Celebrity

‘സെക്‌സിന്റെ കാര്യത്തില്‍ ഞാന്‍ ഒരു വെര്‍ജിനാണ്, കാരണം…’; തുറന്നുപറഞ്ഞ് സിമ്പു

സിനിമാ ഇന്‍ഡസ്ട്രയില്‍ വലിയ ചര്‍ച്ചയായ സംഭവമാണ് നയന്‍താരയും സിമ്പുവും തമ്മിലുള്ള പ്രണയവും വേര്‍പിരിയലും. ഇരുവരും തമ്മിലുള്ള ലിപ്പ് ലോക്ക് ഉള്‍പ്പെടെയുള്ള സ്വകാര്യ ദൃശ്യങ്ങളും അന്ന് വ്യാപകമായി പ്രചരിച്ചിരുന്നു. തങ്ങളുടെ സ്വകാര്യനിമിഷങ്ങള്‍ ചോര്‍ന്നത് തന്നെ ഏറെ വേദനിപ്പിച്ചിരുന്നു എന്ന് പറയുകയാണ് ഇപ്പോള്‍ സിമ്പു. തന്‍റെ ക്യാമറയിലാണ് ചിത്രം എടുത്തതെന്നും എന്നാല്‍ എങ്ങനെയാണ് അത് ചേര്‍ന്നതെന്ന് അറിയില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. ജയ് ടിവിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സിമ്പുവിന്‍റെ തുറന്നുപറച്ചില്‍. ‘ബാങ്കോക്കില്‍ ഒരു ദിവസം സുഹൃത്തുക്കള്‍ക്കൊപ്പം ഇരിക്കുകയായിരുന്നു. പെട്ടെന്നാണ് എനിക്ക് കോള്‍ Read More…

Lifestyle

‘പെൻഷൻ വാങ്ങി ശാപ്പാട് കഴിച്ചവർ നന്ദികേട് കാണിച്ചു’ – വോട്ടര്‍മാരെ അപമാനിച്ച് എം.എം. മണി

ഇടുക്കി∙ തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കു പിന്നാലെ വോട്ടർമാരെ വിമർശിച്ച് സിപിഎം നേതാവും മുൻ മന്ത്രിയുമായ എം.എം.മണി എംഎൽഎ. പെന്‍ഷന്‍ വാങ്ങി ശാപ്പാട് കഴിച്ച് നൈമിഷികമായ വികാരത്തിനടിപ്പെട്ട് എല്ലാവരും വോട്ടു ചെയ്തുവെന്നും ജനങ്ങള്‍ കാണിച്ചത് നന്ദികേടാണെന്നുമാണ് മണി പറഞ്ഞത്. ‘ക്ഷേമ പെൻഷൻ വാങ്ങി ഭംഗിയായി ശാപ്പാട് കഴിച്ചിട്ട് നൈമിഷിക വികാരത്തെ തുടർന്ന് എതിരായി വോട്ടുചെയ്തു. നന്ദികേട് കാണിച്ചു. ക്ഷേമപ്രവർത്തനം, റോഡ്, പാലം, വികസന പ്രവർത്തനങ്ങൾ എല്ലാം നടത്തി. ഇതുപോലെ ജനക്ഷേമ പരിപാടി കേരളത്തിന്റെ ചരിത്രത്തിൽ നടത്തിയിട്ടുണ്ടോ? ഇല്ലല്ലോ? Read More…

Featured Good News

‘അതു നമ്മുടേതും കൂടിയാണ്’ പാക്കിസ്ഥാനില്‍ ഭഗവദ്ഗീതയും മഹാഭാരതവും പഠിപ്പിക്കും; ലാഹോർ സർവകലാശാലയിൽ സംസ്കൃത കോഴ്സ്

ഇസ്‌ലാമാബാദ്: വിഭജനത്തിന് ശേഷം ആദ്യമായി സംസ്കൃത ഭാഷ പാകിസ്ഥാനിലെ ക്ലാസ്മുറികളിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. ലാഹോർ യൂണിവേഴ്സിറ്റി ഓഫ് മാനേജ്‌മെന്റ് സയൻസസ് (LUMS) ക്ലാസിക്കൽ ഭാഷയിൽ നാല് ക്രെഡിറ്റ് കോഴ്‌സ് ആരംഭിച്ചു, വിദ്യാർത്ഥികളിൽ നിന്നും പണ്ഡിതന്മാരിൽ നിന്നും മികച്ച പ്രതികരണം ലഭിച്ച മൂന്ന് മാസത്തെ വാരാന്ത്യ വർക്ക്‌ഷോപ്പിൽ നിന്നാണ് ഈ സംരംഭം വളർന്നു വന്നത്. ഈ മാസം മുതൽ പാഠ്യപദ്ധതിയിൽ സംസ്കൃതം കോഴ്‌സ് ആരംഭിച്ചാണ് സർവകലാശാല ശ്രദ്ധനേടുന്നത്. ഇന്ത്യാ- പാക്ക് വിഭജനത്തിനുശേഷം ആദ്യമായാണ് ഒരു പാക്കിസ്ഥാൻ സർവകലാശാല ക്ലാസ് മുറികളിൽ Read More…

Celebrity

രാഹുല്‍ ഈശ്വറിന്റെ കസ്റ്റഡി: നീതി നിഷേധമെന്ന് പരാതി

കൊച്ചി: സൈബര്‍ പോലീസ് രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ ആദ്യം പ്രതിയെ ചോദ്യംചെയ്ത് തെളിവ് ശേഖരിക്കാന്‍ നോട്ടീസ് നല്‍കി വിളിപ്പിക്കുന്ന നിയമപരമായ നടപടിക്രമം രാഹുല്‍ ഈശ്വറിന് നിഷേധിക്കപ്പെട്ടതായി ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് പരാതി. പാലക്കാട് എം.എല്‍.എ: രാഹുല്‍ മാങ്കൂട്ടം പ്രതിയായ കേസിലെ വാദിയെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചതായി കാണിച്ച് തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രാഹുല്‍ ഈശ്വറിന്റെ രണ്ടാംഘട്ട പോലീസ് കസ്റ്റഡി അടക്കമുള്ള നടപടികള്‍ കൃത്യമായ പരിശോധനകള്‍ ഇല്ലാതെയെന്നും പരാതി Read More…

Celebrity

അവളുടെ മാനത്തിന് വില അഞ്ച് ലക്ഷം രൂപയാ ? ഇതെന്ത് വിധിയാണ്? രൂക്ഷ വിമര്‍ശനവുമായി ഭാഗ്യലക്ഷ്മി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധിയില്‍ നിരാശയെന്ന് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഇതെന്തു വിധിയാണെന്നു ചോദിച്ച ഭാഗ്യലക്ഷ്മി ഒരു പെണ്ണിന്റെ മാനത്തിന് അഞ്ചുലക്ഷം രൂപയാണു വിലയെന്നും പരിഹസിച്ചു. മറ്റു പ്രതികളെ വെറുതെ വിട്ടതുപോലെ ഇവരെയും വിട്ടാല്‍ മതിയായിരുന്നില്ലേയെന്നും അവര്‍ ചോദിച്ചു. പള്‍സര്‍ സുനിയടക്കം ഒന്നുമുതല്‍ ആറു വരെയുള്ള പ്രതികള്‍ക്ക് 20 വര്‍ഷം കഠിന തടവാണ് കോടതി വിധിച്ചത്. പ്രതികളുടെ പ്രായം കണക്കിലെടുത്താണ് 20 വര്‍ഷത്തെ കഠിനതടവെന്ന ശിക്ഷയിലേക്ക് എത്തിച്ചേര്‍ന്നതെന്നും വിധിന്യായത്തില്‍ പറയുന്നു. തനിക്ക് അവളെ വിളിക്കാന്‍ പേടിയാണ്. Read More…

Crime

നടിയെ ആക്രമിച്ച കേസ്: പൾസർ സുനിയുള്‍പ്പെടെ എല്ലാ പ്രതികള്‍ക്കും 20 വര്‍ഷം കഠിനതടവ്, 50,000 പിഴ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ട് വർഷത്തെ നിയമപോരാട്ടങ്ങൾക്കൊടുവില്‍ വിചാരണ കോടതി കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ഒന്നാം പ്രതി പള്‍സര്‍ സുനിയുള്‍പ്പെടെ എല്ലാ പ്രതികള്‍ക്കും 20 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും. രണ്ടാം പ്രതി മാർട്ടിൻ ആന്റണി മൂന്നാംപ്രതി ബി മണികണ്ഠൻ നാലാം പ്രതി വിജീഷ് അഞ്ചാം പ്രതി വടിംവാൾ സലിം ആറാം പ്രതി പ്രദീപ് എന്നിവരും ഇതേ ശിക്ഷ അനുഭവിക്കണം. പ്രതികളുടെ പ്രായം പരിഗണിച്ചു​വെന്നാണ് കോടതി പറഞ്ഞത്. പിഴത്തുകയില്‍ 5ലക്ഷം രൂപ അതിജീവിതയ്ക്ക് കൊടുക്കണം. Read More…

Health

എപ്പോഴും ദേഷ്യം വരാറുണ്ടോ? എങ്കിൽ കാരണമിതാകാം, സൂക്ഷിക്കണം!

പല വ്യക്തികളും ആവശ്യത്തില്‍ കൂടുതല്‍ ദേഷ്യപ്പെടുന്നത് നമ്മള്‍ കാണാറുണ്ട്. എന്നാല്‍ എപ്പോഴും ദേഷ്യം കാണിയ്ക്കുന്നത് നല്ല കാര്യമെന്ന് പറയാന്‍ സാധിയ്ക്കില്ല. ജീവിതശൈലീരോഗമായ ഉയര്‍ന്ന രക്തസമ്മര്‍ദം അഥവാ ഹൈപ്പര്‍ടെന്‍ഷന്‍ ഉള്ളതു കൊണ്ടും ഇത്തരത്തില്‍ ദേഷ്യം വരാന്‍ സാധ്യത ഉണ്ട്. ഇടയ്ക്കിടെ ഉണ്ടാകുന്ന ദേഷ്യം, സ്‌ട്രെസ്സ്, അസ്വസ്ഥത ഇതൊക്കെ ഉയര്‍ന്ന രക്തസമ്മര്‍ദം മൂലമാകാം. നിങ്ങള്‍ ദേഷ്യപ്പെടുമ്പോള്‍ ശരീരം സ്‌ട്രെസ്സ് ഹോര്‍മോണുകളുടെ പുറന്തള്ളുകയും ഇത് ഹൃദയമിടിപ്പ് വേഗത്തിലാകാന്‍ കാരണമാകുകയും ചെയ്യും. മധ്യവയസ്സുള്ളവര്‍ക്കാണ് ഉയര്‍ന്ന രക്തസമ്മര്‍ദം വരാനുള്ള സാധ്യത കൂടുതല്‍. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, Read More…

Featured Lifestyle

ഇന്‍ഡിഗോ വിമാന കമ്പനിയെ ട്രോളി ‘പറക്കും ഓട്ടോറിക്ഷ ’ ! പ്രതികരണവുമായി ഹര്‍ഷ്‌ ഗോയങ്കയും- വീഡിയോ

മുംബൈ: രാജ്യത്ത്‌ വിമാന സര്‍വീസുകള്‍ വ്യാപകമായി റദ്ദാക്കി യാത്രക്കാര്‍ക്ക്‌ അസൗകര്യം സൃഷ്‌ടിച്ചുകൊണ്ടിരിക്കുന്ന വിമാന കമ്പനിയെ സാമൂഹിക മാധ്യമങ്ങളില്‍ ട്രോളുകയാണ്‌ പൊതുജനം. വളരെയധികം ചിരി പടര്‍ത്തുന്ന ഹാസ്യാത്മകമായ ട്രോളുകളാണ്‌ കമ്പനി നേരിടുന്നത്‌. ഇന്‍ഡിഗോ വിമാനത്തിന്റെ നിറത്തിലും രൂപത്തിലും റോഡിലൂടെ എത്തി പറന്നു പോകുന്ന ഓട്ടോറിക്ഷയുടെ എ.ഐ. വീഡിയോയാണ്‌ ഏറ്റവും പുതിയ ട്രോള്‍. ഉള്ളടക്ക സ്രഷ്‌ടാവ്‌ ശൈലേന്ദ്ര സി്‌ പങ്കിട്ട, എ.ഐയില്‍ (നിര്‍മിത ബുദ്ധി) ജനറേറ്റ്‌ചെയ്‌ത വീഡിയോയില്‍, അദ്ദേഹം ഒരു ഇന്‍ഡിഗോ വിമാനം പോലെ തോന്നിക്കുന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്‌ത Read More…

Featured Oddly News

കര്‍ണാടകയില്‍ സ്വര്‍ണ – ലിഥിയ വന്‍ശേഖരം കണ്ടെത്തി; പക്ഷേ ഖനനം ചെയ്യാനാവില്ല, കാരണം…

ബംഗളുരു: ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണശേഖരങ്ങളിലൊന്ന്‌ കര്‍ണാടകയില്‍ കണ്ടെത്തി. കൊപ്പല്‍ ജില്ലയിലെ വനത്തിലാണു സ്വര്‍ണം ‘ഒളിച്ചിരിക്കുന്നത്‌’.പക്ഷേ, അത്‌ ഖനനം ചെയ്‌തെടുക്കാനാകില്ല. സ്വര്‍ണഖനനം വാണിജ്യപരമായി ലാഭകരമാകാന്‍ ആവശ്യമുള്ളതിന്റെ 47 ഇരട്ടി സ്വര്‍ണമാണു കണ്ടെത്തിയത്‌. ടണ്ണിന്‌ 12-14 ഗ്രാം വരെ സ്വര്‍ണത്തിന്റെ സാന്നിധ്യമാണു കണ്ടെത്തിയത്‌. പക്ഷേ, പരിസ്‌ഥിതി ലോല പ്രദേശമായതിനാല്‍ ഖനനം സാധ്യമാകില്ല. റായ്‌ചൂരിലെ അമരേശ്വര ബ്ളോക്കില്‍ ബാറ്ററി നിര്‍മാണത്തിന്‌ ആവശ്യമായ ലിഥിയത്തിന്റെ ശേഖരവും കണ്ടെത്തി. എന്നാല്‍, ഈ നിക്ഷേപങ്ങളെല്ലാം സംരക്ഷിത വനമേഖലയില്‍ ഉള്‍പ്പെടുന്നതിനാല്‍ അവ പൂര്‍ണമായും ഖനനം ചെയ്യാനാകില്ല. Read More…