതമായ രസതന്ത്രമാണ്. ഊഷ്മളത, ആവേശം, ബന്ധം എന്നിവയുടെ പരിചിതമായ മിശ്രിതം സൃഷ്ടിക്കുന്നതിനാല്‍ ചുംബനം പ്രണയപരമാണെന്നത് പോലെ ശാസ്ത്രീയമാണെന്ന് തെളിയിക്കുന്നു. ചുംബനത്തിന് പിന്നിലെ ശാസ്ത്രം ചുംബിക്കുമ്പോള്‍ ശരീരത്തിനുള്ളില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിക്കുന്നത്? Read More…

Crime

30 വര്‍ഷം മുമ്പ് രണ്ടു സ്ത്രീകളെ കൊലപ്പെടുത്തി; 72കാരന്റെ വധശിക്ഷ ഫ്‌ളോറിഡ നടപ്പാക്കി

ഏകദേശം മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് രണ്ട് സ്ത്രീകളെ കൊലപ്പെടുത്തിയ കുറ്റത്തിന് 72 വയസ്സുള്ള കൊലപാതകിയായ സാമുവല്‍ ലീ സ്മിത്തേഴ്‌സിനെ വധശിക്ഷയ്ക്ക് വിധിച്ചു. രണ്ട് ഫസ്റ്റ് ഡിഗ്രി കൊലപാതക കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടതിനെത്തുടര്‍ന്ന് സ്റ്റാര്‍ക്കിനടുത്തുള്ള ഫ്ലോറിഡ സ്റ്റേറ്റ് ജയിലില്‍ സ്മിത്തേഴ്‌സിന് മാരകമായ കുത്തിവയ്പ്പ് നല്‍കി. ക്രിസ്റ്റി കോവനെയും ഡെനിസ് റോച്ചിനെയുമാണ് സാമുവല്‍ ലീ ക്രൂരമായി കൊലപ്പെടുത്തിയത്. 1996 മെയ് മാസത്തില്‍ കഠിനമായി മര്‍ദിക്കുകയും കഴുത്തു ഞെരിക്കുകയും ചെയ്ത മൃതദേഹങ്ങള്‍ ഒരു കുളത്തില്‍ ഉപേക്ഷിച്ചു. ഈ വര്‍ഷം ഫ്ലോറിഡയില്‍ നടപ്പാക്കിയ 14-ാമത്തെ Read More…

Celebrity Featured

ദാരിദ്ര്യത്തില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് ഉയര്‍ന്ന നാടോടി ഗായിക- ആരാണ് മൈഥിലി താക്കൂര്‍ ?

ബീഹാര്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിയുടെ സെലിബ്രിറ്റി സ്ഥാനാര്‍ത്ഥികളില്‍ മുന്‍നിര പട്ടികയിലുള്ളയാളാണ് പ്രശസ്ത നാടോടി ഗായിക മൈഥിലി താക്കൂര്‍. ദര്‍ഭംഗയിലെ അലിനഗറില്‍ മത്സരിപ്പിക്കാനാണ് ബിജെപി ഗായികയെ തിരഞ്ഞെടുത്തത്. റിയാലിറ്റി ഷോകളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയുമുള്ള എളിയ തുടക്കം മുതല്‍ പ്രശസ്തിയിലേക്ക് ഉയര്‍ന്നുവന്ന 25 കാരിയായ ഗായികയുടെ അടുത്ത ചുവട്‌വെയ്പ്പായിരിക്കും രാഷ്ട്രീയം. ഉസ്താദ് ബിസ്മില്ല ഖാന്‍ യുവ പുരസ്‌കാര്‍ ജേതാവായ മൈഥിലി അനേകര്‍ക്ക് പ്രചോദനമായ വ്യക്തിത്വമണ്. 2000 ജൂലൈ 25 ന് മധുബാനിയില്‍ നിന്നുള്ള ഒരു ചെറിയ പട്ടണത്തില്‍ ജനിച്ച മൈഥിലി Read More…